Association Entertainment Pravasi Switzerland

ഗ്രേസ്‌ബാൻഡ്‌ മ്യൂസിക്കൽ ഷോ “ഹൃദയാഞ്ജലി” മെയ് പതിനെട്ടിന് ബാസലിൽ. കെസ്റ്ററും സംഘവും എത്തിചേർന്നു . .

സ്വിറ്റസർലണ്ടിലെ സംഗീതകൂട്ടായ്‌മയായ ഗ്രേസ്‌ബാൻഡ്‌ ബാസൽലാൻഡിലെ  കുസ്‌പോ ഹാളിൽ വെച്ച് മെയ് പതിനെട്ടിന് ഹൃദയാഞ്ജലി എന്ന പേരിൽ സംഗീതവിരുന്നൊരുക്കുന്നു . വര്ഷങ്ങളായി നടത്തിവരുന്ന ഈ സംഗീതസന്ധ്യയിൽ സ്വിറ്റസർലണ്ടിലെ മുഴുവൻ ഗായികാ ഗായകന്മാരും പിന്നണി പ്രവർത്തകരും ഒത്തുചേരുന്നു . വൈകുന്നേരം 5.30 നു നടത്തപ്പെടുന്ന ഹൃദയാഞ്ജലി സംഗീതനിശയ്ക്കുവേണ്ടി അനുഗ്രഹീത ഗായകൻ ശ്രീ. കെസ്റ്ററും ടീമും സ്വിറ്റ്സർലണ്ടിൽ എത്തിച്ചേർന്നു . ദൈവീക കരസ്പർശനത്താൽ അനുഗ്രഹീതനായ ഗായകൻ ക്രെസ്റ്റർ ആദ്യമായാണ് സ്വിറ്റസർലണ്ടിൽ ഒരു സംഗീത നിശയിൽ പങ്കെടുക്കുവാൻ എത്തുന്നത് ..അതിനാൽ തന്നെ സ്വിസ്സിലെ സംഗീത പ്രേമികൾ ആ സ്വർഗീയ ഗായകന്റെ ഗാനങ്ങൾ നേരിൽ […]

Europe Our Talent Pravasi Switzerland

സ്വിറ്റസർലണ്ടിലെ യുവ ഗായകൻ ബ്രെൻഡൻ തുരുത്തിപ്പിള്ളിൽ മനോഹരമായ രണ്ടു കവർ സോങ്ങുകളുമായി ….

സ്വിറ്റസർലണ്ടിലെ പുതുതലമുറയിലെ അറിയപ്പെടുന്ന ഗായകനായ ബ്രെൻഡൻ തുരുത്തിപ്പിള്ളിൽ വാദ്യോപകരണങ്ങളുടെ സഹായത്തോടെ ശ്രീവണസുന്ദരമായ രണ്ടു മലയാള ഗാനങ്ങളുടെ കവർസോങ്ങുമായി യൂട്യൂബിലൂടെ തരംഗമാകുന്നു .  കഥ തുടരുന്നു എന്ന സിനിമയിലെ ഹരിഹരനും കെ .എസ് .ചിത്രയും ചേർന്നാലപിച്ചിരിക്കുന്ന ആരോ പാടുന്നു എന്ന ഹിറ്റ്  മെലഡി ഗാനം ബ്രെൻഡൻ ആലപിക്കുമ്പോൾ  മലയാളത്തിലെ പ്രശസ്ത ഫ്ലൂട്ട്  ആർട്ടിസ്റ്റ്   ജോസി ആലപ്പുഴ പുതുമയോടെ ബാൻഡ്  രൂപത്തിൽ ചിട്ടപ്പെടുത്തി ബ്രെൻഡന്  ഒപ്പം ചേരുന്നു. രണ്ടാമത് കവർ സോങ് എക്കാലത്തും സിനിമാസ്വാദകരുടെ മനസ്സിൽ മറയാതെ നിൽക്കുന്ന  സർഗം സിനിമയിലെ സംഗീതമേ അമരസല്ലാപമേ എന്ന ദാസേട്ടന്റെ എവർഗ്രീൻ സെമിക്ലാസിക്കൽഗാനത്തിന്റെ […]

Pravasi Switzerland

സൂറിച് നിവാസി ആൻസി ടെർളി കണ്ടങ്കേരിയുടെ മാതാവ് ഏലിക്കുട്ടി ജോസഫ് (84 )നിര്യാതയായി .

