Football

ബ്രസീലില്‍ സ്വന്തം കളിക്കാരെ ആക്രമിച്ച് ആരാധകരുടെ കലാപം

ലീഗില്‍നിന്നും തരംതാഴ്ത്തപ്പെട്ടതോടെ സ്വന്തം ടീമിനെതിരെ ബ്രസീലിയന്‍ ആരാധകരുടെ കലാപം. 98 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ബ്രസീലിയന്‍ ക്ലബ് ക്രുസേരിയോയുടെ തരംതാഴ്ത്തലിന്റെ വക്കിലെത്തിയത്. ഇതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ പോലും അനുവദിക്കാതെ ആരാധകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു.ബ്രസീലിലെ പരമ്പരാഗര ക്ലബ്ബുകളിലൊന്നാണ് ക്രുസേരിയോ. പാല്‍മിറാസുമായുള്ള സീസണിലെ അവസാന കളിയില്‍ 2 ഗോളിനു പിന്നിലായതോടെ ക്ലബ് തരംതാഴ്ത്തല്‍ ഉറപ്പിക്കുകയായിരുന്നു. ഇതോടെ ആരാധകര്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ പറിച്ചെടുത്ത് സ്വന്തം കളിക്കാര്‍ക്ക് നേരെ എറിഞ്ഞു. അക്രമം അതിരുവിട്ടതോടെ റഫറി കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.സ്‌റ്റേഡിയത്തിനികത്തെ കരിമരുന്ന് പ്രയോഗങ്ങളും തീവെക്കലും […]

Football Sports

‘മെസിയുടെ വിരമിക്കലിന് അധികം സമയമില്ല’ ബാഴ്‌സലോണ പരിശീലകന്‍

ലയണല്‍ മെസി അധികം വൈകാതെ വിരമിക്കുമെന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഫുട്‌ബോള്‍ ലോകം തയ്യാറാകണമെന്ന് ബാഴ്‌സലോണ പരിശീലകന്‍ ഏണസ്റ്റോ വാല്‍വര്‍ദെ. അര്‍ജന്റീന താരത്തെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് തന്റെ പരിശീലക ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞകാര്യമാണെന്നും വാല്‍വര്‍ദെ കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയുടെ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പരിശീലകന്‍ മെസിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരിച്ചത്. വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നല്‍കിയത് മെസി തന്നെയായിരുന്നു. ആറാംതവണ ബാലണ്‍ ഡിഓര്‍ പുരസ്‌കാരം നേടിക്കൊണ്ട് സംസാരിക്കവേയായിരുന്നു അത്. ‘ഈ നിമിഷങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാണ്. പ്രത്യേകിച്ചും എന്റെ […]

Football Sports

എല്‍ ക്ലാസിക്കോ; റയല്‍ വെള്ളം കുടിക്കും

ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് നിലവില്‍ റയല്‍ മാഡ്രിഡ് കാഴ്ച്ചവെക്കുന്നത്. ലീഗില്‍ ബാഴ്സയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. കഴിഞ്ഞ സീസണിലെ പരിതാപകരായ അവസ്ഥയില്‍ നിന്നും അവരുടെ പ്രതാപകാലത്തേക്കുള്ള വഴിയിലാണ് റയല്‍. അവസാനത്തെ എട്ട് മത്സരങ്ങളില്‍ ഒന്നില്‍പോലും പരാജയം രുചിക്കാതെയാണ് സിദാന്‍റെ കുട്ടികളുടെ മുന്നേറ്റം. എന്നാല്‍ എല്‍ക്ലാസിക്കോയില്‍ കാര്യം അത്ര എളുപ്പമാകില്ല. കാരണം റയല്‍ മാഡ്രിഡിന്റെ അക്രമണത്തിന്‍റെ കുന്തമുന ഈഡന്‍ ഹസാര്‍ഡും പ്രതിരോധ താരം മാര്‍സലോയും പരിക്കിന്‍റെ പിടിയിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അങ്ങനെയാണെങ്കില്‍ ഈ സൂപ്പര്‍ താരങ്ങള്‍ എല്‍ക്ലാസിക്കോയില്‍ ഉണ്ടാവില്ല. ചാമ്പ്യന്‍സ് […]

