Cricket

ഐപിഎൽ വിപ്ലവത്തിന് പിന്നാലെ പുതിയ ക്രിക്കറ്റ് ലീഗുമായി ബിസിസിഐ, ഇത്തവണ പരീക്ഷണം ടി10 ക്രിക്കറ്റില്‍

ഐപിഎല്ലിലേക്ക് കളിക്കാരെ സംഭാവന ചെയ്യുന്ന ലീഗ് എന്ന നിലയില്‍ ടി10 ലീഗിനെ വളര്‍ത്തിക്കൊണ്ടുവരാനും ട10 ലീഗിന് ലഭിക്കുന്ന വമ്പിച്ച പ്രചാരം മുതലെടുക്കാനും ഇതിലൂടെ കഴിയുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. മുംബൈ: 2007ലെ ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ തുടങ്ങിയ ഐപിഎല്ലിന് ശേഷം ക്രിക്കറ്റില്‍ പുതിയൊരു പരീക്ഷണത്തിന് ബിസിസിഐ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടി20 ക്രിക്കറ്റിനും ഐപിഎല്‍ ബ്രാന്‍ഡിനും ഇപ്പോഴും ഇടിവൊന്നും വന്നിട്ടില്ലെങ്കിലും ലോകമാകെ ടി10 ക്രിക്കറ്റിന് ലഭിക്കുന്ന പ്രചാരം കണക്കിലെടുത്ത് ടി10 ലീഗ് തുടങ്ങാനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്ന് […]

Cricket

വനിതാ ടെസ്റ്റ്: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, രണ്ടാം ഇന്നിംഗ്സിൽ 186/6

ഇംഗ്ലണ്ടിനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വനിതകള്‍ മികച്ച നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് 478 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിട്ടുണ്ട്. 67 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഹര്‍മന്‍പ്രീതും 17 റണ്‍സുമായി പൂജയുമാണ് ക്രീസില്‍. രണ്ടാം ഇന്നിംഗ്‌സിൽ മികച്ച തുടക്കമാണ് ടീം ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണർമാരായ സ്മൃതി മന്ദാനയും ഷഫാലി വർമയും 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷഫാലി (33), സ്മൃതി (26), […]

Sports

രോഹിത് വഴിമാറിയതോ മാറ്റിച്ചതോ? ഹാർദികിന്റെ വരവിൽ മുംബൈ ഇന്ത്യൻസിന്റെ ഭാവി ​ഗുണകരമാകുമോ?

ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചപ്പോൾ മുതലുള്ള അഭ്യൂഹങ്ങളാണ് കഴിഞ്ഞദിവസത്തോടെ അവസാനിച്ചത്. മുംബൈയെ നയിക്കാൻ ഹാർദിക് പാണ്ഡ്യയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രോഹിത് ശർമയെ മാറ്റിയാണ് ഹാ​ർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി ടീം പ്രഖ്യാപിച്ചത്. ഭാവി മുന്നിൽക്കണ്ടാണ് ക്യാപ്റ്റനെ മാറ്റുന്നതെന്നായിരുന്നു മുംബൈ ടീമിന്റെ പെർഫോമൻസ് മാനേജർ മഹേള ജയവർധനെ അറിയിച്ചത്. ഐപിഎല്ലിൽ 10 വർഷക്കാലം ടീമിനെ നയിച്ച രോഹിത് ശർമ്മയ്ക്ക് പകരം ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എത്തുന്നതോടെ ടീമിന് ​ഗുണകരമാകുമോ എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്. രോഹിത്തിൻറെ പരിചയസമ്പത്തും ഉപദേശങ്ങളും തുടർന്നും […]

Football Sports

റഫറിയെ മർദിച്ച തുർക്കി ക്ലബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്

