ശ്രീമതി ഏലിയാമ്മ ജോസഫ് ,(93 )കൊണ്ടോടിക്കൽ എയർത്തോട്ട് ,തോട്ടയ്ക്കാട് ,കോട്ടയം ഇന്ന് രാവിലെ നാലുമണിക്ക് സ്വസതിയിൽ വെച്ച് നിര്യാതയായി .സ്വിറ്റസർലണ്ടിലെ ബേൺ നിവാസി ജോസഫ് എയർത്തൊട്ട് ,സൂറിച് നിവാസി ത്രേസിയാമ്മ ശ്രാമ്പിക്കൽ ,സോളത്തൂൺ നിവാസി റോസിലി നമ്പുശേരി ,ജനീവ നിവാസി ജെയിസി അബ്രാഹം , ഫ്രയ്ബുർഗിൽ താമസിക്കുന്ന മേരി ചെറ്റാനി എന്നിവരുടെ മാതാവും ബേൺ നിവാസി റോസി എയർത്തൊട്ടിന്റെ ഭർത്തൃമാതാവുമാണ് പരേത . സ്വിറ്റ്സർലൻഡ് നിവാസികളായ മേഴ്‌സി പാറാശ്ശേരി ,ജാൻസി കുര്യൻ മേനാച്ചേരി ,ട്രീസാ പാലത്തിങ്കൽ എന്നിവർ […]
Switzerland
മതേതര,ഐശ്വര്യ കേരള സൃഷ്ടിക്കായി യുഡിഫ് യൂറോപ്പിന്റെ ഇലക്ഷൻ പ്രചരണോൽഘാടനം മാർച്ച് ആറിന് …സമുന്നത നേതാക്കൾ പങ്കെടുക്കുന്നു ..
നിർണ്ണായകമായ കേരളാ നിയമസഭാ ഇലക്ഷനുവേണ്ടി സോഷ്യൽ മീഡിയയിലൂടെയുള്ള പരാമാവധി പ്രചാരണത്തിനായി യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലെയും കോൺഗ്രസ് പ്രവാസ സംഘടനകളായ ഒഐസിസി യുടെയും ,ഐഒസി കേരളാ ചാപ്റ്ററിന്റെയും ,കെഎംസിസി യുടെയും യുഡിഫിലെ മറ്റു ഘടകകഷികളുടെ പ്രവാസ സംഘടനകളും ഒത്തു ചേർന്ന് ഈ വരുന്ന ശനിയാഴ്ച മാർച്ച് ആറിന് സൂം മീറ്റിങ്ങുവഴി ഇലക്ഷൻ പ്രചാരണത്തിന്റെ യൂറോപ്പിലെ ഔപചാരികമായി പ്രചാരണോൽഘാടനം കേരളത്തിലെ സമുന്നതരായ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തുകയാണ് . ഭരണത്തിന്റെ മറവിൽ നാടിനെ കുട്ടിച്ചോറാക്കി വർഗ്ഗീയത കൊണ്ട് ഭിന്നത ഉണ്ടാക്കിയ ഇടത് […]
വൈവിധ്യമാർന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ” ലൈറ്റ് ഇൻ ലൈഫ് ” ബഹുദൂരം പിന്നിട്ടിരിക്കുന്നതിന്റെ നേർക്കാഴ്ച – സംഘടനയുടെ 2020 ലെ വാർഷിക റിപ്പോർട്ട് പൊതുജനസമക്ഷം.
മനസ്സിൽ നന്മയും, സാമൂഹ്യ പ്രതിബദ്ധതയും, സഹജീവികളോടുള്ള കരുതലും, അനുപമമായ ഇച്ഛാശക്തിയുമുള്ള കുറെ വ്യക്തികൾ ഒരുമിച്ചു ചേർന്നാൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് സ്വിറ്റസർലന്റിലെ ” ലൈറ്റ് ഇൻ ലൈഫ് ” എന്ന ചാരിറ്റി സംഘടന. കഴിഞ്ഞ എട്ടു വർഷം കൊണ്ട് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ” ലൈറ്റ് ഇൻ ലൈഫ് ” ബഹുദൂരം പിന്നിട്ടിരിക്കുന്നു . ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഭവന – സ്‌കൂൾ നിർമ്മാണ സഹായ പദ്ധതികൾ , അടിസ്ഥാന […]
സൂറിച് നിവാസി ജോണി കുരുതുകുളങ്ങരയുടെ ഭാര്യാ റെനിയുടെ മാതാവ് മേരി തെക്കേത്തല നിര്യാതയായി.
അങ്കമാലി തേക്കെത്തല പൗലോസ് ഭാര്യ മേരി 82 വയസ്സ് ,ഇന്ന് 12.15 ( ഇന്ത്യൻ സമയം ) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഏറെ ദുഖ ത്തോടെ അറിയിക്കുന്നു . സ്വിറ്റസർലണ്ടിലെ സൂറിച് നിവാസി റെനി കുരുതുകുളങ്ങരയുടെ മാതാവാണ് പരേത . സംസ്‌കാരകർമ്മങ്ങൾ നാളെ ശനിയാഴ്ച ( 27.02.2021 )രാവിലെ പത്തുമണിക്ക് കൊരട്ടി തിരുമുടിക്കുന്നു ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ. പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സാമുദായിക കൂട്ടായ്മകൾ അനുശോചനം അറിയിക്കുകയും പരേതക്ക് ആദരാഞ്ജലികളർപ്പിക്കുകയും ചെയ്തു […]
സ്വിസ്സ് മലയാളീ മ്യൂസിക്കിന്റെ “‘മാവുകള്‍ പൂക്കും മകരം” എന്ന മനോഹര ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാകുന്നു .
കേരളത്തില്‍ മാവുകള്‍ പൂത്തുലഞ്ഞ്, കുലകുത്തി മാങ്ങ നിറയുന്ന കാലം എത്തുംമുമ്പേ ‘മാവുകള്‍ പൂക്കും മകരം’ എന്ന നാടന്‍ പാട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി സംഗീതാസ്വാദകർ നെഞ്ചിലേറ്റിക്കഴിഞ്ഞു . മുഖവുരകൾ ഒട്ടും ആവശ്യമില്ലാത്ത ഗായകനും,സംഗീത സംവിധയകനുമായ ശ്രീ ബാബു പുല്ലേലിയുടെ സംഗീതത്തിൽ ,ബേബി കാക്കശേരിയുടെ രചനയിൽ പിറന്ന ഈ ഗാനത്തിന് മനോഹരമായ ഓർക്കസ്ട്രേഷൻ നൽകിയത് ശ്രീ കുര്യാക്കോസ് വർഗ്ഗീസ് ആണ് , പുല്ലാങ്കുഴൽ നാദത്താൽ ഗാനത്തിന് മാധുര്യം ഏറെ വർദ്ധിപ്പിച്ചത് ശ്രീ രഘുത്തമൻ രഘുവാണ് , സിത്താറിൽ വിരലുകളാൽ […]
ദുഃഖങ്ങൾ സമ്മാനിച്ച് സ്വിറ്റസർലണ്ടിലെ ആദ്യകാല മലയാളിയായ ശ്രീ അഗസ്റ്റിൻ കളപ്പുരക്കൽ വിടവാങ്ങി ..
സ്വിറ്റ്സർലണ്ടിലെ ആദ്യകാല മലയാളിയും വിന്റെർത്തൂർ നിവാസിയും എല്ലാവർക്കും സുപരിചിതനുമായിരുന്ന ശ്രീ അഗസ്റ്റിൻ കളപ്പുരയ്ക്കൽ (68 ) ഇന്ന് (12 .02 ) വെളുപ്പിനെ 3.30ന് നമ്മളിൽ നിന്നും വേർപിരിഞ്ഞു.കുറച്ചു കാലങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു പരേതൻ .തൃശൂർ ജില്ലയിലെ മാളയാണ് പരേതന്റെ സ്വദേശം . ഭാര്യ ഡോറിസും മക്കൾ സ്വപ്നയും ,സന്തോഷും മറ്റു ബന്ധുമിത്രാദികളും പരേതന് അശ്രുപൂജയേകി . .റോയി കളപ്പുരക്കൽ ,സെബാസ്റ്റ്യൻ കളപ്പുരക്കൽ എന്നിവർ പരേതന്റെ സഹോദരങ്ങൾ ആണ് .. ഈ വിയോഗം ഏവരേയും നൊമ്പരപ്പെടുത്തുന്നുവെങ്കിലും ജീവിതത്തിലുടനീളം […]
ജേക്കബ് മാത്യു കൊട്ടാരത്തിൽ , മുട്ടുചിറ നിര്യാതനായി. ബേൺ നിവാസി ടെസ്സി പകലോമറ്റത്തിന്റെ പിതാവാണ് പരേതൻ .
