ഉമ്മുൽഖുവൈനിൽ മലയാളി യുവാവ് വാഹനമിടിച്ചു മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്. റിട്ട. ഡി വൈ എസ് പി ടി ടി അബ്ദുൽജബ്ബാറിന്റെ മകനാണ്. റോഡരികിൽ ഉമ്മായോട് ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു വന്ന വാഹനം ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്. ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു.ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ. […]
Uncategorized
കോഴിക്കോട് സ്വദേശിനിയായ മലയാളി നഴ്‌സ് മക്കയിൽ മരണപ്പെട്ടു
കോഴിക്കോട് സ്വദേശിനിയായ മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന അസ്‌നയാണ് മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനിയാണ് അസ്‌ന. ഇന്ന് രാവിലെ 10 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിച്ചത്. തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ […]
ഈദുല്‍ ഫിത്വര്‍; വിശ്വാസികളാല്‍ നിറഞ്ഞ് മക്ക, മദീന ഹറം പള്ളികള്‍
സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പെരുന്നാള്‍ നമസ്‌കാരത്തിനായി ഇന്നലെ രാത്രിയോടെ തന്നെ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. പള്ളികളുടെ അകത്തും മുറ്റത്തും സമീപത്തെ റോഡുകളുമെല്ലാം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. മക്കയിലെ മസ്ജിദുല്‍ ഹറാം പള്ളിയില്‍ ശൈഖ് സാലിഹ് ബിന്‍ ഹുമൈദ് പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്കി. മദീനയിലെ മസ്ജിദുന്നബവി […]
ഈദുല്‍ ഫിത്വര്‍: 281 തടവുകാര്‍ക്ക് മാപ്പ് നല്‍കി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ
വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ച 281 തടവുകാര്‍ക്ക് ബഹ്‌റൈന്‍ ഭരണാധികാരിയും രാജാവുമായ ഹിസ് മെജസ്റ്റി ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മാപ്പുനല്‍കിയതായി ഉത്തരവ് പുറപ്പെടുവിച്ചു. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനും രാജ്യത്തിന്റെ വികസനത്തിന് സംഭാവനകള്‍ നല്‍കാനുമുള്ള അവസരം നല്‍കുന്നതിന്റെ ഭാഗവുമായാണ് മാപ്പ് നല്‍കി വിട്ടയക്കുന്നത്.
തലസ്ഥാനത്ത് നവജാത ശിശു വില്‍പന; കുഞ്ഞിനെ വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്ക്
തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വില്‍പ്പന നടത്തി. പണം വാങ്ങിയാണ് കുഞ്ഞിനെ വിറ്റത്. പണം നല്‍കിയ കുഞ്ഞിനെ വാങ്ങിയ ആളില്‍ നിന്ന് കുട്ടിയെ പൊലീസ് വീണ്ടെടുത്തു. 11 ദിവസം പ്രായമുള്ള കുഞ്ഞിനെ വാങ്ങിയത് മൂന്ന് ലക്ഷം രൂപ നല്‍കിയെന്നാണ് വിവരം. വീണ്ടെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറഞ്ഞു. ഈ മാസം ഏഴിനാണ് കുഞ്ഞിനെ പ്രസവിച്ചത്. ഏപ്രില്‍ പത്തിനാണ് കരമന സ്വദേശി നവജാത ശിശുവിനെ വാങ്ങിയത്.
അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്
അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. അൽകോബാർ ഐസി എഫ് ഹാളിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ സയ്യിദ് ഖലീലുൽ ബുഖാരി തങ്ങൾ ഓൺലൈൻ വഴി റമദാൻ സന്ദേശം നൽകുകയും പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു. മാട്ടൂൽ മൻശഹ് പ്രസിഡണ്ട് ഡോ. സഹദ് അമാനി ഇരിക്കൂർ, ജനറൽ സെക്രട്ടറി ടി. അബ്ദുൽ റഷീദ്, മഅദിൻ പ്രസിഡണ്ട് സൈനുദ്ദീൻ മുസ്ലിയാർ […]
പ്രകോപനപരമായ പ്രസ്താവനകള്‍ ഇനിയും നടത്തരുത്’; രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടല്‍
രാജസ്ഥാനിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും അനുനയ നീക്കവുമായ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സച്ചിന്‍ പൈലറ്റിനോടും അശോക് ഗെഹ്ലോട്ടിനോടും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. രാജസ്ഥാന്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്ത സമസ്യയായ് കോണ്‍ഗ്രസിന് മുന്നില്‍ തുടരുകയാണ്. പരസ്പരം കലഹിച്ച് നില്ക്കുന്ന സച്ചിന്‍ ഗെഹ്ലോട്ട് വിഭാഗങ്ങളോട് പ്രകോപനപരമായ പ്രസ്താവനകള്‍ ഇനി നടത്തരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. മറുവശത്ത് അശോക് ഗഹ്ലോട്ടിനെ മുക്തകണ്ഠം അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണവും ഇന്ന് ശ്രദ്ധേയമായി. എന്ത് തിരക്കുണ്ടെങ്കിലും വികസനത്തിനായ് നിലകൊള്ളുന്ന നേതാവാണ് ഗെഹ്ലോട്ട് […]
കന്യാകുമാരിയിൽ ശിവജിയുടെ പ്രതിമ തകർത്ത സംഭവം; രണ്ട് യുവാക്കൾ പിടിയിൽ
കന്യാകുമാരിയിൽ ശിവജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പാക്കോട് സ്വദേശി എഡ്വിൻ രാജ് (37), ഞാറാവിള പണ്ടാരവിള സ്വദേശി പ്രതീഷ്(32) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ മേൽനോട്ടത്തിൽ എസ്.ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ‘ കന്യാകുമാരി ജില്ലയിലെ മേൽപ്പുറം തോട്ടത്തുമഠം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന 9 അടി ഉയരത്തിലുള്ള ശിവജിയുടെ പ്രതിമയാണ് 8ന് രാത്രിയോടെ തകർത്തത്. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ റിമാൻഡ് […]
എലത്തൂർ ട്രെയിൻ തീവയ്പ്പ് : ഷാറൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി. അതെ സമയം ഷഹീൻ ബാഗിലുള്ള ഷാരൂഖിൻ്റെ വീട്ടിൽകേരള പൊലീസ് വീണ്ടും പരിശോധന നടത്തി. ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ അടക്കം […]
അരികൊമ്പൻ പുനരധിവാസം; ജിപിഎസ് കോളറിനായി ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക്
അരിക്കൊമ്പൻ കാട്ടാനയെ പിടികൂടുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ കേരളത്തിലേക്ക് എത്തിക്കാൻ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥൻ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു. കോളർ കൈമാറാൻ അസ്സം ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ചയോടെ കോളർ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രിൽ, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎൽഎ കെ ബാബു നൽകിയ ഹർജി ഇന്ന് […]












