വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ഒക്ടോബർ അഞ്ചാം തീയതി റാപ്പ്സിൽ (സ്വിറ്റ്സർലൻഡ്) നടത്തിയ ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ കുവൈറ്റ് ടീം യൂറോപ്പ് സ്റ്റാർ എന്ന മാൾട്ടയുടെ ചുണക്കുട്ടന്മാരെ വാശിയേറിയ മത്സരത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യന്മാരായി. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമേ ലിവർപൂൾ, മാൾട്ട, ബെർമിംഗാം, അയർലൻഡ്, വിയന്ന ,ദുബായ് തുടങ്ങിയ 8 പ്രഗൽഭ ടീമുകൾ മാറ്റുരച്ച സ്വിസ് ബോളി എന്ന ഇൻറർനാഷണൽ സംഘടനയുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും നടത്തിയ വാശിയേറിയ മത്സരത്തിൽ എൽ എസ് […]
Switzerland
ഇഞ്ചോടിഞ്ച് പോരാട്ടവുമായി കാണികൾക്ക് വിസ്മയകാഴ്ചയൊരുക്കാൻ വേൾഡ് മലയാളി കൗൺസിൽ ഒക്‌ടോബർ അഞ്ചിന് സൂറിച്ചിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ.
വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് സ്വിറ്റ്സർലൻഡിൽ സംഘടിപ്പിക്കുന്ന ഇൻറർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വിസ് പ്രോവിൻസ് സംഘാടകർ അറിയിക്കുന്നു. ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 9.30 മുതൽ റാഫ്സിലുള്ള (Rafz- Zürich) സ്പോർട്സ് ഹാളിൽ വച്ചാണ് ടൂർണമെന്റ് അരങ്ങേറുന്നത്.ഇന്റർനാഷണൽ നിലവാരത്തിൽ നടത്തപ്പെടുന്ന വോളിബോൾ ടൂർണമെൻറ്തി കച്ചും സ്വിസ് വോളി എന്ന നാഷണൽ ഓർഗനൈസേഷൻ നൽകുന്ന നിർദ്ദേശത്തിലും മേൽനോട്ടത്തിലും ആയിരിക്കും നടത്തപ്പെടുന്നത്. കൂടാതെ റഫറിമാർ സ്വിസ് വോളിയുടെ പ്രതിനിധികൾ ആയിരിക്കും. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് […]
കേളി പൊന്നോണം 24 – കേളികൊട്ടുണരുവാൻ ഒരു ദിനം ബാക്കി – എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് ദീപാ മേനോനും മറ്റു ഭാരവാഹികളും അറിയിച്ചു .
സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിയുടെ പൊന്നോണം 2024 സെപ്റ്റംബർ 21 നു സൂറിച്ചിലെ വിശാലമായ ബ്യൂലാഹിലെ ഹാളിൽ അരങ്ങേറും. സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ കാരുണ്യപ്രവൃത്തികൾ ചെയ്തുവരുന്ന കേളിയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്.,ഓണസദ്യയോടൊപ്പം നടൻ പാട്ടുകളും ,തമാശയും കൂടാതെ ഒരു മണിക്കൂർ നീളുന്ന ഡാൻസ് പ്രോഗ്രാമും ഒപ്പം പ്രേശസ്ത ഗായകരുടെ സംഗീത വിരുന്നുമായി ഒരുക്കുന്ന പൊന്നോണത്തിന് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. മാവേലി […]
ശ്രീ ആനന്ദ് പഴേൻകോട്ടിലിന്റെ ശ്രെമഫലമായി എഫെറ്റികോൺ ഗെമൈൻഡയിൽ നിന്നും ദാനമെന്ന സംഘടനവഴി നാല്പതിനായിരം ഫ്രാങ്കിന്റെ ധനസഹായം നാട്ടിലെ അനാഥ് ആശ്രെമത്തിലേക്ക് – ഈ ശനിയും ,ഞായറും ഇൻഡിഷേ ആബെൻഡ് .
