Football Sports

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്

പ്രീക്വാർട്ടര്‍ കാണാതെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ബയേണാണ് ബാഴ്സയെ കീഴടക്കിയത്. ആരാധകർ കാത്തിരുന്ന പോരാട്ടത്തില്‍ അത്ഭുതങ്ങളൊന്നും കാണിക്കാന്‍ ബാഴ്സക്കായില്ല. ബയേണിന് മുന്നില്‍ വീണതോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ബയേൺ, ചെല്‍സി, യുവന്‍റെസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പന്‍മാർ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടിലെത്തി. ലീഗിലെ മറ്റുകളികള്‍ നോക്കിയാല്‍ നേരത്തെേ പ്രീക്വാട്ടർ ബെർത്തുറപ്പിച്ച ചെല്‍സിയെ സമനിലയില്‍ വരിഞ്ഞ് മുറുക്കി റഷ്യന്‍ പട […]

Cricket Sports

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. ആർ അശ്വിൻ, മുഹമ്മദ് സിറാജ്, മായങ്ക് അഗർവാൾ എന്നിവരൊക്കെ റാങ്കിംഗിൽ നേട്ടമുണ്ടാക്കി. ന്യൂസീലൻഡ് പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് മൂവർക്കും ഗുണമായത്. ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തി. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് അശ്വിൻ രണ്ടാമത് എത്തിയത്. ഇംഗ്ലണ്ടിൻ്റെ ബെൻ സ്റ്റോക്സ്, ഇന്ത്യൻ താരം രവീന്ദ്ര ജഡേജ എന്നിവരെയാണ് അശ്വിൻ പിന്തള്ളിയത്. പരമ്പരയിൽ തകർപ്പൻ ഫോമിലായിരുന്ന അശ്വിൻ 14 വിക്കറ്റും 70 റൺസും നേടിയിരുന്നു. ഓൾറൗണ്ടർമാരിൽ വിൻഡീസിൻ്റെ ജേസൻ […]

Football Sports

ഐഎസ്എൽ; ഈസ്റ്റ് ബംഗാളിനെ കീഴടക്കി ആദ്യ വിജയം നേടി ഗോവ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി എഫ്.സി ഗോവ. എസ്.സി.ഈസ്റ്റ് ബംഗാളിനെ മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്താണ് ഗോവ വിജയം നേടിയത്. ഈ വിജയത്തോടെ ഗോവ പോയന്റ് പട്ടികയില്‍ 10-ാം സ്ഥാനത്തെത്തി. ഗോവയ്ക്ക് വേണ്ടി ആല്‍ബെര്‍ട്ടോ നൊഗുവേര ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഓര്‍ഗെ ഓര്‍ട്ടിസും ലക്ഷ്യം കണ്ടു. ആന്റോണിയോ പെറോസേവിച്ചിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈസ്റ്റ് ബംഗാളിനായി ആന്റോണിയോ പെറോസേവിച്ച് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആമിര്‍ ഡെര്‍വിസേവിച്ചും ലക്ഷ്യം കണ്ടു. നാല് മത്സരങ്ങളില്‍ […]

Football Sports

സന്തോഷ് ട്രോഫി ഫുട്ബോൾ; കേരളം ഫൈനല്‍ റൗണ്ടില്‍

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിലാണ് കേരളം പുതുച്ചേരിയെ തോല്‍പിച്ചത്. മൂന്നു മത്സരങ്ങളും വിജയിച്ച് ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് പ്രവേശനം. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. 21-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ട് കേരളത്തിന് ലീഡ് നല്‍കി. മൂന്നു മിനിറ്റിനുള്ളില്‍ അര്‍ജുന്‍ ജയരാജിലൂടെ കേരളം രണ്ടാം ഗോളും നേടി. എന്നാൽ 39-ാം മിനിറ്റില്‍ അന്‍സണ്‍ സി […]

Football Sports

സീസണിലെ ആദ്യ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്; ഒഡീഷയെ 2-1 ന് കീഴടക്കി

