Cricket Sports

പകരം പേരുകള്‍ മടക്കിക്കോളൂ….. കേദാര്‍ ജാദവ് ഫിറ്റ്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കിന്റെ പിടിയിലായിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് കായിക ക്ഷമത വീണ്ടെടുത്തു. മെയ്22ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ജാദവുമുണ്ടാകും. ഐ.പി.എല്ലിനിടെയാണ് ജാദവിന്റെ തോളിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ പരിക്കില്‍ ആശങ്കയുണ്ടായിരുന്നു. പരിക്ക് സുഖപ്പെടാത്ത പക്ഷം ജാദവിന് പകരം ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇന്ത്യന്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ ജാദവ് കളിക്കാന്‍ ഫിറ്റാണെന്ന് വ്യക്തമായതോടെ പകരം പേരുകള്‍ ഇനി മടക്കിവെക്കാം. അതേസമയം താരത്തിന്റെ ഫോമിലും ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ട്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി […]

Cricket Sports Uncategorized

ലോകകപ്പ് ക്രിക്കറ്റ്; കിരീട ജേതാക്കളെ കാത്തിരിക്കുന്നത് കോടികള്‍, ചരിത്രത്തിലാദ്യം

ലോകകപ്പ് ക്രിക്കറ്റിലെ സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന സമ്മാനത്തുകയില്‍‌ വര്‍ധനയുണ്ട്. ജേതാക്കള്‍ക്ക് 28 കോടി രൂപയാണ് ലഭിക്കുക. ആസ്ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന കഴിഞ്ഞ ലോകകപ്പില്‍ 14 ടീമുകളാണ് പങ്കെടുത്തിരുന്നത്. ഇത്തവണ അത് 10 ആയി ചുരുക്കിയിട്ടുണ്ട്. അതേസമയം ആകെ സമ്മാനത്തുകയില്‍ മാറ്റമില്ലെങ്കിലും ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന തുകയില്‍ വര്‍ധനയുണ്ടാകും. കഴിഞ്ഞ തവണ ജേതാക്കളായ ആസ്ത്രേലിയക്ക് ഏതാണ്ട് 26 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഇത്തവണ ജേതാക്കള്‍ക്ക് 28 കോടി രൂപ ലഭിക്കും. […]

Cricket Sports

കോഹ്ലി വന്നു സോഷ്യല്‍മീഡിയയില്‍ ധോണിയും സച്ചിനും വഴിമാറി

കളിയില്‍ മാത്രമല്ല ആരാധക പിന്തുണയിലും തിളങ്ങി നില്‍ക്കുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. പുതുതമലമുറ ആരാധകരില്‍ ധോണിയേക്കാളും ഇതിഹാസ താരം സച്ചിനേക്കാളും മുന്നിലാണ് കോഹ്‌ലി. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ 100 മില്യണ്‍(10 കോടി) ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന പെരുമയും ഇന്ത്യന്‍ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുന്നു. ഫേസ്ബുക്ക്(37.1 മില്യണ്‍), ട്വിറ്റര്‍ (29.4 മില്യണ്‍), ഇന്‍സ്റ്റഗ്രാം(33.5 മില്യണ്‍) എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണം കണക്കിലെടുത്താണ് 100 മില്യണ്‍ എന്ന മാന്ത്രിക സംഖ്യ കോഹ്‌ലി മറികടന്നിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഒരാള്‍ക്ക് […]

Cricket Sports

ലോകകപ്പില്‍ കമന്റേറ്ററായി ഗാംഗുലിയും

ഇംഗ്ലണ്ട് ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെ പട്ടിക ഐ.സി.സി പുറത്തുവിട്ടു. സൗരവ് ഗാംഗുലിക്ക് പുറമേ ഹര്‍ഷ ബോഗ്ലെയും സഞ്ജയ് മഞ്ജരേക്കറുമാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരായ കമന്റേറ്റര്‍മാര്‍. മെയ് 30ന് യു.കെയില്‍ ആരംഭിക്കുന്ന ലോകകപ്പിനായി 24 അംഗ കമന്റേറ്റര്‍മാരുടെ പട്ടികയാണ് ഐ.സി.സി പുറത്തിറക്കിയിരിക്കുന്നത്. 24 അംഗ ഐ.സി.സി കമന്റേറ്റര്‍മാര്‍ക്ക് പുറമേ പ്രാദേശിക ഭാഷകളില്‍ കമന്റേറ്റര്‍മാരെ ഉള്‍പ്പെടുത്താന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സിന് അനുമതിയുണ്ടാകും. കുമാര്‍ സംഗക്കാര മാത്രമാണ് ശ്രീലങ്കയില്‍ നിന്നുള്ള ഏക കമന്റേറ്റര്‍. പാകിസ്താനില്‍ നിന്നും വസിം അക്രവും റമീസ് രാജയും ബംഗ്ലാദേശില്‍ നിന്നും […]

