യു.എ.ഇയിൽ അധ്യാപകർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാൻ അനുമതി. അബൂദബിയിലെ പബ്ലിക് സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കുമാണ് കോവിഡ് വാക്സിൻ സ്വീകരിക്കാൻ നിർദേശം നൽകിയത്. വാക്സിൻ സ്വീകരിക്കേണ്ട അധ്യാപകർ ഈ മാസം 24ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ആരോഗ്യപ്രവർത്തകർക്ക് പിന്നാലെയാണ് അബൂദബിയിൽ അധ്യാപകർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യമന്ത്രാലയം അനുമതി നൽകിയത്. അബൂദബിയിൽ പരീക്ഷണം പുരോഗമിക്കുന്ന ചൈനയുടെ സീനോഫോം വാക്സിനാണ് അധ്യാപകർക്കും നൽകുക. വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായ അധ്യാപകരും സ്കൂൾ ജീവനക്കാരും ഈമാസം 24ന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. അധ്യാപകർക്കും […]
UAE
മാപ്പ് എഴുതി നൽകി; എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ സർവീസുകൾ നാളെ പുനരാംഭിക്കും
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈ സർവീസുകൾ നാളെ പുനരാംഭിക്കും. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിന് ദുബൈ എവിയേഷൻ അതോറിറ്റി 15 ദിവസത്തേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഈ വിലക്ക് പിൻവലിച്ചതായി എയർലൈൻസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് സോഷ്യൽ മീഡിയയിലൂടെയാണ് വിലക്ക് നീങ്ങിയ വിവരം അറിയിച്ചത്. നാളെ മുതൽ സർവീസുകൾ ഷെഡ്യൂൾ പ്രകാരം നടക്കും. എന്നാൽ, ഇത് സംബന്ധിച്ച ദുബൈ എവിയേഷൻ അതോറിറ്റിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ഇന്നലെ അർധരാത്രി മുതൽ […]
എയർ ഇന്ത്യ എക്സ്പ്രസിന് ദുബൈയിൽ വിലക്ക്
കോവിഡ് രോഗികൾക്ക് യാത്ര അനുവദിച്ചതാണ് കാരണം. ഇന്ന് മുതൽ ഒക്ടോബർ രണ്ട് വരെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈയിലേക്ക് വരാനാവില്ല എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ തുടർന്നാണ് നടപടി. രണ്ടുതവണ ഗുരുതരമായ പിഴവ് ആവർത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികിൽസാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബൈ അധികൃതർ നോട്ടീസ് നൽകി. നോട്ടീസിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. കോവിഡ് […]
ആരോഗ്യപ്രവര്‍ത്തകരുടെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുമായി യു.എ.ഇ
വിദ്യാർഥികളുടെ ലാപ്ടോപ്പ് മുതൽ സ്കൂളിലേക്കുള്ള യാത്ര വരെ സർക്കാർ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇയിൽ ആരോഗ്യ പ്രവർത്തകരുടെ കുട്ടികൾക്ക് ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്നത് വരെ സമ്പൂർണ സ്കോളർഷിപ്പ് നൽകാൻ പദ്ധതി ആവിഷ്കരിക്കുന്നു. വിദ്യാർഥികളുടെ ലാപ്ടോപ്പ് മുതൽ സ്കൂളിലേക്കുള്ള യാത്ര വരെ സർക്കാർ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഈ മാസം അവസാനം വരെ അപേക്ഷ സ്വീകരിക്കും. ‘ഹയ്യാക്കും’ എന്ന പേരിലാണ് മുൻനിര ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി ആവിഷ്കരിക്കുന്നത്. ഈ അധ്യയന വർഷം […]
അബൂദബി നിരത്തില്‍ ഇനി അഭ്യാസം കാണിച്ചാല്‍ വണ്ടി പൊലീസ് പിടിച്ചെടുക്കും !
