Cricket Sports

മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് ക്രിക് ഇൻഫോ; ടീമിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രം

2023ലെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക് ഇൻഫോ. നാല് ഓസ്‌ട്രേലിയൻ, മൂന്ന് ഇംഗ്ലണ്ട്, രണ്ട് വീതം ഇന്ത്യൻ ന്യൂസിലൻഡ് താരങ്ങൾ അടങ്ങുന്നതാണ് ടീം. ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തന്നെയാണ് ക്രിക് ഇൻഫോ ടീമിനെയും നയിക്കുന്നത്. ഉസ്മാൻ ഖവാജ, ട്രാവിസ് ഹെഡ് എന്നിവരാണ് ഓപ്പണർമാർ. ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഖവാജ 55.6 ശരാശരിയില്‍ 1168 റണ്‍സാണ് താരം അടിച്ചെടുത്തത്. കെയ്ൻ വില്യംസൺ, ജോ റൂട്ട്, […]

Cricket Sports

‘രഹാനെയെ ടീമിലെടുത്തില്ല, ഒരു കാരണവുമില്ലാതെ പൂജാരയെ ഒഴിവാക്കി’; സെലക്ടർമാർക്കെതിരെ ഹർഭജൻ

സെഞ്ചൂറിയൻ ടെസ്റ്റ് പരാജയത്തിൽ സെലക്ടർമാരെ കുറ്റപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. റെഡ് ബോൾ ക്രിക്കറ്റിൽ ചേതേശ്വർ പൂജാരയേക്കാൾ മികച്ച ബാറ്റ്സ്മാൻ ഇന്ന് ഇന്ത്യൻ ടീമിലില്ലെന്നും വെറ്ററൻ സ്പിന്നർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായാണ് പരാജയപ്പെട്ടത്. ഇന്നിംഗ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി. രണ്ടു ടെസ്റ്റ് […]

Football Sports

ബ്രസീലിനെ പരിശീലിപ്പിക്കാൻ അഞ്ചലോട്ടി എത്തില്ല

തോൽവികളിൽ വീണ് പ്രതാപകാലത്തിന്റെ നിഴൽ പോലുമല്ലാതെ പോകുന്ന ബ്രസീലിയൻ ഫുട്‌ബോൾ ടീമിനെ പിടിച്ചുയർത്താൻ സാക്ഷാൽ അഞ്ചലോട്ടി പരിശീലകനായി വരുമെന്ന് വാർത്തകൾ വന്നിരുന്നു. ലോകകപ്പിൽ ക്രോയേഷ്യയോട് തോറ്റ് പുറത്തയപ്പോൾ വിരമിച്ച പരിശീലകൻ ടിറ്റെയ്ക്ക് പകരം സ്ഥിരമായി ഒരു പരിശീലകനെ ബ്രസീലിന് ലഭിച്ചിട്ടില്ല. പക്ഷെ അഞ്ചലോട്ടി ബ്രസീൽ പരിശീലകനാകില്ല എന്നുറപ്പായിരിക്കുകയാണ്. നിലവിൽ റയൽ മാഡ്രിഡ് പരിശീലകനായ അഞ്ചലോട്ടിയുടെ കരാർ 2026 വരെ നീട്ടിയിരിക്കുകയാണ് ക്ലബ്. മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് അടക്കം നേടി കൊടുത്ത പരിശീലകനാണ് കാർലോ ആഞ്ചലോട്ടി. റയലുമായുള്ള കരാർ […]

Cricket Sports

മുഹമ്മദ് ഷമിക്ക് പകരം ആവേശ് ഖാൻ ടീമിൽ; കുറഞ്ഞ ഓവർ നിരക്കിൽ ഇന്ത്യക്ക് രണ്ട് പോയിൻ്റ് നഷ്ടം

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ളിൽ ഇന്ത്യൻ ടീമിൽ ആവേശ് ഖാനെ ഉൾപ്പെടുത്തി. മുഹമ്മദ് ഷമിക്ക് പകരക്കാരനയാണ് ആവേശ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയത്. ആദ്യ ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്ണ നിരാശപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. ഇതിനിടെ ആദ്യ കളി ഇന്നിംഗ്സ് തോൽവി വഴങ്ങിയ ഇന്ത്യക്ക് കുറഞ്ഞ ഓവർ നിരക്കിന് പിഴ ലഭിച്ചു. റഫറി മാച്ച് ഫീസിൻ്റെ 10 ശതമാനം പിഴ ചുമത്തി. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ രണ്ട് പോയിൻ്റും ഇന്ത്യക്ക് നഷ്ടമായി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ […]