വി. മദർ തെരേസയുടെ ജീവിതo മാതൃകയായി സ്വീകരിച്ചു കൊണ്ട് ബോംബയിലെ slums ലും തെരുവുകളിലും കിടന്നു മരിക്കുന്ന അനാഥരായ മനുഷ്യരെ അവരുടെ ദയനീയമായ അവസ്ഥയിൽ നിന്നും രക്ഷിക്കാനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ക്ലാരിറ്റൻ സഭാഗമാണ് Rev. Fr. Robin Pazhamchirayil CMF. അദ്ദേഹം നടത്തുന്ന മഹത്തായ സേവനങ്ങളെ നേരിട്ടു കണ്ടു മനസിലാക്കി, അവിടെ ധനസഹായം ചെയ്യേണ്ടതിന്റെ ആവശ്യകത Effretikon ലെ Gemeinde, Ref Kirche, Kath. Kirche എന്നിവിടങ്ങളിലെ ഭാരവാഹികളെ ബോധ്യപെടുത്തുവാൻ Adv. Anand Pazhenkottil നു സാധിക്കുകയും […]
സംഗീതവും, നൃത്തവും, സദ്യയും, നാടൻപാട്ടുകളും നിറഞ്ഞ അവിസ്മരണീയമായ കേളി പൊന്നോണം സെപ്റ്റംബർ ഇരുപത്തിയൊന്നിന് സൂറിച്ചിൽ
സ്വിറ്റസർലണ്ടിലെ പ്രശസ്ത സാംസ്‌കാരിക സംഘടനയായ കേളി സ്വിസ്സ് ഒരുക്കുന്ന പൊന്നോണം 2024 ഈ വര്ഷം സൂറിച്ചിലെ ബൂലാഹ് ഹാളിൽ വച്ച് സെപ്തംബര് 21 ആം തീയതി നടക്കുന്നതാണ്. വിശാലമായ പാർക്കിംഗ് സംവിധാനമാണ് 2400 ഓളം പേർക്കിരിക്കാവുന്ന ബൂലാഹ് ഹാളിൻറെ മറ്റൊരു പ്രത്യേകത. കേളിയുടെ ഇരുപത്തിയാറാം വാർഷികത്തോടനുബന്ധിച്ച് വൈവിധ്യവും രുചികരവുമായ ഇരുപത്തിയാറിലധികം കേരള വിഭവങ്ങൾ ഉൾക്കൊള്ളുന്ന സദ്യയാണ് കേളി ഒരുക്കുന്നത്. പോയ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ പ്രാവശ്യത്തെ പൊന്നോണത്തിൽ കേളി ” നാടൻ പാട്ടും നേരമ്പോക്കുകളും” ഒരുക്കുന്നു. […]
ശ്രീ ബാബു പുല്ലേലി ,ബെൻസൺ പഴയാറ്റിൽ കൂട്ടുകെട്ടിൽ വിരിഞ്ഞ പ്രണയം പൊഴിയും ഒരീണമായ് എന്ന സംഗീത ആൽബത്തിന് ലോസ് ഐഞ്ചൽസിൽ നിന്നും ഇന്റർനാഷണൽ അവാർഡ്
Honorable Mentions International Award 2024 to the Video song by Swiss Malayalees- Benson & BabuLove falling like a Touching meldody of music ശ്രീ ബെൻസൺ പഴയാറ്റിലിന്റെ വരികൾക്ക് സ്വിസ് ബാബു എന്ന ബാബു പുല്ലേലി സംഗീതം നൽകിയ പ്രണയം പൊഴിയും ഒരീണമായ്, Love falling like a touching melody of music, എന്ന മ്യൂസിക് വീഡിയോ ആൽബം Los Angels ലെ Independent Shorts Awards നൽകുന്ന […]
ഇമ്മിണി ബല്യ മനുഷ്യർ – ബിന്ദു മഞ്ഞളി
രമേശ് നാരായണനും അവാർഡ് ദാനവും,സത്യഭാമയും കറുപ്പുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ആടിത്തിമർക്കുമ്പോൾ, അതിനിടയിൽ ട്രോഫിയും കൊണ്ട് പോകുന്നവരാണ് ഇവരുടെ ഒക്കെ ഇരകൾ. സത്യമതാണ്.ആസിഫ് അലി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മാസ്റ്റർപീസ് അഭിനയ പ്രകടനമായിരുന്നു അന്ന്…അവിടെ… അങ്ങനെ. അയാളുടെ ജീവിതത്തിലെ ബെസ്റ്റ് ആക്ടർ അവാർഡ് മുഹൂർത്തം അതായിരുന്നു.തിരക്കഥയുംസംവിധാനവുംഅഭിനയവുംഒറ്റയ്ക്ക്ചെയ്ത്, സ്വന്തം പേരിൽ മാത്രം നേടിയെടുത്ത പട്ടം.അതയാൾ അർഹിക്കുന്നു.ഈ വർഷത്തെഏറ്റവും നല്ല അഭിനേതാവിനുള്ള അവാർഡ്,ഈ പ്രകടനത്തിന് താങ്കൾ അർഹിക്കുന്നു. ഒരു പക്ഷെ ജീവിതത്തിൽ സന്തോഷമോ സങ്കടമോ ഒക്കെ വരുമ്പോൾഒരാളുടെ പ്രതികരണങ്ങൾ ഏതു രീതിയിൽ […]
