അയർക്കുന്നം പൂവേലിമറ്റത്തിൽ മേരി മാത്യു നിര്യാതയായി .ബാസൽ നിവാസി മേഴ്‌സി തോട്ടുകടവിലിന്റെ മാതാവാണ് പരേത .സംസ്കാരകർമ്മകൾ പിന്നീട് . കോട്ടയം കുടവെച്ചൂർ (അംബികാ മാർക്കറ്റ് ) തോപ്പിൽ പരേതനായ ജോസഫിന്റെ (കുഞ്ഞച്ചൻ) ഭാര്യ റോസമ്മ ജോസഫ് (68 വയസ്) 27.03.2024 ന് നിര്യാതയായി. സൂറിച് നിവാസി ജീമോൻ തോപ്പിലിന്റെ മാതാവാണ് പരേത . മക്കൾ:: ജീമോൻ തോപ്പിൽ, ജിഷ, ജിൻസി – മരുമക്കൾ :: സിജിമോൾ പുതിയടം, ആറുമാനൂർ, സജീവ് സണ്ണി ഒലിയപ്പുറം, കോതമംഗലം,ജൂബി തെക്കേവേലിക്കകത്ത്, വല്ലകം. […]
Switzerland
സ്വിറ്റ്സർലൻഡ് ,അപ്പെൻസെൽ നിവാസി ശ്രീ വർഗീസ് ഇഞ്ചപ്പറമ്പിലിന്റെ പ്രിയ മാതാവ് ശ്രീമതി മറിയാമ്മ പൈലി ഇഞ്ചപ്പറമ്പിൽ നിര്യാതയായി .
Dear All,It is with profound grief that we inform you of the passing of Mrs. Mariamma Paily, aged 97, the beloved mother of Varghese Inchiparambil. She peacefully departed this earthly life today, the 26th of March 2024, to be in the embrace of the Divine. The funeral service will be held tomorrow, the 27th of […]
സൂറിച് ,എഗ്ഗ് നിവാസി ശ്രീ വിൽസൺ ചെട്ടിപറമ്പിലിന്റെ വത്സല മാതാവ് പരേതനായ സി.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് നിര്യാതയായി.
നെയ്യശ്ശേരി ചെട്ടിപറമ്പിൽ പരേതനായ സി . സി.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (82 വയസ്സ്) നിര്യാതയായി. സൂറിച് ,എഗ്ഗ് നിവാസി ശ്രീ വിൽസൺ ചെട്ടിപറമ്പിലിന്റെ മാതാവണ് പരേത സംസ്കാര ശുശ്രൂഷകൾ 20.03.2024 ബുധനാഴ്ച രാവിലെ ഒൻപതുമണിക്ക് വീട്ടിൽ ആരംഭിച്ച് നെയ്യശ്ശേരി സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. മൃതശരീരം 19.03.2024 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. പരേത ഉടുമ്പന്നൂർ കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ. :വിൽസൺ ജോസഫ്(സൂറിച്ച്, സ്വിററ്സർലൻഡ്)അജേഷ് ജോസഫ് (കേംബ്രിഡ്ജ്,ന്യൂസിലാൻഡ്)മരുമക്കൾ. :ജെസ്സി വിൽസൺ, കുന്നപ്പിള്ളിൽ (കരിമണ്ണൂർ), […]
ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ .
സ്വിറ്റ്സർലാൻഡിൽ മറ്റൊരു കായിക മാമാങ്കത്തിന് കേളിക്കൊട്ട് ഉയരുന്നു. സ്വിസ്സിലെ മലയാളി സംഘടനകളിൽ സാംസ്‌കാരിക രംഗത്തും കായിക രംഗത്തും സ്വിസ്സ് മലയാളികൾക്ക് എന്നും പ്രോത്സാഹനം നൽകി വരുന്ന ബി ഫ്രെണ്ട്സ് സ്വിറ്റ്സർലാൻഡ് സ്വിസ്സിലെ കായിക പ്രേമികൾക്കായി ഒരുക്കുന്ന ബാഡ്മിന്റൻ ടൂർണമെന്റ് മാർച്ച് 23 ന് സൂറിച്ചിലെ വെറ്റ്‌സീകോണിൽ . മാർച്ച് 23 ന് വെറ്റ്സിക്കോൺ ഷട്ടിൽ സോൺ ഹാളിൽ രാവിലെ 11 .30 ന് ടൂർണമെന്റ് മത്സരങ്ങൾക്ക് തുടക്കമാകും.സ്ത്രീ പുരുഷ വിഭാഗത്തിന്റെ ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിലും കൂടാതെ […]
വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് വിമൻസ് ഫോറം അന്താരാഷ്ട്ര വനിതാദിനം സൂറിച്ചിൽ ആഘോഷിച്ചു…….
സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൌൺസിൽ സ്വിസ്സ് പ്രൊവിൻസ് വിമൻസ് ഫോറം മാർച്ച് എട്ടിന് സൂറിച്ചിലെ അഫോൾട്ടനിൽ വനിതാ ദിനം ആഘോഷിച്ചു . സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം.സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ സ്ത്രീകൾ കൈവരിച്ച നേട്ടങ്ങളെ ലോകം വാനോളം പുകഴ്ത്തുന്ന ദിവസമാണ് മാർച്ച് എട്ട് . ‘ഉള്‍പ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുകയെന്നതായിരുന്നു ഈ വർഷത്തെ വനിതാ ദിനത്തിന്റെ […]
സിൽവർ ജൂബിലി നിറവിൽ സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം മാർച്ച് രണ്ടിന് സൂറിച്ചിൽ ഒരുക്കുന്ന ഭാരതീയം മെഗാ ഷോയുടെ ഓൺലൈൻ ടിക്കറ്റ് സെയിൽ ആരംഭിച്ചു.
കൈവിരലുകളില്‍ മാന്ത്രിക സംഗീതം തീര്‍ക്കുന്ന സ്റ്റീഫന്‍ ദേവസ്സിയും ഇന്ത്യയിലെ പ്രശസ്‌തമായ ബാന്‍ഡ് സോളിഡും ,കൂടാതെ പ്രേശസ്ത ഗായകരും അണി നിരക്കുന്ന മെഗാ ഷോ ആണ് അണിയറയിൽ കലാലയം ഒരുക്കുന്നത് , സ്റ്റീഫന്‍ ദേവസ്സി സ്വന്തം ബാന്‍ഡ് ആയ സോളിഡുമായ് സ്വിസ്സിൽ തരംഗം സൃഷ്ടിക്കാന്‍ മറ്റു ഗായകരോടൊപ്പം എത്തുകയാണ് . തീർച്ചയായും ഭാരതീയം 24 സ്വിസ്സ് മലയാളികൾക്ക് പുതിയ അനുഭവമായിരിക്കും. ഭാരതീയം ഷോയുടെ ഓൺലൈൻ ടിക്കറ്റ് താഴെ കൊടുത്തിരിക്കുന്ന ഇമേജിൽ ക്ലിക്ക് ചെയ്‌തോ അല്ലെങ്കിൽ ലിങ്കിലൂടെയോ വാങ്ങാവുന്നതാണ് . […]
സ്വിസ് മലയാളീസ് വിന്റര്ത്തുർ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു .
സ്വിറ്റസർലണ്ടിലെ സാംസ്‌കാരിക സംഘടനയായ സ്വിസ് മലയാളീസ് വിന്റര്ത്തുർ ജനുവരി ആറിന് വിന്റര്ത്തുർ സെന്റ് ഉർബാൻ ദേവാലയത്തിലെ പാരിഷ് ഹാളിൽ ക്രിസ്സ്മസ്സ് ,പുതുവർഷ ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ശ്രീ ജോസ് പുതിയിടത്തിന്റെയും ശ്രീ ജേക്കബ് പുതുപലേടത്തിന്റയും നേതൃത്വത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ആഘോഷപരിപാടിയും നടത്തപ്പെട്ടു .അംഗങ്ങൾ തയാറാക്കിയ ക്രിസ്മസ് വിരുന്നും പരിപാടിക്ക് വ്യത്യസ്തതയേകി.ആഘോഷങ്ങളിൽ സന്നിഹിതരായിരുന്ന ബഹുമാനപെട്ട വർഗീസ് നടക്കലും ,ഫാദർ അരുണും ക്രിസ്മസ് പുതുവത്സരസന്ദേശങ്ങൾ നൽകി . സഹോദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള സഹവര്ത്തിത്വമാണ് സമാധാനം ഉറപ്പാക്കുന്നതെന്നും . […]
സൂറിച് നിവാസി രൺജി കോളിൻസിന്റെ ഭാര്യ ശ്രീമതി മിനി ഉടുപുഴയുടെയും,അർഗാവ് നിവാസി ശ്രീമതി ആനിയമ്മ ബാബുവിന്റെയും പ്രിയ സഹോദരൻ മാത്യു തുണ്ടത്തിൽ ,കാഞ്ഞിരത്താനം നിര്യാതനായി .
