Uncategorized

പുല്‍വാമയില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്ത മലയാളി ജവാൻ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം ഇന്ന് കാലത്ത് 8.55 ന് കരിപ്പുരിലെത്തിക്കും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങിയ ശേഷം, വസന്ത കുമാര്‍ പഠിച്ചിറങ്ങിയ ലക്കിടിയിലെ ഗവണ്‍മെന്‍റ് എല്‍.പി സ്കൂളില്‍ പൊതു ദര്‍ശനത്തിന് വെക്കും. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട്ടിലെ തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്കാരം. വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകനാാണ് വി.വി.വസന്തകുമാർ. സി.ആര്‍.പി.എഫ്. 82-ാം ബറ്റാലിയന്‍ അംഗമാണ്. ഭാര്യയും […]

Europe Pravasi Social Media Switzerland Uncategorized

തട്ടിപ്പിന്റെ മറ്റൊരു മുഖവുമായി ഫോൺ കോളുകൾ .. ശ്രെദ്ധിക്കുക നിങ്ങൾക്കുംവരാം ബുണ്ടസ് പോലീസ് ബേണിൽ നിന്നും ഫോൺകോളുകൾ .

ഇന്ന് സൂറിച്ചിൽ ഒരു മലയാളികുടുംബം റിസീവ് ചെയ്ത ഫോൺ കോളിലൂടെ സംഭവിച്ച ഞെട്ടിപ്പിക്കുന്ന സംഭവം പങ്കുവെച്ചത് ഇവിടെ കുറിക്കുന്നു . മലയാളി സ്നേഹിതന്റെ മൊബൈൽ ഫോണിൽ bundasamt polizei Bern ന്റെ നമ്പറിൽ നിന്നും ഹാക്ക് ചെയ്ത് മലയാളിയുടെ ഫോണിലേക്കാണ് കോൾ വന്നത് . കോളർ ഐഡി കൃത്യമായും എഴുതിയിരിക്കുന്നത് ബുണ്ടസ് പോലീസ് ബേൺ ..സംശയിക്കാതെ തന്നെ ഫോൺ അറ്റൻഡ് ചെയ്തു .രാവിലെ 10.30മുതൽ ഉച്ചക്ക് 2.30വരെ നീണ്ടു നിന്ന ഫോൺ കോൾ .Bundasamtinte വെബ്‌സെയ്റ്റിൽ കയറി […]

Uncategorized

കേരളത്തിലെ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതാണ് നിലവിലെ വെല്ലുവിളി. ഇക്കാര്യം മുതിര്‍ന്ന നേതാക്കള്‍ തന്നെ തുറന്നു പറയുന്നുണ്ട്. ഇന്നാ പിടിച്ചോ എന്ന് പറഞ്ഞത് പോലെ തെരഞ്ഞെടുപ്പ് ഇങ്ങെത്തി.പാര്‍ട്ടി മെഷിനറി ഓടണമെങ്കില്‍ കൈ നിറയെ പണം വേണം.പക്ഷെ അഞ്ച് പൈസ പോലും ബാക്കിയില്ല കോണ്‍ഗ്രസിന്റെ കയ്യില്‍.എന്ത് ചെയ്യുമെന്ന് ഒരെത്തും പിടിത്തവും ഇല്ലാതെ വട്ടം കറങ്ങുകയാണ് നേതാക്കള്‍. ദാരിദ്ര്യാവസ്ഥ ഉള്ളത് ഉള്ളത് പോലെ ഒരു നാണക്കേടും വിചാരിക്കാതെ തുറന്ന് പറയുന്നുണ്ട് നേതാക്കള്‍. […]

India Kerala Uncategorized

ജില്ലയെ ഉയരങ്ങളിലേക്ക് കെെ പിടിച്ചുയര്‍ത്തിയ സര്‍വകലാശാല

കാലിക്കറ്റ് സര്‍വകലാശാലക്ക് മലപ്പുറം ജില്ലയുടെ വികസനത്തില്‍ അതിനിര്‍ണായക പങ്കുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗും പങ്കാളികളായ സപ്ത കക്ഷി സര്‍ക്കാരാണ് സര്‍വകലാശാല സ്ഥാപിച്ചത്. മലപ്പുറം ജില്ലയുടെ പിറവിക്ക് ഒരു വര്‍ഷം മുന്‍പാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് ശിലപാകിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ കഴിഞ്ഞതേയുള്ളൂ. സര്‍വകലാശാലക്ക് തറക്കല്ലിട്ടതിന് തൊട്ടടുത്ത വര്‍ഷമാണ് മലപ്പുറം ജില്ല പിറക്കുന്നത്. പേരില്‍ കാലിക്കറ്റ് എന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ മലബാറിന്‍റെ വളര്‍ച്ചക്കും വികസനത്തിനും […]

India Kerala Uncategorized

ലോക്സഭയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് വീണ്ടും അവസരം; സി.പി.എം ആലോചിക്കുന്നു