ഐ.എസ്.എല്ലിൽ ഈ സീസണിലെ ആദ്യ ജയവുമായി കേരളബ്ലാസ്റ്റേഴ്‌സ് . പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഒഡീഷ എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചത്. അൽവാരോ വാസ്‌ക്വസ്, മലയാളി താരം പ്രശാന്ത് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. മൂന്ന് ഗോളുകളും സംഭവിച്ചത് രണ്ടാം പകുതിയിലായിരുന്നു. രണ്ടാം പകുതിയടെ 62ാം മിനുറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാത്തിരുന്ന ഗോൾ എത്തിയത്. വാസ്‌കെസാണ് പന്ത് വലക്കുള്ളിലാക്കിയത്. അഡ്രിയാൻ ലൂണയുടെ പാസാണ് വാസ്‌കെസ് വലയിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സിനെ നിലനിർത്തിയത്. 85ാം മിനുറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ […]

Sports

ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: പിവി സിന്ധു ഫൈനലില്‍

ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനല്‍സില്‍ ഇന്ത്യൻ താരം പി വി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനൽ പ്രവേശനം. ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് സിന്ധുവിന്റെ എതിരാളി. മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു യമാഗുച്ചിയെ കീഴടക്കിയത്. മത്സരം ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്നു. മൂന്നാം റാങ്കിലുള്ള ജപ്പാനീസ് താരത്തിനെതിരേ ഏഴാം റാങ്കിലുള്ള സിന്ധു മികച്ച തുടക്കം കുറിച്ചു. ആദ്യ ഗെയിം 21-15ന് സ്വന്തമാക്കി. […]

Cricket Sports

മുംബൈയിൽ ഇന്ത്യക്കെതിരെ മുംബൈക്കാരന്റെ വിക്കറ്റ് വേട്ട; രക്ഷപ്പെടുത്തി മായങ്ക് അഗർവാൾ

ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 285 റൺസെന്ന നിലയിലാണ്. 146 റൺസെടുത്ത് പുറത്താവാതെ നിൽക്കുന്ന മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തുന്നത്. അഗർവാളിനൊപ്പം അക്സർ പട്ടേലും (32) ക്രീസിൽ തുടരുകയാണ്. ഇന്ത്യക്ക് നഷ്ടമായ 6 വിക്കറ്റുകളും അജാസ് പട്ടേലാണ് സ്വന്തമാക്കിയത്. (india innings day newzealand) മികച്ച തുടക്കമാണ് മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് […]

Football Sports

800 കരിയർ ഗോളുകൾ; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ

സീനിയർ കരിയറിൽ 800 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗീസ് സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ ആഴ്സണലിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിലാണ് താരം ഈ നേട്ടം കുറിച്ചത്. ആഴ്സണലിനെതിരെ ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ ആകെ ഗോളുകളുടെ എണ്ണം 801 ആയി ഉയർത്തി. (cristiano ronaldo 800 goals) 1097 ഔദ്യോഗിക മത്സരങ്ങളിൽ നിന്നാണ് പോർച്ചുഗൽ താരം 801 ഗോളുകൾ സ്വന്തമാക്കിയത്. 2002 ഒക്ടോബർ 7ന് ബ്രാഗക്കെതിരെ സ്പോർട്ടിംഗ് ലിസ്ബണു […]

Cricket Sports

‘പരമ്പര നേടാന്‍ കോലിപ്പട’; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോലി തിരിച്ചെത്തുന്നതാണ് ശ്രദ്ധേയം. മുംബൈയിൽ രാവിലെ 9.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു.കാണ്‍പൂര്‍ ടെസ്റ്റിനിടെ കഴുത്തിലെ പരിക്ക് അലട്ടിയിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹ കളിക്കാന്‍ സജ്ജമെന്ന് വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ കാലാവസ്ഥ കൂടി പരിഗണിച്ചാവും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നും കോലി പറഞ്ഞു. വിരാട് കോലി […]

Cricket Sports

ഇനി ഐപിഎലിൽ മെഗാ താരലേലം ഉണ്ടാവില്ലെന്ന് റിപ്പോർട്ട്

ഐപിഎലിൽ ഇനി മുതൽ മെഗാ താര ലേലങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. 2022 സീസനു മുന്നോടിയായി നടക്കുന്ന ലേലമാവും അവസാനത്തേതെന്നും ഇനി മെഗാ ലേലം ഉണ്ടാവില്ലെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 സീസണു മുൻപുള്ള മെഗാ ലേലം അടുത്ത മാസം നടക്കുമെന്നാണ് റിപ്പോർട്ട്. (no ipl mega auction) അടുത്ത സീസൺ മുതൽ 10 ടീമുകളാണ് ഉണ്ടാവുക. നിലവിലുള്ള ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടതോടെ പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് മൂന്ന് താരങ്ങളെ വീതം ലേലത്തിനു […]