Football Sports

കിങ്സ് കപ്പ്; സഹലും ജോബി ജസ്റ്റിനും ഇന്ത്യന്‍ ക്യാമ്പില്‍

തായ്‌ലണ്ടില്‍ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും ജോബി ജസ്റ്റിനും ക്യാമ്പില്‍ ഇടംപിടിച്ചു. പരിക്ക് മൂലം ആഷിഖ് കുരുണിയനെ ഒഴിവാക്കി. സന്ദേശ് ജിങ്കാന്‍, സുനില്‍ ഛേത്രി തുടങ്ങി പ്രമുഖരെല്ലാം ക്യാമ്പിലുണ്ട്. എന്നാല്‍ ജെജെ ലാല്‍പെഖുലയ്ക്ക് ടീമിൽ ഇടംലഭിച്ചില്ല. പുതിയ കോച്ച് ഇഗോള്‍‌ സ്റ്റിമാചിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റാണ് കിങ്സ് കപ്പ്.

Football Sports

അസഭ്യം,അധിക്ഷേപം,ആക്രമണം,വധഭീഷണി

ഹഡേഴ്സ്ഫീല്‍ഡ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം അദ്ധ്യാപകന്‍ ഡാറാ മൊജ്തഹേദിയുടെ ലേഖനത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍…. ഫുട്ബോള്‍ എന്ന കളിയെ മനോഹരമാക്കുന്നതില്‍ റഫറിമാര്‍ക്ക് അനിഷേധ്യമായ പങ്കുണ്ട്. പക്ഷെ കളി നിയന്ത്രിക്കുന്നതിനിടയില്‍ റഫറിമാര്‍ അധിക്ഷേപിക്കപ്പെടുന്നത് ആ മനോഹാരിത നഷ്ടപ്പെടുത്തുന്നു. ഈയടുത്ത് ബാഴ്സലോണക്കെതിരെ കളിക്കുമ്പോള്‍ അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ സ്പാനിഷ് താരം ഡീഗോ കോസ്റ്റയുടെ റഫറിയോടുള്ള പെരുമാറ്റം അതിനൊരു ഉദാഹരണമാണ്. ഇതിനെ തുടര്‍ന്ന് കോസ്റ്റയെ എട്ട്കളിയില്‍ നിന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ വിലക്കിയിരുന്നു. റഫറിമാരെ അധിക്ഷേപിക്കുന്നതില്‍ ഫുട്ബോളിന് വേദികള്‍ ഒരു തടസമല്ല. പ്രാദേശികമായി നടക്കുന്ന […]

Cricket Sports

ഇല്ലാ കഥ പറയല്ലെ…. ധോണിയെക്കുറിച്ച് അങ്ങനെയല്ല പറഞ്ഞത്, ഒടുവില്‍ കുല്‍ദീപിന്റെ ട്വിസ്റ്റ്

ധോണിയുടെ ടിപ്‌സുകളും തെറ്റാറുണ്ടെന്ന കുല്‍ദീപ് യാദവിന്റെ പ്രസ്താവന ചില കോണുകളില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി അഭിപ്രായങ്ങളും പരന്നതോടെ ധോണിയുടെ ആരാധകര്‍ താരത്തിന് എതിരായിരുന്നു. ഇപ്പോഴിതാ ഇല്ലാക്കഥകള്‍ പറയുന്നതിനെതിരെ കുല്‍ദീപ് തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ധോണിയുടെ ടിപ്‌സുകള്‍ തനിക്കെന്നല്ല ടീമിനൊന്നാകെ മൂല്യമേറിയതാണെന്ന് കുല്‍ദീപ് വിശദീകരിക്കുന്നു. ധോണി മുതിര്‍ന്ന താരമാണ്, അദ്ദേഹത്തിന്റെ ടിപ്‌സുകള്‍ വിലമതിക്കാനാവാത്തതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, വിക്കറ്റിന് പിന്നിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഞങ്ങളെപ്പോലുള്ളവരുടെ ജോലിഭാരം കുറക്കുന്നതാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിലാണ് ചിലര്‍ക്ക് […]

