Football Sports

മെസിയും ​ഗ്രീസ്മെനും തമ്മിലെങ്ങനെ.?? പിക്വെ പറയുന്നു

സ്പാനിഷ് സൂപ്പര്‍ ക്ലബ് ബാഴ്സലോണയിലേക്ക് ഇക്കുറിയെത്തിയ അന്റോയിന്‍ ​ഗ്രീസ്മെന്‍ അവ​ഗണന നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയടക്കമുള്ളവര്‍ ​ഗ്രീസ്മെനോട് താല്‍പര്യം കാണിക്കുന്നെല്ലെന്ന് ഒട്ടേറെ സ്പാനിഷ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച്‌ സീനിയര്‍ താരം ജെറാര്‍ഡ് പിക്വെ രം​ഗത്തെത്തി മെസിയും ​ഗ്രീസ്മെനും തമ്മില്‍ നല്ല ബന്ധത്തില്‍ തന്നെയാണെന്നാണ് പിക്വെ പറയുന്നത്. മെസി, ഓസ്മെന്‍ ഡെംബേലെയുമായും, മുന്‍പുണ്ടായിരുന്ന ഡേവിഡ് വിയ്യ, പെഡ്രോ എന്നിവരുമായി എങ്ങനെയാണോ അങ്ങനെ തന്നെ നല്ല ബന്ധത്തിലാണ് ​ഗ്രീസ്മെനോടും, സ്പാനിഷ് റേഡിയോയോട് പിക്വെ […]

Sports

മാനസിക പ്രശ്‌നം: ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് ഗ്ലെൻ മാക്‌സ്‌വെൽ

ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ മാനസികാരോഗ്യ ചികിത്സക്കായി ക്രിക്കറ്റിൽ നിന്ന് അവധിയെടുക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്വന്തം നാട്ടിൽ ശ്രീലങ്കക്കും പാകിസ്താനുമെതിരെ നടക്കുന്ന ട്വന്റി 20 മത്സരങ്ങളിൽ 31-കാരനായ താരം കളിക്കില്ല. ചില മാനസിക പ്രശ്‌നങ്ങളാൽ മാക്‌സ്‌വെൽ ബുദ്ധിമുട്ടുന്നതായും അതിനാൽ കുറച്ചുകാലം അവധിയെടുക്കാൻ തീരുമാനിച്ചതായും ടീം സൈക്കോളജിസ്റ്റ് ഡോ. മൈക്കൽ ലോയ്ഡ് പറഞ്ഞു. 2020-ലെ ട്വന്റി 20 ലോകകപ്പിനുമുമ്പായി താരം കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ‘തന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഗ്ലെൻ മാക്‌സ്വെൽ നേരിടുന്നുണ്ട്. അക്കാരണത്താൽ അദ്ദേഹം കളിയിൽ […]

Cricket Sports

ഇരട്ട പദവി: രാഹുല്‍ ദ്രാവിഡിന് വീണ്ടും ബി.സി.സി.ഐയുടെ നോട്ടീസ്

ഇരട്ട പദവി വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്‍ മേധാവിയുമായ രാഹുല്‍ ദ്രാവിഡിന് ബി.സി.സി.ഐയുടെ നോട്ടീസ്. ബി.സി.സി.ഐ എത്തിക്‌സ് ഓഫീസറായ ഡി.കെ ജെയിനാണ് നവംമ്പര്‍ 12 ന് ബി.സി.സി.ഐ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്. ബി.സി.സി.ഐയുടെ ഭരണഘടന പ്രകാരം ഒരേ സമയം ഒരാള്‍ക്ക് രണ്ടു പദവികള്‍ വഹിക്കാനാവില്ല. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദ്ദേശം. മധ്യപ്രദേശ് ക്രിക്കറ്റ് […]

