ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 22നാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് വിശ്രമം നൽകിയിരിക്കുകയാണ്. കെ.എൽ. രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ ടീമിനെ നയിക്കുക. മൂന്നാം ഏകദിനത്തിൽ രോഹിതിന്റെ നേതൃത്വത്തിലുള്ള ലോകകപ്പ് ടീമിനെ തന്നെയാണ് ഇന്ത്യ രംഗത്തിറക്കുക. ആദ്യ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സീനിയർ താരങ്ങൾ മാറി നിൽക്കുന്നത്. ആർ. അശ്വിനെയും വാഷിംഗ്ടൺ […]
Sports
ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയെങ്കിലും ICC റാങ്കിങ്ങില്‍ ഒന്നില്‍ എത്തിയില്ല; തലപ്പത്ത് പാകിസ്താന്‍ തന്നെ
ഏഷ്യാ കപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടെങ്കിലും ഐസിസി റാങ്കിങ് തലപ്പത്ത് എത്താന്‍ ടീമിന് കഴിഞ്ഞില്ല. ഫൈനല്‍ കാണാതെ പുറത്തായ പാകിസ്താന്‍ ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനോട് പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. നേരിയ വ്യത്യാസത്തിലാണ് പാകിസ്താന്‍ ഒന്നാം സ്ഥാനത്തെത്തിയത്.(Pakistan remain top-ranked ODI side despite India’s Asia Cup victory) ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ ഓസ്ട്രേലിയ പരാജയപ്പെട്ടതും പാകിസ്താന് ഗുണമായി. അസാന മത്സരത്തിന് മുമ്പ് 115 പോയിന്റാണ് ഓസീസിന് […]
‘രോഹിത് ശർമയുടെയും സഹതാരങ്ങളുടെയും കഠിനാധ്വാനം; ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെ’; മുഖ്യമന്ത്രി
ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്.(Pinarayi Vijayan wish rohit sharma team india) ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ എന്നും മുഖ്യമന്ത്രി കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പ്. കലാശപ്പോരാട്ടത്തില്‍ ടോസ് നേടി […]
‘ബാറ്റ്‌സ്മാൻ ടു ബിസിനസ്സ്മാൻ’; പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി തുടങ്ങാനൊരുങ്ങി ഗാംഗുലി
വ്യവസായ മേഖലയിൽ ഒരു കൈ നോക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി അറിയിച്ചു. അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും ഗാംഗുലി. പശ്ചിമ മേദിനിപൂരിലെ ഷൽബാനിയിലാണ് ഫാക്ടറി ആരംഭിക്കുന്നത്. ഫാക്ടറിക്കായി ബംഗാൾ സർക്കാർ ജിൻഡാലിന്റെ ഷൽബാനിയിലെ ഭൂമി നൽകും. 2500 കോടിയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ആറായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. നിക്ഷേപകരെ ആകർഷിക്കുന്നതിനായി സ്പെയിനിലും ദുബായിലും സന്ദർശനത്തിനെത്തിയ ബംഗാൾ […]
ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശ് എതിരാളികൾ, ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യത
ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ കളിക്കും. കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം. ഫൈനലിൽ പ്രവേശിച്ചതിനാൽ ഇന്ത്യ ഇന്ന് സൂര്യകുമാർ യാദവ്, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്ക് ടീമിൽ ഇടം നൽകിയേക്കും. (asia cup india bangladessh) സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. പാകിസ്താനെ 228 റൺസിനു തകർത്ത ഇന്ത്യ ശ്രീലങ്കയെ 41 റൺസിനു മറികടന്നു. ശ്രീലങ്കയ്ക്കെതിരെ അല്പമൊന്ന് […]
സ്മിത്തും വാർണറും ‘നെക്ക് ഗാർഡ്’ ധരിക്കേണ്ടി വരും; നിയമം നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ
‘നെക്ക് ഗാർഡ്’ നിർബന്ധമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒക്ടോബർ 1 മുതൽ അന്താരാഷ്ട്ര, ആഭ്യന്തര കളിക്കാർ നിർബന്ധമായും ‘നെക്ക് ഗാർഡ്’ ധരിക്കണം. ഇതോടെ വെറ്ററൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ‘നെക്ക് പ്രൊട്ടക്ടർ’ അണിയേണ്ടി വരും. 2015-ൽ അവതരിപ്പിച്ചത് മുതൽ ‘നെക്ക് ഗാർഡുകൾ’ ഉപയോഗിക്കാൻ ഇരുവരും വിസമ്മതിച്ചിരുന്നു. സെപ്തംബർ 7 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന് പേസർ കഗിസോ റബാഡയുടെ ബൗൺസർ ബോള്ളിൽ പരിക്കേറ്റതിനെ തുടർന്നാണ് തീരുമാനം. ആഭ്യന്തര, അന്തർദേശീയ ക്രിക്കറ്റിൽ […]
പരുക്കേറ്റതിനാൽ ബൊളീവിയക്കെതിരെ കളിച്ചില്ല; ടീമിനൊപ്പം തുടരാൻ സഹപരിശീലകനായി രജിസ്റ്റർ ചെയ്ത് മെസി
പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്. പരുക്കേറ്റതിനാൽ താരം ബൊളീവിയക്കെതിരെ കളിച്ചിരുന്നില്ല. ടീമിൽ ഇല്ലെങ്കിൽ ഡഗൗട്ടിലിരിക്കണമെങ്കിൽ പരിശീലക സംഘത്തിലുണ്ടാവണമെന്നാണ് ഫിഫയുടെ നിബന്ധന. ഈ നിബന്ധനയിലെ പഴുത് മുതലെടുത്ത മെസി താൻ സഹപരിശീലകനാവുകയാണെന്ന രേഖകൾ ഫിഫയ്ക്ക് സമർപ്പിച്ച് അനുമതി നേടുകയായിരുന്നു. മത്സരത്തിൽ ബൊളീവിയയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജൻ്റീന വീഴ്ത്തി. ഇക്വഡോറിനെതിരായ കഴിഞ്ഞ കളി മുഴുവൻ സമയവും […]
ഐസിസി റാങ്കിംഗ്; ശുഭ്മൻ ഗില്ലിന് തകർപ്പൻ മുന്നേറ്റം, മുന്നിൽ ബാബർ അസം മാത്രം
ഐസിസി റാങ്കിംഗിൽ വമ്പൻ നേട്ടമുണ്ടാക്കി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മൻ ഗിൽ. ഏഷ്യാ കപ്പിലെ പ്രകടന മികവിൽ താരം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. 759 റേറ്റിംഗോടെയാണ് ഗിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 863 ആണ് അസമിൻ്റെ റേറ്റിംഗ്. (icc ranking shubman gill) ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മിന്നും പ്രകടനങ്ങൾ തുണയായപ്പോൾ ഓസീസ് താരം ഡേവിഡ് വാർണറും റാങ്കിംഗിൽ നേട്ടമുണ്ടാക്കി. 739 റേറ്റിംഗുമായി താരം നാലാമതെത്തി. 745 റേറ്റിംഗുമായി ദക്ഷിണാഫ്രിക്കയുടെ […]
അവസാനം നിമിഷം വരെ നീണ്ട ആവേശം; പെറുവിനെ തോൽപ്പിച്ച് ബ്രസീൽ
സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ 90-ാം മിനിറ്റിൽ പെറുവിനെ തോൽപ്പിച്ച് ബ്രസീൽ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒരു ഗോളിനാണ് ബ്രസീൽ പെറുവിനെ തോൽപ്പിച്ചത്. രണ്ട് മത്സരങ്ങളും ജയിച്ച ബ്രസീൽ ആണ് യോഗ്യതാ റൗണ്ട് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാമതുള്ളത്. ലോകചാമ്പ്യന്മാരായ അർജന്റീനയാണ് രണ്ടാമത്.(Brazil beat peru in 90th minute goal) മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനായിരുന്നു മുൻതൂക്കം. നെയ്മറും റിച്ചാർലിസണും കാസിമെറോയും വിനീഷ്യസ് ജൂനിയറും കളം നിറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കം ഇരുടീമുകളും ആക്രമണവുമായി മുന്നേറി. മത്സരത്തിലുടനീളം ശക്തമായ […]
ശ്രീലങ്കയുടെ 13 മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പ് തകർത്തു; ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനലിൽ
ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 214 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 172 റൺസിന് ഓൾ ഔട്ടായി. ഇതോടെ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ കടന്നു. (india srilanka asia cup) ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകി. 80 റൺസ് നീണ്ട […]