പരേതനായ മുട്ടാർ ഔസെഫ് ജോസഫ് കൊല്ലംതറയുടെ ഭാര്യയും സൂറിച് നിവാസി ശ്രീ ടെർളി കണ്ടൻകേരിയുടെ ഭാര്യാ മാതാവുമായ ശ്രീമതി ഏലിക്കുട്ടി ജോസഫ് 84 ഇന്നലെ രാത്രി(28.04) 10.45 ന് നിര്യാതയായി പരേത കുറച്ചു കാലമായി ബാഗ്ലൂരിൽ ചികിൽസയിൽ ആയിരുന്നു.. സംസ്‌കാരകർമ്മങ്ങൾ മുപ്പതാം തിയതി ചൊവ്വാഴ്ച്ച മൂന്നു മണിക്ക് ആലപ്പുഴ ,മുട്ടാർ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൊണാസ്റ്ററിയിൽ . പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ കലാ സംസ്കാരിക ,സ്‌പോർട് സംഘടനകൾ അനുശോചനം രേഖപ്പെടുത്തി

Association Pravasi Switzerland

നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും എന്ന വിഷയത്തിൽ സി.രവിചന്ദ്രന്റെ പ്രഭാഷണം സൂറിച്ചിൽ മെയ് 11 ന്

സൂറിച്ച്. ശാസ്ത്രത്തെയും ചരിത്രത്തെയും അധീകരിച്ച് സമകാലിക പ്രഭാഷണങ്ങൾ നടത്തിവരുന്ന സി.രവിചന്ദ്രന്റെ പ്രഭാഷണം സ്വിറ്റ്‌സർലണ്ടിലും ഒരുക്കുന്നു.മെയ് 11 ന് വൈകുന്നേരം 5 മണിക്ക് സൂറിച്ച് സ്‌പ്രൈറ്റൻബാഹിലാണ് പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ വ്യക്തിയാണ് മലയാളികൾക്ക് പ്രിയങ്കരനായ സി.രവിചന്ദ്രൻ. കഴിഞ്ഞ വർഷം സുനിൽ.പി.ഇളയിടത്തിന്റെ പ്രഭാഷണം ഒരുക്കിയിരുന്ന ചങ്ങാതിക്കൂട്ടത്തിന്റെ ഈ വർഷത്തെ പ്രഭാഷണത്തിനും ശേഷമുള്ള സംവാദത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതതായി ചങ്ങാതിക്കൂട്ടം അഡ്മിൻ അറിയിച്ചു. നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും എന്നതായിരിക്കും പ്രഭാഷണ വിഷയം.സ്വിറ്റ്‌സർലണ്ടിലെ സാമൂഹ്യ മാധ്യമകൂട്ടായ്‌മയായ ചങ്ങാതിക്കൂട്ടമാണ് […]

Pravasi Switzerland

സൂറിച് നിവാസി ബിജു പാറത്തലക്കലിന്റെ ജേഷ്ടസഹോദരൻ ശ്രീ ബേബി പാറത്തലക്കൽ നിര്യാതനായി

