ആലപ്പുഴയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം പ്രാഥമികഘട്ടത്തിലെന്ന് എഡിജിപി വിജയ് സാഖറെ. സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. ഷാൻ വധത്തിൽ രണ്ടുപേർ അറസ്റ്റിലായിട്ടുണ്ടെന്നും നിരവധി പേര്‍ കസ്റ്റഡിയിലാണെന്നും വിജയ് സാഖറെ പറഞ്ഞു. അന്വേഷണത്തിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിടാറായിട്ടില്ല. ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനുണ്ട്. പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കുണ്ട്. ശക്തമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയു. പ്രധാനമായും […]
Uncategorized
കേരളത്തിൽ 2230 പേര്‍ക്ക് കൊവിഡ്; മരണം 14 ; ടിപിആര്‍ 5.59%
കേരളത്തില്‍ ഇന്ന് 2230 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസര്‍ഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]
പോത്തൻകോട് സുധീഷ് വധം : മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ
തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഒട്ടകം രാജേഷിനെ ആസൂത്രകനും രണ്ടാം പ്രതിയുമായ രാജേഷിനെ പൊലീസ് പിടികൂടിയത്. ഇരുപത്തെട്ടിലധികം കേസുകളുള്ള ഗുണ്ടാ സംഘത്തലവൻ ആണ് ഒട്ടകം രാജേഷ്. ( ottakam rajesh under custody ) കഴിഞ്ഞ ദിവസമാണ് പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം […]
കെ-റെയിൽ; മുഖ്യമന്ത്രിയുടെ വികസനം ശാപമാകരുത്; സിപിഐഎമ്മിലും എതിർപ്പ്; കെ സുധാകരൻ
കെ-റെയിൽ പദ്ധതി അശാസ്ത്രീയമെന്ന് ആവർത്തിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എംപി. പദ്ധതി നടപ്പാക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. പോരായ്മകൾ ഇല്ലെന്ന് സർക്കാർ ജനങ്ങളെ ബോധ്യപ്പെടുത്തണം. പദ്ധതി നടത്തിപ്പുമായി മുന്നോട്ട് പോകുന്നത് വ്യാജ ഡിപിആറിൻ്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിൽവർലൈൻ നടപ്പാകുന്നതിൽ സിപിഐഎമ്മുകാർക്കും വിയോജിപ്പുണ്ട്. പാർട്ടി വ്യതാസമില്ലാതെ പദ്ധതിയെ ജനങ്ങൾ എതിർക്കും. ജനത്തിന് ആവശ്യമില്ലാത്ത വികസനമാണ് സിൽവർലൈനെന്നും സുധാകരൻ പറഞ്ഞു. സർക്കാർ പാരിസ്ഥിക ആഘാത പഠനം നടത്തിയിട്ടില്ല. വികസനത്തിന് വാശിയല്ല വേണ്ടത്. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാൻ പാടില്ലെന്നും അദ്ദേഹം […]
കൗമാര ടീമിന് രോഹിതിന്റെ വിലയേറിയ ‘ക്ലാസ്’; ചിത്രങ്ങൾ വൈറൽ
അണ്ടർ 19 ക്രിക്കറ്റ് ടീമുമായി സംവദിച്ച് ഇന്ത്യൻ പരിമിത ഓവർ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ചാണ് താരം പുതിയ തലമുറയിലെ അംഗങ്ങളുമായി സംവദിച്ചത്. അണ്ടർ 19 ടീം അംഗങ്ങൾ എൻസിഎയിൽ ക്യാമ്പിലാണ്. രോഹിത് ആവട്ടെ പരുക്കിൽ നിന്ന് മുക്തി നേടാനാണ് എൻസിഎയിലെത്തിയത്. (Rohit Sharma U19 NCA) Priceless lessons 👍 👍 📸 📸 #TeamIndia white-ball captain @ImRo45 made most of his rehab time as […]
കേരളത്തിൽ 3471 പേര്‍ക്ക് കൊവിഡ്; ടി പി ആർ 6.34%; മരണം 22
കേരളത്തില്‍ ഇന്ന് 3471 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 680, തിരുവനന്തപുരം 563, കോഴിക്കോട് 354, തൃശൂര്‍ 263, കോട്ടയം 262, കൊല്ലം 255, കണ്ണൂര്‍ 228, പത്തനംതിട്ട 182, മലപ്പുറം 166, ആലപ്പുഴ 164, ഇടുക്കി 115, പാലക്കാട് 92, വയനാട് 90, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]
ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍; പമ്പാ സ്‌നാനത്തിനും അനുമതി
ശബരിമല തീര്‍ത്ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. തീര്‍ത്ഥാടകര്‍ക്കായി നാലിടത്തായി സ്‌നാനഘട്ടങ്ങളൊരുക്കി പമ്പാ സ്‌നാനം ആരംഭിച്ചു. ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇന്ന് ട്രയല്‍ റണ്ണിന് ശേഷം നാളെ പുലര്‍ച്ചെ രണ്ടുമണി മുതല്‍ നീലിമല വഴിയുള്ള പരമ്പരാഗത പാതയിലൂടെ ഭക്തരെ കടത്തിവിടാന്‍ അനുമതിയായിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂര്‍ വരെ സന്നിധാനത്തെ ദേവസ്വം മുറികളില്‍ ഭക്തര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ വിരിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടില്ല. നെയ്യഭിഷേകത്തിന്റെ കാര്യത്തില്‍ […]
മുല്ലപ്പെരിയാർ മരംമുറിക്കൽ; ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചു
മുല്ലപ്പെരിയാറിലെ മരങ്ങൾ മുറിക്കുന്നതിന് തമിഴ്നാടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് സസ്പെൻഷനിലയിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി പിൻവലിച്ചു. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചത്. മരം മുറിക്കൽ ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്പെൻഷൻ തുടരേണ്ടതില്ല എന്നാണ് ശുപാർശ. ഇതനുസരിച്ചാണ് സസ്പെൻഷൻ പിൻവലിച്ചത്. മുല്ലപ്പെരിയാറിൽ ഇനി തീരുമാനങ്ങൾ വനം മേധാവിയുമായി ആലോചിച്ചു മാത്രം കൈക്കൊള്ളണം എന്നും നിർദേശമുണ്ട്. മരം മുറിയിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിൽ അന്വേഷണം […]
തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയിൽ നിർണായകം
സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശഭരണ വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പത്ത് മണിമുതൽ ആരംഭിക്കും. 32 തദ്ദേശ ഭരണ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ അറിയാം. 115 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊച്ചി കോർപ്പറേഷനുകളിലെ ഓരോ വാർഡുകളിളെയും തെരഞ്ഞെടുപ്പ് നിർണ്ണായകമാണ്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാപഞ്ചായത്തുകളിലെ ഓരോ ഡിവിഷനുകളിലും ഉപ-തെരഞ്ഞെടുപ്പ് നടന്നിരുന്നു. കൊച്ചി നഗരസഭയിലെ ഗാന്ധി നഗർ ഡിവിഷനാണ് ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയം. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ […]
ഇടുക്കി ഡാം തുറന്നു; സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം പുറത്തേക്ക്
ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ തുറന്നു. അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ഉയർത്തിയത്. സെക്കൻഡിൽ 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ ആറ് മണിക്കാണ് ഷട്ടർ ഉയർത്തിയത്. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്നും ജലം ഒഴുകി എത്തുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് ക്രമേണ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടി. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളില്‍ […]












