Cricket Sports

ദാദയേയും പിന്നിലാക്കി ക്യാപ്റ്റന്‍ കോഹ്‍ലി

നായകന്‍ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി കരുത്തില്‍ വെസ്റ്റ് ഇന്‍റീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 59 റണ്‍സിന്‍റെ വിജയം സ്വന്തമാക്കി. ഒരു നീണ്ട ഇടവേളക്ക് ശേഷം സെഞ്ചറി സ്വന്തമാക്കിയ വിരാട് കോഹ്‍ലി മുന്‍ ഇന്ത്യന്‍ നായകന്‍ സൌരവ് ഗാഗുലിയെ പിന്തള്ളി പുതിയൊരു റെക്കോര്‍ഡിനും അര്‍ഹനായിരിക്കുന്നു. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡാണ് വിരാട് സ്വന്തമാക്കിയത്. 311 മത്സരങ്ങളില്‍ നിന്ന് 11363 റണ്‍സ് നേടിയ ദാദയെ മറികടക്കാന്‍ കോഹ്‍ലിക്ക് വേണ്ടി വന്നത് 238 ഇന്നിങ്സുകള്‍ മാത്രം. […]

Football Sports

ബയേണ്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ബോട്ടാങ്

ബയേണ്‍ മ്യൂണിക്കിന്റെ ആരാധകരോട് മാപ്പ് പറഞ്ഞ് ബയേണ്‍ മ്യൂണിക്കിന്റെ പ്രതിരോധനിരയിലെ പ്രമുഖനായ ബോട്ടെങ്. ജര്‍മ്മനിയോടൊപ്പം ലോകകപ്പ് ഉയര്‍ത്തിയ ബോട്ടങ്ങ് കഴിഞ്ഞ സീസണില്‍ മാനേജ്മെന്റുമായി ഉടക്കിയിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പിഎസ്ജിയിലേക്കുള്ള ട്രാന്‍സ്ഫറിനായി ബോട്ടങ്ങ് ശ്രമിച്ചിരുന്നു. താരത്തിന്റെ കളിക്കളത്തിലേയും പുറത്തേയും പെരുമാറ്റം ആരാധകരില്‍ നിന്നും കോച്ചില്‍ നിന്നും ഒട്ടേറെ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബോട്ടങ് ആരാധകരോട് മാപ്പ് പറഞ്ഞത്. പ്രീ സീസണില്‍ മികച്ച പ്രകടനവുമായി ബയേണ്‍ സ്ക്വാഡില്‍ തിരികെയെത്താനുള്ള ശ്രമം താരം നടത്തിയിരുന്നു. ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ […]

Football Sports

നെയ്മറിനെ അധിക്ഷേപിച്ച്‌ പിഎസ്ജി ആരാധകര്‍

ബ്രസിലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ അധിക്ഷേപിച്ച്‌ പിഎസ്ജിയുടെ ആദ്യ മത്സരത്തില്‍ ബാനറുകള്‍ ഉയര്‍ന്നു. നെയ്മര്‍ പുറത്ത് പോകണം എന്നെഴുതിയ ബാനറുകളുമായിട്ടായിരുന്നു പിഎസ്ജി ആരാധകര്‍ ഇന്ന് സ്റ്റേഡിയത്തിലെത്തിയത്. ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്ബ്യന്മാരായ പി എസ് ജി എതിരില്ലാത്ത മൂന്നു ഗോളുകള്‍ നിമെസിനെ ഇന്ന് പരാജയപ്പെടുത്തിയിരുന്നു. നെയ്മര്‍ ഒഴികെയുള്ള പിഎസ്ജി സൂപ്പര്‍ താരങ്ങള്‍ ഇന്ന് കളത്തില്‍ ഇറങ്ങിയിരുന്നു. ഫുട്ബോള്‍ ലോകത്തെപ്പോലെ തന്നെ പിഎസ്ജി ആരാധകരും നെയ്മറിന്റെ ട്രാന്‍സ്ഫര്‍ റൂമറുകളെ തുടര്‍ന്ന് വശംകെട്ടിരിക്കുകയാണെന്നത് ഇന്ന് ഗാലറിയില്‍ തെളിഞ്ഞു. ഈ സീസണില്‍ […]

