സാംസങ് ഗാലക്സി എഫ്34 5G ഇന്ത്യയില്‍ അവതരിപ്പിച്ചു. 16999 രൂപയാണ് ഫോണിന്. നിരവധി സവിശേഷതകളാണ് ഫോണ്‍ നല്‍കുന്നത്. 50 മെഗാപിക്‌സല്‍ നോ ഷേക്ക് ക്യാമറ, 6000 എംഎഎച്ച് ബാറ്ററി ക്ഷമത, സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേ എന്നിങ്ങനെയാണ് ഗ്യാലക്‌സി സീരീസിലെ എഫ്34ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്യാമറയില്‍ 8എംപി 120ഡിഗ്രി അള്‍ട്രാവൈഡ് ലെന്‍സും 13എംപി ഉയര്‍ന്ന റെസല്യൂഷനുള്ള മുന്‍ ക്യാമറകളും ഉള്‍പ്പെടുന്നുണ്ട്. സിംഗിള്‍ ടേക്ക് ഫീച്ചറും ഫോണിലുണ്ട്. കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്ന നൈറ്റ്ഗ്രാഫി ഫീച്ചര്‍ ഗാലക്‌സി എഫ്34 5ജിയില്‍ വരുന്നുണ്ട്. […]
Technology
സ്വപ്നനേട്ടത്തിലേക്ക് ഇനി അധികദൂരമില്ല; സോഫ്റ്റ് ലാന്റിംഗിലേക്ക് അടുത്ത് ചന്ദ്രയാൻ 3, ആദ്യദൃശ്യങ്ങള്‍ പുറത്ത്
ശ്രീഹരിക്കോട്ട: ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ്ങ് നടത്തുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് ചന്ദ്രയാൻ മൂന്ന്. ആദ്യഘട്ട ചാന്ദ്ര ഭ്രമണപഥ താഴ്ത്തൽ ഇന്നലെ രാത്രി പൂർത്തിയായി. പേടകത്തിൽ നിന്നുള്ള ആദ്യ ദൃശ്യങ്ങളും ഇന്നലെ ഇസ്രൊ പുറത്തുവിട്ടു. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പേടകത്തിലെ ക്യാമറകൾ ചന്ദ്രനെ ഇങ്ങനെ ഒപ്പിയെടുത്തത്. മിഴിവേറിയ കാഴ്ചകൾ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. ആദ്യ ഭ്രമണപഥ താഴ്ത്തലിന് ശേഷം ചന്ദ്രനിൽ നിന്ന് നിന്ന് […]
ഡിസ്‌പ്ലേയില്‍ മാറ്റം; ഐഫോണ്‍ 15 സിരീസില്‍ വരുന്നത് വമ്പന്‍ മാറ്റങ്ങള്‍
ആപ്പിള്‍ 15 സിരീസിനായി കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് വന്നിരിക്കുന്നത്. ഡിസ്‌പ്ലേയിലടക്കം മാറ്റമുണ്ടാകുമെന്നാണ് റിപ്പേര്‍ട്ട്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കിയേക്കും. യൂറോപ്യന്‍ യൂണിയന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ലൈറ്റ്‌നിങ് പോര്‍ട്ട് ഒഴിവാക്കി ടൈപ്പ് സി പോര്‍ട്ട് ആയിരിക്കും ഐഫോണില്‍ ഉള്‍പ്പെടുത്തുക. ഡിസ്‌പ്ലേ നോച്ചില്‍ മാറ്റമുണ്ടാകും. ഡൈനാമിക് ഐലന്റ് ഐഫോണ്‍ 15, 15 പ്ലസ് മോഡലുകളില്‍ ഉണ്ടാകും. ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിങ് എന്ന ലിപോ എന്ന […]
സ്മാര്‍ട്ടാകാന്‍ സ്മാര്‍ട്ട് മോതിരങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ ആരും തന്നെ പിന്നിലല്ല. ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്ട് റിങ്ങുകള്‍. നേരത്തെ ബോട്ട് സ്മാര്‍ട്ട് റിങ്ങുകള്‍ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ നോയ്‌സും സ്മാര്‍ട്ട് റിങ് അവതരിപ്പിച്ചു. ഫിറ്റ്‌സിന് പ്രാധാന്യം നല്‍കുന്നവര്‍ക്കാണ് ഇത് ഏറ്റവും കടുതല്‍ ഉപയോഗപ്പെടാന്‍ പോകുക. എന്നാല്‍ ഇതു വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെയാണ് അനുയോജ്യമായ സ്മാര്‍ട്ട് റിങ് തെരഞ്ഞെടുക്കുക. വിരലിന്റെ വലുപ്പത്തിന് അനുസരിച്ച് ലഭിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ട്രാക്കിങ് കൃത്യമായി ലഭിക്കില്ല. ഇത് […]
