ദുരന്തങ്ങൾ വിട്ടൊഴിയാതെ ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യം ടോസിൽ പരാജയപ്പെട്ടു, പിന്നീട് ബാറ്റിംഗിലും! ടോസ് നഷ്ടപ്പെട്ട് ഷാർജയിൽ ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിരയെ ട്രെന്റ് ബൗൾട്ടും ബുറയും ചേർന്ന് വരിഞ്ഞു മുറുക്കുകയായിരുന്നു. തുടക്കം തന്നെ പിഴച്ച ചെന്നൈക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു ട്രെന്റ് ബൗൾട്ടും ബുറയും ചേർന്ന് മുൻ നിരയെ കശാപ്പ് ചെയ്തപ്പോൾ രാഹുൽ ചഹാർ വാലറ്റത്തെ എറിഞ്ഞിട്ടു. സാം കറന്റെ (52) അർദ്ധ സെഞ്ച്വറി കഴിഞ്ഞാൽ 16 റൺസെടുത്ത […]
Sports
അനായാസം ആർസിബി; 8 വിക്കറ്റ് ജയം
കൊൽക്കത്ത നൈറ്റ് റൈഡെഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അനായാസ ജയം. 8 വിക്കറ്റിന് കൊൽക്കത്തയെ തകർത്ത ബാംഗ്ലൂർ ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം സജീവമാക്കി. 85 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ 13.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. 25 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഓപ്പണർമാർ ചേർന്ന് ആദ്യ വിക്കറ്റിൽ 46 റൺസ് കൂട്ടുകെട്ടുണ്ടാക്കിയപ്പോൾ തന്നെ കൊൽക്കത്ത ചിത്രത്തിൽ നിന്ന് മാഞ്ഞിരുന്നു. ഏഴാം ഓവറിൽ ആദ്യ ബൗളിംഗ് ചേഞ്ചുമായെത്തിയ […]
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണക്കും യുവന്റസിനും ജയത്തുടക്കം
ചാമ്പ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പി.എസ്.ജിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. പാരീസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് വിജയിച്ചത്. മറ്റ് മത്സരങ്ങളില്‍ ബാഴ്സലോണയും യുവന്റസും വിജയം കണ്ടപ്പോള്‍, ചെല്‍സി – സെവിയ മത്സരം സമനിലയില്‍ കലാശിച്ചു. പിഎസ്ജിയെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ചു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസും മാര്‍ക്കസ് റാഷ്ഫോര്‍ഡും യുണൈറ്റഡിന്റെ വിജയഗോള്‍ നേടി. 23ാം പെനല്‍റ്റിയിലൂടെയായിരുന്നു ഫെര്‍ണാണ്ടസ് ലക്ഷ്യം കണ്ടത്. എന്നാല്‍ സെല്‍ഫ്‌ഗോളിലൂടെ പിഎസ്ജി സമനില പിടിച്ചെങ്കിലും 87ാം മിനുറ്റില്‍ മാര്‍ക്കസ് […]
ധവാന്റെ സെഞ്ചുറി പാഴായി; പഞ്ചാബിന് തുടർച്ചയായ മൂന്നാം ജയം
ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് അനായാസ ജയം. 5 വിക്കറ്റിനാണ് പഞ്ചാബ് ടേബിൾ ടോപ്പർമാരെ കീഴ്പ്പെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം ജയം കുറിച്ചത്. 165 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 19 ഓവറിൽ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. 53 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ. ഗ്ലെൻ മാക്സ്‌വെൽ (32), ക്രിസ് ഗെയിൽ (29) എന്നിവരും പഞ്ചാബിനായി തിളങ്ങി. പതിവിനു വിപരീതമായി ലോകേഷ് രാഹുൽ ആക്രമിച്ചാണ് കളിച്ചത്. അത് രാഹുലിനു […]
ചെന്നൈക്കും ജയത്തിനുമിടയിൽ ബട്‌ലറുടെ തകർപ്പൻ ഇന്നിംഗ്സ്; രാജസ്ഥാന് 7 വിക്കറ്റ് ജയം
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയത്. 126 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകൾ ബാക്കി നിൽക്കെ വിജയ റൺ കുറിക്കുകയായിരുന്നു. 48 പന്തുകളിൽ 70 റൺസെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാൻ്റെ വിജയശില്പി. സ്റ്റീവ് സ്മിത്ത് (26), ബെൻ സ്റ്റോക്സ് (19) എന്നിവരും രാജസ്ഥാൻ സ്കോറിൽ സംഭാവന നൽകി. ചെന്നൈക്കായി ദീപക് ചഹാർ രണ്ട് […]