Cricket Sports

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് ജയം

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 59 റണ്‍സ് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം പുനര്‍ നിര്‍ണയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലിയുടെ 42മത് ഏകദിന സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തില്‍ നിശ്ചിത ഓവറില്‍ 279 റണ്‍സെടുത്തു. 46 ഓവറില്‍ 270 റണ്‍സായിരുന്നു വിന്‍ഡീസ് വിജയലക്ഷ്യം. എന്നാല്‍ 42 ഓവറില്‍ 210 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ നിരയില്‍ ഭുവനേശ്വര്‍ കുമാര്‍ നാലും മുഹമ്മദ് […]

Football Sports

വിരമിക്കലിനൊരുങ്ങി ലാ ലി​ഗ ഇതിഹാസം

ഈ സീസണ്‍ അവസാനിക്കുന്നതോടെ പ്രൊഫഷനല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്ന് സ്പാനിഷ് താരം അറിറ്റ്സ് അഡൂറിസ്. ലാ ലി​ഗ ക്ലബ് അത്ലെറ്റിക്ക് ബില്‍ബാവോയുടെ താരമായ ഈ മുന്നേറ്റനിരക്കാരന്‍ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് വിരാമമിടുന്നത്. 2000-ല്‍ അത്ലെറ്റിക്ക് ബില്‍ബാവോയുടെ ബി ടീമിനായി സ്പാനിഷ് രണ്ടാം ഡിവിഷനിലാണ് അഡൂറിസ് കരിയര്‍ തുടങ്ങിയത്. പിന്നീട് സീനിയര്‍ ടീമിനൊപ്പം ലാ ലി​ഗയിലെത്തി. പിന്നീട് വല്ലഡോയിഡിനൊപ്പം വീണ്ടും രണ്ടാം ഡിവഷനിലേക്കെത്തി. എന്നാല്‍ 2005 മുതല്‍ ബില്‍ബാവോയില്‍ തിരിച്ചെത്തിയതുമുതല്‍ പിന്നീട് ലാ ലി​ഗയില്‍ മാത്രമെ അഡൂറിസ് […]

Football Sports

തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ തുടങ്ങി

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ 2019-20 സീസണ് ജയത്തോടെ തുടക്കമിട്ട് ലിവര്‍പൂള്‍. രണ്ടാം ഡിവിഷനില്‍ നിന്നും എത്തിയ നോര്‍വിച്ച്‌ സിറ്റിയെ 4-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ തങ്ങളുടെ ആദ്യജയം സ്വന്തമാക്കിയത്. ഏഴാം മിനിറ്റില്‍ നോര്‍വിച്ച്‌ താരം ഹെന്‍ലിയുടെ സെല്‍ഫ് ഗോളിലൂടെയാണ് ലിവര്‍പൂളിന് ലീഡ് ലഭിച്ചത്. തുടര്‍ന്ന് സൂപ്പര്‍ താരം മുഹമ്മദ് സലായിലൂടെ 19ാം മിനിറ്റില്‍ ലിവര്‍പൂള്‍ ലീഡ് രണ്ടാക്കി. 28ാം മിനിറ്റില്‍ വാന്‍ ഡിജിക്കിലൂടെ ലിവര്‍പൂള്‍ മൂന്നാം ഗോളും നേടി. 42ാം മിനിറ്റില്‍ ഒറിഗിയിലൂടെ ലിവര്‍പൂള്‍ ഗോള്‍ വേട്ടയ്ക്ക് വിരാമമിട്ടു. […]