സ്വിറ്റ്സർലൻഡ് -ബേണിൽ താമസിക്കുന്ന ജിൻസൺ പകലോമറ്റത്തിന്റെ ഭാര്യ ടെസ്സിയുടെ പിതാവ് ജേക്കബ് മാത്യു (ചാക്കോച്ചൻ )കൊട്ടാരത്തിൽ മുട്ടുചിറ ,കോട്ടയം ഇന്ന് ( 09 .02 ) നിര്യാതനായി … സംസ്കാര കർമ്മങ്ങൾ പിന്നീട് . പരേതന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകൾ അനുശോചനം രേഖപ്പെടുത്തി .
പതിനൊന്നു പ്രൊവിൻസുകളെ കോർത്തിണക്കി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന് നവ നേതൃത്വം …
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നെറ്റ് വര്‍ക്ക് ശൃംഖലയായി അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സമുന്നതരായ മലയാളി നേതാക്കളുടെ ദീര്‍ഘ വീക്ഷണത്തോടെ രൂപീകരിക്കപ്പെട്ട വേള്‍ഡ് മലയാളീ കൗണ്‍സില്‍ ആഘോഷനിറവിന്റെ ജൂബിലിയും പിന്നിട്ട് ഇന്ന് ലോകം എമ്പാടുമുള്ള അനേകം പ്രൊവിന്‍സുകളിലായി കർമ്മനിരതരായിരിക്കുന്നു .. .. യൂറോപ്പിൽ വിവിധ രാജ്യങ്ങളിലായി പതിനൊന്നു പ്രൊവിൻസുകളിലായാണ് വേൾഡ് മലയാളി കൗസിലിൻറ്റെ പ്രവർത്തനമേഖല .. യൂറോപ്പിൽ സംഘടനാ ചരിത്രത്തിൽ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് […]
ശ്രീ റോണി ഫിലിപ്പ് ,മണലേൽ ,പുതുപ്പള്ളി നിര്യാതനായി ..സൂറിച് നിവാസി മാത്യു (മോഹൻ) ഫിലിപ്പിന്റെ സഹോദരനാണ് പരേതൻ .
സ്വിറ്റ്സർലൻഡ് ,ഫ്രവ്ൻഫെൽഡ് നിവാസി മാത്യു ഫിലിപ്പ് (മോഹൻ ) ൻറെ സഹോദരൻ റോണി ഫിലിപ്പ് (64 ) മണലേൽ ,പുതുപ്പള്ളി ,കോട്ടയം ഇന്ന് രാവിലെ ഹൃദയസംബന്ധമായ രോഗത്താൽ നിര്യാതനായി . സംസ്കാര കർമ്മങ്ങൾ പുതുപ്പള്ളി ,നിലക്കൽ ഓർത്തഡോക്‌സ് ദേവാലയത്തിൽ വെള്ളിയാഴ്ച്ച ( 05 .02 .21 ) രാവിലെ പതിനൊന്നു മുപ്പതിന് നടത്തപ്പെടും . പരേതന്റെ നിര്യാണത്തിൽ സ്വിറ്റസർലണ്ടിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി ..
ശ്രവണസുന്ദരങ്ങളായ ഗാനങ്ങളാൽ സംഗീത മനസ്സിൽ തേൻമഴപെയ്യിക്കുന്ന നമ്മുടെ സ്വന്തം ഗായകൻ തോമസ് മുക്കോംതറയിൽ
സംഗീതം നമ്മിലുളവാക്കുന്ന പല തരത്തിലുള്ള വികാരങ്ങള്‍ എന്താണെന്ന് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ആണ്…..ഓരോരുത്തര്‍ക്കും അതുണ്ടാക്കുന്ന അനുഭവത്തിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കും.. ഒരു ഗാനം കേള്‍ക്കുമ്പോള്‍ നാം അനിര്‍വചനീയമായ ഒരു സുഖം അനുഭവിക്കുന്നു….നമ്മെ അത് മറ്റൊരു ലോകത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു..സ്വപ്നങ്ങള്‍ കാണിക്കുന്നു…ഓര്‍മ്മകളെ ഓടിയെത്തിക്കുന്നു ….മാനസിക ഭാരം കുറയ്ക്കുന്നു…..എന്നാലോ ചില പാട്ട് കേള്‍ക്കുമ്പോള്‍ നേരെ തിരിച്ചാണ് അ നുഭവപ്പെടുക…..അത് ഒരു പക്ഷെ നമ്മെ അസ്വസ്തമാക്കിയേക്കാം….നൊമ്പരപ്പെടുത്തിയേക്കാം….. വേണ്ടപ്പെട്ടവരെയെല്ലാംഓര്‍ത്തു കരയാന്‍ ഇടയാക്കിയേക്കാം…..ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെഹൃദയത്തില്‍ തുളച്ച് കയറുന്ന സംഗീതത്തെ ആരാണ് സ്നേഹിക്കാത്തത്? […]