Association Kerala Pravasi Switzerland

”പുനർജനി”ക്ക് ജീവനേകി സ്വിറ്റസർലണ്ടിലെ ലൈറ്റ് ഇൻ ലൈഫിന്റെ സഹകരണത്താൽ പൂർത്തീകരിച്ച ഏഴ് ഭവനങ്ങളുടെ താക്കോൽദാനം ഫെബ്രുവരി നാലിന്.

കോട്ടയം : 2018 ആഗസ്റ്റിലെ ചില ദിനരാത്രങ്ങൾ ഓർക്കുന്നുവോ? ഓരോ പ്രൊഫൈലും ഒരു ഹെൽപ് ലൈൻ ആയി ജീവിച്ച ദിവസങ്ങൾ. നമ്മുടെ കേരളത്തിനെ ആകെമൊത്തം ഒന്ന് കഴുകിയെടുത്ത പ്രളയദിനങ്ങൾ. അന്ന് കൂടെക്കൂടിയ കുറേപ്പേരുണ്ട്, വെള്ളമിറങ്ങിക്കഴിഞ്ഞപ്പോഴും അവർ അവിടെത്തന്നെ നിൽക്കുകയായിരുന്നു – എന്തിനാണ് ഇനിയും ഞങ്ങളെ ഈ വെള്ളത്തിൽ നിർത്തിയിരിക്കുന്നത് എന്നവർ ചോദിക്കുന്നുമുണ്ട്! 2018 ലെ വെള്ളപൊക്കത്തിലെ വെള്ളം താഴ്ന്നു കഴിഞ്ഞപ്പോൾ ആണ് പലർക്കും തിരികെപ്പോകാൻ കിടപ്പാടം പോലും ഇല്ലായെന്ന അവസ്ഥ അറിയുന്നത്. വെള്ളത്തിനൊപ്പം ഒലിച്ചുപോയത് അവരുടെ സ്വപ്നങ്ങളും […]

Association India Pravasi Switzerland

പദ്‌മശ്രീ പുരസ്‌കാര ജേതാവ് ശ്രീമതി മൂഴിക്കൽ പങ്കജാക്ഷിയമ്മക്ക് ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിന്റെ അനുമോദനവും ,ആദരവും …

കോട്ടയം : അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയായ മൂഴിക്കല്‍ പങ്കജാക്ഷിയാണ് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു രാഷ്‌ട്രപതിയുടെ പരമോന്നത ബഹുമതിയായ പദ്‌മശ്രീ പുരസ്‌കാരത്തിന് അർഹരായ രണ്ടു മലയാളികളിൽ ഒരാൾ . അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളിൽ ഒരാളായ പങ്കജാക്ഷിയമ്മയെ സ്വിട്സർലാന്റിലെ സോഷ്യൽ മീഡിയ കൂട്ടായ്‌മയായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിന്റെ പ്രവർത്തകരും സുഹൃത്തുക്കളും വസതിയിലെത്തി അനുമോദിക്കുകയും ആദരിക്കുകയും ചെയ്തു . പുരസ്‌കാര ജേതാവിന്റെ […]

Association Pravasi Switzerland

ലൈറ്റ് ഇൻ ലൈഫ് – സഹൃദയ – “സാന്ത്വനം മാനവസേവനപദ്ധതി” ഉത്‌ഘാടനം നടന്നു.പദ്ധതിയെ ഹൃദയത്തിലേറ്റി നീലീശ്വരം നിവാസികൾ

“മാനവസേവ” മാധവസേവയാക്കിമാറ്റിയ, സ്വിറ്റസർലന്റിലെ ജീവകാരുണ്യസംഘടനയായ ലൈറ്റ് ഇൻ ലൈഫ്, നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി & ലൈബ്രറി മുഖാന്തരം നടപ്പിലാക്കുന്ന “സാന്ത്വനം മാനവസേവനപദ്ധതി” 2020 ജനുവരി 28 ന്, മുൻ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റീസ് ശ്രീ കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. അതിരുകളില്ലാത്ത സ്നേഹത്തിന്റെയും കരുതലിന്റെയും അനുപമമായ പ്രവർത്തനങ്ങളാണ് ലൈറ്റ് ഇൻ ലൈഫിനെ വ്യത്യസ്തമാക്കുന്നത് എന്ന് ഉത്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ, നിർധനരായ 3 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നതിനായി 15 ലക്ഷം രൂപയും, ഉന്നത വിദ്യാഭ്യാസ […]

Association Pravasi Switzerland

കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു.