സൂറിച് നിവാസി ബിജു പാറത്തലക്കലിന്റെ ജേഷ്ടസഹോദരൻ ശ്രീ ബേബി പാറത്തലക്കൽ (68) ഇന്നലെ (16.4.19) രാത്രി 10.30 നു ആകസ്മികമായി നിര്യാതനായി . ശവ സംസ്കാരകർമ്മങ്ങൾ പിന്നീട് തൊടുപുഴ മുതലക്കോടം പള്ളിയിൽ വെച്ച് നടത്തുന്നതായിരിക്കും. ബിജുവിന്റെ ജേഷ്ഠന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകളും ,കാത്തലിക് കമ്മ്യൂണിറ്റിയും അനുശോചനങ്ങൾ രേഖപ്പെടുത്തുകയും സഹോദരന്റെ ആത്മശാന്തിക്കായി പ്രാർത്ഥനകളും നേരുകയുണ്ടായി .

Europe Pravasi Switzerland

യശ്ശശരീരനായ മാണിസാറിന് സ്വിസ്സ് മലയാളീ സമൂഹത്തിൻറെ സ്‌മരണാഞ്ജലി… വെള്ളിയാഴ്ച സൂറിച്ചിൽ നടന്നു .

കേരള രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്ന അതിപ്രഗൽഭനായ ഒരു പാർലമെന്റേറിയൻ എന്നതിലുപരി,അധ്വാനവർഗ്ഗ സിദ്ധാന്തത്തിനും,കർഷകരുടെ ഉന്നമനത്തിനും വേണ്ടി ശക്തമായി നിലകൊണ്ട, കറതീർന്ന മനുഷ്യസ്നേഹിയായിരുന്ന ശ്രീ. കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട്, ജനാധിപത്യ വിശ്വാസികളായ സ്വിസ് മലയാളികളുടെ നേതൃത്വത്തിൽ, സോളികോൺ ഗമൈന്റെ ഹാളിൽ വച്ച് വെള്ളിയാഴ്ച അനുസ്മരണയോഗം സംഘടിപ്പിച്ചു… ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡണ്ട് ശ്രീ ജോയി കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ ചടങ്ങ് സ്വിറ്റ്സർലൻഡിലെ വിവിധ മേഖലകളിൽ നിന്നുള്ള മലയാളികളുടെ പങ്കാളിത്തം കൊണ്ട് […]

Pravasi Religious Switzerland

“ദി കിംഗ് ജീസസ്” എന്ന ക്രിസ്തീയ സംഗീത ആൽബത്തിൻറെ പ്രകാശനം ഏപ്രിൽ ഏഴാം തിയതി സൂറിക് ,എഗ്ഗിൽ നടന്നു .

വാളിപ്ലാക്കൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 07.04.2019 ഞായറാഴച്ച സെന്റ് അന്റോണിയോസ്‌ ചർച് എഗ്ഗ് സൂറിചിൽ വച്ച് റെവ.ഫാദർ റിജു ആന്റണി വെളിയിൽ,റെവ.ഫാദർ സെബസ്റ്റിൻ തയ്യിൽ,റെവ.ഫാദർ ഡെന്നി കിഴക്കരക്കാട്ടിൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യബലിക്ക് ശേഷം ഫാദർ തോമസ് പ്ലാപ്പള്ളിയുടെ ആശീർ വാദത്തോടെ റെവ.ഫാദർ ഡോക്ടർ തയ്യിൽ പ്രകാശനകർമ്മം നിർവഹിച്ചു. ഭക്തി നിർഭരമായ പന്ത്രണ്ടു ഗാനങ്ങളും അതിന്റെ കരോക്കെയും അടങ്ങിയ ദി കിംഗ് ജീസസ്. The King Jesus എന്ന ഈ ക്രിസ്‌തീയ […]