പത്ത് വയസിന് താഴെയുള്ള കുട്ടികളെ കാറിന്റെ മുൻസീറ്റിൽ ഇരുത്തിയാലും വാഹനം പിടിച്ചെടുക്കും അബൂദബി എമിറേറ്റിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ഇനി പൊലീസ് പിടിച്ചെടുക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള പിഴ അമ്പതിനായിരം ദിർഹം വരെയാക്കി ഉയർത്തിയെന്നും അബൂദബി പൊലീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പിഴ തുക അടച്ചുതീർക്കാതെ വാഹനം വിട്ടുകിട്ടില്ല. പൊലീസ് വണ്ടികളിൽ വാഹനമിടിപ്പിക്കുക. റോഡിൽ നിയമവിരുദ്ധമായി കാറോട്ട മൽസരം നടത്തുക, നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക- ഇവക്ക് 50,000 ദിർഹം പിഴയും കിട്ടും. റെഡ് സിഗ്നൽ മറികടക്കുക, […]
വിദേശത്ത് നിന്ന് എത്തുന്നവർക്ക് അബൂദബിയിൽ പ്രവേശിക്കാൻ നിയന്ത്രണം
സന്ദർശക വിസയിൽ എത്തുന്നവരെ പ്രവേശിപ്പിക്കുന്നില്ല നാട്ടിൽ നിന്ന് യു.എ.ഇയിലെത്തുന്നവർക്ക് അബൂദബിയിലേക്ക് പ്രവേശിക്കാൻ നിയന്ത്രണം കർശനമാവുന്നു. മറ്റ് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ അബൂദബിയിൽ പ്രവേശിച്ചാൽ അവരെ 14 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റൈനിലേക്ക് മാറ്റുകയാണ്. സന്ദർശക വിസയിൽ എത്തിയ പല യാത്രക്കാർക്കും ഇന്ന് അബൂദബിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.
55 വയസ്സ് തികഞ്ഞവർക്ക് റിട്ടയർമെന്റ് വിസ പ്രഖ്യാപിച്ച് യു.എ.ഇ
യു.എ.ഇ പ്രഖ്യാപിച്ച റിട്ടയർമെൻറ് വിസ പദ്ധതിക്ക് മികച്ച പ്രതികരണം. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നും ആയിരങ്ങൾക്ക് പദ്ധതി ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. 55 വയസ്സ് തികഞ്ഞവർക്ക് റിട്ടയർമെന്റ് വിസ അനുവദിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പങ്കാളിക്കും മക്കൾക്കും വിസ ലഭിക്കും. ദുബൈ ടൂറിസവും എമിഗ്രേഷനും ചേർന്നാണ് നൂതനപദ്ധതി ആവിഷ്കരിച്ചത്. ദുബൈയിലേക്കു കൂടുതൽ വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകർഷിക്കാൻ പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുക. അപേക്ഷിക്കുന്നതിനു മുൻപ് ആരോഗ്യ ഇൻഷുറൻസ്, അപേക്ഷകന് പ്രതിമാസം […]
വിസിറ്റ് വിസയില്‍ യുഎഇയിലെത്തിയവര്‍ക്ക് മടങ്ങനാനുള്ള സമയം അടുക്കുന്നു
നേരത്തേ ആഗസ്റ്റ് 11 വരെയാണ് വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ സമയം അനുവദിച്ചിരുന്നത് വിസിറ്റ് വിസയിൽ യു എ ഇയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അനുവദിച്ച സമയം ഈമാസം 11 ന് അവസാനിക്കും. മാർച്ച് ഒന്നിന് ശേഷം കാലാവധി തീർന്നവരാണ് ഈ കാലാവധിക്കുള്ളിൽ മടങ്ങേണ്ടത്. മറ്റുള്ളവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നവംബർ വരെ തുടരും. നേരത്തേ ആഗസ്റ്റ് 11 വരെയാണ് വിസിറ്റ് വിസയിൽ കഴിയുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ സമയം അനുവദിച്ചിരുന്നത്. ഇത് പിന്നീട് […]
ദുബൈയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹങ്ങൾ അയക്കുന്നത് വൈകിയ സംഭവം; ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വിശദീകരണം നല്‍കി
ദുബൈയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹങ്ങൾ അയക്കുന്നത് വൈകിയ സംഭവത്തിൽ വിശദീകരണവുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. മുദ്രപത്രത്തിലെ തിയതിയില്‍ വ്യക്തത വരുത്താൻ ശ്രമിച്ചത് തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. അത് ഒഴിവാക്കാമായിരുന്നുവെന്നും ക്ലിയറൻസ് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് പറഞ്ഞു. വാർത്തയെ തുടർന്നാണ് മാധ്യമവിഭാഗം കോൺസുൽ നീരജ് അഗർവാളിന്‍റെ വിശദീകരണം.
കോൺസുലേറ്റിന് പിടിവാശി; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു
മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നാണ് പുതിയ നിബന്ധന ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പിടിവാശിമൂലം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു. മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നാണ് പുതിയ നിബന്ധന. ഇത് അപ്രായോഗികമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കോൺസുലേറ്റിന്‍റെ പിടവാശി കാരണം നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ രണ്ട് ദിവസത്തിലേറെയായി വൈകുകയാണ്. തിരുവനന്തപുരം സ്വദേശികളായ ഷിബുമോഹൻ, സുധീഷ് […]