Cricket Sports

മഴക്കെടുതി; എമര്‍ജന്‍സി നമ്പറുകള്‍ പങ്കുവെച്ച് സുരേഷ് റെയ്ന

കേരളത്തില്‍ തുടര്‍ന്നുവരുന്ന മഴക്കെടുതിയില്‍ എമര്‍ജന്‍സി നമ്പറുകള്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം, ടോള്‍ ഫ്രി നമ്പര്‍, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെല്‍, കെ.എസ്.ആര്‍.ടി.സി എന്നിവരുടെ നമ്പറുകളാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സുരേഷ് റെയ്ന പങ്കുവെച്ചത്. തങ്ങളുടെ സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിക്കുകയാണ്. ഇത് തിരച്ചും വിനാശകരമാണ്. നിമിഷംതോറും സാഹചര്യം വഷളാവുകയാണ്. എല്ലാം പഴയത് പോലെയാവാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. സഹായങ്ങള്‍ക്കായി എമര്‍ജന്‍സി നമ്പറുകള്‍ ഷെയര്‍ ചെയ്യുന്നു. പോസ്റ്റിനോടൊപ്പം റെയ്ന ഫേസ്ബുക്കില്‍ കുറിച്ചു.

Cricket Sports Uncategorized

ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്‍

ശ്രീലങ്കന്‍ ആരാധകര്‍ക്കൊത്ത് പിറന്നാള്‍ കേക്ക് മുറിച്ച് കെയിന്‍ വില്യംസണ്‍. ശ്രീലങ്കന്‍ ബോര്‍ഡ് പ്രസിഡന്‍ഷ്യല്‍ ഇലവനെതിരെയുള്ള സന്നാഹ മത്സരത്തിനിടെയാണ് തന്‍റെ ഇരുപത്തിയൊമ്പതാം പിറന്നാള്‍ കേക്ക് കെയിന്‍ ശ്രീലങ്കന്‍ ആരാധകര്‍ക്കൊപ്പം കട്ട് ചെയ്ത് ആഘോഷിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെയാണ് ചിത്രം പങ്കുവെച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ പ്രസിഡന്‍റ്സ് ഇലവന്‍ 323ന് ആറ് എന്ന നിലയിലാണ്.

Cricket Sports

ഹാഷിം അംല ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു

ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംല ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. പതിനഞ്ച് വര്‍ഷത്തെ ക്രിക്കറ്റ് കരിയറ‌ിനാണ് അംല അവസാനം കുറിച്ചത്. ദക്ഷിണാഫ്രിക്കക്കായി 124 ടെസ്റ്റുകള്‍ കളിച്ച അദ്ദേഹം 9282 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. ഇത് ഇപ്പോള്‍ സജീവമായുള്ള ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സാണ്. 178 ഏകദിനങ്ങളില്‍ നിന്നും എണ്ണായിരത്തിലധികം റണ്‍സ് അടിച്ചെടുക്കാനും അംലക്കായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ലോകത്താകമാനമുള്ള ടി20 ലീഗുകളില്‍ സജീവമാകാനാണ് അംലയുടെ പദ്ദതി. ഐ.പി.എല്ലിലെ മുന്‍ കിങ്സ് […]

Cricket Sports

ഐ.സി.സി അംഗത്വം റദ്ദാക്കിയ സിംബാബ്‌വയെ ഉള്‍പ്പെടുത്തി ബംഗ്ലാദേശിന്റെ പരമ്പര

അഫ്ഗാനിസ്താനും സിംബാബ്‌വെയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരക്കൊരുങ്ങി ബംഗ്ലാദേശ്. സെപ്തംബര്‍ 13-24 വരെയാകും പരമ്പര. സിംബാബ്‌വെന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരായ ഐ.സി.സിയുടെ നടപടിക്ക് ശേഷം ആദ്യമായാണ് മറ്റൊരു ക്രിക്കറ്റ് ബോര്‍ഡ് സിംബാബ്‌വെയെ കളിക്കാന്‍ ക്ഷണിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. പരമ്പക്ക് താല്‍പര്യം പ്രകടിപ്പിച്ചുള്ള സിംബാബ്‌വെന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അപേക്ഷ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. അഫ്ഗാനിസ്താനെതിരായ ഒരു ടെസ്റ്റ് മത്സരം ബംഗ്ലാദേശ് കളിക്കുന്നുണ്ട്. അതിന് ശേഷമാണ് ത്രിരാഷ്ട്ര ഏകദിന പരമ്പര അരങ്ങേറുക. ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ […]