മുംബൈ സിറ്റിയെ ഞെട്ടിച്ച് ഒഡീഷ എഫ്സി. ഐഎസ്എലിൽ ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാന് ഒഡീഷ ജയിച്ചുകയറിയത്. രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ജെറി മുംബൈയെ ഞെട്ടിക്കുകയായിരുന്നു. അരിഡയ് കബ്രേറ, ജൊനാതസ് ഡെ ജെസുസ് എന്നിവരും ഒഡീഷയ്ക്കായി ഗോളുകൾ കണ്ടെത്തി. അഹ്മദ് ജാഹൂ, ഇഗോർ അംഗൂളോ എന്നിവരാണ് മുംബൈയുടെ ഗോൾ സ്കോറർമാർ. മത്സരത്തിൻ്റെ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിയ മുംബൈയ്ക്ക് ഒഡീഷ പ്രതിരോധം തകർക്കാൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്. പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ള മുംബൈക്കെതിരെ […]
Sports
മെസിക്ക് കൊവിഡ്
പിഎസ്ജിയുടെ അർജൻ്റൈൻ ഇതിഹാസം ലയണൽ മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. വന്നെസിനെതിരായ കൂപെ ഡെ ഫ്രാൻസിനു മുന്നോടി ആയാണ് മെസി ഉൾപ്പെട നാല് പിഎസ്ജി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിഎസ്ജി തന്നെയാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്. മെസിയെ കൂടാതെ സ്പാനിഷ് താരങ്ങയ്യാ യുവാൻ ബെർനെറ്റ്, സെർജിയോ റിക്കോ, ഫ്രഞ്ച് താരം നഥാൻ ബിറ്റുമസല എന്നിവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
ഐ.എസ്.എൽ; ഗോവയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്സിന് സമനില
ഐ.എസ്.എല്ലിൽ എഫ് സി ഗോവയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഇരു ടീമുകളും രണ്ട് ഗോളുകൾ നേടി. തുടക്കത്തിൽ 2 ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് കേരളം സമനില വഴങ്ങിയത്. ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. പത്താം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് എടുത്തു. യുവതാരം ജീക്‌സൺ സിംഗാണ് കോർണർ കിക്കിൽ നിന്ന് ഗോൾ കണ്ടെത്തിയത്. 20ാം മിനിറ്റിൽ ബാസ്റ്റേഴ്‌സ് അഡ്രിയാൻ ലൂണയിലൂടെ വീണ്ടും ലീഡ് ഉയർത്തി. ബോക്‌സിന് അകലെ നിന്ന് ലൂണ തൊടുത്തുവിട്ടൊരു ഷോട്ട് ഗോവന്‍ പോസ്റ്റിലിടിച്ച് […]
ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര തേടി ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് വാണ്ടറേഴ്സിൽ ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയം തേടിയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ന് ഉച്ചയ്ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സെഞ്ചൂറിയനിൽ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ ഭാഗ്യവേദി കൂടിയാണ് വാണ്ടറേഴ്സ്. വന്‍മതിലിന് ആദ്യ ടെസ്റ്റ് സെഞ്ചുറി സമ്മാനിച്ച മൈതാനം. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. മോശം ഫോമിലുള്ള ചേതേശ്വർ […]
കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് നഷ്ടം. ഒരു പോയിൻ്റാണ് മാച്ച് റഫറി വെട്ടിക്കുറച്ചത്. ഇതോടൊപ്പം മാച്ച് ഫീയുടെ 20 ശതമാനം ഇന്ത്യൻ ടീം പിഴയൊടുക്കുകയും വേണം. ഐതിഹാസിക ടെസ്റ്റ് ജയം സ്വന്തമാക്കിയെങ്കിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് നഷ്ടമായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സെഞ്ചൂറിയനിൽ വിജയിക്കുന്ന ആദ്യ ടെസ്റ്റ് ടീം എന്ന നേട്ടമാണ് ഇന്ത്യ ആദ്യ ടെസ്റ്റ് ജയത്തോടെ സ്വന്തമാക്കിയത്. എന്നാൽ, നിശ്ചിത സമയത്ത് ഒരു ഓവർ കുറവാണ് […]
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; കെ എല്‍ രാഹുല്‍ നയിക്കും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. പരുക്ക് കാരണം രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലുള്ള താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്. ജസ്പ്രിത് ബുമ്രയാണ് ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. വെങ്കടേഷ് അയ്യര്‍, ഋതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഹിത് ശര്‍മ പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണിത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും […]
അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്; ശ്രീലങ്കയെ തകര്‍ത്തത് 9 വിക്കറ്റിന്
അണ്ടര്‍ 19 ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ജയം. 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 23.3 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. 67 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളടക്കം 56 റണ്‍സോടെ പുറത്താകാതെ നിന്ന അംഘ്രിഷ് രഘുവന്‍ഷിയും 49 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്ന ഷയ്ഖ് റഷീദുമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. അംഘ്രിഷ് രഘുവന്‍ഷി അര്‍ധ സെഞ്ച്വറി നേടി. […]
വിശാൽ കെയ്ത്തിനു പിഴച്ചു; ചെന്നൈയിനെ തകർത്ത് ബെംഗളൂരു
ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം ജയവുമായി ബെംഗളൂരു എഫ്സി. ചെന്നൈയിൻ എഫ്സിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കിയാണ് ബെംഗളൂരു വിജയവഴിയിൽ തിരികെ എത്തിയത്. ക്ലീറ്റൻ സിൽവ, അലൻ കോസ്റ്റ, ഉദാന്ത സിംഗ്, പ്രതീക് ചൗധരി എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടിയപ്പോൾ മിർലേൻ മുർസേവ്, റഹീം അലി എന്നിവ ചെന്നൈക്കായും വലകുലുക്കി. നാലാം മിനിട്ടിൽ തന്നെ ചെന്നൈയിൻ മത്സരത്തിൽ മുന്നിലെത്തി. മിർലേൻ മുർസേവ് ആയിരുന്നു ഗോൾ സ്കോറർ. 38ആം മിനിട്ടിൽ പെനാൽറ്റിയിലൂടെ ക്ലീറ്റൻ സിൽവ ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. 43ആം […]
ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്; വനിതാ വിഭാഗത്തിൽ കേരളത്തിന് കിരീടം
ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ നടന്ന 43 മത് ദേശീയ സീനിയൽ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾ ചാമ്പ്യൻമാരായി. പത്ത് വർഷത്തിന് ശേഷമാണ് കേരളം ചാമ്പ്യൻമാരാകുന്നത്. ഗ്രാൻഡ് ഫൈനലിൽ കരുത്തരായ പഞ്ചാബിനെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. ഗ്രാന്റ് ഫൈനൽ മത്സരത്തിന് മുമ്പേ ഫൈനലിൽ മഹാരാഷ്ട്രയെ 6 – 3നും, സൂപ്പർ ലീഗ് മത്സരങ്ങളിൽ തെലുങ്കാനയെ 1-0 ത്തിനും, ഡൽഹിയെ 9-0 ത്തിനും തോൽപ്പിച്ചാണ് മത്സരത്തിൽ തിളങ്ങിയത്. ചെമ്പഴന്തി എസ്. എൻ കോളജിലെ കായികാധ്യാപകനും […]
അണ്ടര്‍ 19 ഏഷ്യാ കപ്പ്; അഫ്ഗാനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമിയില്‍
അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ ഹർണൂർ സിങ്ങിന്റേയും 43 റൺസെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ അഫ്ഗാനെ തകർത്തത്. […]