Football Sports

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; മിഥുന്‍ നായകന്‍

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ വി. മിഥുന്‍ ടീമിനെ നയിക്കും. ഇരുപതംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 13 പുതുമുഖങ്ങള്‍ ടീമില്‍ ഇടംപിടിച്ചു. എസ്.ബി.ഐയുടെ താരമാണ് മിഥുന്‍. അണ്ടര്‍ 21 ടീമില്‍ നിന്നുള്ള സച്ചിന്‍ എസ് സുരേഷാണ് ടീമിന്റെ രണ്ടാം ഗോള്‍കീപ്പര്‍. സച്ചിന്‍ എഫ്.സി കേരളയുടെ താരമാണ്. മലപ്പുറത്തു നിന്നു നാലു താരങ്ങള്‍ ടീമില്‍ ഇടംനേടിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് ഏഴു താരങ്ങളാണ് ടീമിലെത്തിയത്. ഏഴു താരങ്ങള്‍ അണ്ടര്‍ 21 ല്‍ നിന്നുള്ളവരാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നു താരങ്ങളും […]

Sports

ഗോള്‍വേട്ടയില്‍ റൊണാള്‍ഡോയെ പിന്നിലാക്കി മെസി

ലാ ലിഗയിൽ റയൽ വയ്യദോലിഡിനെതിരെ ബാഴ്‍സലോണക്ക് വേണ്ടി ഇരട്ട ഗോളുകൾ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു മെസി. വയ്യദോലിഡിനെതിരായ ഗോള്‍വേട്ടയോടെ സൂപ്പര്‍താരം ലയണല്‍ മെസി പിന്നിലാക്കിയത് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ക്ലബ്ബിന് വേണ്ടി റൊണാള്‍ഡോ നേടിയ 606 ഗോള്‍ എന്ന നേട്ടമാണ് മെസി മറികടന്നത്. വയ്യദോലിഡിനെതിരെ ഫ്രീ കിക്കില്‍ നിന്നാണ് മെസി ആദ്യ ഗോള്‍ നേടിയത്. ഇതോടെ മെസിയുടെ അക്കൌണ്ടില്‍ 607 ഗോളുകളായി. 75 ാം മിനിറ്റില്‍ മെസിയില്‍ നിന്നുമെത്തി രണ്ടാം ഗോള്‍. അതും […]

Football Sports

മെസി ഡബിളടിച്ചു; ബാഴ്സക്ക് വമ്പന്‍ ജയം

ലാ ലിഗയിൽ സൂപ്പര്‍താരം ലയണല്‍ മെസിയുടെ കരുത്തില്‍ വിജയഭേരി മുഴക്കി ബാഴ്സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ, റയൽ വയ്യദോലിഡിനെ പരാജയപ്പെടുത്തിയത്. ഗോളടിക്കുന്നതിലും ഗോള്‍ അടിപ്പിക്കുന്നതിലും തന്റെ മാജിക് പുറത്തെടുത്ത മെസി, ബാഴ്സക്ക് മിന്നുന്ന ജയം നേടിക്കൊടുക്കുകയായിരുന്നു. ടീമിന് വേണ്ടി ഇരട്ട ഗോളുകൾ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു മെസി. മെസിക്കും സുവരസിനും വിദാലിനും പുറമെ ക്ലെമന്റ് ലെന്‍ഗ്ലെറ്റും എതിരാളികളുടെ വല കുലുക്കി. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ ആധിപത്യം നേടി. ലെന്‍ഗ്ലെറ്റിലൂടെയായിരുന്നു […]

Cricket Sports

ഗാംഗുലിയുടെ ആദ്യ മാറ്റം, ബംഗ്ലാദേശിനെതിരെ പിറയ്ക്കുക ചരിത്രം

കൊല്‍ക്കത്ത: ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഒരുങ്ങി ഇന്ത്യയും. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ചരിത്രത്തിലായി പകല്‍-രാത്രി ടെസ്റ്റ് മത്സരം കളിക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് ആണ് ഇന്ത്യ-ബംഗ്ലാദേശ് ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുക. നേരത്തെ ബിസിസിഐ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ഡേ-നൈറ്റ് ടെസ്റ്റ് നടത്തുന്നതിന് വേണ്ടിയുളള അനുമതി ചോദിച്ചിരുന്നു. ബിസിസിഐയുടെ അപേക്ഷ സ്വീകരിച്ച കാര്യം ബിസിബി സ്ഥിരീകരിച്ചു. എന്നാല്‍ അന്തിമ അനുമതി നല്‍കിയോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. നവംബര്‍ 22നാണ് കൊല്‍ക്കത്ത ടെസ്റ്റ് തുടങ്ങുക. നേരത്തേ, […]

