Technology

നോക്കിയ 3.1ന് ഇന്ത്യയില്‍ വിലകുറച്ചു

“ നോക്കിയ 6.1 പ്ലസ്, നോക്കിയ 7.1 ഫോണുകള്‍ക്ക് പിന്നാലെ നോക്കിയ 3.1 പ്ലസിനും ഇന്ത്യയില്‍ വിലകുറച്ചു. ഏകദേശം 1,500 രൂപയോളമാണ് കുറച്ചത്. പുതുക്കിയ വിലയനുസരിച്ച് നോക്കിയ 3.1, 9999 രൂപക്ക് സ്വന്തമാക്കാം. ഇറങ്ങിയ സമയത്ത് 11,499 രൂപയായിരുന്നു വില. നോക്കിയ 5.1 പ്ലസ് ഫോണ്‍ 10,999 രൂപയ്ക്ക് വിപണിയിലെത്തിച്ചത് നിരവധി ഉപയോക്താക്കളെ നിരാശപ്പെടുത്തിയിരുന്നു. ഇക്കാരണത്താലാണ് നോക്കിയ 3.1 പ്ലസിന്റെ വില കുറക്കാന്‍ കമ്പനി തീരുമാനിച്ചത്. ഇതോടെ നോക്കിയ 3.1 പ്ലസ് ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണുകളുടെ പട്ടികയില്‍ […]

Technology

എല്‍ജിയുടെ ഈ ടിവി ചുരുട്ടി, മടക്കിവെക്കാം

2019ല്‍ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുമായി സാംസങ് എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നാലെ മറ്റു കമ്പനികളും സമാന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ടെലിവിഷനിലും അത്തരമൊരു പരീക്ഷണം സാധ്യമായിരിക്കുന്നു. പ്രമുഖ ഇലക്ട്രോണിക് നിര്‍മ്മാതാക്കളായ എല്‍ജിയാണ് മടക്കി, ചുരുട്ടി വെക്കാവുന്ന ടി.വിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2019ലെ കണ്‍സ്യുമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ടിവി പ്രദര്‍ശിപ്പിച്ചത്. പക്ഷേ സ്മാര്‍ട്ട്‌ഫോണ്‍ പോലെ മടക്കി കൊണ്ടുനടക്കാനാവില്ലെന്ന് മാത്രം.ടിവി സ്റ്റാന്‍ഡ് പോലുള്ള ഒരു പ്രത്യേക ബോക്‌സിനകത്തേക്ക് ചുരുണ്ടുപോകുന്നതാണ് സാങ്കേതിക വിദ്യ. ഒരു ബട്ടണ്‍ പ്രസ് ചെയ്താല്‍ ബോക്‌സില്‍ നിന്ന് ടി.വി […]

Technology

പുതിയ ഫീച്ചറുകളോടെ നോക്കിയ 106 വിപണിയില്‍

നേരത്തെ ഇതെ മോഡല്‍ വിപണിയിലുണ്ടെങ്കിലും അതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,299 രൂപയാണ് വില. 70.2 ഗ്രാമാണ് ഫോണിന്‍റെ ഭാരം.  സ്മാര്‍ട്ട്ഫോണുകള്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഫീച്ചര്‍ ഫോണില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് നോക്കിയ. പുതിയ പരിഷ്കരണങ്ങളോടെ എത്തുന്ന നോക്കിയ 106 ഇന്ത്യയില്‍ പുറത്തിറക്കി. നേരത്തെ ഇതെ മോഡല്‍ വിപണിയിലുണ്ടെങ്കിലും അതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,299 രൂപയാണ് വില. 70.2 ഗ്രാമാണ് ഫോണിന്‍റെ ഭാരം. പ്രത്യേകം ഡിസൈനിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പോളികാർബണേറ്റ് ബോഡിയില്‍ നിര്‍മ്മിച്ച മോഡലിന്‍റെ ഡിസ്പ്ലെ […]

