മുൻ പേസർ വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സെലക്ടർ ഇൻസമാം-ഉൾ-ഹഖ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പ്രഖ്യാപനം. ഒക്ടോബർ 30നാണ് ഇതിഹാസ ബാറ്ററും മുൻ ക്യാപ്റ്റനുമായ ഇൻസമാം ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് 38 കാരനായ റിയാസിന്റെ ആദ്യ അസൈൻമെന്റ്. ഡിസംബർ 14 മുതലാണ് പാകിസ്ഥാൻ്റെ എവേ പരമ്പരകൾ ആരംഭിക്കുന്നത്. ഡിസംബർ 14 മുതൽ ജനുവരി […]
Sports
മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയവും ജിംനേഷ്യവും ഒരുങ്ങുന്നു
ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയവും ജിംനേഷ്യവും ഒരുങ്ങുന്നു. ഷമി ജനിച്ചുവളർന്ന ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഗ്രാമത്തിലാണ് ഇവ നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം അംറോഹ ജില്ലാ ഭരണകൂടം സംസ്ഥാന സർക്കാരിന് കൈമാറും. ഏകദിന ലോകകപ്പിലെ ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. അംറോഹ ജില്ലയിലെ സഹസ്പൂർ അലിനഗർ ഗ്രാമത്തിലാണ് മുഹമ്മദ് ഷമി ജനിച്ചുവളർന്നത്. മിനി സ്റ്റേഡിയവും ജിംനേഷ്യവും നിർമിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച അംറോഹ ജില്ലാ മജിസ്‌ട്രേറ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം […]
‘മറ്റ് കളിക്കാരുടെ പ്രകടനത്തെപ്പോലെ അയ്യരുടെ ഇന്നിംഗ്സ് പ്രശംസിക്കപ്പെട്ടില്ല’; ഗൗതം ഗംഭീർ
ഏകദിന ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ശ്രേയസ് അയ്യരായിരിക്കുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. ഫൈനലിൽ ഓസ്‌ട്രേലിയൻ സ്പിന്നർമാർക്കെതിരെ അയ്യർ നിർണായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പിലുടനീളമുള്ള അയ്യരുടെ യാത്രയെ പ്രശംസിച്ച ഗംഭീർ മറ്റ് കളിക്കാരുടെ പ്രകടനത്തെപ്പോലെ അയ്യരുടെ ഇന്നിംഗ്സ് പ്രശംസിക്കപ്പെട്ടില്ലെന്ന് ആരോപിച്ചു. ‘എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പിലെ ഏറ്റവും വലിയ ഗെയിം ചേഞ്ചർ ശ്രേയസ് അയ്യറാണ്. അദ്ദേഹത്തിന് പരിക്കേറ്റു, തന്റെ സ്ഥലത്തിനായി പോരാടേണ്ടിവന്നു. നോക്കൗട്ടിൽ 70 പന്തിൽ സെഞ്ച്വറി നേടുക എന്നത് […]
‘ഫൈനലിന് ആരാധകരെ കാത്തിരിക്കുന്നത് വമ്പൻ എയർ ഷോ’; പ്രധാനമന്ത്രി എത്തും
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന എയര്‍ ഷോ. ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ എയര്‍ ഷോ നടത്തുക. 10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്നതായിരിക്കും എയര്‍ ഷോ. ഇന്നും നാളെയും എയര്‍ ഷോയുടെ റിഹേഴ്സല്‍ നടക്കും. ഫൈനലിലെ എയര്‍ ഷോയുടെ റിഹേഴ്സല്‍ ഇന്ന് സ്റ്റേഡിയത്തിന് മുകളില്‍ തുടങ്ങി. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും […]
സ്കൂൾ പുസ്തകത്തിന്റെ ഭാഗമായി രോഹിത് ശർമയുടെ ജീവചരിത്രം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഇന്ത്യൻ നായകൻ രോഹിത്ത് ശർമയുടെ ജീവചരിത്രം ഉള്‍ക്കൊള്ളിച്ചുള്ള സ്കൂള്‍ പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനെക്കുറിച്ചുള്ള പാഠപുസ്തകത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ജനറല്‍ നോളേജ് പാഠപുസ്തകത്തിലാണ് ഈ പാഠഭാഗമുള്ളതെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. ഇന്ത്യൻ എക്‌സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. പ്രശസ്ത സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറായ മുഫദല്‍ വൊഹ്റയാണ് ഈ ചിത്രം ആദ്യം എക്സിലൂടെ ഇന്ത്യൻ ആരാധകര്‍ക്കായി […]
‘നിന്റെ മുഖം കണ്ടാലേ ആളുകൾ എന്നെ തിരിച്ചറിയൂ, ലോകം എന്നെ അറിയുന്നത് നിന്നിലൂടെ‘; വൈറലായി ഷമിയുടെ മുൻ ഭാര്യയുടെ വിഡിയോ
ലോകകപ്പ് സെമി ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് ഷമിയ്‌ക്ക് ആശംസാപ്രവാഹമാണ്. എന്നാൽ ഇതിനിടെ ഷമിയുമായി വേർപിരിഞ്ഞ് ജീവിക്കുന്ന ഭാര്യ ഹസിൻ ജഹാനും ഷമിയെ പ്രശംസിച്ച് രംഗത്തെത്തി. ശുദ്ധമായ സ്നേഹം എന്ന കുറിപ്പോടെയാണ് ഹസിന്റെ വിഡിയോ.എന്നാൽ ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യന്‍ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എന്നാല്‍ ഷമിയ്‌ക്ക് ആശംസകൾ ഇല്ലെന്നും ഹസിൻ ജഹാന്‍ പറഞ്ഞത്.സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ, സജീവമായ ഒരു സോഷ്യൽ മീഡിയ താരമാണ് ഹസിൻ ജഹാൻ. റീൽസ് വിഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് […]
ദക്ഷിണാഫ്രിക്ക പുറത്തായപ്പോൾ പഴി സംവരണത്തിന്; 2016ൽ വന്ന സംവരണത്തിനു മുൻപ് ദക്ഷിണാഫ്രിക്ക എത്ര കപ്പടിച്ചു?
