ആസ്‌ട്രോഫൈലുകൾക്ക് സന്തോഷ വാർത്ത. 50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് നിങ്ങൾക്ക് ഇന്ന് സാക്ഷ്യം വഹിക്കാം. Comet C/2022 E3 (ZTF) എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും. ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ സാധിക്കുക ഇന്ന് രാത്രി 7.30 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും Comet […]
Technology
ടെലികോം സേവനം പിടിച്ചെടുക്കാന്‍ അദാനി; രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു
രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് അനുവദിച്ചു. വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി ഗ്രൂപ് ഒരുങ്ങുന്നത്. അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. “അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ലൈസൻസ് അനുവദിച്ചു” എന്ന് ഒരു ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. […]
എയർട്ടെലും 5ജിയിലേക്ക് കടന്നു; 8 നഗരങ്ങളിൽ ലഭ്യം
എയർട്ടെലും 5ജി സേവനം ലഭ്യമാക്കി. ആദ്യ ഘട്ടത്തിൽ എട്ട് നഗരങ്ങളിലാണ് സേവനം ലഭിച്ചത്. ഇന്നലെ മുതൽ ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിൽ 5ജി സേവനം നിലവിൽ വന്നു. 4ജി സേവനത്തിന്റെ നിരക്കിൽ തന്നെ 5ജി സേവനവും ഇനി ഉപഭോക്താക്കൾക്ക് ലഭിക്കും. ( airtel begins 5g service ) ‘കഴിഞ്ഞ 27 വർഷമായി ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച സ്ഥാപനമാണ് എയർടെൽ. ഉപഭോക്താക്കൾക്ക് വേണ്ടി ഏറ്റവും […]
ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം; ഇടിച്ചിട്ട് നാസ; ചിത്രങ്ങള്‍ പുറത്ത്
ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഡൈമോര്‍ഫസ് ഉല്‍ക്കയില്‍ നാസയുടെ ഡാര്‍ട്ട് പേടകം ഇടിച്ചിറങ്ങി. മണിക്കൂറില്‍ 22000 കിലോമീറ്റര്‍ വേഗത്തിലാണ് 9 മാസം മുന്‍പ് വിക്ഷേപിച്ച പേടകം ഇടിച്ചത്. ഡാര്‍ട്ട് ദൗത്യത്തിന്റെ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു. ഡാര്‍ട്ട് ബഹിരാകാശ പേടകം പുലര്‍ച്ചെ മൂന്നരയോടെയാണ് ഇടിച്ചിറങ്ങിയത്. ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഗതിതിരിച്ചു വിടാന്‍ കഴിയുമോ എന്ന നിര്‍ണായക പരീക്ഷണമാണ് നാസ നടത്തിയത്. ഒന്‍പതുമാസം മുന്‍പ് ഭൂമിയില്‍ നിന്നു പുറപ്പെട്ട ഡാര്‍ട്ട് പേടകം കടുകിട തെറ്റാതെ […]
കാത്തിരിപ്പിന് അവസാനം; ഐഫോണ്‍ 14 ഇന്ത്യയില്‍ നാളെയെത്തും, വില 79,900 രൂപ മുതൽ
ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 14 പ്രോ മോഡലുകള്‍ ആപ്പിൾ പുറത്തിറക്കിയിരുന്നു. ഇതുവരെ ആപ്പിൾ പുറത്തിറക്കിയതിൽ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ അപ്‌ഡേറ്റാണ് ഐഫോണ്‍ 14 പ്രോ മോഡലുകൾക്ക് ഉള്ളത്. ആപ്പിളിന്റെ ഏറ്റവും കരുത്തന്മാരായ ഫോണുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഐഫോണ്‍ 13 പ്രോ സീരീസുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രത്യക്ഷത്തിൽ വലിയ വ്യത്യാസം കണ്ടെത്താൻ സാധിച്ചില്ലെങ്കിലും സ്‌ക്രീനിനും ക്യാമറയ്ക്കും പ്രോസസറിനും അടക്കം മാറ്റങ്ങളുമായാണ് ആപ്പിൾ ഐഫോൺ 14 പ്രോ മോഡലുകൾ വിപണിയിൽ എത്തുന്നത്. ഇന്ത്യൻ വിപണിയിൽ എന്ന് […]
ഈ മൊബൈൽ ഫോണുകളിൽ അടുത്ത മാസം മുതൽ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല
പഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബർ 24 മുതൽ ആപ്പിൾ ഐഒഎസ് 10, ഐഒഎസ് 11 എന്നീ വേർഷനുകളിലാണ് വാട്ട്‌സ് ആപ്പ് പ്രവർത്തനം നിർത്തുന്നത്. പഴയ ഓപറ്റേറ്റിംഗ് സിസ്റ്റമുള്ള ഉപയോക്താക്കൾ ഐഒഎസ് 12 ലേക്കെ മറ്റ് അപ്‌ഡേറ്റഡ് വേർഷനുകളിലേക്കോ മാറണം. ഐഫോൺ 5, ഐഫോൺ 5സി ഉപയോക്താക്കളെയാണ് ഇത് കൂടുതലായി ബാധിക്കുക. ഇവർക്ക് വാട്ട്‌സ് ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഒഎസിലേക്ക് മാറുക അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ പുതിയ സെറ്റ് വാങ്ങേണ്ടി വരും. […]
അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ നാസ; ആർട്ടിമിസ് വൺ വിക്ഷേപണം ഇന്ന്
ആർട്ടിമിസ് വണ്ണിന്റെ വിക്ഷേപണം ഇന്ന്. കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഇന്ന് രാത്രി 11.47 ന് ആർട്ടിമിസ് വിക്ഷേപിക്കും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവൽ ലൈനിലെ ചോർച്ചയെ തുടർന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കൗൺഡൗൺ ആരംഭിച്ചിരുന്നു. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ടി വന്നത്. ആ സമയത്താണ് ഫ്യുവൽ ലൈനിൽ പൊട്ടലുണ്ടലായി കണ്ടെത്തിയത്. തുടർന്ന് വിക്ഷേപണം മാറ്റി വയ്ക്കാൻ നാസ തീരുമാനമെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ […]
അഞ്ച് പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി
അഞ്ചു പതിറ്റാണ്ടിനിപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസയുടെ മെഗാ മൂൺ റോക്കറ്റ് ഒരുങ്ങി കഴിഞ്ഞു. നാസയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടിമിസ് 1 എന്ന പദ്ധതിയുടെ ആദ്യ ദൗത്യമാണ് അമേരിക്കയിൽ നടക്കാൻ പോകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമായ ഈ വിക്ഷേപണത്തിന് മനുഷ്യന് പകരം സ്‌പേസ് സ്യൂട്ട് അണിഞ്ഞ പാവകൾ ആയിരിക്കും കുതിച്ചുയരുക. ഇത്തവണ മനുഷ്യർ ഇല്ലെങ്കിലും വരും കാലങ്ങളിൽ മനുഷ്യനിലൂടെ കൂടുതൽ പരീക്ഷണങ്ങൾ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോൾ. മനുഷ്യരാശിയെ […]
ഫേസ്ബുക്കിൽ തകരാറ്; പഴയ പോസ്റ്റുകൾ തനിയെ പൊങ്ങി വന്നു; പ്രശ്‌നം പരിഹരിച്ച് മെറ്റ
ഫേസ്ബുക്ക് അക്കൗണ്ട് ആദ്യമായി ആരംഭിച്ചപ്പോൾ നിരവധി സെലിബ്രിറ്റി പേജുകളിൽ ലൈക്കും കമന്റും ചെയ്തത് ഓർമയുണ്ടോ ? ഓർമയില്ലെങ്കിൽ അതെല്ലാം ഒരിക്കൽ കൂടി ഓർമിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. വർഷങ്ങൾക്ക് മുൻപ് ചെയ്ത അപ്‌ഡേറ്റുകളും കമന്റുകളും ന്യൂസ് ഫീഡിൽ നിറഞ്ഞതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഫേസ്ബുക്കിന്റെ അൽഗോരിതത്തിൽ സംഭവിച്ച തകരാറായിരുന്നു കാരണം. അമേരിക്കയിലും ബ്രിട്ടനിലുമാണ് തകരാറ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കുമിടയിലായിരുന്നു തകരാറ് സംഭവിച്ചത്. തുടർന്ന് നിരവധി പേരാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്ത് വന്നത്. ഫേസ്ബുക്ക് വെബ്‌സൈറ്റിലും […]
ഏത് നിമിഷവും തട്ടിപ്പിനിരയാകാം; ഫോണിലുണ്ടോ ഈ ആപ്പുകൾ…
അപകടകരമായ ആപ്പുകൾ സ്‌ക്രീൻ ചെയ്യാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഉണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന മാൽവെയർ കുത്തിവച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സൈബർ സുരക്ഷാ സാങ്കേതിക കമ്പനിയായ ബിറ്റ്ഡിഫൻഡർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ 35 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളാണ് അപകടകരമാം വിധം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ആപുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടനെ തന്നെ ഡിലീറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നു. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഡൗൺലോഡ് ചെയ്യിപ്പിക്കുന്ന […]