ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വൻ തിരിച്ചടി. പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയ്ക്ക് ഈ സീസൺ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയിൽ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് താരത്തിന് ഈ സീസണിൽ ബാക്കിയുള്ള മത്സരങ്ങൾ കളിക്കാനാകില്ലെന്നാണ് റിപ്പോർട്ട്. ലൂണയുടെ പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് ലഭിക്കുന്ന വിവരം. താരമിപ്പോൾ മുംബൈയിൽ ആണുള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമം ആവശ്യമായതിനാൽ […]
Sports
ലോകകപ്പിലെ മികച്ച പ്രകടനം; അര്‍ജുന അവാര്‍ഡ് നാമനിര്‍ദേശ പട്ടികയില്‍ മുഹമ്മദ് ഷമിയും
അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഷമിയുടെ പേര് അവസാനമിനിഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ലോകകപ്പില്‍ അവിശ്വസനീയ പ്രകടനമാണ് ഷമി നടത്തിയത്. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തി ലോകകപ്പിലെ വിക്കറ്റ്വേട്ടക്കാരില് ഒന്നാമനായി. അവാര്‍ഡിനായി നേരത്തെയുള്ള പട്ടികയില്‍ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിസിസിഐയുടെ ഇടപെടല്‍ എന്നാണ് വിവരം. അതേസമയം […]
പ്ലേയിംഗ് ഇലവനിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കി; സൂര്യകുമാറിന്റെ മോശം ക്യാപ്റ്റൻസി; ഗൗതം ഗംഭീർ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ നിന്ന് ശ്രേയസ് അയ്യരെയും രവി ബിഷ്ണോയിയെയും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെയാണ് ഗംഭീർ വിമർശനമുന്നയിച്ചത്.ഓസ്ട്രേലിയയ്ക്കെതിരായ ടി20 ഐ പരമ്പരയിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ അയ്യർ 53 റൺസ് നേടിയപ്പോൾ, ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബിഷ്ണോയ് പ്ലെയർ ഓഫ് ദ സീരീസ് ആയിരുന്നു. ലെഗ് സ്പിന്നറുടെ മികച്ച പ്രകടനം അദ്ദേഹത്തെ ലോകത്തിലെ ഒന്നാം നമ്പർ ടി20 സ്പിന്നറാക്കി. ഇരുവരും പ്രോട്ടീസിനെതിരായ […]
വിരാട് കോലി; 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ
മൈതാനത്ത് റെക്കോർഡുകൾ തിരുത്തി മുന്നോട്ടു പോകുന്ന വിരാട് കോലി ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ക്രിക്കറ്റർ വിരാട് കോലിയാണെന്നാണ് പുതിയ വിവരം. ഗൂഗിൾ ചൊവ്വാഴ്ചയാണ് അവരുടെ 25 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്. സച്ചിനും ധോണിയും പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. എന്നാൽ കോലിയല്ല ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ കായിക താരം. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് കഴിഞ്ഞ 25 വർഷത്തിനിടെ […]
ഡൽഹിയെ നയിക്കാൻ പന്ത്; വരും ഐപിഎൽ സീസണിൽ കളിക്കും
ഋഷഭ് പന്ത് വീണ്ടും ക്രിക്കറ്റ് കളത്തിലേക്ക്. ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരാനിരിക്കുന്ന സീസണിൽ കളിക്കുമെന്ന് ഉറപ്പായി. ഡൽഹി ക്യാപിറ്റൽസിന്റെ നായകസ്ഥാനം ഏറ്റെടുത്താണ് പന്തിന്റെ തിരിച്ചുവരവ്. ഡിസി മാനേജ്മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചു. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) കഴിയുന്ന പന്ത് ഫെബ്രുവരി അവസാനത്തോടെ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഡിസി മാനേജ്മെന്റ്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ച ശേഷം മാത്രമേ […]
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്; വീണ്ടും മഴ വില്ലനാകുമോ?
