ലോകമാകെ ഇന്‍സ്റ്റാഗ്രാം പണിമുടക്കില്‍. ഇന്‍സ്റ്റാഗ്രാം ആപ്പ് തുറന്ന് പൊടുന്നനെ നിലക്കുന്നതാണ് പ്രശ്നം. സെര്‍വറിലെ തകരാറാണ് ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം. അതെ സമയം 800ന് മുകളില്‍ പരാതികളാണ് downdetector.com ല്‍ ഉപയോക്താക്കള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ഇത് വരെ ഇന്‍സ്റ്റാഗ്രാം ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഐ.ഒ.എസ് മൊബൈലില്‍ പ്രശ്നമില്ലെന്നും, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് പ്രശ്നം നേരിടുന്നതെന്നും നിരവധി ഉപയോക്താക്കള്‍ അറിയിച്ചു. നിരവധി ഉപയോക്താക്കള്‍ ഇന്‍സ്റ്റാഗ്രാമിലെ പ്രശ്നങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. ഇക്കഴിഞ്ഞ ദിവസമാണ് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ […]
Technology
രണ്ടാം ഇന്നിങ്‌സിനൊരുങ്ങി മൈക്രോമാക്‌സ്
അതിശയകരമായ ഫീച്ചറുകള്‍ കുത്തിനിറച്ച് ചൈനീസ് കമ്പനികള്‍ ഭരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് തകര്‍പ്പനൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം മൈക്രോമാക്‌സ്. ഒരു കാലത്ത് നോക്കിയയും സാംസങും ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് കൗതുകത്തോടെ നോക്കിയിരുന്നവര്‍ക്ക് മുന്നിലേക്കേണ് ന്യൂജനറേഷന്‍ ഫോണുകള്‍ എന്ന നിലയില്‍ മൈക്രോമാക്‌സിനെപ്പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ രംഗത്തുവന്നത്. നോക്കിയയും സാംസങും ഇറക്കുന്ന ഫോണുകളെ തുടക്കത്തിലെ വെല്ലുവിളിക്കാനായില്ലെങ്കിലും വാങ്ങുന്നവരെ നിരാശപ്പെടുത്താത്ത നിലയിലുള്ള ഫീച്ചറുകള്‍ കുറഞ്ഞ വിലയില്‍ എത്തിച്ചതോടെ മൈക്രോയുടെ വളര്‍ച്ചയും തുടങ്ങി. ശ്രദ്ധേയമായിരുന്നു മൈക്രോമാക്‌സിന്റെ വളര്‍ച്ച. അതുപോലെതന്നെ തളര്‍ച്ചയും. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അഡ്രസ് നഷ്ടപ്പെട്ട […]
നാല് ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലെത്തിച്ച് സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍
സ്‌പേസ് എക്‌സിന്‍റെ ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. നാല് ബഹിരാകാശ യാത്രികരെയാണ് ക്രൂ ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലെത്തിച്ചത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ ദൗത്യമാണ് സ്പേസ് എക്സ് രണ്ട് പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് സ്പേസ് എക്സ് ക്രൂ ഡ്രാഗണ്‍ പേടകം നാല് യാത്രികരെ വീണ്ടും ബഹിരാകാശ നിലയത്തിലെത്തിച്ചത്. കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് ഫാല്‍ക്കന്‍ റോക്കറ്റില്‍ പേടകം കുതിച്ചുയര്‍ന്നത്. അമേരിക്കൻ ശാസ്ത്രജ്ഞരായ മൈക്ക് ഹോപ്കിൻസ്, ഷാനൻ വാക്കർ, വിക്ടർ ഗ്ലോവർ […]
