Football Sports

കുരുക്കഴിയാതെ നെയ്മറിന്റെ ട്രാൻസ്ഫർ; ഇനി ചർച്ച ക്ലബ്ബ് പ്രസിഡണ്ടുമാർ തമ്മിൽ

പാരിസ്: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തതയായില്ല. ബാഴ്‌സലോണയിലേക്ക് കൂടുമാറാനുള്ള ആഗ്രഹവുമായി പി.എസ്.ജിയിൽ നിന്നു വിട്ടുനിന്ന താരം ഇന്നലെ പാരിസിൽ മടങ്ങിയെത്തി പരിശീലനം നടത്തി. താൻ ക്ലബ്ബ് വിടുകയാണെന്ന് പി.എസ്.ജി സ്‌പോർട്ടിംഗ് ഡയറക്ടർ ലിയനർഡോയെ നെയ്മർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, തങ്ങളുടെ മുൻ 11-ാം നമ്പർ താരത്തെ തിരികെ കൊണ്ടുവരാൻ ബാഴ്‌സ തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. എന്നാൽ, ഇതിനായി ബാഴ്‌സ ഇതുവരെ ഔദ്യോഗികമായി പി.എസ്.ജിയെ സമീപിച്ചിട്ടില്ല. […]

Cricket Sports

തോല്‍വി വേദനയുണ്ടാക്കിയെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി

ലോകകപ്പിലെ ന്യൂസിലാന്റിന്റെ തോൽവിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി ജസിൻഡ ആർഡൻ. ആവേശകരമായ മത്സരത്തിനൊടുവിലുണ്ടായ പരാജയം തനിക്ക് വലിയ ആഘാതമാണുണ്ടാക്കിയതെന്ന് ആർഡൻ പറഞ്ഞു. രാജ്യത്തിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പലരും പറയുന്നു ന്യൂസിലാന്റ് മത്സരം തോറ്റെങ്കിലും, ഹൃദയങ്ങൾ കീഴടക്കി എന്ന്. എല്ലാ ന്യൂസിലാന്റുകാരെയും പോലെ മത്സര ശേഷം വേദന തോന്നിയതായും മാധ്യമങ്ങളോട് ജസിൻഡ ആർഡൻ പറഞ്ഞു. എന്നാൽ മത്സര ഫലം എന്തുതന്നെ ആയിരുന്നാലും, മികച്ച പ്രകടനം കാഴ്ച്ചവെച്ച ടീം അഭിമാനകരമാണ്. ഓരോ […]

Cricket Sports

ന്യൂസിലാന്റിന് കിരീടം നഷ്ടമാക്കിയത് അമ്പയറിംഗ് പിഴവെന്ന് വിമര്‍ശനം

ആവേശകരമായ മത്സരത്തിനൊടുവിൽ കിവീസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് ലോക ജേതാക്കളയാങ്കിലും, കളിയെ കുറിച്ചുള്ള വിമർശനങ്ങൾ അവസാനിക്കുന്നില്ല. വിഖ്യാത അമ്പയർ സെെമൺ ടോഫലാണ് ഏറ്റവും ഒടുവിലായി വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മത്സരത്തിലെ അവസാന ഓവറിലെ അവസാന പന്തിൽ ഓവർ ത്രോ റണ്ണായി ഇംഗ്ലണ്ടിന് 6 റൺ നൽകിയ അമ്പയറുടെ നടപടിയെ ആണ് ടോഫൽ വിമർശിച്ചത്. കിവീസ് ഉയർത്തിയ 242 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് 241 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ന്യൂസിലാന്റിന്റെ ട്രെന്‍റ് ബോള്‍ട് എറിഞ്ഞ അവസാന ഓവർ […]

