ഐഎസ്എലിൽ ബെംഗളൂരു എഫ്സിയും എടികെ മോഹൻബഗാനും തമ്മിലുള്ള മത്സരം സമനിലയിൽ. ആകെ 6 ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ടീമുകളും മൂന്ന് ഗോൾ വീതം അടിച്ചു. ക്ലെയ്റ്റൺ സിൽവ, ഡാനിഷ് ഫാറൂഖി ഭട്ട്, പ്രിൻസ് ഇബാറ എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ സുഭാശിഷ് ബോസ്, ഹ്യൂഗോ ബോമസ്, റോയ് കൃഷ്ണ എന്നിവർ എടികെയുടെ ഗോൾ സ്കോറർമാരായി. മത്സരത്തിൻ്റെ 13ആം മിനിട്ടിൽ സുഭാശിഷ് ബോസിലൂടെ മോഹൻബഗാനാണ് ഗോൾ വേട്ട ആരംഭിച്ചത്. കോർണറിൽ തലവച്ചായിരുന്നു ഗോൾ. അഞ്ച് മിനിട്ടുകൾക്കുള്ളിൽ ബെംഗളൂരു […]
Sports
ആഷസ്; കരുത്തോടെ ഓസ്ട്രേലിയ
ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായ നിലയിൽ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ആതിഥേയർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണ് നേടിയിരിക്കുന്നത്. മികച്ച ഒന്നാം ഇന്നിംഗ്സ് സ്കോർ നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കാനാവും ഓസീസിൻ്റെ പദ്ധതി. ഡെവിഡ് വാർണർ 95 റൺസെടുത്ത് പുറത്തായപ്പോൾ മാർനസ് ലബുഷെയ്ൻ (95), സ്റ്റീവ് സ്മിത്ത് (18) എന്നിവർ ക്രീസിൽ തുടരുകയാണ്. (ashes test australia batting) മാർക്കസ് ഹാരിസിനെ (3) വേഗം നഷ്ടമായ ഓസ്ട്രേലിയ പിന്നീട് ഇംഗ്ലണ്ടിന് അവസരങ്ങളൊന്നും നൽകിയില്ല. […]
ഏകദിനത്തില്‍ കളിക്കും; രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ല; വിരാട് കോലി
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് വിരാട് കോലി. അഭ്യൂഹങ്ങൾ തള്ളിയായിരുന്നു മുൻ ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുടെ മറുപടി. ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് അറിയിച്ചത് മുഖ്യ സെലക്ടറാണ്. സെലക്ഷൻ കമ്മിറ്റി യോഗത്തിന് ഒന്നര മണിക്കൂർ മുമ്പാണ് കോലി ഇക്കാര്യം അറിയിച്ചത്. ഏകദിന നായകപദവി നഷ്ടമായ ശേഷം വിരാട് കോലിയുടെ ആദ്യ പ്രതികരണം കൂടിയാണിത്. രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിക്കാൻ എതിർപ്പില്ലെന്നും വിരാട് കോലി വ്യക്തമാക്കി. ‘ദക്ഷിണാഫ്രിക്കന്‍ […]
ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് കോലി മാധ്യമങ്ങളെ കാണുക. പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കും. ഏകദിന നായകപദവി നഷ്ടമായ ശേഷം കോലി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു ട്വീറ്റിലൂടെയായിരുന്നു ബി.സി.സി.ഐ പുതിയ നായകനെ തീരുമാനിച്ചത്. അതിനാൽ തന്നെ കോലിയുടെ ആദ്യ പ്രതികരണത്തിന് ഏറെ പ്രാധാന്യമുണ്ട്. രോഹിത്ത് ശര്‍മ്മയുമായി ഭിന്നതയിലെന്നും ഏകദിന പരമ്പരയിൽ […]
ഐഎസ്എൽ: ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. അതേസമയം മത്സരത്തില്‍ കേരളത്തിന്റെ രണ്ട് ഗോളുകള്‍ നിഷേധിച്ചു. 37-ാം മിനിറ്റുല്‍ ഒരു ലോങ്ങ് ത്രോയില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ ലീഡ് നേടി. മാഴ്‌സെലയാണ് ബംഗാളുകാര്‍ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ ഏഴ് മിനിറ്റുകള്‍ക്കം കേരളം സമനില നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള വാസ്‌കസിന്റെ ഷോട്ട് ഡിഫ്‌ളക്ഷനിലൂടെ ഗോള്‍വര കടന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ […]
അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ; ഋഷഭ് പന്തിനെയടക്കം മറികടന്ന് അലക്സ് കാരി
അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ താരം അലക്സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടത്തിലെത്തിയത്. ബ്രിസ്ബനിൽ നടന്ന ആദ്യ ആഷസ് മത്സരത്തിൽ 8 ക്യാച്ചുകൾ നേടിയ താരം ഇപ്പോൾ ഈ റെക്കോർഡിൽ ഒറ്റക്കാണ്. നേരത്തെ, ഏഴ് ക്യാച്ചുകൾ നേടിയ 6 താരങ്ങളാണ് ഈ റെക്കോർഡിലുണ്ടായിരുന്നത്. (Alex Carey Pant Record) ഋഷഭ് പന്തും ഓസീസ് താരം പീറ്റർ നെവിലും അടക്കമുള്ള താരങ്ങളാണ് […]
നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ ലോക ചെസ് ചാമ്പ്യന്‍
ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തി നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍. റഷ്യയുടെ നീപോംനീഷിയെ പരാജയപ്പെടുത്തിയാണ് മാഗ്നസ് കാള്‍സണ്‍ തന്റെ അഞ്ചാം കിരീടം നിലനിര്‍ത്തിയത്. മൂന്ന് റൗണ്ട് ശേഷിക്കെയാണ് കാള്‍സന്റെ ജയം. മാഗ്നസ് കാള്‍സന്റെ തുടര്‍ച്ചയായ നാലാം കിരീടമാണിത്. അവസാന സ്‌കോര്‍ 7.5-3.5. ദുബായിലെ എക്‌സ്‌പോ 2020 വേദിയിലെ എക്‌സിബിഷന്‍ ഹാള്‍ ആയിരുന്നു ഇത്തവണത്തെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വേദി.14.90 കോടി രൂപയാണ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ സമ്മാനത്തുക. വിജയിക്ക് 60 ശതമാനവും എതിരാളിക്ക് 40 ശതമാനവും ലഭിക്കും. […]
ആഷസ്: ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം. 9 വിക്കറ്റിനാണ് ആതിഥേയർ ഇംഗ്ലീഷ് നിരയെ തകർത്തെറിഞ്ഞത്. 20 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അവർ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. അലക്സ് കാരിയുടെ (9) വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. മാർക്കസ് ഹാരിസ് (9), മാർനസ് ലബുഷെയ്ൻ എന്നിവർ പുറത്താവാതെ നിന്നു. ഒലി റോബിൻസനാണ് കാരിയെ പുറത്താക്കിയത്. (ashes australia won england) രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 297 റൺസെടുത്ത് ഓൾഔട്ടായി. ഒരു ഘട്ടത്തിൽ ഇന്നിംഗ്സ് തോൽവി മുന്നിൽ […]
അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; യാഷ് ധുൽ ക്യാപ്റ്റൻ
അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ സംഘത്തെയാണ് സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 23 മുതൽ ജനുവരി 1 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഡൽഹി താരം യാഷ് ധുൽ ടീമിനെ നയിക്കും. മലയാളി താരം ഷോൺ റോജർക്ക് ടീമിൽ ഇടം ലഭിച്ചില്ല. (under 19 asia india) വിനു മങ്കാദ് ട്രോഫിയിൽ തകർപ്പൻ പ്രകടനമാണ് യാഷ് നടത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 75 ശരാശരിയിൽ 302 റൺസ് നേടിയ താരത്തിൻ്റെ […]
വീണ്ടും ഗോൾമഴ; ജംഷഡ്പൂരിനെ തകർത്ത് മുംബൈ സിറ്റി
ഐഎസ്എലിൽ ഗോൾമഴ തുടരുന്നു. ഇന്ന് ജംഷഡ്പൂർ എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ 6 ഗോളുകളാണ് പിറന്നത്. മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുംബൈ സിറ്റി വിജയിച്ചു. ഗബ്രിയേൻ കസീനോ, ബിപിൻ സിംഗ്, ഇഗോർ അംഗൂളോ, ഇഗോർ കറ്റാറ്റു എന്നിവർ മുംബൈക്കായി ഗോൾ നേടിയപ്പോൾ കോമൾ തട്ടാൽ, എലി സാബിയ എന്നിവർ ജംഷഡ്പൂരിനായി വല ചലിപ്പിച്ചു. പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ജയം ആധികാരികമായിരുന്നു. […]












