ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാം ഇന്ത്യയിലുള്ള റെസിഡന്റ് വിസക്കാർക്ക് വന്ദേഭാരത് വിമാനങ്ങളിൽ യു എ ഇയിലേക്ക് മടങ്ങാൻ സൗകര്യം പ്രഖ്യാപിച്ചു. ഈമാസം 12 മുതൽ 26 വരെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പ്രവാസികൾക്ക് യു എ ഇയിലേക്ക് തിരിച്ചുവരാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റ്, കോൾ സെന്ററർ, […]
UAE
ദുബൈ മെട്രോ’റൂട്ട് 2020′ പാത തുറന്നു; ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും
ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത ദുബൈ മെട്രോയുടെ റൂട്ട് 2020 പാത യാത്രക്കാർക്ക് തുറന്നുകൊടുത്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈ മെട്രോ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. ഏഴ് സ്റ്റേഷനുകൾ ഉൾകൊള്ളു പുതിയ പാതയിൽ ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും. […]
യു.എ.ഇയിൽ കോവിഡ് നിയമം ലംഘിച്ചാൽ ധനനഷ്ടവും മാനഹാനിയും !
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാൽ പോര യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കനത്തപിഴ മാത്രമല്ല, നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങൾ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യു.എ.ഇയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാൽ പോര. നിയമലംഘകരുടെ കൂടുത്തിൽ സ്വന്തം ചിത്രവും കണ്ട് നാണം കെടേണ്ടി വരും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കുന്നതിന്‍റെ ഭാഗമായാണ് യു.എ.ഇ പബ്ലിക് […]
പ്രവാസികൾക്കായി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന പദ്ധതിയുമായി കെ.എം.സി.സി യു.എ.ഇ ഘടകം
ജോലി നഷ്ടപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടിയുള്ള സൗജന്യ ചാർട്ടേഡ് വിമാനത്തിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി യു.എ.ഇ കെ.എം.സി.സി അറിയിച്ചു കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കുവേണ്ടി സൗജന്യ ചാര്‍ട്ടേര്‍ഡ് വിമാന പദ്ധതിയുമായി കെ.എം.സി.സി യു.എ.ഇ ഘടകം. ആയിരം ദിർഹത്തിലും താഴെ ശമ്പളത്തിൽ ജോലി ചെയ്യുന്ന 200 പേരെയാണ് സൗജന്യമായി നാട്ടിലെത്തിക്കുക. ജോലി നഷ്ടപ്പെട്ടവർക്കും കുറഞ്ഞ വരുമാനക്കാർക്കും വേണ്ടിയുള്ള സൗജന്യ ചാർട്ടേഡ് വിമാനത്തിന്‍റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി യു.എ.ഇ കെ.എം.സി.സി അറിയിച്ചു. ജോലി തേടി വന്ന 30 വയസ്സിന് ചുവടെ പ്രായമുള്ളവർക്കും ഗാർഹികവിസയിൽ വന്ന് […]
ദുബൈ എമിറേറ്റിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ തിരിച്ചുവരാം
മടങ്ങിവരുന്നവർ ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. ദുബൈയിലെ റെസിഡന്റ് വിസക്കാർക്ക് ഇന്ന് മുതൽ ദുബൈ വിമാനത്താവളം വഴി തിരിച്ചുവരാം. വിമാന സർവീസ് ആരംഭിച്ച രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാണ് ഇന്ന് മുതൽ മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതൽ ടൂറിസ്റ്റുകളെയും ദുബൈ സ്വീകരിച്ച് തുടങ്ങും. എല്ലാ യാത്രക്കാരും ദുബൈ വിമാനത്താവളത്തിൽ പി സി ആർ ടെസ്റ്റിന് വിധേയമാകണം. സെപ്തംബര്‍ മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള സാധ്യതകളും പരിശോധിച്ചുവരികയാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ […]
