ഈവർഷം ലേകം ഏറ്റവുമധികം തിരഞ്ഞ ഫുട്‌ബോൾ താരമായി ലയണൽ മെസി. റെഫ് സ്റ്റാറ്റ്‌സ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലോകകപ്പ് കിരീടം നേടിയതും ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യിൽനിന്ന് ഇന്റർ മയാമിയിലേക്കുള്ള കളം മാറ്റവും മെസിയെ കൂടുതൽ തിരയാൻ കാരണമായി.(Lionel Messi the most viewed players on the internet) യു.എസിലും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിലൂടെ കണ്ടത് മെസിയെയാണ്. യു.എസിലെ 50 സംസ്ഥാനങ്ങളിലും മെസി ഒന്നാമതാണ്. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, […]
Sports
ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍
ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. ജനുവരി അഞ്ചു മുതൽ ആരംഭിക്കുന്ന പരമ്പരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.(Minnu Mani in Indian T20 Squad) 5,7,9 തീയതികളിൽ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 30, ജനുവരി രണ്ട് […]
അൽവാരസിന് ഇരട്ട ഗോൾ; ഫിഫ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്
ഫിഫ ക്ലബ് ലോകകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസിനെ തകർത്തത്. അർജന്റീനിയൻ താരം അൽവാരസ് തുടങ്ങിവെച്ച ഗോൾ വേട്ടയിലൂടെയാണ് ക്ലബ് ലോകകപ്പ് കിരീടം വീണ്ടുമൊരിക്കൽ കൂടി മാഞ്ചസ്റ്റർ സിറ്റി ഉയർത്തിയത്. ക്ലബ് ലോകകപ്പിന്റെ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് അൽവാരസ് നേടിയത്. ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിന്റെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസ് എഫ്.സിക്കെതിരെ സിറ്റി ഗോൾ നേടി. ജൂലിയൻ […]
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ വനിതകൾ മികച്ച സ്‌കോറിലേക്ക്; 157 റണ്‍സ് ലീഡ്
ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 157 റണ്‍സ് ലീഡാണ് ടീം നേടിയത്. 3 വിക്കറ്റുകൾ അവശേഷിക്കുന്ന സാഹചര്യത്തിൽ 450 ന് മുകളിൽ ഒരു സ്കോർ കണ്ടെത്തി മൂന്നാം ദിവസം പൂർണമായും ഓസ്ട്രേലിയയെ വീഴ്ത്താനാണ് ഇന്ത്യയുടെ ശ്രമം. രണ്ടാം ദിവസവും ഇന്ത്യ ആധിപത്യം ആവർത്തിക്കുന്നതാണ് കണ്ടത്. സ്മൃതി മന്ദന രണ്ടാം ദിവസത്തിലെ ആദ്യ സെഷനിലും മികവ് പുലർത്തി. മത്സരത്തിൽ […]
ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യൻ വനിതകൾ; 219 ഓൾ ഔട്ട്, ഇന്ത്യ 98/1
ഇന്ത്യക്കെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 77.4 ഓവറിൽ 219 റൺസിന് ഓൾ ഔട്ട്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഓൾറൗണ്ടർ പൂജ വസ്ത്രകർ ഇന്ത്യക്കായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. പൂജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്‌നേഹ് റാണ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയിട്ടുണ്ട്. ഷഫാലി വർമയുടെ 40(59) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് നേടി […]
മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുത്തു. കെ.എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം വൻ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ആദ്യ രണ്ട് കളികളിലും വലിയ സ്‌കോറുകൾ നേടാനാകാതെ പോയ ഋതുരാജ് ഗെയ്‌ക്‌വാദ് ആദ്യ ഇലവനിൽ ഇല്ല. അരങ്ങേറ്റ മത്സരത്തിൽ രജത് പതിദാറാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത്. നിലവിൽ രണ്ട് കളിയിൽ നിന്ന് ഓരോ ജയവുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്.
കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; എം ശ്രീശങ്കറിനും മുഹമ്മദ് ഷമിക്കും അർജുന അവാർഡ്
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്. കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണം ചെയ്യും.
‘ആരും എവിടെയും പോകുന്നില്ല’; താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്
രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായതിനെ തുടർന്ന് താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്. ഒരു താരവും മറ്റ് ടീമുകളിലേക്ക് പോവില്ലെന്ന് മുംബൈ ഇന്ത്യൻസ് അധികൃതർ അറിയിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. രോഹിതിനെയടക്കം എല്ലാ താരങ്ങളെയും അറിയിച്ചിട്ടാണ് ക്യാപ്റ്റൻസി മാറ്റമെന്ന് അധികൃതർ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. രോഹിത് ശർമ മാറിയതോടെ മുംബൈ ക്യാമ്പിൽ അതൃപ്തി പുകയുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ തുടങ്ങിയവർ ടീം വിടുകയാണെന്ന തരത്തിലാണ് […]
കളമറിഞ്ഞ് മുംബൈയും രാജസ്ഥാനും; എന്തിനോ വേണ്ടി തിളച്ച് പഞ്ചാബും ബാംഗ്ലൂരും: ഐപിഎൽ മിനി ലേലം അവലോകനം
ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ പതിവുപോലെ പല ഫ്രാഞ്ചൈസികളും പ്രത്യേകിച്ചൊരു ധാരണയില്ലാതെയാണ് പാഡിലുയർത്തിയത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ സമർത്ഥമായി ഇടപെട്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും മികച്ചുനിന്നു. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ലേലം ‘ഫൺ’ ആയി എടുത്തത്. മുംബൈ ഇന്ത്യൻസ് ലേലത്തിൽ ഏറെ സമർത്ഥമായി ഇടപെട്ട ഒരു ടീമാണ് മുംബൈ. കഴിഞ്ഞ മെഗാ ഓക്ഷനിലെ ക്ഷീണം ഇത്തവണ ഒരു പരിധിവരെ കുറയ്ക്കാൻ അവർക്ക് സാധിച്ചു. ലേലത്തിനു മുൻപ് തന്നെ […]
ഞങ്ങളുദ്ദേശിച്ചയാളല്ല ഇയാളെന്ന് പഞ്ചാബ്, തിരിച്ചെടുക്കാനാവില്ലെന്ന് ഓക്ഷനിയർ; അപരനിൽ അബദ്ധം പിണഞ്ഞ് പഞ്ചാബ് കിംഗ്സ്
അബദ്ധത്തിൽ ആളെമാറി ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. ഇന്നലെ നടന്ന ഐപിഎൽ ലേലത്തിലാണ് പഞ്ചാബിന് അബദ്ധം പിണഞ്ഞത്. ശശാങ്ക് സിംഗ് എന്ന കളിക്കാരനെ ടീമിലെത്തിച്ചെങ്കിലും തങ്ങൾ ഉദ്ദേശിച്ചയാളല്ല ഇതെന്ന് തിരിച്ചറിഞ്ഞ് ലേലത്തിൽ നിന്ന് പിന്മാറാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും ഹാമർ താഴ്ത്തിയതിനാൽ അത് നടക്കില്ലെന്ന് ഓക്ഷനിയർ പറഞ്ഞു. ഇതോടെ പഞ്ചാബ് ലഭിച്ച താരത്തിൽ തൃപ്തരാവുകയായിരുന്നു. ലേലത്തിൻ്റെ അവസാന റൗണ്ടുകളിലാണ് പഞ്ചാബിന് അബദ്ധം പറ്റിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശശാങ്ക് സിംഗിനായി പഞ്ചാബ് പാഡിൽ ഉയർത്തി. ഛത്തീസ്ഗഡ് ടീമിൽ […]