ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ സ്റ്റേജിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുത്തു. പാകിസ്താനെതിരെ 228 റണ്‍സിന്റെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് ലങ്കയെ നേടിരുന്നത്.(Asia cup 2023 Ind vs Srilanka) മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്. ശര്‍ദുല്‍ താക്കൂര്‍ പുറത്തായപ്പോള്‍ അക്ഷര്‍ പട്ടേല്‍ മൂന്നാം സ്പിന്നറായി ടീമിലെത്തി. കൊളംബോയിലെ ആര്‍ പ്രേമദാസ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ശ്രീലങ്ക പ്ലേയിംഗ് […]
Sports
യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്, 24-ാം ഗ്രാൻഡ് സ്ലാം കിരീടം
സെർബിയൻ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം. പുരുഷ സിംഗിൾസ് ഫൈനലിൽ ഡാനിയൽ മെദ്‌വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 24–ാം ഗ്രാൻഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോർഡിൽ ജോക്കോ ഓസ്ട്രേലിയൻ വനിതാ താരം മാർഗരെറ്റ് കോർട്ടിനൊപ്പമെത്തി. യുഎസ് ഓപ്പണിലെ പത്താം ഫൈനലിൽ റഷ്യയുടെ ദാനിൽ മെദ്‌വദേവിനെ 6–3,7–6,6–3 എന്ന സ്കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്‌വദേവിനായിരുന്നു […]
ഏഷ്യാ കപ്പ്: ഇന്ത്യ-പാക്ക് പോരാട്ടത്തിന് മാത്രം റിസർവ് ദിനം; വിചിത്രമായ പ്രസ്താവനയുമായി ശ്രീലങ്കയും ബംഗ്ലാദേശും
കൊളംബോയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിലെ ഇന്ത്യ-പാക് സൂപ്പർ 4 പോരാട്ടത്തിന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ റിസർവ് ഡേ പ്രഖ്യാപിച്ചത് വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. നാളെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബദ്ധവൈരികളുടെ പോരാട്ടത്തിന് മഴ ഭീഷണിയാകുമെന്ന കാലാവസ്ഥാ പ്രവചനങ്ങൾ മുൻനിർത്തിയാണ് തീരുമാനം. എന്നാൽ ഇന്ത്യ-പാക് മത്സരത്തിന് മാത്രം റിസർവ് ഡേ അനുവദിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്. എല്ലാ സൂപ്പർ 4 മത്സരങ്ങളും കൊളംബോയിൽ നടക്കുമ്പോൾ, ഒരു മത്സരത്തിന് മാത്രമായി എങ്ങനെ റിസർവ് ഡേ അനുവദിക്കുമെന്ന ചോദ്യവുമായി മറ്റ് ടീമുകളുടെ […]
യുഎസ് ഓപ്പൺ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ
യുഎസ് ഓപ്പൺ ടെന്നിസിൻ്റെ പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6. ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.
യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിന് എതിരാളിയായി ഡാനി മെദ്‌വദേവ്
യു എസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ റഷ്യൻ താരം ഡാനി മെദ്‍വദേവ് ഫൈനലിൽ. ലോക ഒന്നാം നമ്പർ താരം കർലോസ് അൽക്കാരസിനെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവിൻ്റെ ഫൈനൽ പ്രവേശനം. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ മെദ്‍വദേവ് നൊവാക്ക് ജോക്കോവിച്ചിനെ നേരിടും. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, […]
ആരായാലും കുഴപ്പമില്ല! പന്തെറിയാൻ അറിയാമോ? നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടീമിന്‍റെ വമ്പന്‍ ഓഫർ, യോഗ്യതകൾ ഇങ്ങനെ