പതിവുപോലെ ദക്ഷിണാഫ്രിക്ക നിർണായക കളിയിൽ ചോക്ക് ചെയ്തു. അവിടെ പഴി സംവരണത്തിനും ബാവുമയ്ക്കും. സംവരണമേ മോശം, ബാവുമ വേസ്റ്റ് എന്ന നറേഷനുകളാണ് പൊതുവെ. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം സംവരണത്തെപ്പറ്റി എന്ന മറവിൽ മറ്റ് ന്യൂനപക്ഷ സംവരണത്തെയടക്കം ആക്രമിക്കുന്ന, നനഞ്ഞയിടം കുഴിക്കുന്നവരുമുണ്ട്. ഏകദിനത്തിൽ 44 ശരാശരിയിൽ 89 സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന മനുഷ്യനാണ് ടെംബ ബാവുമ. ഈ ലോകകപ്പ് അയാൾക്ക് നിരാശയുടേതായി. അത് ആർക്കുമുണ്ടാകാവുന്നതാണ്. കോഹ്ലി കുറേ നാൾ ഫോം ഡിപ്പിലായിരുന്നല്ലോ. ജോസ് ബട്ട്ലർ, ബാബർ അസം എന്നിങ്ങനെ […]
മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിൽ; ഇന്ത്യയുമായുള്ള കലാശപ്പോര് ഞായറാഴ്ച
ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ. മൂന്ന് വിക്കറ്റ് ജയത്തോടെയാണ് ഓസ്‌ട്രേലിയ ഫൈനലിൽ പ്രവേശിച്ചത്. ഇനി ഇന്ത്യയുമായാണ് ഓസീസിന്റെ കലാശപ്പോര്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക. അഞ്ച് തവണ ജേതാക്കളായ ഓസ്‌ട്രേലിയ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. 20 വർഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയും ഇന്ത്യയും ഫൈനലിൽ നേർക്കുനേർ വരുന്നത്. 2003 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പൻ തോൽവി ഏറ്റുവാങ്ങാനായിരുന്നു അന്ന് ഇന്ത്യയുടെ വിധി. സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറും കളം നിറഞ്ഞുകളിച്ചെങ്കിലും തോറ്റ് […]
ഡേവിഡ് മില്ലറിൻ്റെ ഒറ്റയാൾ പോര്; ഓസ്ട്രേലിയൻ ബൗളർമാർ തീതുപ്പിയപ്പോൾ പ്രോട്ടീസ് 212ന് ഓൾ ഔട്ട്
ലോകകപ്പിലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് 213 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49.4 ഓവറിൽ 211 റൺസിന് ഓൾ ഔട്ടായി.101 റൺസ് നേടി ചെറുത്തുനിന്ന ഡേവിഡ് മില്ലറാണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരമേല്പിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്. കൃത്യതയാർന്ന ബൗളിംഗും തകർപ്പൻ ഫീൽഡും ഒപ്പം പിച്ചിലെ അസിസ്റ്റും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക […]
ബാബർ അസമിനു പകരക്കാരായി ഷഹീൻ അഫ്രീദിയും ഷാൻ മസൂദും; പാകിസ്താൻ്റെ പുതിയ ക്യാപ്റ്റന്മാരെ പ്രഖ്യാപിച്ച് പിസിബി
ക്യാപ്റ്റൻ സ്ഥാനം രാജിവച്ച ബാബർ അസമിനു പകരക്കാരെ പ്രഖ്യാപിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പേസർ ഷഹീൻ അഫ്രീദി ടി-20യിൽ പാക് നായകനാവുമ്പോൾ ഷാൻ മസൂദാണ് ടെസ്റ്റ് ക്യാപ്റ്റൻ. ഏകദിന ക്യാപ്റ്റനെ തീരുമാനിച്ചിട്ടില്ല. മുഹമ്മദ് ഹഫീസ് ആണ് പാകിസ്താൻ പുരുഷ ടീമിൻ്റെ പുതിയ ഡയറക്ടർ ഓഫ് ക്രിക്കറ്റ്. മിക്കി ആർതറിനു പകരക്കാരനായാണ് ഹഫീസിനെ ചുമതല ഏല്പിച്ചത്. ഇന്ത്യയിൽ നടന്ന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താൻ ടീം കാഴ്ചവച്ച മോശം പ്രകടനങ്ങൾക്കു പിന്നാലെയാണ് ബാബർ ക്യാപ്റ്റൻസി രാജിവച്ചത്. ലോകകപ്പിൽ വ്യക്തിപരമായും നിരാശപ്പെടുത്തിയ […]