Football Sports

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം, ലക്ഷദ്വീപിനെ തോൽപിച്ചത്ത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്

സന്തോഷ് ട്രോഫി ദക്ഷിണ മേഖല മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ കേരളം 3-0 ന് ലീഡെടുത്തു. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വേണ്ടവിധത്തില്‍ അത് മുതലാക്കാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ല. കേരളത്തിനുവേണ്ടി നിജോ ഗില്‍ബര്‍ട്ട്, ജെസിന്‍, രാജേഷ് എസ്, അര്‍ജുന്‍ ജയരാജ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ തന്‍വീറിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 82-ാം മിനിട്ടില്‍ പകരക്കാരനായി വന്ന രാജേഷിലൂടെ […]

Cricket Sports

ഐപിഎല്‍ 2022; താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത്

ഐപിഎല്‍ 2022ലെ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടികയായി. നായകന്‍ എം എസ് ധോണി ഉള്‍പ്പെടെ നാലു കളിക്കാരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തി. ധോണിക്ക് പുറമെ രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. (ipl2022) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ച വിരാട് കോലി(15 കോടി), ഓസ്ട്രലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെൽ(11 കോടി), പേസ് ബൗളര്‍ മുഹമ്മദ് സിറാജ് 7 കോടി) എന്നിവരെയാണ് റോയല്‍ […]

Football Sports

ബലോൻ ദ് ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ചരിത്ര നേട്ടവുമായി ലയണൽ മെസി

ബലോൻ ദ് ഓർ പുരസ്‌കാരം ലയണൽ മെസിക്ക്. ഏഴാം തവണയും ബലോൻ ദ് ഓർ സ്വന്തമാക്കിയാണ് മെസി ചരിത്രം രചിച്ചത്. ഇന്ന് പുലർച്ചെ പാരീസിൽ നടന്ന ചടങ്ങിലാണ് ഫുട്ബോളിലെ വിഖ്യാത പുരസ്കാരത്തിന് അർജന്റീനയുടെയും പിഎസ്ജിയുടെയും താരമായ മെസി അർഹനായത്. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വർഷങ്ങളിൽ മെസി ബലോൻ ദ് ഓർ നേട്ടം പേരിലെഴുതിയിരുന്നു. മെസി മറികടന്നത്ത് പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്‌കിയെയാണ്. മെസിക്ക് നിർണായകമായത് കോപ അമേരിക്ക കിരീട നേട്ടമാണ്. […]

Cricket Sports

കാൺപൂർ ടെസ്റ്റിൽ ന്യൂസീലൻഡിന് വീരോചിത സമനില

കാൺപൂർ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലൻഡിന് വീരോചിത സമനില. 284 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 4 വിക്കറ്റ് വീഴ്ത്തി. രവിചന്ദ്ര അശ്വിൻ മൂന്നും അക്‌സർ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റുകൾ വീതവും നേടി. അവിശ്വസനീയം എന്നല്ലാതെ ന്യൂസീലാൻഡ് ഇന്നിംഗ്‌സിനെ വിശേഷിപ്പിക്കാൻ കഴിയില്ല. അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് കിവികൾ സമനില പിടിച്ചത്. ഇന്ത്യൻ സ്പിന്നർമാർ നിറഞ്ഞാടിയ അഞ്ചാം ദിനത്തിൽ […]

Football Sports

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില

ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില. സീസണിലെ മൂന്നാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് 1-1ന് തുല്യത കണ്ടെത്തുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയോടെ മടങ്ങുന്നത്. ആഷിഖ് കുരുണിയന്‍റെ ഗോളില്‍ മുന്നിലെത്തിയ ബിഎഫ്‌സി ആഷിഖിന്‍റെ തന്നെ ഓണ്‍ഗോളില്‍ ജയം കൈവിടുകയായിരുന്നു. 84ാം മിനിറ്റിലായിരുന്നു ബംഗ്ലൂരിനായി ആഷിഖ് ഗോൾ നേടിയത്. നാല് മിനിറ്റുകൾക്കിപ്പുറം 88ാം മിനിറ്റിൽ സെൽഫ് ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സിന് അർഹിക്കാത്ത സമനിലയും നൽകി. ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ഐഎസ്എല്ലിൽ ഈ […]