ആളൂര്‍: അടുത്ത മാസം ഇന്ത്യ ആതിഥേയരാകുന്ന ഏകദിന ലോകകപ്പിനെത്തുന്ന അട്ടിമറിവീരന്‍മാരാണ് നെതര്‍ലന്‍ഡ്സിന്‍റെ ഓറഞ്ച് പട. രണ്ട് തവണ ലോക ചാമ്പ്യന്‍മാരായിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിനെ പോലും യോഗ്യതാ പോരാട്ടത്തില്‍ മറികടന്നാണ് ഏകദിന ലോകകപ്പിനുള്ള 10 ടീമുകളില്‍ ഒന്നായി നെതര്‍ലന്‍ഡ്സ് ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോഴിതാ ലോകകപ്പിന് തയാറെടുക്കുന്ന നെതര്‍ലന്‍ഡ്സ് ടീം ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ ഒരു ഓഫറുമായി മുന്നോട്ടുവന്നിരിക്കുന്നത്. Advertisement about:blank 120 കിലോ മീറ്റര്‍ വേഗത്തലെങ്കിലും പന്തെറിയാനാവുന്നരോ മിസ്റ്ററി സ്പിന്നര്‍മാരോ ആയ യുവതാരങ്ങളെ നെതര്‍ലന്‍ഡ്സിന്‍റെ ലോകകപ്പ് ക്യാംപിലേക്ക് നെറ്റ് ബൗളര്‍മാരായി […]
യുഎസ് ഓപ്പണ്‍; കൊക്കോ ഗാഫിന് കന്നി ഫൈനല്‍……
ന്യൂയോര്‍ക്ക്: ആദ്യമായി യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ കടന്ന് അമേരിക്കന്‍ താരം കൊക്കോ ഗാഫ്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുക്കോ… അതേസമയം മത്സരത്തിനിടെ വിവാദ നിമിഷത്തിനും സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാലാവസ്ഥാ വ്യതിയാന…
ലബുഷെയ്നും ടിം ഡേവിഡുമില്ല, വാർണർ ടീമിൽ; ലോകകപ്പ് ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. മാർനസ് ലബുഷെയ്ൻ, ടിം ഡേവിഡ് എന്നിവർക്ക് 15 അംഗ ടീമിൽ ഇടം ലഭിച്ചില്ല. മുതിർന്ന താരം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർ ടീമിൽ ഇടം നേടി. നേരത്തെ പ്രഖ്യാപിച്ച 18 അംഗ ടീമിൽ നിന്ന് ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവരെ ഒഴിവാക്കിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പാറ്റ് കമ്മിൻസാണ് ടീമിനെ നയിക്കുക. അലക്‌സ് ക്യാരിയും ജോഷ് ഇന്‍ഗ്ലിസുമാണ് […]
‘കണക്കിലെ കളിയെപ്പറ്റി ഞങ്ങളോട് ആരും പറഞ്ഞിരുന്നില്ല’; ശ്രീലങ്കക്കെതിരായ പരാജയത്തിൽ പ്രതികരിച്ച് അഫ്ഗാൻ പരിശീലകൻ
ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരെ പരാജയപ്പെട്ടതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഫ്ഗാനിസ്താൻ പരിശീലകൻ ജൊനാതൻ ട്രോട്ട്. ശ്രീലങ്ക മുന്നോട്ടുവച്ച 292 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ 37.4 ഓവറിൽ 289 റൺസെടുത്ത് ഓൾഔട്ടാവുകയായിരുന്നു. 37.1 ഓവറിൽ 292 റൺസ് നേടിയാൽ അഫ്ഗാന് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുമായിരുന്നു. ഇതിനൊപ്പം 38.1 ഓവറിൽ 297 വരെ നേടിയാലും അവർ നെറ്റ് റൺ റേറ്റിൻ്റെ കരുത്തിൽ സൂപ്പർ ഫോറിലെത്തുമായിരുന്നു. എന്നാൽ, ഇക്കാര്യം തങ്ങളെ ആരും അറിയിച്ചില്ലെന്നും 37.1 ഓവറിൽ വിജലയക്ഷ്യം മറികടന്നാൽ മാത്രമേ […]
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ കളി പാകിസ്താൻ ബംഗ്ലാദേശിനെതിരെ
ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇന്ന് പാകിസ്താൻ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താൻ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായിരുന്നു ബംഗ്ലാദേശ്. അഫ്ഗാനെ തോല്പിച്ചും ശ്രീലങ്കയോട് പരാജയപ്പെട്ടുമാണ് ബംഗ്ലാദേശ് സൂപ്പർ ഫോറിലെത്തിയത്. ശ്രീലങ്കക്കെതിരെ 164 റൺസിന് ഓളൗട്ടായ ബംഗ്ലാദേശ് അഫ്ഗാനെതിരെ 334 റൺസ് നേടി. ആദ്യ കളി 89നും രണ്ടാമത്തെ കളി […]