നെതർലൻഡ്സിൽ അടുത്തിടെ സമാപിച്ച ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻ്റിൽ കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടതായി ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്. തൻ്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങലാണ് അവർ ശ്രദ്ധിക്കുന്നത്. ടൂർണമെന്റിൽ താൻ പുലർത്തിയ മികവിനെ ആരും കാര്യമാക്കിയില്ല. കായിക രംഗത്ത് അർഹിക്കുന്ന അംഗീകാരം വനിതാ താരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വർഷം ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് നേടിയ 18 കാരി ആരോപിച്ചു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദിവ്യ ദേശ്മുഖ് കാണികളുടെ ലിംഗവിവേചനത്തെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും […]
Sports
ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 28 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 69.2 ഓവറിൽ 202 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. ഹൈദരാബാദിലെ സ്പിൻ പിച്ചിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനായ സ്പിന്നർ ടോം ഹാര്‍ട്ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. ടോം ഹാർട്ലിയുടെ പന്തിൽ ഒലി പോപ്പ് […]
ഓസ്‌ട്രേലിയൻ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നിലനിർത്തി അരീന സബലെങ്ക. മെൽബൺ, റോഡ് ലാവർ അരീനയിൽ നടന്ന കലാശപ്പോരിൽ ചൈനയുടെ ക്വിൻവെൻ ഷെങ്ങിനെ തോൽപ്പിച്ചു. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-3, 6-2 എന്ന സ്കോറിനായിരുന്നു ബെലാറഷ്യൻ താരത്തിൻ്റെ ജയം. അക്ഷരാർത്ഥത്തിൽ, എതിരാളിയെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ അനുവദിക്കാതെയുള്ള പ്രകടനമായിരുന്നു അരീനയുടേത്. ആദ്യ സെറ്റിൽ തന്നെ ഷെങ്ങിനെതിരെ ആധിപത്യം സ്ഥാപിച്ചു. പിന്നീട് ഈ ആധിപത്യം തുടരാനും താരത്തിന് കഴിഞ്ഞു. കിരീടം നഷ്ടമായെങ്കിലും തല […]
വനിതാ ഹോക്കി ലോകകപ്പ്; ന്യൂസീലൻഡിനെ 10 ഗോളുകൾക്ക് തോല്പിച്ച് ഇന്ത്യ സെമിയിൽ
വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലിൽ. ക്വാർട്ടറിൽ ന്യൂസീലൻഡിനെ ഒന്നിനെതിരെ 11 ഗോളുകൾക്ക് തോല്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലെത്തിയത്. സെമിയിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. കളിയുടെ രണ്ടാം മിനിട്ടിൽ തന്നെ ന്യൂസീലൻഡ് മുന്നിലെത്തിയെങ്കിലും പിന്നീട് ഇന്ത്യ മാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്. രണ്ടാം മിനിറ്റില്‍ ഒറിവ ഹെപിയാണ് ന്യൂസീലൻഡിൻ്റെ ഗോൾ നേടിയത്. 15ആം മിനിട്ടിൽ ദീപിക സോറെങ്കിലൂടെ ഇന്ത്യ ഒപ്പമെത്തി. ഇന്ത്യയ്ക്കു വേണ്ടി റുതാജ പിസാല്‍ നാലു ഗോളുകള്‍ നേടിയപ്പോൾ ദീപിക സോറങ്ക് ഹാട്രിക് നേടി. മുംതാസ് ഖാന്‍, […]
രഞ്ജി ട്രോഫി: സഞ്ജുവില്ല, ശ്രേയാസ് ഗോപാലിൻ്റെ ഒറ്റയാൾ പോരാട്ടം; ബിഹാറിനെതിരെ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് കേരളം