Football Sports

കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായ ആറാം മത്സരത്തിലും ജയമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്. മികച്ച പ്രകടനം നടത്താനായെങ്കിലും മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ സമനില നേടാനേ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചുള്ളൂ. മുംബൈ സിറ്റി എഫ്.സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില പാലിച്ചത്. മത്സരത്തിന്റെ 75–ാം മിനിറ്റിൽ മികച്ചൊരു ഗോളുമായി റാഫേൽ മെസ്സിയാണ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. എന്നാൽ, രണ്ടു മിനിറ്റിനുള്ളിൽ അമീൻ ചെർമിതിയിലൂടെ മുംബൈ തിരിച്ചടിച്ചതോടെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് വീണ്ടുമൊരു നിരാശ സമ്മാനിച്ചുകൊണ്ട് സമനില. രണ്ടാം പകുതിയിലാണ് രണ്ടു […]

Football Sports

ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലിയോ

ഈ ലോകത്തെ കിരീടങ്ങളെല്ലാം കാല്‍കീഴിലാക്കിയ സുല്‍ത്താന്‍. അവന്‍ തകര്‍ക്കാത്ത പ്രതിരോധ കോട്ടകളില്ല, അവന് മുന്നില്‍ കീഴടങ്ങാത്ത തന്ത്രങ്ങളില്ല, അവന് മുന്നില്‍ തലകുനിക്കാത്ത മാനേജര്‍മാരില്ല, കാല്‍പന്ത് കളിയുടെ ഒരേ ഒരു രാജാവ് ലിയോണല്‍ ആന്ദ്രേ മെസി, തന്റെ കരിയറിലെ ആറാം ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയിരിക്കുകയാണ്. അവന്റെ മായാജാലത്തെ വര്‍ണിക്കാന്‍ വര്‍ണനകള്‍ക്ക് ശേഷിയില്ല. അതുകൊണ്ടാണ് പെപ് പറഞ്ഞത് അവനെക്കുറിച്ച് എഴുതാതിരിക്കൂ. അവനെ വിലയിരുത്താതിരിക്കൂ. അവനെ കേവലം ആസ്വദിച്ചുകൊണ്ടിരിക്കൂ എന്ന്. പ്രായം തളര്‍താത്ത മെസിയുടെ മായാജാലത്തില്‍ പലതവണ അത്ഭുതം കൂറിയിട്ടുണ്ട് […]

Football Sports

ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

ബാലണ്‍ ഡി ഓര്‍ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. ലയണ്‍ മെസി, ലിവര്‍പൂള്‍ താരം വിര്‍ജിന്‍ വാന്‍ഡൈക്ക് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മത്സരരംഗത്തുണ്ട്. ബാലന്‍ ഡി ഓര്‍ ലിസ്റ്റ് ലീക്കായെന്ന വാര്‍ത്തകള്‍ ആധികാരികതയില്ലാതെ പരക്കുകയാണ്. വനിതകളില്‍ അമേരിക്കയെ ലോക ചാമ്പ്യന്മാരാക്കിയ മേഗന്‍ റാപീനോക്കാണ് സാധ്യത. 2018ല്‍ ലൂക്കാ മോഡ്രിച്ചാണ് ബാലന്‍ ഡി ഓര്‍ പുരസ്കാരം ലഭിച്ചത്. അഞ്ച് ബാലന്‍ ഡി ഓര്‍ അഞ്ച് തവണ വീതം നേടിയ റൊണാള്‍ഡോയിലേക്കും മെസിയിലേക്കുമാണ് ഏവരുടെയും കണ്ണ്.

Football Sports

അടുത്ത റെക്കോര്‍ഡും വെട്ടിപ്പിടിക്കാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ആത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയുള്ള മത്സരം റൊണാള്‍ഡോയുടെ 175ാമത്തെ ചാമ്പ്യന്‍സ് ലീഗ് മത്സരമായിരുന്നു. മത്സരത്തില്‍ യുവന്റസ് 1-0 എന്ന സ്കോറിന് വിജയിച്ചിരുന്നു. എ.സി മിലാന്‍ ലെജന്റായിരുന്ന പാവ്‌ലോ മാല്‍ദിനിയുടെ റെക്കോര്‍ഡാണ് ഇതോടെ റൊണാള്‍ഡോ തകര്‍ത്തത്. ചാമ്പ്യന്‍സ് ലീഗില്‍ 174 മത്സരങ്ങളിലാണ് മാല്‍ദിനി കളിച്ചിട്ടുള്ളത്. സാവി ഹെര്‍ണാണ്ടസ് 173 മത്സരങ്ങളുമായി നാലാം സ്ഥാനത്തുണ്ട്. ഇനി റൊണാള്‍ഡോക്ക് […]