ബേൺ : സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനേഴാമത് കലാമേളയുടെ രജിസ്‌ട്രേഷൻ കിക്ക് ഓഫ് ചെയ്തു. സ്വിറ്റ്‌ സർലൻഡിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഐഎഫ്എസ്, ഫെലിൻ വാളിപ്ലാക്കലിൽ നിന്നും ആദ്യ രജിസ്‌ട്രേഷൻ സ്വീകരിച്ചു കൊണ്ട് യൂറോപ്യൻ കലാമാമാങ്കത്തിന്‍റെ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. www.kalamela.com എന്ന വെബ്‌സൈറ്റിൽ മത്സരാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. പതിവുപോലെ ഓൺലൈനിലൂടെ മാത്രമേ രജിസ്‌ട്രേഷൻ ഉണ്ടാവുകയുള്ളൂ. ജനുവരി 26 ന് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ സിബി […]

Association Pravasi Switzerland

വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സൂറിച് : ഭാരതത്തിന്റെ 71 മത് റിപ്പബ്ലിക് ദിനം വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് സൂറിച്ചിൽ കൂടിയ യോഗത്തിൽ വെച്ച് ആഘോഷിച്ചു . ചെയർമാൻ ശ്രീ ജോണി ചിറ്റക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ശ്രീ .സുനിൽ ജോസഫ് സ്വാഗതം പറഞ്ഞു .ഇന്ന് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന പരമാധികാരം സോഷ്യലിസം മതേതരത്വം ജനാധിപത്യം എന്നീ ആശയങ്ങൾ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ് ,നാനാജാതി മതസ്ഥർക്കും ഭയരഹിതമായി ഭാരതത്തിൽ വസിക്കുവാൻ സാധിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് എല്ലാ പൗരന്റെയും കടമയാണ്. ഒരു ഭാഷയും […]

Cultural Europe Pravasi Switzerland

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” പതിനാലാം ഭാഗം

എന്താണ് ദാനിയേൽ വൈറ്റ് ഫീൽഡ് പറയാൻ പോകുന്നത് എന്ന് ശങ്കരൻ നായർ അത്ഭുതപ്പെട്ടു.ദാനിയേൽ വൈറ്റ് ഫീൽഡ് ഓഫിസിൽ നിന്നും അന്നത്തെ പോസ്റ്റിൽ കിട്ടിയ ഒരു ലെറ്റർ എടുത്തുകൊണ്ടു വന്നു.   “ബോർഡർ ലൈൻ പേർസണാലിറ്റി ഡിസോർഡർ എന്ന അപകടകരമായ  മനോരോഗമായിരുന്നു ജെയിംസ് ബ്രൈറ്റിന്.”ശങ്കരൻ നായർക്ക് ഒന്നും മനസ്സിലായില്ല.“വികാരങ്ങളെ നിയന്ത്രിക്കുന്നതിന്  ബുദ്ധിമുട്ടുള്ള മാനസിക അവസ്ഥയാണ് അത്.വർഷങ്ങളായി മാനസ്സിക അസ്വസ്ഥതക്ക് ചികിത്സ എടുത്തുകൊണ്ടിരിക്കുകയായിരുന്നു ജെയിംസ് ബ്രൈറ്റ്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ  മദ്രാസിലെ റസിഡൻറ്  ബ്രൈറ്റിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ച് അയക്കുവാൻ […]

Association Pravasi Switzerland

മഹാത്മാ ഗാന്ധിയുടെ നൂറ്റി അമ്പതാം ജന്മദിനാഘോഷങ്ങൾക്ക് തിളക്കമേകിക്കൊണ്ട് സ്വിറ്റസർലണ്ടിലെ ഭാരതീയ കലോത്സവത്തിൽ ‘മഹാത്മാ’ അരങ്ങേറി.

സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഒരുക്കിയ “ഭാരതീയ കലോത്സവം 2020 ′ ന് വർണാഭമായ പരിസമാപ്‌തി. 2020 ജനുവരി 4 ന് സുറിച്ചിലെ, ഊസ്റ്റെർ സ്റ്റാഡ്ത് ഹോഫ് ഹാളിൽ വൈകിട്ട് നാലിന് ആരംഭിച്ച ഭാരതീയ കലാലയത്തിന്റെ വാർഷികത്തിൽ, വിവിധ കലാ സാംസ്‌കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിക്കാൻ നൂറുകണക്കിന് കലാസ്വാദകർ എത്തിച്ചേരുകയുണ്ടായി . ഭാരത മണ്ണിൽ പതിഞ്ഞ രാഷ്ട്രപിതാവിന്റെ കാൽപ്പാടുകൾ, പ്രവാസി ഇന്ത്യക്കാരുടെ മക്കൾ സ്വന്തം ഹൃദയത്തിൽ ഏറ്റുവാങ്ങുന്നതാണ് വാര്ഷികാഘോഷങ്ങൾക്കു തിലകച്ചാർത്തണിയിച്ച മഹാത്മാ […]