Cricket Sports

രണ്ടാം സെഷനിൽ തിരിച്ചടിച്ച് ഇന്ത്യ: അക്സറിന് 5 വിക്കറ്റ്; ന്യൂസീലൻഡ് 296 റൺസിന് ഓൾഔട്ട്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ന്യൂസീലൻഡ് 296 റൺസിന് എല്ലാവരും പുറത്ത്. 5 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലാണ് കിവീസിനെ തകർത്തത്. 95 റൺസെടുത്ത ടോം ലതം കിവീസ് ടോപ്പ് സ്കോററായപ്പോൾ വിൽ യങും (89) തിളങ്ങി. ഓപ്പണർമാരെക്കൂടാതെ വേറെ ഒരാൾക്കും ന്യൂസീലൻഡ് നിരയിൽ തിളങ്ങാനായില്ല. ഓപ്പണർമാർ കഴിഞ്ഞാൽ 23 റൺസെടുത്ത 8ആം നമ്പർ താരം കെയിൽ ജമീസൺ ആണ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി അക്സർ പട്ടേൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ 3 […]

Football Sports

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾക്കുള്ള കേരള ടീം പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പരിശീലകൻ ബിനോ ജോർജ് പ്രഖ്യാപിച്ചിരിക്കുന്നത്. ജിജോ ജോസഫ് ആണ് നായകൻ. കേരളത്തിനൊപ്പം ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആൻഡമാൻ നിക്കോബാർ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്. ഗ്രൂപ്പിലെ ചാമ്പ്യന്മാർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. യോഗ്യതാ ഘട്ടവും ഫൈനൽ റൗണ്ടും കേരളത്തിൽ തന്നെയാണ് നടക്കുക. കേരള ടീം: മിഥുൻ, ഹജ്മൽ, സഞ്ചു ഗണേഷ്, നൗഫൽ, മുഹമ്മദ്‌ ആസിഫ്, രാജേഷ്, മുഹമ്മദ്‌ ഷഫീഖ്, വിപിൻ തോമസ്, മുഹമ്മദ്‌ അജ്സൽ, […]

Cricket Sports

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് സെഞ്ചുറി; 300 കടന്ന് ഇന്ത്യ

അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് സെഞ്ചുറി. കാണ്‍പൂരില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് ശ്രേയസ് സെഞ്ചുറി നേടിയത്. 105 റണ്‍സ് നേടിയ ശ്രെയസ് പുറത്തായി. കൂടാതെ അരങ്ങേറ്റ മത്സരത്തില്‍ അപൂര്‍വനേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യര്‍. ആരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടകിയിലാണ് ശ്രേയസ് ഇടം പിടിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന 16-ാം ഇന്ത്യന്‍ താരമാണ് ശ്രേയസ്. കൂടാതെ ന്യൂസീലന്‍ഡിനെതിരെ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരം, […]

Football Sports

ഐഎസ്എൽ: ആവേശപ്പോരിൽ ബെംഗളൂരുവിനെ വീഴ്ത്തി ഒഡീഷ

ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി വിജയത്തുടക്കമിട്ട് ഒഡീഷ എഫ് സി. ജാവി ഹെർണാണ്ടസ് നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഓഡീഷയുടെ വിജയം. ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി വിജയത്തുടക്കമിട്ട് ഒഡീഷ എഫ് സി. ജാവി ഹെർണാണ്ടസ് നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് ഓഡീഷയുടെ വിജയം. ഇരുപതാം മിനിറ്റിൽ ഹെക്ടർ റോഡസിൻറെ ഗോൾ ലൈൻ സേവിനെത്തുടർന്ന് ലഭിച്ച കോർണറിൽ നിന്ന് അലൻ കോസ്റ്റ ബെംഗളൂരു എഫ്‌സിയെ ഒപ്പമെത്തിച്ചു. […]

Cricket Sports

ഐപിഎൽ 2022 ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 15ആം സീസൺ ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈയിലാവും ഉദ്ഘാടന മത്സരം. മത്സരക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടിന് തന്നെ ലീഗ് ആരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചു എന്നാണ് സൂചന. ക്രിക്ക്‌ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. (IPL kick off April) അടുത്ത സീസൺ മുതൽ 10 ടീമുകളും 74 മത്സരങ്ങളുമാണ് ഉള്ളത്. 60 ദിവസങ്ങളോളം നേണ്ട് നിൽക്കുന്ന സീസണാവും നടക്കുക. ജൂൺ നാലിനോ അഞ്ചിനോ ആവും ഫൈനൽ. ഓരോ ടീമിനും 14 […]