രഞ്ജി ട്രോഫി ഗ്രൂപ്പ് ബി മത്സരത്തിൽ ബിഹാറിനെതിരെ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ട് കേരളം. ക്യാപ്റ്റൻ സഞ്ജു സാംസൺ ഇല്ലാതെയിറങ്ങിയ കേരളം ആദ്യ ദിനം മോശം വെളിച്ചത്തിൻ്റെ പേരിൽ കളി നിർത്തുമ്പോൾ 9 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എന്ന നിലയിലാണ്. 113 റൺസ് നേടി പുറത്താവാതെ നിൽക്കുന്ന ശ്രേയാസ് ഗോപാലിൻ്റെ ഒറ്റയാൾ പോരാട്ടമാണ് കേരളത്തെ വമ്പൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. (ranji trophy kerala bihar) സഞ്ജു ടീമിൽ ഇല്ലാത്തതിനാൽ രോഹൻ കുന്നുമ്മലാണ് കേരളത്തെ നയിച്ചത്. ടോസ് […]
ഓസ്‌ട്രേലിയൻ ഓപ്പണിൽ വൻ അട്ടിമറി: നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് പുറത്ത്
ഓസ്‌ട്രേലിയൻ ഓപ്പണിൽ വൻ അട്ടിമറി. പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക് ജോക്കോവിച്ചിനെ തോൽപ്പിച്ച് നാലാം നമ്പർ താരം ഇറ്റലിയുടെ യാനിക്ക് സിന്നർ ഫൈനലിൽ. നാല് സെറ്റ് നീണ്ട മത്സരത്തിൽ 6-1, 6-2, 6-7, 6-3 എന്ന സ്‌കോറിനാണ് സിന്നർ ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. 22 കാരനായ സിന്നർ ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്. സമീപകാല ടെന്നീസ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് റോഡ് ലേവർ അരീനയിൽ നടന്നത്. 3 മണിക്കൂർ […]
ടി-20 മോഡിൽ യശസ്വി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 246നു മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. 70 പന്തിൽ 76 റൺസുമായി പുറത്താവാതെ നിൽക്കുന്ന യശസ്വി ജയ്സ്വാളാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ കരുത്ത്. ക്യാപ്റ്റൻ രോഹിത് ശർമ 24 റൺസെടുത്ത് പുറത്തായി. ആക്രമിച്ചാണ് ഇന്ത്യ തുടങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ യശസ്വി തകർപ്പൻ ഫോമിലായിരുന്നു. ആദ്യ ടെസ്റ്റ് […]
10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; കേരളത്തിന്റെ കായിക മേഖലയിലെ നിക്ഷേപം കുതിക്കുന്നുവെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍
കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു. മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ […]
അണ്ടർ 19 ലോകകപ്പ്: മുഷീർ ഖാന് സെഞ്ചുറി; അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ
അണ്ടർ 19 ലോകകപ്പിൽ അയർലൻഡിനെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 301 റൺസാണ് നേടിയത്. 118 റൺസ് നേടിയ മുഷീർ ഖാൻ ടോപ്പ് സ്കോറർ ആയപ്പോൾ ക്യാപ്റ്റൻ ഉദയ് സഹാറനും (75) തിളങ്ങി. അയർലൻഡിനായി ഒലിവർ റൈലി മൂന്ന് വിക്കറ്റ് വീഴ്ത്തി.ഇന്ത്യൻ ഓപ്പണർമാരെ ക്രീസിൽ തളച്ചിടുന്ന രീതിയിലാണ് അയർലൻഡ് ബൗളർമാർ ആദ്യ ഘട്ടത്തിൽ പന്തെറിഞ്ഞത്. ലൂസ് ഡെലിവറികൾ നൽകാതെയും ഫീൽഡിൽ മികച്ചുനിന്നും അയർലൻഡ് ഇന്ത്യയെ […]
‘വാക്കുകൾ വളച്ചൊടിച്ചു’; വിരമിക്കൽ വാർത്തകൾ തള്ളി മേരി കോം
വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം.താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു.തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമർശിച്ചു. ഇന്നലെ ദിബ്രുഗഡിൽ നടന്ന ഒരു സ്‌കൂൾ പരിപാടിയിലായിരുന്നു ഒളിമ്പിക്സിലെ പ്രായപരിധി തന്നെ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്ന പരാമർശം ഉണ്ടായത്. ഇതോടെയാണ് മേരി കോം വിരമിക്കൽ പ്രഖ്യാപനം നടത്തി എന്ന വാർത്തകൾ പ്രചരിക്കുന്നത്. പിന്നാലെയാണ് വാർത്തകൾ നിഷേധിച്ചുകൊണ്ട് ബോക്സിങ് താരം മേരി കോം തന്നെ രംഗത്തെത്തിയത്. […]