സംസ്ഥാനത്തെ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5760 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയുമായി തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള […]
Uncategorized
ഓസ്‌ട്രേലിയൻ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക. മെൽബൺ, റോഡ് ലാവർ അരീനയിൽ നടന്ന കലാശപ്പോരിൽ ചൈനയുടെ ക്വിൻവെൻ ഷെങ്ങിനെ തോൽപ്പിച്ചു. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-3, 6-2 എന്ന സ്കോറിനായിരുന്നു ബെലാറഷ്യൻ താരത്തിൻ്റെ ജയം. അക്ഷരാർത്ഥത്തിൽ, എതിരാളിയെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ അനുവദിക്കാതെയുള്ള പ്രകടനമായിരുന്നു അരീനയുടേത്. ആദ്യ സെറ്റിൽ തന്നെ ഷെങ്ങിനെതിരെ ആധിപത്യം സ്ഥാപിച്ചു. പിന്നീട് ഈ ആധിപത്യം തുടരാനും താരത്തിന് കഴിഞ്ഞു. കിരീടം നഷ്ടമായെങ്കിലും തല […]
10,000 സിസിടിവി ക്യാമറകൾ; പ്രത്യേക ഡ്രോൺ നിരീക്ഷണം; NSG സ്‌നിപ്പർ ടീം; അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ കനത്ത സുരക്ഷാ വലയത്തിൽ. നഗരത്തിൽ 10,000 സിസിടിവി ക്യാമറകളും പ്രത്യേക ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസിനും കേന്ദ്രസേനകൾക്കും പുറമേ എൻഎസ്ജി സ്‌നിപ്പർ ടീമുകളും സുരക്ഷയൊരുക്കാൻ അയോധ്യയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ, മത, രാഷ്ട്രീയ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിനെത്തും. അയോധ്യയിലെ യെലോ സോണിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള എഐ അധിഷ്ഠിത ക്യാമറകളും വിന്യസിച്ചു. ബോംബ്– ഡോഗ് സ്ക്വാഡുകൾ, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന […]
അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങ്; അക്ഷതവും, ക്ഷണക്കത്തും സ്വീകരിച്ച് എംഎസ് ധോണി
രാമക്ഷേത്ര ‘പ്രാണപ്രതിഷ്ഠ’ ചടങ്ങിലേക്ക് എംഎസ് ധോണിക്ക് ക്ഷണം ലഭിച്ചു. അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും , പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്കുള്ള ക്ഷണക്കത്തും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണി ഏറ്റുവാങ്ങി.റാഞ്ചിയിലെ വസതിയിൽ വച്ചാണ് ധോനിക്ക് അക്ഷതം കൈമാറിയത്. എൻഡിടിവി ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കർമ്മവീർ സിങ്ങിന്റെ സാന്നിധ്യത്തിൽ ആർഎസ്എസ് സഹപ്രവിശ്യാ സെക്രട്ടറി ധനഞ്ജയ് സിംഗാണ് ധോണിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് . ദിവസങ്ങൾക്ക് മുമ്പ്, ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്കും […]
തമിഴ്‌നാട്ടിൽ വീണ്ടും മഴ കനക്കുന്നു; 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂർ, കല്ല്കുറിച്ചി, ചെങ്കൽപട്ട് തുടങ്ങിയ ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.കനത്ത മഴയെ തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പുതുച്ചേരിയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മിക്കയിടങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോൾ […]
‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച അവരുടെ പുരട്ചി കലൈഞ്ജർ’; വിജയകാന്തിന്റെ ഓര്‍മകളില്‍ വികാരാധീനനായി സൂര്യ
വിജയകാന്തിന് അന്തിമോപചാരവുമായി അദ്ദേഹത്തിന്‍റെ സ്മാരകത്തില്‍ എത്തിയ നടന്‍ സൂര്യയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കാര്‍ത്തിയും ഒപ്പമുണ്ടായിരുന്നു. വിജയകാന്തിന്‍റെ മരണസമയത്ത് സൂര്യ വിദേശത്ത് ആയിരുന്നു. വിജയകാന്തിന്‍റെ സ്മാരകത്തിലെത്തിയ സൂര്യ വികാരാധീനനാവുന്നതും കരയുന്നതും വിഡിയോയില്‍ കാണാം. വിജയകാന്തിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെയും സൂര്യ സന്ദര്‍ശിച്ചു. സൂര്യയുടെ കരിയറിലെ തുടക്കകാലത്തെ ചിത്രമായ പെരിയണ്ണയിലെ ടൈറ്റില്‍ കഥാപാത്രമായ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ എത്തിയത് വിജയകാന്ത് ആയിരുന്നു. ‘കോടിക്കണക്കിന് മനുഷ്യരെ സഹായിച്ച് അവരുടെ പുരട്ചി കലൈഞ്ജറായി മാറിയ എന്‍റെ സഹോദരന്‍ വിജയകാന്തിന്‍റെ വിയോഗത്തില്‍ എന്‍റെ […]