സൂറിച് ,അർഗാവ് നിവാസികളായ ശ്രീമതി മിനി ഉടുപുഴയുടെയും , ശ്രീമതി ആനിയമ്മ ബാബുവിന്റെയും പ്രിയ സഹോദരൻ മാത്യു തുണ്ടത്തിൽ ,കാഞ്ഞിരത്താനം ഇന്നലെ വൈകുന്നേരം നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു . പരേതന്റെ ഭാര്യ അന്നമ്മ മാത്യു കോഴിക്കോട് ,വട്ടപ്പാറ കുടുംബാഗമാണ് ,മക്കൾ മനീഷ ,ഷാരോൺ ,,ഷെറിൻ ,ബോസ്റ്റൺ ..പരേതൻ ഡൽഹി പൊലീസിലെ ജീവനക്കാരൻ ആയിരുന്നു …സംസ്കാര ശുശ്രുഷകൾ ജനുവരി രണ്ടാം തിയതി മൂന്നുമണിക്ക് സ്വഭവനത്തിൽ ആരംഭിച് കാഞ്ഞിരത്താനം സെന്റ് ജോൺസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. പരേതൻറെ വേർപാടിൽ ആദരാഞ്ജലികൾ […]
സൂറിച് നിവാസിയും ഭാരതീയ കലാലയത്തിന്റെ ചെയർമാനുമായ വിൻസെന്റ് പറയംനിലത്തിന്റെ സഹോദരി ഭർത്താവ് ശ്രീ ജോസ് പൂവത്തുങ്കൽ നിര്യാതനായി
തൊടുപുഴ ,കരിമണ്ണൂർ ജോസ് പൂവത്തുങ്കൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു.സൂറിച് നിവാസിയും ഭാരതീയ കലാലയത്തിന്റെ ചെയർമാനുമായ വിൻസെന്റ് പറയംനിലത്തിന്റെ സഹോദരി ഭർത്താവാണു പരേതൻ സംസ്കാര ശുശ്രുഷകൾ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടിൽനിന്നും ആരംഭിച്ചു കരിമണ്ണൂർ സെന്റ് മേരിസ് ഫോറാനാ സെമിത്തേരിയിൽ നടത്തപെടുന്നതാണ്. സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം പരേതന്റെ വേർപാടിൽ വേദനിക്കുന്ന വിൻസെന്റിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്യുതു .
കേളി സ്വിറ്റസർലണ്ടിന് 2024 -25 ലേക്ക് ദീപാ മേനോൻ പ്രെസിഡന്റും ,ജിജിൻ രാജഗോപാലൻ സെക്രട്ടറിയും ,അജയ് ചന്ദ്രൻ നായർ ട്രഷററുമായി പുതിയ ഭരണസമിതി
ശ്രീമതി ദീപാ മേനോന്റെ നേതൃത്വത്തിൽ ഒരു പറ്റം യുവാക്കൾ അണിനിരന്നിട്ടുള്ള കേളിയുടെ പുതിയ കമ്മിറ്റിയിൽ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വനിതകളെ ഉൾപെടുത്തിയിട്ടുണ്ട്.നവംബർ ഇരുപത്തഞ്ചാം തീയതി സൂറിച്ചിലെ വാട്ടിൽ വെച്ച് നടത്തിയ ജനറൽ ബോഡി യോഗത്തിലാണ് ശ്രീമതി ദീപയെ പ്രസിഡണ്ടായി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രസിഡണ്ട് ദീപ മേനോൻ ,സെക്രട്ടറി ജിജിൻ രാജഗോപാലൻ ,ട്രഷറർ അജയ് ചന്ദ്രൻ നായർ ,വൈസ് പ്രസിഡന്റ് പ്രശാന്ത് ശ്രീധരൻ, ജോയിന്റ് സെക്രെട്ടറി മഞ്ജു കാച്ചപ്പിള്ളി, പിആർഒ സുബി ഉള്ളാട്ടിൽ, ആർട്സ് സെക്രട്ടറി റീന എബ്രഹാം, […]