Cricket Sports

‘ഹലോ ബ്രദര്‍!’ കെയിന്‍, ജനമനസുകളില്‍ നിങ്ങളാണ് വിശ്വനായകന്‍

കപ്പിനും ചുണ്ടിനുമിടയില്‍ കണക്കിലെ കളികള്‍ വിജയിച്ചപ്പോള്‍ തോറ്റു പോയൊരു മനുഷ്യനുണ്ട്. വെള്ള താടിയും പൂച്ചകണ്ണുകളും തോല്‍വിയിലും ചിരിച്ചുകൊണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും മാത്രം ഉറച്ച മനസുമുള്ള ഒരു ധീര നായകന്‍. തളര്‍ന്നു കിടന്ന ടീമിനെ സ്വന്തം തോളിലേറ്റി പറന്നുയര്‍ന്ന കീവി പക്ഷി, കെയിന്‍ വില്യംസണ്‍. ഹലോ ബ്രദര്‍, ജനമനസുകളില്‍ നിങ്ങളാണ് ഇപ്പോള്‍ വിശ്വനായകന്‍. ലോകകപ്പിലുടനീളം കെയിന്‍ എന്ന നായകന്‍ വിസ്മയിപ്പിച്ചിട്ടേയുള്ളു. കരീബിയന്‍ പടയുടെ പന്തുകള്‍ കീവി കോട്ട തകര്‍ത്തെന്ന് ഉറപ്പിച്ചപ്പോഴും പോരാട്ടവീര്യം ചോരാത്ത ഒറ്റയാള്‍ പോരാളിയായി അയാള്‍ […]

Cricket Sports

‘ആ ആറ് റണ്‍സിന്‍റെ പേരില്‍ എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ ഖേദിക്കും’

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ അവസാന ഓവറിലെ നാലാം പന്ത്. ട്രെന്‍റ് ബോള്‍ടിന്‍റെ യോര്‍ക്കര്‍ ലെങ്ത്ത് ഡെലിവറി ഓണ്‍ സൈഡിലേക്ക് പായിച്ച് സ്റ്റോക്സ് രണ്ട് റണ്‍സ് നേടുന്നു. ബൌണ്ടറി ലൈനില്‍ നിന്നും ഗപ്ടില്‍ നല്‍കിയ ത്രോ റണ്‍ ഔട്ടില്‍ നിന്നും രക്ഷപ്പെടാനായി ഡൈവ് ചെയ്ത സ്റ്റോക്സിന്‍റെ ബാറ്റില്‍ തട്ടി ഓവര്‍ ത്രോയായി ബൌണ്ടറിയിലെത്തുന്നു. രണ്ട് റണ്‍സ് ലഭിക്കേണ്ടയിടത്ത് ഇംഗ്ലണ്ടിന് ലഭിച്ചത് ആറ് റണ്‍സ്. ഇംഗ്ലണ്ട് ന്യൂസിലാന്‍റ് ലോകകപ്പ് ഫൈനലിലെ ഏറ്റവും നിര്‍ണ്ണായക നിമിഷം ഇതായിരുന്നിരിക്കണം. അതിന് കാരണക്കാരനോ, ന്യൂസിലാന്‍റില്‍ […]

Cricket Sports

ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍

ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു. ക്രിക്കറ്റിന്‍റെ മക്കയില്‍ ലോക ചാമ്പ്യന്മാര്‍ എന്ന കിരീടം ചൂടി ഇംഗ്ലീഷ് വീരന്മാര്‍ പറന്നുയര്‍ന്നത് ആവേശത്തോടെയായിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് എങ്ങനെ […]