Pravasi Switzerland

സൂറിച് നിവാസി ലാൻസ് മാപ്പലകയിലിന്റെ പിതാവ് ശ്രീ ആൻറണി മാപ്പലകയിൽ നിര്യാതനായി

കോതമംഗലം ,മാലിപ്പറ ,മാപ്പലകയിൽ ആൻറണി ഇന്നു രാവിലെ (8.4.2019 ) കർത്താവിൽ നിദ്ര പ്രാപിച്ചു , പരേതന്റെ ഭാര്യ മേരി ആൻറണി മാലിപ്പാറ താഴത്തുപുരക്കൽ കുടുംബാംഗമാണ് . സ്വിറ്റസർലഡിൽ താമസിക്കുന്ന ലാൻസ് ,കുസുമം ,വിയന്നയിൽ താമസിക്കുന്ന ജോയ് ,യു കെ യിൽ താമസിക്കുന്ന ബിജു ,നാട്ടിൽ താമസിക്കുന്ന . ലിസി തെക്കേക്കര മുതലക്കോടം ,ബിജി ചക്കാലമറ്റത്തു എന്നിവരുടെ പിതാവാണ് പരേതൻ . ജോയ് തെക്കേക്കര ,ഷേർളി ,എബി മാപ്പലകയിൽ ,ബെന്നി ചക്കാലമറ്റത്തു എന്നിവർ പരേതന്റെ മരുമക്കളുമാണ് .. […]

Pravasi Switzerland

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ മാതാവു ശ്രീമതി മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90)നിര്യാതയായി

സ്വിറ്റ്‌സർലണ്ടിലെ സൂറിച് നിവാസി ജോൺ കുറിഞ്ഞിരപ്പള്ളിയുടെ മാതാവും, ഡെയ്‌സി കുറിഞ്ഞിരപ്പള്ളിയുടെ ഭർതൃമാതാവുമായ മറിയക്കുട്ടി കുറിഞ്ഞിരപ്പള്ളി (90) ഇന്ന് (05.04.2019) കർത്താവിൽ നിദ്ര പ്രാപിച്ചു. പരേതനായ തോമസ് കുറിഞ്ഞിരപ്പള്ളിയുടെ ഭാര്യ മറിയക്കുട്ടി, മറ്റക്കര മഞ്ഞമറ്റം കുടുംബാംഗമാണ്. സംസ്ക്കാര കർമ്മങ്ങൾ 08.04.2019 തിങ്കളാഴ്ച 09:00 മണിയ്‌ക്ക്‌ തേർത്തല്ലി (കണ്ണൂർ) മേരിഗിരി ചെറുപുഷ്പ്പ ദേവാലയത്തിൽ (Little Flower Church Marigiri at Therthally) നടത്തപ്പെടുന്നതാണ്. പരേതയുടെ വിയോഗത്തിൽ സ്വിറ്റ്‌സർലണ്ടിലെ വിവിധ സാംസ്ക്കാരിക സംഘടനകളും , പ്രാദേശിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. Contact […]

India Kerala Pravasi Switzerland UK

യാക്കോബായ സഭാ തലവൻ, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവയുടെ ഇടയലേഖനം: സഭാ വിശ്വാസികളിൽ പ്രതിഷേധം പുകയുന്നു

സ്വന്തം ലേഖകൻ ഏപ്രിൽ 23 ആം തീയതി നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സഭാവിശ്വാസികൾ ഇടതുപക്ഷത്തിന് വോട്ടുചെയ്ത അവരെ അധികാരത്തിൽ ഏറ്റണം എന്ന  ഇടയലേഖനമാണ് വിശ്വാസികളുടെ ഇടയിൽ പരക്കെ എതിർപ്പിനു വഴിവെച്ചിരിക്കുന്നത്.  സമീപകാലത്തായി   സഭയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധികളിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  നൽകിയ വലിയ  സഹായത്തിനുള്ള  പ്രത്യുപകാരം എന്ന നിലയിലാണ് സഭാതലവൻ ഈ വോട്ട് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങൾ വച്ചുപുലർത്തുന്ന സഭാ വിശ്വാസികളോട് ഏതെങ്കിലുമൊരു രാഷ്ട്രീയ സഖ്യത്തിനു മാത്രം വോട്ട് ചെയ്ത […]