Cricket Sports

ദക്ഷിണാഫ്രിക്കൻ മണ്ണിൽ പൊരുതാതെ വീണ് ഇന്ത്യ; ദക്ഷിണാഫ്രിക്കൻ വിജയം ഇന്നിങ്സിനും 32 റൺസിനും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നിങ്‌സിനും 32 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് ലീഡായ 163 റണ്‍സ് മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല. സ്‌കോര്‍; ഇന്ത്യ-245, 131, ദക്ഷിണാഫ്രിക്ക-408. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 191 റണ്‍സിന് പുറത്തായി. വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. 82 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും 12 ഫോറുമടക്കം 76 റണ്‍സെടുത്തു. 26 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന് മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം മറികടക്കാനായത്.രണ്ട് മത്സര […]

Cricket Sports

2023 ലോകകപ്പിന് റെക്കോർഡ് വ്യൂവർഷിപ്പ്; എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പെന്ന് ഐസിസി

ഇന്ത്യയിൽ നടന്ന ലോകകപ്പ് 2023 വ്യൂവർഷിപ്പ് അടിസ്ഥാനത്തിൽ ഐസിസിസിയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പ് ആയി മാറി.ഗ്ലോബലി 1 ട്രില്യൺ വ്യൂവിങ്(Tv & mobile ) റെക്കോർഡാണ് 2023 ലോകകപ്പ് നേടിയത്. 2019 ലെ ലോകക്കപ്പിനെ അപേക്ഷിച്ച് 17% വർദ്ധനവ് ആണ് ഈ വർഷം ഉണ്ടായത്. ഐസിസി തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന ഫൈനൽ ഐസിസി ഇതുവരെ കണ്ട ഏറ്റവും വലിയ […]

Cricket Sports

സെഞ്ചൂറിയൻ ടെസ്റ്റ്; ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്, കെ.എൽ രാഹുലിന് സെഞ്ച്വറി

സെഞ്ചൂറിയൻ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 245 റൺസ് പുറത്ത്. പ്രോട്ടീസ് പേസര്‍മാര്‍ക്കെതിരേ കെ.എൽ രാഹുൽ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് തുണയായത്. 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ച്വറി നേടിയത്. എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്. മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കാഗിസോ റബാദയാണ് […]

Football Sports

ഒന്നാം സ്ഥാനം പിടിക്കാൻ ബ്ലാസ്റ്റേഴ്സ്; എതിരാളികൾ മോഹൻ ബഗാൻ സൂപ്പർ ജയന്റസ്

ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ്. തുടർച്ചയായി രണ്ടു തോൽവികൾ ഏറ്റുവാങ്ങിയ ചാമ്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ആണ് എതിരാളികൾ. രാത്രി എട്ടുമണിക്ക് ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മുംബൈയ്ക്കെതിരായി മിന്നും ജയവുമായി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇറങ്ങുക. അതേസമയം തുടർച്ചയായ മൂന്നാം തോൽവി ഒഴിവാക്കാനാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റസ് ശ്രമിക്കുക. മോഹൻ ബഗാനെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് കൂടെയുള്ള ബ്ലാസ്റ്റേഴ്സ് വിജയമല്ലാതെ […]

Football

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ(79) അന്തരിച്ചു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992-ലും 1993-ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് അന്നത്തെ കേരളത്തിലെ പ്രമുഖ ടീമുകളായിരുന്ന എഫ്.എ.സി.ടിക്കും പ്രീമിയർ ടയേഴ്സിനും വേണ്ടി ബൂട്ടണിഞ്ഞു. 1969-ലാണ് കേരള ടീമിനായി ആദ്യമായി ജേഴ്‌സിയണിഞ്ഞ് […]

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പോരാട്ടം ഇന്ന് മുതല്‍. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആരംഭിക്കും. ദക്ഷിണാഫ്രിക്കൻ മണ്ണിലെ മോശം റെക്കോർഡ് തിരുത്താനാകും ടീം ഇന്ത്യ ശ്രമിക്കുക. ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് തോൽവിക്ക് ശേഷം രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ വമ്പൻ താരങ്ങൾ തിരിച്ചെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സീനിയർ താരങ്ങളുടെ തിരിച്ചുവരവ് ടീമിന് കരുത്ത് പകരുന്നു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ എട്ട് ടെസ്റ്റ് പര്യടനങ്ങളാണ് ടീം ഇന്ത്യ […]