Technology

‘ഫിംഗര്‍ ലോക്ക്’ സുരക്ഷയൊരുക്കി വാട്സാപ്പ് വരുന്നു

കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുമായി വാട്സാപ്പ്. യൂസേഴ്സിന്റെ ചാറ്റുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി ഫിംഗര്‍പ്രിന്റ് സംവിധാനം അവതരിപ്പിക്കാനാണ് വാട്സാപ്പ് തയ്യാറെടുത്തിരിക്കുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ആപ്പ് തുറന്ന് സന്ദേശങ്ങള്‍ ലഭ്യമാകാതിരിക്കനായി, മൊബെെല്‍ ഫോണുകളിലുള്ളതു പോലെ ഫിംഗര്‍പ്രിന്റ് ലോക്കാണ് വാട്സാപ്പ് ഉപയോഗിക്കുന്നത് ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ്, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള ഫിംഗര്‍ ലോക്കിന്റെ വാര്‍ത്ത വാട്സാപ്പ് പുറത്തുവിട്ടത്. ഇതുപ്രകാരം, ഉപയോക്താക്കള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അതീവ സുരക്ഷയൊരുക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ഒരിക്കല്‍ ഫിംഗര്‍പ്രിന്റ് ലോക്ക് സെറ്റ് […]

Technology

എലിവെയ്‌റ്റ്‌ വാക്കിങ്‌ കാര്‍; പുതിയ ആശയവുമായി ഹ്യുണ്ടായി

എലിവെയ്‌റ്റ്‌ വാക്കിങ്‌ കാറ്‌ എന്ന പുതിയ ആശയവുമായി ഹ്യുണ്ടായി. പ്രകൃതി ദുരന്തങ്ങള്‍ക്കു ശേഷം ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഈ വാക്കിങ് കാർ സാധാരണ വാഹനങ്ങളുടെ പരിമിതികളെ മറികടക്കുന്നതാണ്. സൗത്ത്‌ കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഹ്യുണ്ടായി ദുർഘടമായ മേഖലകളിൽ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന എലിവെയ്‌റ്റ്‌ വാക്കിങ്‌ കാറ്‌ എന്ന ആശയം അവതരിപ്പിച്ചു. ലാസ്‌ വേഗസില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക്‌ ഷോയിലാണ്‌ എലിവെയ്റ്റ് വാക്കിങ് കാർ പരിചയപ്പെടുത്തിയത്. അപകടങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങള്‍ക്കും ശേഷം താറുമാറായ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ […]

Technology

ചുമ്മാ യുട്യൂബ് കാണുന്നവര്‍ സൂക്ഷിക്കുക

വെറുതേയിരിക്കുമ്പോള്‍ യുട്യൂബ് വീഡിയോകള്‍ കാണുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ സൂക്ഷിക്കണമെന്നാണ് പുതിയ പഠനം പറയുന്നത്. യുട്യൂബ് വീഡിയോകള്‍ നിങ്ങളുടെ മാനസികാവസ്ഥയെ തന്നെ സ്വാധീനിക്കുമെന്നും നീണ്ടകാലത്തെ ഈ ശീലം വ്യക്തിത്വത്തേയും സ്വഭാവത്തേയും വരെ വലിയ തോതില്‍ ബാധിക്കുമെന്നുമാണ് മുന്നറിയിപ്പ്. സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുട്യൂബ് വീഡിയോകളുടെ വൈകാരിക സ്വാധീനമെന്ന വിഷയത്തിലായിരുന്നു പഠനം നടന്നത്. കാണുന്ന വീഡിയോകള്‍ വ്യക്തികളുടെ സ്വഭാവത്തിലും ജീവിതത്തില്‍ തന്നെയും സ്വാധീനം ചെലുത്തുന്നുവെന്നാണ് പഠനം കാണിക്കുന്നത്. വൈകാരിക രോഗസംക്രമണമെന്നാണ് ഈ […]