‘റാഫേൽ നദാൽ റിട്ടേൺസ്’; ബ്രിസ്ബേൻ ഓപ്പണിൽ മുൻ യുഎസ് ഓപ്പൺ ചാമ്പ്യനെ പരാജയപ്പെടുത്തി
ഒരു വർഷത്തോളം ടെന്നീസ് കോർട്ടിൽ നിന്ന് വിട്ടുനിന്ന ശേഷം സിംഗിൾസ് മത്സരത്തിലേക്കുള്ള മടങ്ങിവരവ് വിജയത്തോടെ ആഘോഷമാക്കി സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ. ഓസ്‌ട്രേലിയയിൽ നടക്കുന്ന ബ്രിസ്‌ബേൻ ഇന്റർനാഷണലിന്റെ ഓപ്പണിംഗ് റൗണ്ടിൽ എതിരാളിയായ മുൻ യുഎസ് ഓപ്പൺ ചാമ്പ്യൻ ഡൊമിനിക് തീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് നദാലിൻ്റെ തിരിച്ചുവരവ്. ഒരു വർഷത്തോളം പുറത്തിരുന്നിട്ടും തന്റെ ഫോമിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു നദാലിൻ്റെ പ്രകടനം. തിരിച്ചുവരവ് മത്സരത്തിൽ 30 കാരനായ തീമിനെതിരെ നദാൽ സർവ മേഖലകളിലുംആധിപത്യം പുലർത്തി. ഒരു […]
കേളി സ്വിറ്റസർലണ്ടിന് 2024 -25 ലേക്ക് ദീപാ മേനോൻ പ്രെസിഡന്റും ,ജിജിൻ രാജഗോപാലൻ സെക്രട്ടറിയും ,അജയ് ചന്ദ്രൻ നായർ ട്രഷററുമായി പുതിയ ഭരണസമിതി
ശ്രീമതി ദീപാ മേനോന്റെ നേതൃത്വത്തിൽ ഒരു പറ്റം യുവാക്കൾ അണിനിരന്നിട്ടുള്ള കേളിയുടെ പുതിയ കമ്മിറ്റിയിൽ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വനിതകളെ ഉൾപെടുത്തിയിട്ടുണ്ട്.നവംബർ ഇരുപത്തഞ്ചാം തീയതി സൂറിച്ചിലെ വാട്ടിൽ വെച്ച് നടത്തിയ ജനറൽ ബോഡി യോഗത്തിലാണ് ശ്രീമതി ദീപയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രസിഡണ്ട് ദീപ മേനോൻ ,സെക്രട്ടറി ജിജിൻ രാജഗോപാലൻ ,ട്രഷറർ അജയ് ചന്ദ്രൻ നായർ ,വൈസ് പ്രസിഡന്റ് പ്രശാന്ത് ശ്രീധരൻ, ജോയിന്റ് സെക്രെട്ടറി മഞ്ജു കാച്ചപ്പിള്ളി, പിആർഒ സുബി ഉള്ളാട്ടിൽ, ആർട്സ് സെക്രട്ടറി റീന എബ്രഹാം, […]
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും ലൈക്കും കിട്ടണം; വീട്ടുജോലിക്കാരിയെ സഹായിച്ച് അല്ലു അർജുൻ
വീട്ടിൽ ജോലി ചെയ്യുന്ന പെൺകുട്ടിക്കൊപ്പമുള്ള അല്ലു അർജുന്റെ ഹൃദയഹാരിയായ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഈ വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി മാറി. വീട്ടുജോലിക്കാരിയായ പെൺകുട്ടിക്കൊപ്പം വിഡിയോ പങ്കുവച്ച അല്ലു അർജുനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്.തന്റെ ഇൻസ്റ്റഗ്രാം ചാനലിനു ഫോളോവേഴ്സും ലൈക്കും കിട്ടണമെന്ന പെൺകുട്ടിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാനാണ് അല്ലു അർജുൻ പെൺകുട്ടിയുമായുള്ള വിഡിയോ റെക്കോർഡ് ചെയ്തു നൽകിയത്. അല്ലുവിന്റെ മകളെ നോക്കുന്ന അശ്വിനി എന്ന പെൺകുട്ടിയാണ് വിഡിയോയിൽ താരത്തിനൊപ്പമുള്ളത്. വിഡിയോ പങ്കുവച്ചപ്പോൾ പതിമൂവായിരം […]
വിഷ്ണു വിനോദിന്റെ സെഞ്ച്വറി, ശ്രേയസിന്റെ നാല് വിക്കറ്റ്; ഒഡീഷയെ 78 റൺസിന് തകർത്തെറിഞ്ഞ് കേരളം
വിജയ് ഹസാരെ ട്രോഫിയിൽ ഒഡീഷക്കെതിരെ കേരളത്തിന് 78 റൺസ് ജയം. ആളൂരിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം വിഷ്ണു വിനോദിന്റെ (120) സെഞ്ച്വറി കരുത്തിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 43.3 ഓവറിൽ 208ന് ഓൾഔട്ടായി.(Vijay Hazare Trophy Kerala won over Odisha by 78 runs) നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലിന്റെ മികച്ച ബൗളിങ് പ്രകടനമാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ബേസിൽ […]