Cultural Pravasi Switzerland World

ജോൺ കുറിഞ്ഞിരപ്പള്ളിയുടെ നോവൽ പരമ്പര ” മേമനെകൊല്ലി” പതിമൂന്നാം ഭാഗം

ഇരുണ്ടുമൂടിയ ആകാശത്തിൽ നിന്നും കണ്ണീർതുള്ളികൾ പെയ്തിറങ്ങി.കുടകിൽ മൺസൂൺ ആരംഭിക്കുകയായി.ഇടതൂർന്നു നിൽക്കുന്ന വൃക്ഷത്തലപ്പുകൾക്കിടയിലൂടെ നീർതുള്ളികൾ അവരെ തേടി വന്നു.പകൽ വെളിച്ചത്തിലും മിന്നൽ പിണരുകൾ ഭൂമിയിലേക്കിറങ്ങി വന്ന് നൃത്തം ചെയ്തു. പേടിപ്പെടുത്തുന്ന ഇടിമുഴക്കത്തിൽ അവരുടെ ഉള്ളിലും ഭയത്തിൻ്റെ വിത്തുകൾ വിതയ്ക്കപ്പെട്ടു.കോരിച്ചൊരിയുന്ന മഴയത്തു നനഞ്ഞു കുളിച്ചു എല്ലാവരും.എങ്ങിനെയെങ്കിലും ഇത് അവസാനിപ്പിച്ച് പോയാൽ മതി എന്ന അവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു അവർ . കോരി ചൊരിയുന്ന മഴയിലേക്ക് മിന്നി ഇറങ്ങി ഓടിയപ്പോഴേ എന്തെങ്കിലും കടുംകൈ ചെയ്യുമെന്ന് ശങ്കരൻ നായർ കരുതിയിരുന്നു. താഴേക്ക് ചാടിയ മിന്നിയെ […]

Europe Pravasi Switzerland

സ്വിറ്റസർലണ്ടിലെ സൂറിച്ചിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കേരളാ റെസ്റ്റോറന്റ് വിൽപ്പനക്ക്

സ്വിറ്റസർലണ്ടിലെ മലയാളി സംരംഭകർക്ക് എന്നും അഭിമാനമാണ് കുട്ടൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സൂരജ് കോച്ചേരി .വർഷങ്ങൾക്കു മുൻപ് സ്വിസ്സിലേക്കു പറന്നിറങ്ങി വ്യവസായരംഗത്തിനു തുടക്കമിട്ടു ..പരമ്പരാഗത കേരളീയതനിമയിൽ രൂപകല്‌പന ചെയ്ത ഒരു ഹോട്ടൽ, രുചികരമായ ദക്ഷിണേന്ത്യൻ വിഭവങ്ങളുടെ നീണ്ട നിര , മികച്ച സേവനം, പിന്നെ ന്യായമായ വില..ഈ ലക്ഷ്യങ്ങളുടെ സ്വാപ്ന സാക്ഷാൽകാരമായിരുന്നു കുട്ടന്റെ “കേരളാ റെസ്‌റ്റോറന്റ് “ ആഹാര (കേരള) നയതന്ത്രം ഭക്ഷണവും സംസ്കാരവും ഓരേ പോലെ സമന്വയിപ്പിച്ചാണ് കുട്ടൻ വിജയത്തിന്റെ രസകൂട്ട് സൃഷ്ടിച്ചത്. അത് വരെ […]

Pravasi Switzerland

ഫാദർ ജോസ് മുണ്ടാടൻ ടെക്‌സാസിൽ നിര്യാതനായി ..സ്വിറ്റസർലണ്ടിലെ ജോജോ മുണ്ടാടൻറെയും ,ഡിക്റ്റോ മുണ്ടാടന്റെയും സഹോദരനാണ് പരേതൻ.

ഹൂസ്റ്റൺ∙എറണാകുളം-അങ്കമാലി അതിരൂപതാംഗമായിരുന്ന ഫാ. ജോസ് മുണ്ടാടന്‍ (60) അമേരിക്കയിലെ ടെക്സസിൽ നിര്യാതനായി. ഹൂസ്റ്റനടുത്ത് ഹൈലാൻഡ്സിൽ സെന്റ് ജൂഡ് കാത്തലിക് ഇടവകയുടെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജോസ്പുരം പരേതരായ മുണ്ടാടന്‍ എം.കെ. കുഞ്ഞിപൗലോയും ലില്ലിയുമാണു മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോജോ മുണ്ടാടൻ (സ്വിറ്റ്‌സര്‍ലന്‍ഡ്), ഡേവിസ് മുണ്ടാടൻ (കാനഡ), മാര്‍ട്ടിന്‍ മുണ്ടാടൻ (ന്യൂയോർക്ക്), ഡിക്റ്റോ മുണ്ടാടൻ (സ്വിറ്റ്‌സര്‍ലന്‍ഡ്). ഫാ. തര്യൻ മുണ്ടാടന്‍ പിതൃസഹോദരനും സിസ്റ്റർ എത്സാ ഗ്രേസ് പിതൃസഹോദരിയുമാണ്. 1984 ഡിസംബർ 8 ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം അങ്കമാലി മുട്ടം, […]