Technology

സൌരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹത്തെ കണ്ടെത്തിയതായി നാസ

നാസയുടെ ഏറ്റവും പുതിയ ദൌത്യമായ ടെസ്സ് സൌരയൂഥത്തിന് പുറത്ത് പുതിയ ഗ്രഹത്തെ കണ്ടെത്തി. ഒരു കുള്ളന്‍ നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. പുതിയ ഗ്രഹം ആവാസയോഗ്യമാണെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. സൌരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനായുള്ള നാസയുടെ ഏറ്റവും പുതിയ ദൌത്യമായ ടെസ്സിന്റെ നിര്‍ണ്ണായക കണ്ടെത്തലാണിത്. ഭൂമിയില്‍ നിന്നും 53 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ഒരു നക്ഷത്രരാശിയില്‍ ഒരു കുള്ളന്‍ നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. എച്ച്.ഡി 21749 ബി എന്നാണ് പുതിയ […]

Technology

48 എം.പി കാമറ; ഹോണര്‍ വ്യൂ 20

ഡി.എസ്.എല്‍.ആര്‍ കാമറയുടേതു പോലെ മിഴിവും തെളിച്ചവുമായി ലോകത്ത് ആദ്യമായി ഒരു സ്‍മാര്‍ട്ട് ഫോണ്‍. അതാണ് ഹോണര്‍ വ്യൂ 20. ജനുവരി 29 ന് ഹോണര്‍ വ്യൂ 20 ഇന്ത്യയില്‍ എത്തും. ആമസോണ്‍ ഇന്ത്യയാണ് ഹോണര്‍ വ്യൂ 20 നെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഹോണര്‍ വ്യൂ 20 ന്റെ ഇന്ത്യയിലെ വില കമ്പനി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ചൈനീസ് വിപണിയിലെ വില അനുസരിച്ച് ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹോണര്‍ വ്യൂ 20 […]

Technology

ആപ്പിളിന് മൂന്ന് മാസത്തിനിടെ നഷ്ടമായത് 450 ബില്യണ്‍ ഡോളര്‍

കഴിഞ്ഞ ഒക്ടോബറിന് ശേഷം ആപ്പിളിന്റെ ഓഹരിമൂല്യത്തില്‍ റെക്കോഡ് ഇടിവ്. ഫേസ്ബുക്കിന്റെ മൂല്യത്തിന് തുല്യമായ തുകയാണ് ആപ്പിളിന് നഷ്ടമായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധത്തില്‍ ആശങ്കയുണ്ടെന്ന ആപ്പിള്‍ മേധാവി ടിം കുക്കിന്റെ കത്ത് പുറത്തുവന്നതോടെ ഈ നഷ്ടത്തിന്റെ തോത് വര്‍ധിക്കുകയും ചെയ്തു. മൂന്ന് മാസം മുമ്പ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ കമ്പനിയായിരുന്നു ആപ്പിള്‍. ഒക്ടോബര്‍ മൂന്നിന് ആപ്പിളിന്റെ ഓഹരി 232.07 ഡോളറിലെത്തിയശേഷം ഓഹരിമൂല്യം 142.19 ഡോളറിലേക്കാണിപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്. ചൈനീസ് വിപണികളില്‍ നേരിട്ട വന്‍ തിരിച്ചടിയുടെ പ്രധാന കാരണം. ഐഫോണിലെ […]

Technology Uncategorized

1.25 ലക്ഷത്തിന്റെ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു

ആപ്പിളിന്റെ പുതിയ മോഡലുകളിലൊന്നായ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു. യു.എസിലെ ഓഹിയോയിലെ കൊളംബസിലാണ് സംഭവം. ജോഷ് ഹില്ലാഡ് എന്നയാളുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. ആഴ്ചകൾക്ക് മുൻപ് വാങ്ങിയതായിരുന്നു ഫോണ്‍. പാന്റ്സിന്റെ പോക്കറ്റിലിരുന്ന ഐഫോൺ ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ഫോൺ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം വിവരം ആപ്പിൾ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും ജോഷ് ഹില്ലാഡ് പരാതിപ്പെട്ടു. ഫോൺ തീപിടിച്ച ഉടനെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടെങ്കിലും തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. നിരവധി തവണ […]