സൂപ്പർ ലീഗ് മത്സരത്തിനിടെ റഫറിയെ മർദിച്ച ക്ലബ്ബ് പ്രസിഡന്റിന് ആജീവനാന്ത വിലക്ക്. ടർക്കിഷ് ക്ലബ് അങ്കാരഗുകു പ്രസിഡന്റ് ഫാറൂക്ക് കോക്കയ്‌ക്കെതിരെയാണ് തുർക്കി ഫുട്ബോൾ ഫെഡറേഷൻ്റെ അച്ചടക്ക നടപടി. ക്ലബിന് രണ്ട് ദശലക്ഷം ലിറ (ഏകദേശം 57.5 ലക്ഷം രൂപ) പിഴ ചുമത്തിയിട്ടുണ്ട്. അഞ്ച് ഹോം മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിക്കരുതെന്നും അച്ചടക്ക സമിതി നിർദേശം നൽകി. തിങ്കളാഴ്ച എറിയാമൻ സ്റ്റേഡിയത്തിൽ അങ്കാരഗുകു-റിസേസ്പർ ടർക്കിഷ് സൂപ്പർ ലീഗ് മത്സരം സമാപിച്ചയുടനെ‍യാണ് അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. ആതിഥേയരായ അങ്കാരഗുകു ജയത്തിലേക്ക് നീങ്ങവെ കളിതീരാൻ […]

Cricket Sports

ഫിഫ ബെസ്റ്റ് 2023; പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2023ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലയണൽ മെസി, ഏർലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മെസിയും ഹാളണ്ടും എംബാപ്പെയും തന്നെയാണ് ബാലൺ ഡി ഓർ ചുരുക്കപ്പട്ടിയിലും ഇടം നേടിയിരുന്നത്. നിലവിലെ ഫിഫ ബെസ്റ്റ് പുരസ്കാര ജേതാവാണ് മെസി. ഖത്തർ ലോകകപ്പിലെ പ്രകടനം എട്ടാം ബാലൺ ഡി ഓർ മെസിയെ തേടിയെത്തിയിരുന്നു. പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗ് നേടിയതും ഇൻറർ മയാമിയെ ലീഗ്സ് കപ്പ് കിരീടത്തിലേക്ക് നയിച്ചതുമാണ് മെസിയെ ഫിഫ ബെസ്റ്റ് […]

Cricket Sports

പരമ്പര നേടാൻ ദക്ഷിണാഫ്രിക്ക; നഷ്ടമാകാതിരിക്കാൻ ഇന്ത്യ; മൂന്നാം ടി20യിൽ വിജയം ആർക്ക്?

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി20 ഇന്ന് നടക്കും. രാത്രി എട്ടരയ്ക്ക് ജൊഹാനസ്ബർഗിലാണ് മത്സരം. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക് ഇറങ്ങുക. അതേസമയം പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോൾ രണ്ടാം കളിയിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 2015ന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര കൈവിട്ടിട്ടില്ല ടീം ഇന്ത്യ. ആ ചരിത്രം നിലനിർത്താനായിക്കും സൂര്യ കുമാറും സംഘവും ശ്രമിക്കുക. മൂന്നാം ടി20യിൽ മാറ്റങ്ങളുണ്ടാകുെമെന്നാണ് സൂചന. ഗില്ലിന് പകരം റുതുരാജ് […]

Cricket Sports

നിറഞ്ഞാടി ഇന്ത്യൻ പെൺപട; ഇംഗ്ലണ്ടിനെതിരെ ഒന്നാം ദിനം നേടിയത് 410 റൺസ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യൻ വനിതകളുടെ ആധിപത്യം. മുംബൈ DY പാട്ടീൽ സ്‌പോർട്സ് അക്കാദമിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 410 റൺസെടുത്തിട്ടുണ്ട്. വനിതാ ടെസ്റ്റ് ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഒരു ടീം ആദ്യ ദിനം 400 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അത്ര […]