ഗൂഗിൾ പേയ്ക്ക് അനർഹമായ മുൻഗണന; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവ്
പ്ലേസ്റ്റോറിലും ആൻഡ്രോയ്ഡിലുമുള്ള മുൻതൂക്കം ഉപയോഗിച്ച് മറ്റ് സേവനദാതാക്കളേക്കാൾ ആനുകൂല്യം എടുക്കുന്നുവെന്ന പരാതിയിൽ ‘ഗൂഗിൾ പേ’യ്‌ക്കെതിരെ അന്വേഷണം നടത്താൻ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടു. മൊബൈൽ പേമെന്റ് മേഖലയിലെ മറ്റ് സേവനദാതാക്കളേക്കാൾ അനർഹമായ മുൻഗണന ഗൂഗിൾ എടുക്കുന്നുവെന്നും ഇത് രാജ്യത്തെ നിയമങ്ങൾക്ക് എതിരാണെന്നുമുള്ള പരാതിയിലാണ് ഉത്തരവ്. പ്ലേസ്റ്റോറിലെ പെയ്ഡ് ആപ്പുകൾക്കും ഇൻ-ആപ്പ് പർച്ചേസുകൾക്കും പണമടക്കാൻ നിലവിലുള്ള ഏക മൊബൈൽ പേയ്‌മെന്റ് സംവിധാനം ഗൂഗിൾ പേ മാത്രമാണ്. ഇൻ-ആപ്പ് പർച്ചേസുകൾക്ക് 30 ശതമാനം വരെ കമ്മീഷൻ ഗൂഗിൾ […]
കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ്; സംസ്ഥാനത്തിന്റെ ‘കെഫോണ്‍’ ഡിസംബറിലെത്തും
സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ കെ ഫോണ്‍ ഡിസംബറിലെത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ വീടുകളിലും, 30,000 ത്തോളം ഓഫീസുകളിലും നല്‍കുന്നതാണ്. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വീസ് പ്രൊവൈഡറിന്റെയും നിലവിലുള്ള ബാന്റ് വിഡ്ത്ത് […]
നെറ്റ് വര്‍ക് തകരാര്‍: രണ്ടാഴ്ചക്കകം നിര്‍ദേശം സമര്‍പ്പിക്കുമെന്ന് മൊബൈല്‍ കമ്ബനികള്‍
തൊടുപുഴ: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സേവനം ലഭ്യമാക്കാനും നെറ്റ് വര്‍ക് തടസ്സങ്ങള്‍ പരിഹരിക്കാനുമായി ഡീന്‍ കുര്യാക്കോസ് എം.പിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കലക്ടര്‍ എച്ച്. ദിനേശന്‍, അസി. കലക്ടര്‍ സൂരജ് ഷാജി എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ മൊബൈല്‍ സേവനദാതാക്കളുടെ പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കുചേര്‍ന്നു. പഴമ്ബിള്ളിച്ചാല്‍, മുക്കുളം, മുണ്ടന്നൂര്‍, ചിന്നപ്പാറക്കുടി, കുറത്തിക്കുടി, മൂന്നാര്‍ ഗുണ്ടുമല എസ്‌റ്റേറ്റ്, കൈതപ്പാറ, സന്യാസിയോട തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകളുടെ സേവനം ലഭ്യമല്ലാത്തതും […]
‘ഐഫോൺ 12’ എത്തി; ആപ്പിളിന് ഇനി 5ജി യുഗം
ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആപ്പിൾ പുതിയ ഐഫോൺ മോഡൽ പുറത്തിറക്കി. അഞ്ചാംതലമുറ ഫീച്ചറാണ് ഐഫോൺ 12 ന്‍റെ പ്രത്യേകത. ആപ്പിളിന്റെ ആദ്യ 5G മൊബൈൽ ഫോൺ ആണിത്. ഫൈവ് ജി അൽട്ര വൈഡ് ബാൻഡിൽ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ഐഫോൺ 12 നെ നേരത്തേയുള്ള ഐഫോൺ മോഡലുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നാല് വകഭേദങ്ങൾ ഈ മോഡലിനുണ്ട്. ഐഫോൺ 12 […]
5ജി സേവനമടക്കമുള്ള സൈബർ ടെക്നോളജി രംഗത്ത് ഇന്ത്യ- ജപ്പാൻ ധാരണ
ചൈനയുടെ ടെലികോം ഭീമൻ ഹുവാവേയ്‌ക്കെതിരായി അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഈ കരാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി ടെക്നോളജി തുടങ്ങിയ സുപ്രധാന സാങ്കേതിക വിദ്യകളുടെ രംഗത്ത് ഇന്ത്യ-ജപ്പാൻ സഹകരണത്തിനു ധാരണ. പതിമൂന്നാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ കൂടിക്കാഴ്ചയിലാണ് സാങ്കേതിക രംഗത്തെ സഹകരണത്തിന് ധാരണയായത്. 5 ജി, ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(നിർമിത ബുദ്ധി ) (എ.ഐ) എന്നീ മേഖലയിൽ സഹകരണത്തിന് തയാറാകുന്ന സൈബർ സുരക്ഷാ കരാറിനാണ് ഇരുരാജ്യങ്ങളും അന്തിമരൂപം നൽകിയത് 5ജി സാങ്കേതികവിദ്യയുൾപ്പടെയുള്ള രംഗത്തെ […]
ആപ്പിൾ പ്രേമികൾക്ക് സന്തോഷ വാർത്ത; ഐഫോൺ 12 വിപണിയിലേക്ക്
സൂപ്പർഫാസ്റ്റ് 5 ജി വയർലെസ് കണക്റ്റിവിറ്റിയും പുതിയ ഐപാഡിനെ ഓർമപ്പെടുത്തുന്ന രൂപകൽപ്പനയും ആയിരിക്കും ഐഫോൺ 12ന്റെ പ്രത്യേകതയെന്ന് ടെക് ലോകം പ്രതീക്ഷിക്കുന്നു ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ഇനി വിരാമം. കാത്തിരുന്ന ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി ടെക് ലോകത്ത് നിന്ന് പുതിയ പ്രഖ്യാപനം. ആപ്പിൾ നിരയിലെ ഏറ്റവും പുതിയ ഐഫോൺ 12ന്റെ ലോഞ്ച് ഒക്ടോബർ 13ന് നടക്കുമെന്നാണ് പുതിയ സൂചനകൾ. സൂപ്പർഫാസ്റ്റ് 5 ജി വയർലെസ് കണക്റ്റിവിറ്റിയും പുതിയ ഐപാഡിനെ ഓർമപ്പെടുത്തുന്ന രൂപകൽപ്പനയും ആയിരിക്കും […]
കേന്ദ്ര സര്‍ക്കാരിനെതിരായ കേസില്‍ വോഡാഫോണിന് അനുകൂല വിധി
20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസിലാണ് വോഡാഫോണിന് അന്താരാഷ്ട്ര കോടതിയുടെ അനുകൂല വിധിയുണ്ടായത് കേന്ദ്ര സര്‍ക്കാരിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്‍കിയ 20,000 കോടി രൂപയുടെ നികുതി തര്‍ക്ക കേസില്‍ വോഡാഫോണിന് അനുകൂല വിധി. ഹേഗിലെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രൈബ്യൂണലാണ് വോഡാഫോണിന് അനുകൂലമായി വിധിച്ചത്. ഇന്ത്യയും നെതർലാൻഡും തമ്മിലെ നിക്ഷേപ കരാറിന് വിരുദ്ധമാണ് ഇന്ത്യയുടെ നികുതി ചുമത്തലെന്ന് കോടതി പറഞ്ഞു. കേസിൽ നീതി ലഭിച്ചതായി വോഡാഫോൺ അധികൃതർ പ്രതികരിച്ചു. രണ്ട് ബില്യന്‍ ഡോളറിന് പുറമെ, കേസ് നടത്തിപ്പുമായി […]