Technology

ചുമരിൽ 4കെ ക്വാളിറ്റിയിൽ സിനിമ കാണാം; കിടിലൻ പ്രൊജക്ടറുമായി സാംസംഗ്

വൂഫറും അക്കോസ്റ്റിക് ബീം സറൗണ്ട്‌സ് സൗണ്ടുമടക്കം മികച്ച തിയേറ്റർ എക്സ്പീരിയന്‍സ് ആണ് ദി പ്രീമിയർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, വീട്ടിലെ ചുമരിനെ 130 ഇഞ്ച് വരെ വലിപ്പവും 4 കെ ക്വാളിറ്റിയുമുള്ള സ്‌ക്രീനാക്കി മാറ്റാനുള്ള കിടിലൻ പ്രൊജക്ടറുമായി രംഗത്തുവന്നിരിക്കുകയാണ് ഇലക്ട്രോണിക് ഭീമൻമാരായ സാംസംഗ്. 85 ഇഞ്ചാണ് സാംസംഗ് ഇതുവരെ പുറത്തിറക്കിയ ടെലിവിഷനുകളിലെ ഏറ്റവും വലുത്. എന്നാൽ, വീട്ടുചുമരിലെ ഒരു ഭാഗം കവർന്നെടുക്കുന്ന ടി.വിക്കു പകരം ചുമരിനെ തന്നെ ഡിസ്‌പ്ലേ സ്‌ക്രീൻ ആക്കുന്ന പ്രൊജക്ടർ ആണ് സാംസംഗിന്റെ പുതിയ […]

Technology

ഇനി മുതല്‍ ഫേസ്‍ബുക്ക് മെസഞ്ചറില്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക അഞ്ച് സന്ദേശങ്ങള്‍ മാത്രം

വാട്സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച്‌ ഫേസ്‍ബുക്ക് മെസഞ്ചറും. ഇനി മുതല്‍ ഫേസ്‍ബുക്ക് മെസഞ്ചറില്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഒരു ഉപയോക്താവിന് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. വ്യാജപ്രചാരണങ്ങള്‍ തടയാനും, തെറ്റായ വിവരങ്ങള്‍ പടരുന്നത് തടയാനുമാണ് ഈ നീക്കം എന്നാണ് ഫേസ്‍ബുക്ക് വിശദീകരണം. ഫോര്‍വേഡ് ചെയ്യുന്ന സന്ദേശങ്ങള്‍ക്ക് പരിധി കൊണ്ടുവരുന്നത് തെറ്റായ വിവരങ്ങള്‍ പങ്കുവച്ച്‌ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തടയാന്‍ കൂടിയാണെന്നാണ് ഫേസ്‍ബുക്ക് ബ്ലോഗ് പോസ്റ്റിലൂടെ അറിയിക്കുന്നത്. അഞ്ച് സന്ദേശങ്ങള്‍ എന്നത് ടെക്സ്റ്റ്, ഫോട്ടോ, […]

Technology

‘കോപ്പി പേസ്റ്റ്’ മെസേജുകൾ ഇനി വേണ്ട, കാഴ്ചക്കാർ കുറയും; ട്വിറ്റർ

പല പരസ്യങ്ങളും പ്രചരണങ്ങളും ഇതോടെ ട്വിറ്ററില്‍ നിന്ന് പുറത്തുപോകും കോപ്പി പേസ്റ്റ് ചെയ്യുന്ന മെസേജുകൾക്ക് ഇനി ട്വിറ്ററില്‍ കാഴ്ചക്കാർ കുറയും. ലഭ്യമായ ഫീഡുകളുടെയും അവയുടെ ഉപയോഗത്തിന്റെയും ഗുണനിലവാരം മികച്ചതാക്കാൻ എപ്പോഴും ശ്രദ്ധിക്കുന്ന ട്വിറ്റർ ഇനി ‘കോപ്പി പേസ്റ്റ്’ എന്ന പരിപാടിയാണ് നിയന്ത്രിക്കാൻ പോകുന്നത്. വൻ തോതിൽ സ്പാം മെസേജുകൾ ട്വിറ്ററിൽ നിറയുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയും. മാത്രമല്ല, പല പരസ്യങ്ങളും പ്രചരണങ്ങളും ഇതോടെ ട്വിറ്ററില്‍ നിന്ന് പുറത്തുപോകുകയും ചെയ്യും. കോപ്പി പേസ്റ്റ് ഉപയോഗിച്ച് നിരവധി സ്പാം ക്യാമ്പെയിനുകള്‍ […]

Technology

യു.പി.ഐ ഇടപാടുകൾക്ക് പരിധി കൂടിയാൽ​ ചാർജ്​ ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍​

2.5 രൂപ മുതല്‍ 5 രൂപ വരെയുള്ള ഫീസ് ആയിരിക്കും ബാങ്കുകള്‍ ഇതിനായി ചുമത്തുക. യു.പി.ഐ (യുണിഫൈഡ്​ പേയ്​മെൻറ്​ ഇൻറർഫേസ്​) വഴിയുള്ള വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനൊരുങ്ങി രാജ്യത്തെ വൻകിട സ്വകാര്യ ബാങ്കുകൾ. യു.പി.ഐ ഇടപാടുകൾ ഒരു മാസത്തില്‍ 20ത്തില്‍ കൂടുതലെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്ന് സ്വകാര്യ ബാങ്കുകള്‍​. യു.പി.ഐ പേയ്​മെൻറുകൾ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയാനാണ്​ പുതിയ ചാര്‍ജുകള്‍ ഈടാക്കുന്നതെന്ന്​ ബാങ്കുകള്‍ അറിയിച്ചു. […]