Cricket Sports

അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിനെതിരെ വിമര്‍ശനവുമായി അനുരാഗ് ഠാക്കൂര്‍

ഐ.സി.സിക്കെതിരെ ആഞ്ഞടിച്ച് ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ഹിമാചല്‍ പ്രദേശില്‍ ഒരു സമ്മാനദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.സി.സി.ഐ. ഇല്ലെങ്കില്‍ ഐ.സി.സിക്ക് യാതൊരു പ്രസക്തിയുമില്ലെന്നാണ് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് വകുപ്പ് സഹമന്ത്രി കൂടിയായ അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചത്. ഐ.സി.സി.യുടെ വരുമാനത്തിന്‍റെ എഴുപത്തിയഞ്ച് ശതമാനവും ബി.സി.സി.ഐ.യാണ് നല്‍കുന്നത്.ബി.സി.സി.ഐ ഇല്ലെങ്കില്‍ ഐ.സി.സി.ക്ക് ഒരു പ്രസക്തിയുമില്ല. ഇതിനെക്കുറിച്ച് സൌരവ് ഗാംഗുലി അദ്ധ്യക്ഷനായ പുതിയ ബി.സി.സി.ഐ ഭരണസമിതി കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഐ.സി.സി.യില്‍ […]

Football Sports

മുംബൈ കരുത്തിനെ സമനിലയില്‍ തളച്ച് ചെന്നൈ

ഐ.എസ്.എല്‍ ആറാം സീസണില്‍ പോയിന്‍റ് ടേബിളില്‍ അക്കൌണ്ടു തുറന്ന് ചെന്നൈ. കരുത്തരായ മുംബൈ എഫ്.സിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചാണ് ചെന്നൈ ആദ്യ പോയിന്‍റ് കരസ്ഥമാക്കിയത്. മത്സരം സമനിലയിലായെങ്കിലും ഒരു പോയിന്‍റ് നേടുക വഴി പോയിന്‍റ് ടേബിളില്‍ മുംബൈ രണ്ടാമതെത്തി. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ മുംബൈ തോല്‍പ്പിച്ചിരുന്നു. രണ്ടു മത്സരങ്ങളില്‍ നിന്നായി മുംബൈക്ക് നാലു പോയിന്‍റുണ്ട്. നാലു പോയിന്‍റോടെ തന്നെ നോര്‍ത്ത് ഈസ്റ്റാണ് പോയിന്‍റ് ടേബിളില്‍ മുന്നില്‍. ഗോള്‍ ശരാശരിയില്‍ ആണ് നോര്‍ത്ത് ഈസ്റ്റ് മുംബൈയെ പിന്നിലാക്കിയത്. […]

Cricket Sports

സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നത് ; ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് ധോണിക്കറിയാമെന്ന് രവി ശാസ്‌ത്രി

മുംബൈ: എം എസ് ധോണി വിരമിക്കലിനു കത്ത് നില്‍ക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. സ്വന്തം ഷൂലേസ് കെട്ടാനറിയാത്തവരാണ് ധോണിയെ വിമര്‍ശിക്കുന്നതെന്ന് ശാസ്‌ത്രി വിമര്‍ശിച്ചു. ധോണി രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ നോക്കൂ. എന്തിനാണ് അദേഹത്തെ യാത്രയാക്കാന്‍ കുറേപ്പേര്‍ തിടുക്കം കൂട്ടുന്നത്. ധോണി വൈകാതെ വിരമിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം. അത് സംഭവിക്കുമ്ബോള്‍ സംഭവിക്കട്ടെ. ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ അദേഹത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. 15 വര്‍ഷം ടീമിനായി കളിച്ച താരത്തിന് ഉചിതമായ തീരുമാനം എപ്പോള്‍ എടുക്കണമെന്ന് അറിയാമെന്നും രവി ശാസ്‌ത്രി പറഞ്ഞു […]