Cricket Sports

രോഹിത് ശര്‍മ്മ നേരത്തേ തിരിച്ചു, ഇന്ത്യന്‍ ടീം നാളെ മടങ്ങും

ലോകകപ്പില്‍ ന്യൂസിലന്റിനോട് ഏറ്റ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വെള്ളിയാഴ്ച്ച തന്നെ നാട്ടില്‍ തിരിച്ചെത്തി. കുടുംബത്തിനൊപ്പമാണ് രോഹിത് മുംബൈയിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യന്‍ ടീം നാളെയാണ് ലണ്ടനില്‍ നിന്നും തിരിക്കുക. വെള്ളിയാഴ്ച്ച വൈകീട്ടാണ് മുംബൈ വിമാനത്താവളത്തില്‍ രോഹിത് ശര്‍മ്മ ലണ്ടനില്‍ നിന്നും തിരിച്ചെത്തിയത്. ഭാര്യ റിതികയും മകള്‍ സമൈറയും രോഹിത്തിനൊപ്പമുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നും സ്വന്തം കാര്‍ ഓടിച്ചാണ് രോഹിത് വീട്ടിലേക്ക് മടങ്ങിയത്. ജൂലൈ14നാണ് ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര തീരുമാനിച്ചിരിക്കുന്നത്. ലണ്ടനില്‍ നിന്നും മുംബൈയിലേക്കായിരിക്കും ഇന്ത്യന്‍ […]

Cricket Sports

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ധോണി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സഞ്ജയ് പാസ്വാന്‍. ലോകകപ്പ് ക്രിക്കറ്റിന് ശേഷം ധോണി അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ധോണി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ധോണിയുടെ ബി.ജെ.പി പ്രവേശവുമായി ബന്ധപ്പെട്ട് കുറച്ചായി ചര്‍ച്ചകള്‍ സജീവമാണ്, എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷമെ തീരുമാനം ഉണ്ടാകൂ, ധോണി എന്റെ സുഹൃത്താണ്, ലോകപ്രശസ്തനായ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ […]

Cricket Sports

ഇംഗ്ലണ്ടോ അതോ ന്യൂസിലാന്‍ഡോ? ലോകകപ്പ് ക്രിക്കറ്റ് കലാശപ്പോര് നാളെ

12ാമത് ക്രിക്കറ്റ് ലോകകപ്പിന് നാളെ കലാശപ്പോര്. ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനിയില്‍ കന്നി കിരീടത്തിനായി ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. സെമിയില്‍ ആസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ മറികടന്നാണ് കിവീസ് കലാശപ്പോരിന് എത്തുന്നത്. കണക്കിലും കളിയിലും തുല്യ ശക്തികളുടെ പോരാട്ടം. ആതിഥേയരെന്ന ആനുകൂല്യം ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കം നല്‍കുന്നു. ഇരു ടീമുകളും ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയത് 90 തവണ. ഇതില്‍ 43 തവണയും ജയിച്ചത് ന്യൂസിലാന്‍ഡ്. ഇംഗ്ലണ്ട് ജയിച്ചത് 41 തവണ. സമീപകാല […]

Cricket Sports

വിമാന ടിക്കറ്റ് കിട്ടിയില്ല; ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ‘കുടുങ്ങി’

ക്രിക്കറ്റിന്റെ സ്വന്തം മണ്ണില്‍ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു കൊഹ്‍ലിയും കൂട്ടരും ഇംഗ്ലണ്ടിലേക്ക് പറന്നത്. പക്ഷേ വിധിയുടെ വിളയാട്ടം പോലെ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യന്‍ ടീം പുറത്തായി. ഫൈനല്‍ കളിക്കുമെന്ന് അത്രയും വിശ്വാസമുണ്ടായിരുന്നതു കൊണ്ട് ടീമിന്റെ മടക്ക ടിക്കറ്റൊന്നും ബി.സി.സി.ഐ ബുക്ക് ചെയ്തിരുന്നുമില്ല. ഇപ്പോഴിതാ തങ്ങളെ തോല്‍പ്പിച്ചവര്‍ ഫൈനല്‍ കളിക്കുന്നത് കണ്ട് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലാണ് ടീം ഇന്ത്യ. സെമിയില്‍ പുറത്തായതോടെ ടീം അംഗങ്ങള്‍ക്കും സ്റ്റാഫിനും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബി.സി.സി.ഐക്ക് കഴിയാതെ പോയതാണ് കൊഹ്‍ലിയെയും കൂട്ടരെയും […]