ഐപിഎല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍ ഓവര്‍ സണ്‍ഡേ
ഐ.പി.എല്ലില്‍ ഇന്നലെ നടന്നത് സൂപ്പര്‍ ഓവര്‍ സണ്‍ഡേ. ആദ്യ മത്സരത്തില്‍ ജയിച്ച കൊല്‍ക്കത്തയും രണ്ടാം മത്സരത്തില്‍ ജയിച്ച പഞ്ചാബും സൂപ്പര്‍ ഓവറുകളിലാണ് ജയം സ്വന്തമാക്കിയത്. പഞ്ചാബ്- മുംബൈ മത്സരമാണ് ഏറ്റവും ആവേശകരമായത്. വിജയികളെ നിര്‍ണയിച്ചത്, രണ്ടാം സൂപ്പര്‍ ഓവറില്‍ ! നിശ്ചിത ഓവര്‍ മത്സരവും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയതോടെയാണ് രണ്ടാം സൂപ്പര്‍ ഓവറില്‍ വിജയികളെ നിര്‍ണയിച്ചത്. ഹൈദരാബാദ് കൊല്‍കത്ത മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍കത്ത നിശ്ചിത ഓവറില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റ് […]
ഉത്തപ്പയും സ്മിത്തും തകര്‍ത്തു; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് 178 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 178 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 177 റണ്‍സ് നേടി. ആറ് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും. ഓപ്പണിംഗില്‍ മാറ്റവുമായാണ് രാജസ്ഥാന്‍ ബാറ്റിംഗിന് ഇറങ്ങിയത്. ബെന്‍ സ്റ്റോക്‌സിനൊപ്പം റോബിന്‍ ഉത്തപ്പ ക്രീസിലെത്തുകയായിരുന്നു. ഓപ്പണര്‍ റോള്‍ തനിക്ക് […]
അഗ്നിപരീക്ഷ കടന്ന് അര്‍ജന്‍റീന; ഹാട്രിക്കടിച്ച നെയ്‍മര്‍ ബ്രസീലിന് വിജയം സമ്മാനിച്ചു
ഫിഫ ലോകകപ്പ് യോഗത്യാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്‍റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്‍റീന ബൊളീവിയെയും തോല്‍പ്പിച്ചു. അതേസമയം ഇക്വഡര്‍ ശക്തരായ ഉറുഗ്വെയെ അട്ടിമറിച്ചു. ചിലി- കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പരാഗ്വെ എവേ ഗ്രൗണ്ടില്‍ വെനെസ്വേലയെ മറികടന്നു. 2022 ലോകകപ്പിലേക്കുള്ള യോഗ്യത ലക്ഷ്യമിട്ടുള്ള മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്‍റെ മിന്നും ജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതെത്തി. സൂപ്പര്‍ താരം നെയ്‍മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‍റെ തലവര മാറ്റിമറിച്ചത്. […]
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. യുവന്‍റസിന്‍റെ മിന്നും താരമായ റൊണാള്‍ഡോ നിലവില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഫ്രാന്‍സിനെതിരായ യുവേഫ ലീഗില്‍ പോര്‍ച്ചുഗലിന് വേണ്ടി 90 മിനിറ്റും കളത്തിലിറങ്ങി കളിച്ചിരുന്നു. ബുധനാഴ്ച്ച സ്വീഡനെതിരായ പോര്‍ച്ചുഗലിന്‍റെ മല്‍സരത്തിനായി തയ്യാറെടുക്കവെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ ക്വാറന്‍റൈനില്‍ പോയിരിക്കുകയാണ് താരം. ഒരു വിധ രോഗലക്ഷണങ്ങളും താരത്തിന് പ്രകടമായിട്ടില്ലെന്നും ടീമില്‍ കോവിഡ് പോസിറ്റീവ് ആയ ഏക താരമാണ് ക്രിസ്റ്റ്യാനോ […]
മധുര പ്രതികാരം; വില്ല്യംസണിന്റെ ഒറ്റയാൾ പോരാട്ടവും മറികടന്ന് ചെന്നൈക്ക് 20 റൺസ് ജയം
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. 20 റൺസിനാണ് ചെന്നൈ ഹൈദരാബാദിനെ കീഴ്പ്പെടുത്തിയത്. 168 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടാനേ സാധിച്ചുള്ളൂ. 57 റൺസെടുത്ത കെയിൻ വില്ല്യംസൺ പൊരുതിയെങ്കിലും മറ്റൊരു ബാറ്റ്സ്മാനും അദ്ദേഹത്തിനു പിന്തുണ നൽകിയില്ല. അവസാന ഓവറുകളിൽ റാഷിദ് ഖാൻ പൊരുതി നോക്കിയെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ചെന്നൈക്കായി ഡ്വെയിൻ ബ്രാവോയും കരൺ ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇന്നിംഗ്സിൻ്റെ ഒരു […]