ആരോഗ്യം നോക്കാന്‍ സ്മാര്‍ട്ട് റിങ്; ഇന്ത്യന്‍ വിപണിയിലേക്ക് ബോട്ട് റിങ് എത്തുന്നു
എല്ലാം സ്മാര്‍ട്ട് ആകുന്ന കാലത്ത് ഇനി സ്മാര്‍ട്ടസ്റ്റ് ആകാനുള്ള ശ്രമത്തിലാണ് എല്ലാവരും. സ്മാര്‍ട്ട് വാച്ചുകള്‍ക്ക് പിന്നാലെ ഇപ്പോഴിതാ സ്മാര്‍ട്ട് റിങ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. സ്മാര്‍ട്ട് വാച്ചുകളിലൂടെയും ഇയര്‍ ബഡ്‌സിലൂടെയും ജനപ്രീതി നേടിയ ബോട്ട് ആണ് ഹെല്‍ത്ത് ട്രാക്കറായ സ്മാര്‍ട്ട് റിങ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി സ്മാര്‍ട്ട് റിങ്ങുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത് അള്‍ട്രാഹുമാന്‍ എന്ന ബ്രാന്റാണ്. സെറാമിക്, മെറ്റല്‍ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ബോട്ട് പുതിയ സ്മാര്‍ട്ട് റിങ് നിര്‍മ്മിച്ചിരിക്കുന്നത്. 5ATM റേറ്റിങ്ങുമായി വരുന്ന ബോട്ട് […]
ഫേസ്ബുക്ക് റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളും; പുതിയ അപ്‌ഡേറ്റുമായി മെറ്റ
ഫേസ്ബുക്ക് ഫീഡില്‍ റീല്‍സിനായി കൂടുതല്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ച് മെറ്റ. റീല്‍സിനായി വീഡിയോ ടാബും എഡിറ്റിങ് ടൂളുകളുമാണ് പുതിയതായി അപ്‌ഡേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡിറ്റിങ് ടൂളുകള്‍ ഉപയോഗിച്ച് കൂടുതല്‍ മികച്ച രീതിയില്‍ വീഡിയോകള്‍ ഒരുക്കാന്‍ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്ക് സാധിക്കും. വീഡിയോ സ്പീഡ് അപ്പ്, റിവേഴ്സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉള്‍പ്പടെയുള്ള പുതിയ ടൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മ്യൂസിക്, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ വീഡിയോയില്‍ ചേര്‍ക്കാനും വോയ്സ് ഓവര്‍ റെക്കോര്‍ഡ് ചെയ്യാനും നോയ്‌സ് കളയാനും എഡിറ്റിങ് ടൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ എച്ച്ഡിആര്‍ വീഡിയോ […]
ഇനി സ്പാം കോളുകളെ ഭയപ്പെടേണ്ട; തടയാന്‍ ട്രൂകോളര്‍ എഐ അസിസ്റ്റന്‍സ്
