Cricket Sports

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ വിരമിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇഖ്ബാൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പിലേക്ക് വെറും മൂന്ന് മാസം ബാക്കിനിൽക്കെയാണ് അവിചാരിതമായി തമീം ഇഖ്ബാൽ പാഡഴിക്കുന്നത്. 34കാരനായ തമീം ബംഗ്ലാദേശ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു. ഇതോടെ 16 വർഷം നീണ്ട രാജ്യാന്തര കരിയറാണ് തമീം അവസാനിപ്പിച്ചത്. വാർത്താസമ്മേളനത്തിലാണ് തമീം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വികാരീധനനായി കണ്ണീരണിഞ്ഞുകൊണ്ട് താരം തൻ്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇത്ര തിടുക്കത്തിൽ വിരമിക്കാനുള്ള തീരുമാനമെടുത്തത് എന്തുകൊണ്ടാണെന്നതിൽ വ്യക്തതയില്ല. പരുക്കേറ്റതിനെ തുടർന്ന് […]

Sports

‘ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ ഒരു ഗ്രൗണ്ടില്ല; അര്‍ജന്റീനയെ കൊണ്ടുവരുന്നതിന് പകരം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കൂ’; ആഷിഖ് കുരുണിയന്‍

അര്‍ജന്റീനയെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിരക്കുന്നതിന് പകരം ഫുട്‌ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഇന്ത്യന്‍ താരം ആഷിഖ് കുരുണിയന്‍. ഒരു പരിശീലന ഗ്രൗണ്ട് പോലും ഇവിടെയില്ലെന്നും ഫുട്‌ബോളിനെ പ്രോത്സാഹിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അതിന് ആവശ്യമായ സൗകര്യങ്ങളാണ് ആദ്യം ചെയ്യേണ്ടതെന്ന് ആഷിഖ് പറഞ്ഞു. മലപ്പുറത്ത് നിന്ന് ഒരുപാട് താരങ്ങള്‍ ഐഎസ്എല്ലിലും ദേശീയ ടീമിലും കളിക്കുന്നുണ്ട്. എന്നാല്‍ മലപ്പുറത്ത് ഒരു ഗ്രൗണ്ടില്ല. ആകെയുള്ളത് കോട്ടപ്പടി സ്റ്റേഡിയവും മഞ്ചേരി സ്റ്റേഡിയവും ആണ്. ഈ രണ്ടു സ്റ്റേഡിയവും ടൂര്‍ണമെന്റുകള്‍ക്കല്ലാതെ തുറക്കാറില്ലെന്നും ആഷിഖ് പറയുന്നു. […]

Football Sports

‘കലാപമല്ല വേണ്ടത് എല്ലാവരും സമാധാനത്തോടെ ജീവിക്കണം’; സാഫ് കപ്പില്‍ മണിപ്പൂര്‍ പതാകയുമയി ജിക്‌സണ്‍ സിങ്

സാഫ് കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ മണിപ്പൂര്‍ പതാകയുമായി ഇന്ത്യന്‍ താരം ജിക്‌സണ്‍ സിങ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ കൊണ്ടുവരാനായാണ് ജിക്‌സണ്‍ മത്സരശേഷം പതാകയുമായി ഗ്രൗണ്ടിലെത്തിയത്. സാഫ് കപ്പില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒമ്പതാം കിരീട നേട്ടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യയുടെ വിജയം. മത്സരശേഷം മണിപ്പൂര്‍ പതാകയുമായെത്തിയ ജിക്‌സണ്‍ സിങ് കലാപമല്ല വേണ്ടതെന്നും ഇന്ത്യയിലും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. […]

Cricket Sports

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പട്ടു

മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പട്ടു. മീററ്റില്‍ രാത്രി പത്തുമണിക്കാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പ്രവീണ്‍ കുമാറിനും പരിക്കുകളില്ല. വീട്ടിലേക്ക് മടങ്ങുകമ്പോഴായിരുന്നു പ്രവീണ്‍ കുമാര്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവറിലേക്ക് അമിതവേഗത്തിലെത്തിയ ട്രാക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ നിന്ന് പ്രവീണ്‍കുമാറും മകനും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു.

Sports

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് ബംഗ്ലാവില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചു; നെയ്മറിന് 28 കോടി രൂപ പിഴ

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തിന് 28 കോടി രൂപ പിഴ. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് റിയോ ഡി ജനീറോയില്‍ കൃത്രിമ തടാകം നിര്‍മ്മിച്ചതിനാണ് പിഴ ഈടാക്കിയത്. വിഷയത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. 2016ലാണ് നെയ്മര്‍ ഈ വസതി സ്വന്തമാക്കിയത്. ആഡംബര ബംഗ്ലാവിലെ തടാക നിര്‍മ്മാണത്തില്‍ ശുദ്ധജല സ്രോതസ്സ്, പാറ, മണല്‍ എന്നിവ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തിന് പിഴ നല്‍കിയത്. ബ്രസീലിലെ റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തുള്ള മംഗരാതിബ പട്ടണത്തിലാണ് നെയ്മറിന്റെ ആഢംബര കൊട്ടാരം […]