ലോക്സഭയില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നല്‍കുന്നതിനെ കുറിച്ച് സി.പി.എം ആലോചിക്കുന്നു. ആറ്റിങ്ങല്‍,പാലക്കാട് അടക്കമുള്ള മണ്ഡലങ്ങളില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരുന്നതിനേക്കാള്‍ നല്ലത് നിലവിലുള്ളവര്‍ തുടരുന്നതാണെന്നാണ് പാര്‍ട്ടിയിലെ അഭിപ്രായം. പാര്‍ട്ടിയുടെ ഉറച്ച കോട്ടകളില്‍ രണ്ട് വട്ടം പൂര്‍ത്തിയാക്കിയവര്‍ക്ക് മാറ്റമുണ്ടായേക്കും. എന്നാല്‍ പ്രകാശ് കാരാട്ട് അടക്കമുള്ള കേന്ദ്രനേതാക്കളെ കേരളത്തില്‍ മത്സരിപ്പിക്കുമെന്ന വാര്‍ത്തകള്‍ നേതൃത്വം തള്ളിക്കളയുന്നു. സംസ്ഥാനം ഭരിക്കുമ്പോള്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞാല്‍ അതിന്റെ പഴി സര്‍ക്കാരിന് കേള്‍ക്കേണ്ടി വരുമെന്ന വസ്തുത ഒരു വശത്ത്. […]

India Kerala Uncategorized

മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ലീഗിൽ ധാരണ

മൂന്നാം സീറ്റ് എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ധാരണ. പത്താം തീയതി നടക്കുന്ന യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് കെ.പി.എ മജീദ്. ആവശ്യത്തിൽ നിന്ന് പിന്മാറണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടതായി സൂചന. സീറ്റ് സംബന്ധിച്ച ആവശ്യങ്ങള്‍ യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാര്യങ്ങളും ഉന്നതാധികാര സമിതയില്‍ ചര്‍ച്ച ചെയ്തെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് […]

Uncategorized

ജപ്പാനെ ചാരമാക്കി ഖത്തര്‍; ഏഷ്യന്‍ കപ്പ് ചാമ്പ്യന്‍മാര്‍

ഒടുവിൽ ഏഷ്യൻ ഫുട്ബോള്‍ കിരീടം സ്വന്തമാക്കി, ചരിത്രം രചിച്ച് ഖത്തർ. കരുത്തരായ ജപ്പാനെ ആധികാരികമായി പരാജയപ്പെടുത്തിയാണ് ഖത്തർ തങ്ങളുടെ കന്നി കിരീടത്തിൽ മുത്തമിട്ടത്. ഒന്നിനെതിരെ മൂന്ന്ഗോളുകൾക്കാണ് ഏഷ്യൻ പടക്കുതിരകൾക്കു മേൽ ഖത്തർ വിജയം കുറിച്ചത്. എഴുതി തള്ളിയവർക്കെല്ലാമുള്ള മറുപടിയായിട്ടായിരുന്നു ഖത്തർ അബുദബിയിലെ സയിദ് സ്പോർട്സ് സിറ്റിയിൽ പന്തു തട്ടാനിറങ്ങിയത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു തവണ ജപ്പാൻ വല കുലുക്കിയ ഖത്തർ, മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. 12ാം മിനിറ്റിൽ മനോഹരമായ സിസര്‍കട്ട് ഗോളിലൂടെ അൽമോസ് അലിയാണ് […]

Uncategorized

വീണ്ടും ചരിത്രമെഴുതാന്‍ ശ്രീകുമാര്‍ മേനോന്‍

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം സിനിമയുടെ നിര്‍മ്മാണത്തിന്‍റെ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍. 1200 കോടി രൂപ നിര്‍മ്മാണ ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും കരാറില്‍ നിര്‍മ്മാതാവും സംവിധായകനും ഒപ്പുവെച്ചെന്നും ജോമോന്‍ പറഞ്ഞു. നിര്‍മ്മാതാവ് ഡോ. എസ്.കെ നാരായണനും ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പുവെക്കുന്നതായി തോന്നിക്കുന്ന ചിത്രവും ജോമോന്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള അവസാന വട്ട ചര്‍ച്ചകള്‍ ഇന്നലെ നടന്നെന്നും ജോമോന്‍ പറഞ്ഞിരുന്നു. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി താന്‍ […]

Uncategorized

പ്രധാനമന്ത്രി നാളെ കേരളത്തില്‍ എത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രനോദി ഞായറാഴ്ച കേരളത്തിലെത്തും. തൃശൂരിലും കൊച്ചിയിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. അതേസമയം ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ഉച്ചയ്ക്ക് 1.55- ഓടെ കൊച്ചി നാവിക വിമാനത്താവളത്തില്‍ എത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് മൈതാനത്തിറി റോഡ് മാര്‍ഗം ബി.പി.സി.എല്ലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ കോംപ്ലക്സിന്റെ സമര്‍പ്പണത്തിനെത്തും. ഇവിടുത്തെ ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് രാജഗിരി കോളേജ് മൈതാനത്ത് എത്തി ഹെലികോപ്റ്ററില്‍ തൃശൂരിലേയ്ക്ക് തിരിക്കും. തുടര്‍ന്ന് യുവമോര്‍ച്ചാ സമ്മേളനത്തില്‍ പങ്കെടുത്ത […]

India Kerala Uncategorized

ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം

ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് സജീവമായി പേര് ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന്‍റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി തൊടപുഴയിലെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ‍നിഷേധിക്കാതെയാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്. ഡി.സി.സി പ്രസി‍ഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ ജില്ലയില്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന് മുട്ടത്ത് നല്‍കിയ സ്വീകരണത്തിലാണ് ഉമ്മന്‍ചാണ്ടിയെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഇടുക്കിയിലേക്കുള്ള വരവെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആവേശമുണ്ടാക്കി. കസ്തൂരി രംഗന്‍ […]