Cricket Sports

ധോണി ഫാന്‍സ് റ‌ണ്‍ ഔട്ടാക്കിയ‌ ജിമ്മി നീഷമിന്റെ ആ ട്വിറ്റ‌ര്‍ പോസ്റ്റ്…

ഐ.പി.എല്‍ ഫൈന‌ല്‍ മ‌ത്സ‌ര‌ത്തിലെ ധോണിയുടെ റ‌ണ്‍ ഔട്ടിനെക്കുറിച്ചുള്ള‌ ത‌ന്‍റെ ട്വിറ്റ‌ര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ന്യൂസിലാന്‍റ് ഓള്‍ റൗണ്ടര്‍ ജിമ്മി നീഷം. ധോണിയുടെത് ഔട്ടാണെന്ന തരത്തിലായിരുന്നു നീഷമിന്റെ ആദ്യ ട്വീറ്റ്. എന്നാല്‍ അമ്പ‌യ‌റുടെ വിധി തെറ്റാണ് എന്ന‌ വാദ‌ത്തിലായിരുന്നു ധോണി ഫാന്‍സ്. ഇതിനെതിരെ ഫോട്ടോ സ‌ഹിതം നീഷം ട്വിറ്റ‌റിലിട്ട‌ പോസ്റ്റാണ് ധോണി ഫാന്‍സിന്‍റെ സൈബ‌ര്‍ അറ്റാക്ക് കാര‌ണം ഡിലീറ്റ് ചെയ്തിരിക്കുന്ന‌ത്. ഹൈദ‌രാബാദിലെ രാജിവ് ഗാന്ധി ഇന്‍റ‌ര്‍നാഷ‌ണ‌ല്‍ സ്റ്റേഡിയ‌ത്തില്‍ നട‌ന്ന‌ ഫൈന‌ലില്‍ മുംബൈ ഇന്ത്യ‌ന്‍സ് ഉയ‌ര്‍ത്തിയ‌ 149 റ‌ണ്‍സ് […]

Cricket Sports

ഇന്ത്യന്‍ ടീമിനേക്കാള്‍ വലുത് ധോണിക്ക് മറ്റൊന്നുമില്ല: കൊഹ്‍ലി

ലോകകപ്പ് മത്സരങ്ങള്‍ ഈ മാസം 30 ന് തുടങ്ങാനിരിക്കെ ധോണിയെ പ്രകീര്‍ത്തിച്ച് വിരാട് കൊഹ്‍ലി. ധോണിയുടെ പരിചയ സമ്പത്തും നിസ്വാര്‍ത്ഥമായ കളിയും ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് കൊഹ്‍ലി പറഞ്ഞു. ഇന്ത്യന്‍ ടീമിനെ ലോകകപ്പിലേക്ക് നയിക്കുന്ന വിരാട് കൊഹ്‍ലിയുടെ ക്യാപ്റ്റന്‍സിയെ ധോണിയുടെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അത് തീര്‍ക്കുന്നതാണ് കൊഹ്‍ലിയുടെ വാക്കുകള്‍. 15 അംഗ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുള്ള ആദ്യ പരിഗണന അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന 38 കാരനായ ധോണിക്ക് […]

Football Sports

അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയുണ്ടാവില്ല?

തുടര്‍ച്ചയായ രണ്ടാം തവണയും പ്രിമിയര്‍ ലീഗ് കിരീടം തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. ലിവര്‍പ്പൂളുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് സിറ്റി പ്രിമിയര്‍ ലീഗ് ചാമ്പ്യന്മാരായത്. പക്ഷെ, പെപ്പിന്‍റെ ചുണക്കുട്ടികള്‍ക്ക് അടുത്ത ചാമ്പ്യന്‍സ് ലീഗ് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചെലവിന്‍റെ കാര്യത്തില്‍ സിറ്റി അധികാരികളെ തെറ്റിദ്ധരിപ്പിച്ചു എന്ന് യു.ഇ.എഫ്.എ കണ്ടെത്തി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യു.ഇ.എഫ്.എയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലെ നിയന്ത്രണങ്ങള്‍ സിറ്റി ലംഘിച്ചുവെന്നും യു.എ.ഇ ദേശീയ […]