സ്വിറ്റസർലണ്ടിലെ ടെസ്സിനിൽ സീനിയർ സിറ്റിസൺസിന്റെ പുതിയ കൂട്ടായ്‌മയായ – ലെജൻഡ് ന്റെ ആദ്യ മീറ്റിങ്ങ് ജൂൺ 11 നു നടന്നു
സ്വിറ്റസർലണ്ടിലെ പ്രകൃതി സുന്ദരമായ ടെസ്സിനിൽ ആദ്യകാല കുടിയേറ്റക്കാരായ മലയാളീ സീനിയർ സിറ്റിസൺസ് (pensioners ) ന്റെ ആദ്യ മീറ്റിംഗ് ജൂൺ 11നു ഉച്ച കഴിഞ്ഞു 3 മണിക്ക് കാമോറീനോ യിൽ ശ്രീ എബ്രഹാം പാലപുരക്കൽ ന്റെ വസതിയിൽ വെച്ച് കൂടുകയുണ്ടായി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ജീവിതയാത്രയുടെ ഭാഗമായി വർഷങ്ങൾക്കു മുൻപേ കുടിയേറിയ ഇരുപതുപേർ പേര് പങ്കെടുത്ത മീറ്റിംഗിൽ ശ്രീ എബ്രഹാം പാലപുരക്കൽ പഴയകാല സ്‌മരണകൾ ഓർമ്മിപ്പിച്ചുകൊണ്ട് സ്വാഗതം പറയുകയും ഈ കൂട്ടായ്മ – legends – […]
സൂറിച് നിവാസി ശ്രീമതി ജിപ്‌സി വാഴക്കാലയുടെ പ്രിയ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ആകസ്‌മികമായി നിര്യാതനായി.ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ .
സൂറിച് നിവാസി ശ്രീ ജോസ് വാഴക്കാലയുടെ ഭാര്യാ സഹോദരൻ ശ്രീ ജിന്റൊ മാത്യു കാവുങ്ങൽ (42 ) ശ്വാസകോശസംബന്ധമായ കാരണങ്ങളാൽ ആകസ്‌മികമായി ഇന്ന് രാവിലെ നിര്യാതനായ വിവരം വേദനയോടെ അറിയിക്കുന്നു .ശ്രീ സെബാസ്റ്റിയൻ കാവുങ്ങലിന്റെ പിതൃ സഹോദരപുത്രനാണ് പരേതൻ . ഭാര്യ ജിനോമോൾ ഇടുക്കി ,പാറത്തോട് ,മകൾ ജ്വാല തെരേസ് ,ഓസ്‌ട്രേലിയയിൽ ജോലിചെയ്യുന്ന ശ്രീമതി ജിനു മാത്യു പരേതന്റെ മറ്റൊരു സഹോദരിയാണ് ..മാതാപിതാക്കൾ കെ എം മാത്യു കാവുങ്ങൽ ,ലില്ലി മാത്യു കാവുങ്ങൽ . പരേതൻറെ ആത്മശാന്തിക്കായി […]
ആഗോള മലയാളീ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻറർനാഷണൽ മലയാളി നഴ്സസ് അസംബ്ലി (എയിംന) സ്വിസ്സ് ചാപ്റ്റർ സൂറിച്ചിൽ മെയ് പന്ത്രണ്ടിന് നഴ്‌സസ്ദിനവും മാതൃദിനവും സംയുക്തമായി ആഘോഷിച്ചു. ചടങ്ങിൽ എയിംന-സ്വിസ്സിന്റെ ലോഗോ പ്രകാശനവും നടത്തപ്പെട്ടു
ആഗോള മലയാളി നഴ്‌സുമാരുടെ സംഘടനയായ AIMNA യുടെ സ്വിസ്സ്‌ചാപ്റ്റർ നഴ്‌സസ്ദിനവും മാതൃദിനവും സംയുക്തമായി ആഘോഷിച്ചു. വേർപിരിഞ്ഞുപോയ സുഹൃത്തുക്കൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് സൂറിച്ചിൽ മെയ് 12 നു കൂടിയ ചടങ്ങിന് എയിംന പ്രസിഡന്റ് ശ്രീമതി ജിജി പ്രിൻസ് കാട്രൂകുടിയിൽ അധ്യക്ഷത വഹിച്ചു . 2012 ആഗസ്റ്റ്27ന് ജന്മമെടുത്ത എയിംനയുടെ ലക്ഷ്യവും സ്വിറ്റ്സർലൻഡിൽ കൂട്ടായ്മയുടെ പ്രാധാന്യവും രാജ്യത്തെ നഴ്സിംഗ് അസോസിയേഷനുമായി സഹകരിച്ചു പോകേണ്ട ആവശ്യകതയും സ്വാഗത പ്രസംഗത്തിൽ ജിജി വിശദീകരിച്ചു. കൂടാതെ സ്വിറ്റസർലണ്ടിൽ ആതുര സേവനരംഗത്തു പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങായി നിൽക്കുക […]