Technology

ലോകമെങ്ങും ഗൂഗിളിന്‍റെ സേവനം തടസ്സപ്പെട്ടു; ജി മെയില്‍‌ പണിമുടക്കി

ജിമെയില്‍ ഉപയോക്താക്കള്‍ മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്ത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഗൂഗിള്‍ സര്‍വീസ് തകരാറായതാണ് കാരണം എന്ന് വ്യക്തമായത്. ഗൂഗിളിന്‍റെ ഇമെയില്‍ സേവനമായ ജിമെയില്‍ പണിമുടക്കി. ലോകമെങ്ങുമുള്ള ജിമെയില്‍ ഉപയോക്താക്കള്‍ മെയില്‍ അയക്കാനോ ഫയല്‍ അറ്റാച്ച് ചെയ്യാനോ കഴിയാത്ത പ്രശ്നങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പരസ്പരം പങ്കുവെച്ചപ്പോഴാണ് ഗൂഗിള്‍ സര്‍വീസ് തകരാറായതാണ് കാരണം എന്ന് വ്യക്തമായത്. ജി മെയിലിന് മാത്രമല്ല, ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ക്കും […]

Technology

പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ കാണാനില്ല

ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ ഉള്ളത്. യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഒരു ആഴ്ചയായി കഷ്ടകാലമാണ്. പണമിടപാടുകളൊന്നും വിചാരിച്ച നിലയില്‍ നടക്കുന്നില്ല. ബാങ്ക് സര്‍വറുമായി കണക്ട് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്നാണ് പണം അയക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം. പലരും അപ്‌ഡേറ്റ് ചെയ്‌തെങ്കിലും പരാതി പരിഹരിക്കാതെ തുടരുകയായിരുന്നു. ഇപ്പോള്‍ ആ പ്രശ്‌നത്തിന് ഏറക്കുറെ പരിഹാരമായെങ്കിലും പ്ലേസ്റ്റോറില്‍ ഗൂഗിള്‍ ആപ്പ് കാണാനില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇന്ത്യൻ യൂസർമാരുടെ […]

International Technology

ബയ്‌റുത്ത് സ്‌ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ

ലബനന്റെ തലസ്ഥാനമായ ബയ്‌റുത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതം വ്യക്തമാക്കുന്ന ഭൂപടം പുറത്തുവിട്ട് നാസ (നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) . ഓഗസ്റ്റ് നാലിനുണ്ടായ സ്‌ഫോടനത്തിൽ 170 ഓളം പേർ മരിക്കുകയും 3000 ത്തിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. Before and after SkySat imagery shows the impact of yesterday’s explosion in Beirut. Imagery captured on May 31, 2020 and today, August 5, 2020. pic.twitter.com/8zCLDOZn4w — Planet […]

Technology

ടിക് ടോകിന് ബദലായി മലയാളികളുടെ ‘ക്യൂ ടോക്ക്’

ക്യൂ ടോക്ക് എന്ന് ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ് ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് ഒരുപക്ഷേ മലയാളികളായിരിക്കും. ഈ ചൈനീസ് ആപ്പിനെ തങ്ങളിലെ കലാകാരന്‍മാരെ വളര്‍ത്തിയെടുക്കാനുള്ള പ്ലാറ്റ്ഫോമായും നേരമ്പോക്കായുമെല്ലാം മലയാളി കൂടെക്കൊണ്ടു നടന്നിരുന്നു. ടിക് ടോകിന്‍റെ നിരോധനത്തില്‍ വിഷമിച്ചിരിക്കുന്നവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനം സ്റ്റുഡിയോ90 ഇനവേഷന്‍ പ്രൈ ലിമിറ്റഡ്. ടിക് ടോകിന് ബദലായി ക്യൂ ടോക്ക് എന്ന ആപ്പാണ് ഇവര്‍ […]

Technology

ടിക് ടോക്ക് നിരോധനം; പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം

പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെ ആ ഇടം പിടിക്കാന്‍ പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കന്‍ഡ് വീഡിയോകള്‍ സംഗീതത്തിന്‍റെ അകമ്പടിയോടെ നിര്‍മ്മിക്കുകയും സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാം. പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സ് നിലവില്‍ […]

Technology

വ്യാജവിവരങ്ങള്‍ തടയാന്‍ ഫേസ്ബുക്കിന്റെ പുത്തന്‍ ഫീച്ചര്‍

90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് സന്ദേശം ലഭിക്കും… വ്യാജവിവരങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയൊരു ഫീച്ചറുമായി ഫേസ്ബുക്ക്. 90 ദിവസത്തിലേറെ പഴക്കമുള്ള വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഈ നീക്കം സഹായിക്കുമെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ വിലയിരുത്തല്‍. മാസങ്ങളായുള്ള ഫേസ്ബുക്കിന്റെ ആഭ്യന്തര പഠനത്തില്‍ നിന്നു തന്നെ വാര്‍ത്തകള്‍ പുറത്തിറങ്ങിയ തിയതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നു. […]