Football

ബയേണ്‍, ബാഴ്‌സ, അഴ്‌സണല്‍… ടോട്ടന്‍ഹാം പുറത്താക്കിയ കോച്ചിനായി ക്ലബുകളുടെ പിടിവലി

ടോട്ടന്‍ഹാം പുറത്താക്കിയ പരിശീലകന്‍ മൗഷീഷ്യോ പോച്ചെറ്റിനോക്ക് പിന്നാലെയാണ് മുന്‍നിര ക്ലബുകള്‍. ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ, അഴ്‌സണല്‍ തുടങ്ങി നിരവധി ക്ലബുകളുടെ പേരുകളാണ് പോച്ചെറ്റിനോക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പുറത്തായ പോച്ചെറ്റിനോക്ക് പകരക്കാരനായി യേസെ മൗറിന്യോ ടോട്ടന്‍ഹാം പരിശീലകനായെത്തിയിട്ടുണ്ട്. 2014ലാണ് പോച്ചെറ്റിനോ ടോട്ടന്‍ഹാം പരിശീലകനായി എത്തുന്നത്. അഞ്ചുവര്‍ഷ കാലത്ത് ഒരു കിരീടം പോലും നേടാനായില്ലെന്നതാണ് പോച്ചെറ്റിനോക്ക് തിരിച്ചടിയായത്. സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് കളികള്‍ മാത്രം ജയിച്ച ടോട്ടന്‍ഹാം പതിനാലാമതാണ്. കിരീടം നേടിയില്ലെങ്കിലും ടോട്ടന്‍ഹാമില്‍ ചെറുപ്പക്കാരുടെ […]

Football Sports

ഇനി പ്രതീക്ഷ അത്ഭുതങ്ങളില്‍ മാത്രം

ഒമാനോട് ഏറ്റ ഒരു ഗോള്‍ തോല്‍വിയോടെ ഇന്ത്യയുടെ 2022ലെ ഖത്തര്‍ ലോകകപ്പിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. അഞ്ചു കളികളില്‍ നിന്നും ഒരു കളി പോലും ജയിക്കാനാകാതെ മൂന്നു സമനിലകളും രണ്ട് തോല്‍വിയുമായി ഇന്ത്യ അഞ്ച് ടീമുകളുള്ള ഗ്രൂപ്പില്‍ നാലാമതാണ്. സ്വപ്‌നങ്ങള്‍ക്ക് പരിധികളില്ലാത്തതുകൊണ്ട് മാത്രം നമുക്ക് ഇന്ത്യയുടെ ലോകകപ്പ് യോഗ്യതയിലെ മറ്റു സാധ്യതകളെക്കുറിച്ച് കണക്കുകൂട്ടി ആശ്വസിക്കാം. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്നവരാണ് ലോകകപ്പ് യോഗ്യതയുടെ അടുത്ത റൗണ്ടിലേക്ക് കടക്കുക. അടുത്ത മൂന്ന് മത്സരങ്ങളും ജയിച്ചാലും ഇന്ത്യക്ക് ഒന്നാമതെത്താനാകില്ല. ഒമാന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും […]

Football Sports

ലോകകപ്പ് യോഗ്യത; ഒമാനോട് തോറ്റ് ഇന്ത്യ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി. ഇന്ത്യ തീര്‍ത്തും നിറം മങ്ങിയ മത്സരത്തില്‍ 33ാം മിനിറ്റിൽ മുഹ്സിൻ അൽഗസ്സാനിയാണ് ഒമാനിനായി വലകുലുക്കിയത്. യോഗ്യത മത്സരത്തിൽ ഒരു കളി പോലും ജയിക്കാനാവാത്ത ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം ഇതോടെ ഏറെക്കുറെ അവസാനിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഒമാന് വെല്ലുവിളി ഉയർത്താൻ ഇന്ത്യക്കായില്ല. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ പെനാല്‍റ്റി ലഭിച്ച ഒമാന് പക്ഷെ ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും, തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചു വിട്ടുകൊണ്ടിരുന്നു. മത്സരത്തിനിടെ ഇന്ത്യയുടെ […]