Cricket International Sports Travel

ഇനി കളി സിംബാബ്‌വെയിലെന്ന് ശ്രീശാന്ത്: ആശംസകൾ നേർന്ന് ലോകമലയാളികൾ

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്, സിംബാബ് വേ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമാകുന്നു. ഇതിനകം ലോകപ്രശസ്തി ആർജിച്ച ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റ് ടൂർണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. ഈ ടൂർണമെന്റിലെ പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ൻസിലാണ് ശ്രീശാന്ത് കളിക്കുക. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് ദത്തും ഹോളിവുഡ് ഡയറക്ടറും യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഒയുമായ സർ സോഹൻ റോയിയും ചേർന്നാണ് ‘ഹരാരെ ഹരിക്കേയ്ൻസ് ‘ ടീമിനെ സ്വന്തമാക്കിയിരിക്കുന്നത്. ശ്രീശാന്തിനൊപ്പം […]

Football

AIFF അവാര്‍ഡ് പ്രഖ്യാപിച്ചു; മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും, ഷില്‍ജി ഷാജിയും

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികള്‍ക്ക് അഭിമാനമായി പരിശീലക പ്രിയ പി വി യും , യുവ താരം ഷില്‍ജി ഷാജിയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മികച്ച വനിതാ പരിശീലകയ്ക്കുള്ള പുരസ്‌കാരമാണ് പ്രിയ പി വി നേടിയത്. നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ സീനിയര്‍ ടീമുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് മലയാളി പരിശീലക. ഗോകുലം കേരള വനിതാ ടീമിനെ ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗ് കിരീട വിജയത്തിലേക്ക് നയിച്ച കോച്ച് കൂടിയാണ് പ്രിയ പി വി. […]

Sports

വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇടം പിടിച്ച് കേരളത്തിലെ ചുണ്ടന്‍വള്ളം

വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഇടംപിടിച്ച് കേരളത്തിന്റെ ചുണ്ടന്‍വള്ളവും. വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സോഷ്യല്‍ മീഡിയപേജിലാണ് ചുണ്ടന്‍വള്ളം ഇടംനേടിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ഫുട്‌ബോള്‍ ലീഗിലടക്കം മലയാളത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിംബിള്‍ഡണിലും മലയാളതനിമ എത്തിയത്. ടൂര്‍ണമെന്റില്‍ മത്സരിക്കുന്ന മുന്‍നിരതാരങ്ങളായ നൊവാക് ജോക്കോവിച്ച്. കാര്‍ലോസ് അല്‍ക്കാരസ്, ഒന്‍സ് ജബേയുര്‍, ഇഗ ഷ്യാംടെക്ക്, മെദ്‌വദേവ് എന്നിവരാണ് ചുണ്ടന്‍വള്ളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. താരങ്ങള്‍ രണ്ടു വള്ളങ്ങളിലായി ഇരുന്ന് മത്സരിച്ച് തുഴയുന്ന പോസ്റ്ററാണ് ടൂര്‍ണമെന്റിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്നലെയാണ് ടൂര്‍ണമെന്റ് ആരംഭിച്ചത്. […]

Football

അഞ്ച് പുതിയ ക്ലബുകൾ കൂടി ഐലീഗിലേക്ക്

വരുന്ന സീസൺ മുതൽ ഐലീഗിൽ അഞ്ച് ടീമുകൾ കൂടി കളിക്കും. ലീഗിനെ കുറച്ചുകൂടി ശക്തമാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഒപ്പം, ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫെഡറേഷൻ കപ്പ് പുനരാരംഭിക്കാനും എഐഎഫ്എഫ് തീരുമാനിച്ചു. കർണാടക ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സത്യനാരായണൻ എം ആണ് എഐഎഫ്എഫിൻ്റെ പുതിയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി. ഉത്തർ പ്രദേശിലെ വാരണാസിയിലെ വൈഎംഎസ് ഫൈനാൻസ് പ്രൈവറ്റ് ലിമിറ്റഡ്, പഞ്ചാബിലെ ഭൈനി സാഹിബ് വില്ലേജിലുള്ള നംധാരി സീഡ്സ് പ്രൈവറ്റ് […]

Cricket

ബംഗ്ലാദേശ് പര്യടനം; മലയാളി താരം മിന്നു മണി ഇന്ത്യന്‍ വനിതാ ടീമില്‍

ഇന്ത്യൻ ക്രിക്കറ്റിൽ മലയാളി സാന്നിധ്യം വീണ്ടും സംഭവിക്കുന്നു . ടിനു യോഹന്നാൻ , എസ് ശ്രീശാന്ത് , സഞ്ജു സാംസൺ, സന്ദീപ് വാരിയർ എന്നിവർക്ക് ശേഷം ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്കെത്തുകയാണ് മിന്നുമണി. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിലാണ് മിന്നുമണി ഇടം പിടിച്ചത്. ആദ്യമായാണ് കേരളത്തിൽ നിന്നൊരു വനിതാ താരം ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നത് .കേരള ജൂനിയർ സീനിയർ ടീമുകൾക്കായി മത്സരിച്ചിട്ടുള്ള മിന്നു ഇന്ത്യ എ ടീമിലും , ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനേയും […]