Football Sports

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു; രാഹുൽ കെപി ടീമിൽ, സഹലിന് ഇടമില്ല

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിൽ മലയാളി താരം രാഹുൽ കെപി ഇടംപിടിച്ചു. സമീപകാലത്തായി ദേശീയ ജഴ്സിയിൽ തകർപ്പൻ പ്രകടനം അടത്തിയ സഹൽ അബ്ദുൽ സമദിന് ഇടം ലഭിച്ചില്ല. 23 വയസിനു മുകളിലുള്ള മൂന്ന് താരങ്ങളെ മാത്രമേ ടീമിൽ പരിഗണിക്കാവൂ എന്ന നിയമമാണ് സഹലിനു വിനയായത്. സുനിൽ ഛേത്രിയാണ് ടീമിനെ നയിക്കുക. സെപ്തംബർ 19 മുതൽ ഒക്ടോബർ 7 വരെ ചൈനയിലെ ഹാങ്ങ്ഷോവിലാണ് ഏഷ്യൻ ഗെയിംസ്.  ആതിഥേയരായ ചൈന, മ്യാന്മർ, ബംഗ്ലാദേശ് […]

Cricket Sports

മൂന്നാം ഏകദിനത്തിലും ഹാർദിക് തന്നെ നായകൻ; സഞ്ജു തുടരും, ഋതുരാജും ഉനദ്കട്ടും ടീമിൽ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വിൻഡീസ് നായകൻ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്നും ഹാർദിക് പാണ്ഡ്യ തന്നെയാണ് ടീമിനെ നയിക്കുക. രോഹിത് ശർമയും വിരാട് കോലിയും പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുണ്ട്. ഉമ്രാൻ മാലിക്കും അക്സർ പട്ടേലും പുറത്തിരിക്കുമ്പോൾ ഋതുരാജ് ഗെയ്ക്വാദും ജയ്ദേവ് ഉനദ്കട്ടും കളിക്കും. മലയാളി താരം സഞ്ജു സാംസണും സൂര്യകുമാർ യാദവും തുടരും. ഇരു ടീമുകളും ഓരോ മത്സരം […]

Football International

ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ വിരമിച്ചു

ഉറുഗ്വെ മുൻ നായകൻ ഡിയെഗോ ഗോഡിൻ ഫുട്ബോളിൽ നിന്ന് വിരമിച്ചു. അർജൻ്റൈൻ ക്ലബ് വെലെസ് സാർസ്ഫീൽഡ് താരമായ ഗോഡിൻ ലീഗിലെ അവസാന മത്സരം കളിച്ചതിനു ശേഷമാണ് കളി നിർത്തുകയാണെന്നറിയിച്ചത്. 37 വയസുകാരനായ താരം അത്‌ലറ്റിക്കോ മാഡ്രിഡിൻ്റെ ഇതിഹാസതാരമായിരുന്നു. 2003ൽ ഉറുഗ്വെ ക്ലബ് സിഎ സെറോയിലൂടെയാണ് താരത്തിന്റെ പ്രൊഫഷൺ ഫുട്‌ബോൾ കരിയറിന്റെ തുടക്കം. 2006 മുതൽ 2007 വരെ ഉറുഗ്വെ ക്ലബ് നാസിയോണലിൽ കളിച്ചു. 2007ൽ ലാ ലിഗ ക്ലബ് വിയ്യാറയലിലെത്തി. 2010ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ. ഒൻപത് സീസണുകളിൽ […]

Cricket

55 പന്ത്, 13 സിക്സ്, 10 ബൗണ്ടറി, 137 റൺസ് നോട്ടൗട്ട്; നിക്കോളാസ് പൂരാൻ്റെ അടിയോടടിയിൽ എംഎൽസി കിരീടം എംഐ ന്യൂയോർക്കിന്

പ്രഥമ മേജർ ലീഗ് ക്രിക്കറ്റ് കിരീടം മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയായ എംഐ ന്യൂയോർക്കിന്. ഫൈനലിൽ സിയാറ്റിൽ ഓർകാസിനെ തകർത്തെറിഞ്ഞാണ് എംഐയുടെ കിരീടധാരണം. ഓർകാസ് മുന്നോട്ടുവച്ച 184 റൺസ് വിജലയക്ഷ്യം 16 ഓവറിൽ വെറും 3 വിക്കറ്റ് നഷ്ടപ്പെടുത്തി എംഐ ന്യൂയോർക്ക് മറികടന്നു. 55 പന്തിൽ 137 റൺസ് നേടി പുറത്താവാതെ നിന്ന നിക്കോളാസ് പൂരാനാണ് എംഐയ്ക്ക് ജയമൊരുക്കിയത്. ഓർകാസിനായി 52 പന്തിൽ 87 റൺസ് നേടിയ ക്വിൻ്റൺ ഡികോക്കിൻ്റെ പ്രകടനം പാഴായി. ആദ്യം ബാറ്റ് ചെയ്ത ഓർകാസിനായി […]

Cricket Latest news

ഇന്ത്യ വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്; സൂര്യകുമാർ യാദവിനെ പുറത്താക്കുമോ?