ഗള്‍ഫില്‍ 6000ത്തിലേറെ പുതിയ രോഗികള്‍; ഇന്നലെ മാത്രം 35 മരണം
അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ ഇന്നലെ 35 മരണം. ഇതോടെ മരണസംഖ്യ 1120 ആയി. 6000ത്തിലേറെ പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ഗൾഫിൽ കോവിഡ് ബാധിതരുടെ എണ്ണം 2,32,000 പിന്നിട്ടു. ഗൾഫിൽ ഇളവുകൾക്കിടെ, അബൂദബിയിൽ ഇന്നു മുതൽ സഞ്ചാര നിയന്ത്രണം പ്രാബല്യത്തിൽ. ഗൾഫിൽ കോവിഡ് മരണസംഖ്യയിലും രോഗവ്യാപനത്തിലും യാതൊരു മാറ്റവുമില്ല. സൗദിയിലാണ് മരണസംഖ്യയും രോഗികളുടെ എണ്ണവും കൂടുതൽ. ഇന്നലെ മാത്രം 22 മരണം. പുതിയ രോഗികളുടെ എണ്ണം 1881. ഇതോടെ […]
കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി ദുബൈ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്
ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ അനുമതി നൽകിയിട്ടുണ്ട് കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി ദുബൈ ഇന്ന് മുതൽ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഓഫീസുകളിൽ അമ്പത് ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ അനുമതി നൽകിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് സിനിമാ തിയറ്ററുകളും ഇന്ന് തുറക്കും. ഈദുൽഫിത്വർ അവധി അവസാനിക്കുന്ന ഇന്ന് മുതൽ ദുബൈയിൽ പൊതുജീവിതവും വാണിജ്യവും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരികയാണ്. രാവിലെ ആറ് മുതൽ രാത്രി 11 വരെ സഞ്ചാരവിലക്കില്ല. ജീവനക്കാരിൽ അമ്പത് ശതമാനം പേർക്കും ഓഫീസുകളിൽ […]
എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ എഴുതാൻ യു.എ.ഇയും
9 സ്കൂളുകളിലായി 1584 വിദ്യാർഥികൾ ഇന്ന് പരീക്ഷയെഴുതും കേരളത്തിനൊപ്പം യു.എ.ഇയിലെ 1500ൽ ഏറെ വിദ്യാർഥികളും ഇന്ന് പരീക്ഷാ ഹാളിലേക്ക്. കനത്ത മുൻകരുതലോടെയാണ് രാജ്യത്തെ ഒമ്പത് ഇന്ത്യൻ വിദ്യാലയങ്ങളിൽ കുട്ടികൾ പരീക്ഷ എഴുതുക. എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷക്കായി യു.എ.ഇയും തയ്യാറെടുത്തു. 1584 കുട്ടികളാണ് ഇവിടെ പരീക്ഷക്ക് തയാറെടുക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷയാണ് ഇന്ന് നടക്കുന്നത്. പ്ലസ് ടു നാളെ തുടങ്ങും. 603 കുട്ടികൾ എസ്.എസ്.എൽ.സിയും 490 കുട്ടികൾ പ്ലസ്‍വണും 491 കുട്ടികൾ പ്ലസ്‍ടു പരീക്ഷയും എഴുതുന്നുണ്ട്. […]
കുവൈത്തിൽ 665 പേർക്ക് കൂടി കോവിഡ്; ഇന്ന് 9 മരണം
ആകെ രോഗികളുടെ എണ്ണം 21967 ആയി. പുതിയ രോഗികളിൽ 195 ഇന്ത്യക്കാർ കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 21967 ആയി. പുതിയ രോഗികളിൽ195 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി. 24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി. ഇന്ന് […]
സൗദിയില്‍ 24 മണിക്കൂറിനിടെ അഞ്ച് മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചു; മരണപ്പെട്ട മലയാളികളുടെ എണ്ണം 23 ആയി
ജിദ്ദയില്‍ മരിച്ച അഞ്ചില്‍ പേരില്‍ നാല് പേര്‍ ജിദ്ദയിലാണ് മരണപ്പെട്ടത്. വരാണ്സൗ ദി അറേബ്യയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് (43), കൊല്ലം പുനലൂർ സ്വദേശി ശംസുദ്ദീൻ (42) […]