ആവശ്യമില്ലാതെ എത്ര സ്പാം കോളുകളാണ് ദിവസവും നമ്മുടെ ഫോണിലേക്ക് എത്തുന്നത്. എടുത്ത് മടുത്ത് ബ്ലോക്ക് ചെയ്താലും ചിലപ്പോള്‍ അത്തരം കോളുകള്‍ വീണ്ടും വരും. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ട്രൂകോളര്‍ ആപ്പ്. ഇത്തരം കോളുകളെ കൈകാര്യം ചെയ്യുന്നതായി ട്രൂകോളര്‍ എഐ അസിസ്റ്റന്‍സിനെ അവതരിപ്പിച്ചിരിക്കുകയാണ്. ട്രൂകോളര്‍ അസിസ്റ്റന്റ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉപയോക്താക്കളുടെ കോളുകള്‍ക്ക് സ്വയമേവ ഉത്തരം നല്‍കുകയും അനാവശ്യ കോളര്‍മാരെ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റല്‍ റിസപ്ഷനിസ്റ്റാണ് ട്രൂകോളര്‍ അസിസ്റ്റന്റ്. നിലവില്‍ […]
ത്രെഡ്‌സില്‍ ഇതൊക്കെ ഉണ്ടോ? ട്വിറ്ററില്‍ മാത്രമുള്ള സവിശേഷതകള്‍
മെറ്റയുടെ പുതിയ സോഷ്യല്‍ മീഡിയ ആപ്പായ മെറ്റ വന്‍ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ മെറ്റയുടെ പുതിയ ആപ്പിന് ചില പോരായ്മകളും അതിന്റെ യുസേഴ്‌സ് ഉന്നയിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കിയാണ് ത്രെഡ്‌സ് പ്രവര്‍ത്തിക്കുന്നത്. ട്വിറ്ററിന് സമാനമായാണ് ത്രെഡ്‌സ് അവതരിപ്പിച്ചുള്ളതെങ്കിലും ട്വിറ്ററില്‍ ലഭ്യമാകുന്ന ചില സവിശേഷതകള്‍ ത്രെഡ്‌സില്‍ ലഭ്യമല്ല. ത്രെഡ്‌സില്‍ ലഭ്യമല്ലാത്ത എന്നാല്‍ ട്വിറ്ററില്‍ ലഭ്യമായ ഏറ്റവും പ്രധാന സവിശേഷതയാണ് ഹാഷ്ടാഗ്. ഏത് വെബ് ബ്രൗസറിലും ട്വിറ്റര്‍ ആക്‌സസ് ലഭ്യമാകും. എന്നാല്‍ ത്രെഡ്‌സിന് വെബ് പതിപ്പില്ലെന്നുള്ളത് […]
ഭാവിയില്‍ മനുഷ്യനെതിരെ പ്രവര്‍ത്തിക്കുമോ? യുഎന്‍ ഉച്ചകോടിയില്‍ ഉത്തരവുമായി റോബോട്ട്
ജൂലൈ 5ന് ജനീവയില്‍ നടന്ന ആഗോള യുഎന്‍ ഉച്ചകോടിയില്‍ ഹ്യൂമനോയിഡ് AI യും ഇടംപിടിച്ചിരുന്നു. റോബോട്ടുകളുടെ ലോകത്തെ ഏറ്റവും വലിയ സമ്മേളനമായിരുന്നു സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ നടന്നത്. ഈ സമ്മേളനത്തിനിടെ ഒരാള്‍ റോബോട്ടിനോട് ഒരു ചോദ്യം ചോദിച്ചു. തന്റെ സ്രഷ്ടാവായ മനുഷ്യനെ ഇല്ലാതാക്കും വിധം പ്രവര്‍ത്തിക്കുമോ എന്നതായിരുന്നു അത്. അമേക്ക എന്ന റോബോട്ടിനോടാണ് മാധ്യമപ്രവര്‍ത്തകന്‍ ഈ ചോദ്യം ചോദിച്ചത്. എന്തുകൊണ്ടാണ് ഈ ചോദ്യം വന്നതെന്ന് തനിക്കറിയില്ലെന്നും തന്നെ ഇങ്ങനെ സൃഷ്ടിച്ചതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു മറുപടി. യുകെ ആസ്ഥാനമായുള്ള എന്‍ജിനീയറിംഗ് ആര്‍ട്‌സ് […]
മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍; രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് സ്വദേശി
മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍ മൈക്രോസോഫ്റ്റിന്റെ അംഗീകാരം നേടുന്നത്. ഡാറ്റ അനലിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാന്‍ കുറ്റിച്ചിറ സ്വദേശിയാണ്. സാങ്കേതിക വൈദഗ്ദ്യവും അറിവും മറ്റുള്ളവര്‍ക്ക് പങ്കിടാന്‍ തയ്യാറാകുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന അംഗീകാരമാണിത്. ഡാറ്റ അനലിസ്റ്റ് കാറ്റഗറിയില്‍ ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ആണ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. […]