Cricket Sports

വിമർശകരുടെ വായടപ്പിച്ച് വാർണർ; പാക്കിസ്ഥാനെതിരെ സെഞ്ച്വറി

വിമർശകരുടെ വായടപ്പിച്ച് ഓസ്‌ട്രേലിയൻ സീനിയർ താരം ഡേവിഡ് വാർണർ. പെർത്തിൽ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനത്തിൽ വാർണർക്ക് സെഞ്ച്വറി. ടെസ്റ്റ് കരിയറിലെ വാർണറുടെ ഇരുപത്തിയാറാമത്തെ സെഞ്ച്വറിയാണിത്. വിരമിക്കൽ മത്സരത്തിൽ 211 പന്തിൽ 16 ഫോറും നാല് സിക്സും ഉൾപ്പെടെ 164 റൺസാണ് താരം നേടിയത്. വാർണറുടെ സെഞ്ച്വറിക്ക് പിന്നാലെ എയറിൽ ആയിരിക്കുകയാണ് മുൻ സഹതാരം മിച്ചൽ ജോൺസൺ. പാകിസ്ഥാൻ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ 37-കാരനെ ഉൾപ്പെടുത്തിയതിനെ ജോൺസൺ വിമർശിച്ചിരുന്നു. ഫോമിന്റെ അടിസ്ഥാനത്തിലല്ല വാർണറെ […]

Cricket Sports

കോലിയോ ബാബറോ അല്ല!; പാക്കിസ്ഥാനികൾ തെരഞ്ഞ 10 പേരിൽ ഇന്ത്യൻ യുവ താരവും

2023-ൽ പാക്കിസ്ഥാനികൾ ഏറ്റവും കൂടുതൽ ‘ഗൂഗിൾ’ ചെയ്ത് ആരേയായിരിക്കും? മുൻ പാക് ക്യാപ്റ്റൻ ബാബർ അസമാണെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. കാരണം പാക്കിസ്ഥാനികൾ ഏറ്റവും കൂടുതൽ തെരഞ്ഞവരുടെ പട്ടികയിൽ ബാബറിന്റെ പേരില്ല. അപ്പോൾ പിന്നെ ഇന്ത്യൻ മുൻ നായകൻ വിരാട് തന്നെ… വീണ്ടും തെറ്റി, കോലി ആദ്യ പത്തിൽ പോലും ഇല്ല. എങ്കിൽ പിന്നെ ആര്? അയൽക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ ആദ്യ പത്തുപേരുടെ പട്ടികയിൽ അഞ്ച് ക്രിക്കറ്റ് താരങ്ങളാണ് ഉള്ളത്. ഈ പട്ടികയിൽ ഒരു യുവ […]

Cricket Sports

‘ജനനം മുതൽ വൃക്ക രോഗബാധിതൻ’; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ

വിട്ടുമാറാത്ത വൃക്ക രോഗവുമായി താൻ പോരാടുകയാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയൻ സ്റ്റാർ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ജനനം മുതൽ രോഗബാധിതനാണ്. ഗർഭാവസ്ഥയിൽ തന്നെ രോഗം കണ്ടെത്തിയിരുന്നുവെന്നും താരം ഒരു സ്പോർട്സ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘എനിക്ക് വിട്ടുമാറാത്ത വൃക്കരോഗമുണ്ടെന്ന് ജനിച്ചപ്പോൾ തന്നെ മാതാപിതാക്കളോട് ഡോക്ടർമാർ പറഞ്ഞിരുന്നു. ആദ്യമൊന്നും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഗർഭാവസ്ഥയുടെ 19 ആം ആഴ്ച നടത്തിയ അൾട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് രോഗം കണ്ടെത്തിയത്. നിർഭാഗ്യവശാൽ മറ്റ് വൃക്കകളെപ്പോലെ എന്റേത് രക്തത്തെ ഫിൽട്ടർ ചെയ്യുന്നില്ല. 60% വൃക്കകളുടെ പ്രവർത്തനത്തെയും […]