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. കെൻസിംഗ്ടൺ ഓവലിൽ വൈകിട്ട് ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതേസമയം ടീമിൽ മാറ്റം വരുത്താൻ ക്യാപ്റ്റൻ രോഹിത് ശർമ തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം 5 വിക്കറ്റിന് ജയിച്ച ഇന്ത്യ നിലവിൽ 1-0ന് മുന്നിലാണ്. മത്സരം ജയിച്ചെങ്കിലും […]

Cricket Sports

146 വർഷത്തിനിടെ ഇതാദ്യം; പാക് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്

പാകിസ്താൻ ക്രിക്കറ്റ് താരം സൗദ് ഷക്കീലിന് അപൂർവ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ 146 വർഷം നീണ്ട റെക്കോർഡാണ് ഷക്കീൽ തിരുത്തിയെഴുതിയത്. അരങ്ങേറി തുടർച്ചയായ ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങളിൽ 50 റൺസിലധികം നേടിയ താരമെന്ന റെക്കോർഡാണ് ഷക്കീൽ നേടിയത്. താരത്തിൻ്റെ ഏഴാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കക്കെതിരെ ഇപ്പോൾ നടക്കുന്നത്. ഈ മത്സരത്തിൽ സൗദ് ഷക്കീൽ 57 റൺസ് നേടി പുറത്തായി. ശ്രീലങ്കക്കെതിരെ ഷക്കീൽ നേടിയത് തൻ്റെ കരിയറീലെ ആറാം അർദ്ധസെഞ്ചുറിയാണ്. ഇതോടൊപ്പം ഷക്കീലിന് ഒരു സെഞ്ചുറിയും ഒരു ഇരട്ട […]

Cricket Sports

ഏകദിന ലോകകപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ തീയതി മാറ്റിയേക്കും

2023 ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ ചിരവൈരികളുടെ പോരട്ടം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഒക്ടോബർ 15-ന് ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് ഐതിഹാസിക പോരാട്ടം നിശ്ചയിച്ചിട്ടുള്ളത്. മാസങ്ങൾക്കുമുമ്പ് തന്നെ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ മുറികളും ബുക്ക് ചെയ്ത് മത്സരം കാണാനൊരുങ്ങിയ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മത്സരത്തിന്റെ തീയതി മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. നവരാത്രി പ്രമാണിച്ച് ഇന്ത്യ-പാക് മത്സരത്തിന്റെ ഷെഡ്യൂൾ മാറ്റണമെന്ന് സുരക്ഷാ ഏജൻസികൾ ബിസിസിഐയോട് ആവശ്യപ്പെട്ടതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. […]

Cricket Sports

നാടിന്റെ ആദരവ്, മിന്നു മണി ജംഗ്ഷൻ @ മാനന്തവാടി!; അഭിമാനമെന്ന് ഡൽഹി കാപിറ്റൽസ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആദ്യ വനിതാ കേരളാ താരമായ മിന്നുമണിക്ക് ആദരവൊരുക്കി ജന്മനാട്. മാനന്തവാടി ജംഗ്ഷനില്‍ നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കുവെച്ചു. വയനാട്ടിലെ ഈ ജംഗ്ഷൻ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഓര്‍മപ്പെടുത്തലാവുമെന്ന് പറഞ്ഞാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ട്വീറ്റ് ചെയ്തത്. മാനന്തവാടിയിലെ മൈസൂരു റോഡ് ജംഗ്ഷന് മിന്നുമണിയുടെ പേര് നല്‍കിയാണ് നഗരസഭ ആദരവ് അര്‍പ്പിച്ചത്. വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് മിന്നു. സ്വന്തം സ്വപ്‌നങ്ങളെ പിന്തുടർന്നു മുന്നേറാനുള്ള ഓർമപ്പെടുത്തലാണ് വയനാട്ടിലെ ഈ ജംഗ്ഷനെന്ന് ചിത്രങ്ങൾ […]

Cricket Sports

തകര്‍ന്ന് ഇന്ത്യന്‍ യുവനിര; എമര്‍ജിങ് ഏഷ്യാ കപ്പ് കിരീടം പാകിസ്ഥാന്

എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയെ തകര്‍ത്ത് പാകിസ്ഥാന്. 128 റണ്‍സിനാണ് പാകിസ്ഥാന്‍ ജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ യുവനിരയ്ക്ക് 40 ഓവറില്‍ 224 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അഭിഷേക് ശര്‍മ്മ മാത്രമായിരുന്നു ഇന്ത്യന്‍ നിരയില്‍ പൊരുതി (51 പന്തില്‍ 61 റണ്‍സ്) നില്‍ക്കാന്‍ കഴിഞ്ഞത്. ഫൈനലില്‍ ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിറം മങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. പാകിസ്ഥാനായി സൂഫിയന്‍ മുഖീം […]

Cricket Sports

വാലറ്റത്തെ ചുരുട്ടിക്കെട്ടി സിറാജ്; വിൻഡീസ് 255 റൺസിന് ഓൾ ഔട്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 255 റൺസിന് ഓൾ ഔട്ട്. ഇതോടെ ഇന്ത്യക്ക് 183 റൺസ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 438 റൺസ് നേടി പുറത്തായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും അശ്വിൻ ഒരു വിക്കറ്റും നേടി. 75 റൺസ് നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. 5 […]