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണിയാകുമോ എന്ന സംശയവും ഉയരുന്നുണ്ട്. ആദ്യ മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിച്ചിരുന്നു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മൂന്ന് മത്സരം ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും അതിനുശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കളിക്കും. മൂന്ന് ഫോര്‍മാറ്റിനും മൂന്ന് വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ ഇത്തവണ അയച്ചിരിക്കുന്നത് ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ […]
വിജയ് ഹസാരെ ട്രോഫി; രാജസ്ഥാനോട് നാണംകെട്ട തോൽവി, സെമി കാണാതെ കേരളം പുറത്ത്
വിജയ് ഹസാരെ ട്രോഫിയിൽ സെമി കാണാതെ കേരളം പുറത്ത്. ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി. സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തെ രാജസ്ഥാൻ 200 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് 67 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി വിളി ലഭിച്ച ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവത്തിലാണ് കേരളം നിർണായകമായ ക്വാർട്ടർ മത്സരത്തിനിറങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാൽ ലോംറോർ സെഞ്ച്വറി നേടി. […]
റഫറിയെ വിമർശിച്ചു; ബ്ലാസ്റ്റേഴ്സ് പരിശീലകന് വീണ്ടും വിലക്ക്
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന് വീണ്ടും വിലക്ക്. ഒരു മത്സര വിലക്കും 50,000 രൂപ പിഴയുമാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ചുമത്തിയത്. റഫറിയെ വിമർശിച്ചതിനാണ് ഇപ്പോഴത്തെ അച്ചടക്ക നടപടി. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിന് ശേഷമാണ് ഇവാൻ റഫറിമാർക്കെതിരെ വിമർശനം ഉന്നയിച്ചത്. ബ്ലാസ്റ്റേഴ്സ് ഇത്തവണ പിന്നോട്ടു പോയാൽ അതിന്റെ ഉത്തരവാദികൾ കളിക്കാരോ പരിശീലകനോ ആയിരിക്കില്ലെന്നും, റഫറിമാരുടെ തെറ്റായ തീരുമാനങ്ങളായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. വിലക്ക് മൂലം അദ്ദേഹത്തിന് ടച്ച് ലൈനിൽ നിൽക്കാനോ പത്രസമ്മേളനം […]
‘യുവരാജിനെ പോലെയുള്ള പ്രകടനം റിങ്കുവിൽ നിന്ന് പ്രതീക്ഷിക്കുന്നു’; ഗവാസ്കർ
യുവ താരം റിങ്കു സിംഗിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ. ആത്മവിശ്വാസമാണ് റിങ്കുവിൻ്റെ കരുത്ത്. യുവരാജ് സിംഗിനെ പോലെ മികച്ച പ്രകടനമാണ് ആരാധകർ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഗവാസ്കർ പറഞ്ഞു. ‘പ്രതിഭ’ എന്നത് എല്ലാവർക്കും ലഭിക്കാത്ത ഒന്നാണ്. കളിയെ ഇഷ്ടപ്പെട്ടേക്കാം. ദിവസം മുഴുവൻ കളിക്കാൻ കഴിഞ്ഞെന്നും വരാം. ചിലപ്പോൾ നിങ്ങൾക്ക് വേണ്ടത്ര കഴിവില്ലെന്ന് സ്വയം തോന്നിയേക്കാം. പക്ഷേ റിങ്കുവിന് തന്നിൽ തന്നെ വിശ്വാസമുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി അദ്ദേഹം ഇതുതന്നെയാണ് ചെയ്യുന്നത് – ഗവാസ്കർ […]
ശക്തമായ മഴ; ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു
ശക്തമായ മഴയെ തുടര്‍ന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. ടോസ് ഇടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കനത്ത മഴയായിരുന്നു ഡര്‍ബനില്‍ പെയ്തത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. മഴ നിർത്താതെ പെയ്തതോടെ ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും താരങ്ങൾക്ക് സാധിച്ചില്ല. പരമ്പരയില്‍ ഇനി ബാക്കിയുള്ളത് രണ്ട് മത്സരങ്ങളാണ്. ചൊവ്വാഴ്ച്ച രാത്രി 8.30നാണ് അടുത്ത മത്സരം. ആദ്യ ടി20 മഴയെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് നേരത്തെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു.