ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 150ന് പുറത്ത്. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ബംഗ്ലാദേശിന്റെ തകര്‍ച്ച വേഗത്തിലാക്കി. ഇശാന്ത് ശര്‍മ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. 43 റണ്‍സ് നേടിയ മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സെഷനില്‍ തന്നെ ഷദ്മാന്‍ ഇസ്ലാം (6), ഇമ്രുല്‍ കയേസ് (6), മുഹമ്മദ് മിഥുന്‍ (13) […]
Sports
ലോകകപ്പ് യോഗ്യത: ഇന്ന് ഇന്ത്യക്ക് ജയിക്കണം; പക്ഷേ വെല്ലുവിളികള്‍ ചെറുതല്ല…
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൌണ്ടില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. താജിക്കിസ്താനിലെ ദുഷന്‍ബെയിലെ റിപ്പബ്ലിക്കന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. താരങ്ങളുടെ പരിക്കും താജിക്കിസ്താനിലെ മൈതാനത്തിന്റെ പ്രത്യേകതയും മുന്‍ മത്സരങ്ങളിലെ ഫലവുമെല്ലാം ഇന്ത്യന്‍ ടീമിന് മേല്‍ വലിയ സമ്മര്‍ദമാണ് ചെലുത്തുന്നത്. ഗ്രൂപ്പ് ഇ യില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്. ഖത്തറും ഒമാനുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇതിനോടകം മൂന്നു മത്സരങ്ങള്‍ കളിച്ച ഇന്ത്യക്ക് ജയം മാത്രം അന്യമാണ്. ഒരു തോല്‍വിയും […]
ഇന്‍ഡോര്‍ ടെസ്റ്റ്: ബംഗ്ലാദേശിന് ടോസ്; ഓപ്പണര്‍മാരെ നഷ്ടമായി
ഇന്‍ഡോര്‍ ടെസ്റ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം പിഴച്ചു. അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാരെ ബംഗ്ലാദേശിന് നഷ്ടമായി. ആറു റണ്‍സ് വീതം നേടിയ ഇംറുല്‍ ഖയസ്, ഷദ്മാന്‍ ഇസ്‍ലാം എന്നിവരാണ് വീണത്. ഇന്ത്യയുടെ ഉമേഷ് യാദവാണ് ആദ്യ വിക്കറ്റ് എറിഞ്ഞിട്ടത്. തൊട്ടടുത്ത ഓവറില്‍ ഇശാന്ത് ശര്‍മ്മയും വിക്കറ്റെടുത്തു. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് രണ്ടു വിക്കറ്റുകളും വീണത്. ഇതോടെ പ്രതിരോധത്തിലൂന്നിയാണ് ബംഗ്ലാദേശ് ബാറ്റിങ് തുടരുന്നത്. ടീം: ഇന്ത്യ- മായങ്ക് അഗര്‍വാള്‍, […]
തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചത് ആ രണ്ട് ബോളര്‍മാര്‍ ; വെളിപ്പെടുത്തലുമായി ആഡം ഗില്‍ക്രിസ്റ്റ്
ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരിലൊരാളാണ് ഓസ്ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ്. കളിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും കമന്ററി ബോക്സിലൂടെ ക്രിക്കറ്റില്‍ സജീവമായ ഗില്‍ക്രിസ്റ്റ് ഇപ്പോളിതാ കളിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളര്‍മാര്‍ ആരൊക്കെയായിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനേയും, ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനേയുമാണ് കളിച്ച് കൊണ്ടിരുന്നപ്പോള്‍ തന്നെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ച ബോളര്‍മാരായി ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. ക്രിക്കറ്റ് ഡോട്ട് കോം ഓസ്ട്രേലിയയോട് സംസാരിക്കവെയായിരുന്നു ഗില്‍ക്രിസ്റ്റിന്റെ ഈ […]
പിങ്ക് ബോള്‍ ടെസ്റ്റ് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി എട്ടു മണിവരെ; കാരണം ഇതാണ്
കൊല്‍ക്കത്ത: ഇന്ത്യ – ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിലെ ഓരോ ദിവസത്തെയും മത്സരം നേരത്തെ തുടങ്ങി രാത്രി എട്ടു മണിക്ക് അവസാനിപ്പിച്ചേക്കും. പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മഞ്ഞുകാലം ആരംഭിച്ചതിനാല്‍ സന്ധ്യ കഴിഞ്ഞുള്ള മഞ്ഞുവീഴ്ച മത്സരത്തെ ബാധിക്കുമെന്നതിനാലാണ് ബി.സി.സി.ഐ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്. മത്സരം നേരത്തെ ആരംഭിച്ച് എട്ട് മണിക്ക് അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ (സി.എ.ബി) അപേക്ഷ ബി.സി.സി.ഐ അംഗീകരിച്ചു. മത്സരം ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങി എട്ടുമണിക്ക് അവസാനിപ്പക്കണമെന്നായിരുന്നു സി.എ.ബിയുടെ അപേക്ഷ. നവംബര്‍ 22 […]
പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച് ഇന്ത്യ
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്‍പായി പിങ്ക് ബോളില്‍ പരിശീലനം നടത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. നേരത്തെ, രഹാനെ, പൂജാരെ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പിങ്ക് ബോളില്‍ നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കിയിരുന്നു. വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്ബരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു. എന്നാല്‍, നെറ്റ്‌സില്‍ ലൈറ്റ്‌സിന് കീഴിലോ, പിങ്ക് ബോളില്‍ മുഴുവന്‍ സമയമോ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയിട്ടില്ല. പേസര്‍, സ്പിന്നര്‍, ത്രോ ഡൗണ്‍സ് എന്നിങ്ങനെ […]
പിങ്ക് ബോളില്‍ രാത്രി പരിശീലനം നടത്താന്‍ കോഹ്‌ലിയും സംഘവും
ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍പ് പിങ്ക് ബോള്‍ ഉപയോഗിച്ച് രാത്രിയില്‍ പരിശീലനം നടത്താന്‍ ഒരുങ്ങി വിരാട് കോഹ്‌ലിയും സംഘവും. ഇന്ന് ഇന്‍ഡോറില്‍ വെച്ച് പിങ്ക് ബോള്‍ ഉപയോഗിച്ച് രാത്രിയില്‍ പരിശീലനം നടത്താനാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ടെസ്റ്റിന് മുന്‍പ് പിങ്ക് ബോളില്‍ പരിചയം നേടുക എന്ന ലക്‌ഷ്യം വെച്ചാണ് ഇന്ത്യ ഇന്ത്യ ഇന്ന് ഇന്‍ഡോറില്‍ വെച്ച് പരിശീലനം നടത്തുന്നത്. ഒന്നാം ടെസ്റ്റ് കഴിഞ്ഞ് രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മാത്രം ഉള്ളതുകൊണ്ടാണ് […]
പന്ത് തന്നെ തുടരുമെന്ന് ടീം ഇന്ത്യ, സഞ്ജുവിന് യോഗം വെള്ളം കൊടുക്കാന്‍
ന്യൂഡല്‍ഹി : ബംഗ്ലാദേശിനെതിരെ ട്വന്റി20 പരമ്ബരയിലും ഫോം തെളിക്കാനാകാത്ത റിഷഭ് പന്തിന് കൂടുതല്‍ അവസരം കൊടുക്കാന്‍ ടീം ഇന്ത്യയില്‍ ധാരണ. കൂടുതല്‍ അവസരം ലഭിച്ചാല്‍ ഭാവിയില്‍ പന്ത് മികവിലേക്ക് എത്തുമെന്ന് തന്നെയാണ് ടീം മാനേജുമെന്റ് ഇപ്പോഴും വിശ്വനസിക്കുന്നതത്രെ. മാധ്യമങ്ങളിലും ആരാധകര്‍ക്കിടയിലും പന്തിന്റെ മോശം ഫോമിനെക്കുറിച്ചുളള ചര്‍ച്ച സജീവമാണെങ്കിലും സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ഇപ്പോഴും അതത്ര കാര്യമാക്കിയിട്ടില്ല. പന്ത് നന്നായിക്കോളും എന്ന് തന്നെയാണ് മാനേജുമെന്റ് ഇപ്പോഴും വിശ്വസിക്കുന്നത്. ബംഗ്ലാദേശിനെതിരെ മൂന്ന് മത്സരത്തിലും ടീമിലുണ്ടായിരുന്ന പന്തിന് രണ്ട് തവണ ബാറ്റേന്താന്‍ […]
സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഷഫാലി
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ആഭ്യന്തര മത്സരം കാണാന്‍ അച്ഛന്റെ കയ്യില്‍ തൂങ്ങി ബന്‍സി ലാല്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു ഷഫാലി വര്‍മ. അന്ന് ഒമ്പതുകാരിയായ അവളെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. ആര്‍ത്തിരമ്പുന്ന കാണികള്‍ക്കിടയില്‍ അവളുടെ ശബ്ദവും മുഴങ്ങി. സച്ചിന്‍…. സച്ചിന്‍…. 2013 ലായിരുന്നു തന്റെ ഹീറോയുടെ കളി കാണാന്‍ അവള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്നത്. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഷഫാലിയുടെ സ്ഥാനം കാണികള്‍ക്കിടയിലല്ല, പകരം മൈതാനത്താണ്. ഇന്ത്യന്‍ വനിതാ ടീമില്‍ അംഗം. ഇന്ന് അവള്‍ക്ക് പ്രായം 15 വയസും […]
ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യക്ക്
ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പര ഇന്ത്യക്ക്. നാഗ്പൂരില്‍ ബംഗ്ലാദേശിനെ 30 റണ്‍സിന് തോല്‍പ്പിച്ചു. ട്വന്റി-ട്വന്റിയിലെ ഏറ്റവും മികച്ച ബൌളിങ് പ്രകടനം കാഴ്ചവെച്ച ദീപക് ചഹാറാണ് മത്സരത്തിലെയും പരമ്പരയിലെയും താരം. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 30 റണ്‍സ് അകലെ കൂടാരം കയറി. നാല് പന്ത് ബാക്കിനില്‍ക്കെ 144ന് ഓള്‍ ഔട്ട്. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് കടുവകളെ തകര്‍ത്തത്. വെറും 7 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചഹാറിന്റെ 6 വിക്കറ്റ് […]