ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബഗാനെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. കോവിഡ് നിയന്ത്രണങ്ങൾ മൂലം ഗോവയിൽ മാത്രമാണ് ഇത്തവണ ഐ.എസ്.എല്‍ നടക്കുന്നത്. ആളൊഴിഞ്ഞ ഗ്യാലറികളെ സാക്ഷിയാക്കി പന്ത് ചലിച്ച് തുടങ്ങുന്നു, ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം അധ്യായം. നിലവിലെ ചാമ്പ്യന്മാരായ എടികെയും കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സും. ആദ്യ മത്സരം തന്നെ ആവേശത്തിരയേറുമെന്ന് ഉറപ്പ്. കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങളുമായി കളത്തിലിറങ്ങുമ്പോള്‍ മഞ്ഞപ്പടയ്ക്ക് പ്രതീക്ഷകളേറെയാണ്. പുതിയ […]
Football
മഷറാനോ; കളിക്കളത്തിലെ ചങ്കിനെക്കുറിച്ച് മെസി
ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ കളത്തിലുണ്ടെങ്കിൽ ടാക്ലിങ്ങുകളുടെ സുന്ദര നിമിഷങ്ങൾ കൂടി അവിടെ ബാക്കിയാകുന്നു ഫുട്ബോൾ മൈതാനങ്ങളിൽ ചാവേറുകളെ പോലെ ചിലരുണ്ട്, ചത്താലും വിടില്ലെന്ന് പറഞ്ഞ് എതിരാളികളെ തടഞ്ഞ് നിർത്തുന്നവർ. ആ ശ്രേണിയിലാണ് മഷറാനോയുടെ സ്ഥാനം. അനേകായിരം അർജന്‍റീനന്‍ ആരാധകരുടെ വീരപുരുഷനായിരുന്നു അയാൾ. ലോക കായിക പ്രേമികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ അനേകം നിമിഷങ്ങള്‍ നല്‍കി മഷറാനോ മൈതാനം വിടുകയാണ്. ഓരോ കളിയവസാനിക്കുമ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുക ഗോൾ കണക്കുകളും നീക്കങ്ങളുമായിരിക്കും. എന്നാൽ മഷേ […]
ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി; പോർച്ചുഗലിനും ഇറ്റലിക്കും തകർപ്പന്‍ ജയം
അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫിന്‍ലാന്‍റിനോടാണ് ഫ്രാന്‍സ് തോറ്റത്. മറ്റു മത്സരങ്ങളില്‍ ഇറ്റലി എസ്റ്റോണിയയെയും പോര്‍ച്ചുഗല്‍ അന്‍റോറയെയും തോല്‍പിച്ചു. മാര്‍ക്കസ് ഫോര്‍സും ഒനി വലക്കരിയും ഫിന്‍ലാന്‍റിനായി ഗോള്‍വല ചലിപ്പിച്ചപ്പോളാണ് ഫ്രാന്‍സിന് ഒരു അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നത്. ഫ്രാന്‍സ് തോല്‍വി നേരിട്ടപ്പോള്‍ സ്പെയിന്‍ നെതര്‍ലെന്‍റ് മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സ്പെയിനും ഫ്രാന്‍സും ശരാശരിയില്‍ താഴെയുള്ള പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറുഭാഗത്ത് മറ്റ് സൂപ്പര്‍ […]
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബാഴ്സലോണക്കും യുവന്റസിനും ജയത്തുടക്കം
ചാമ്പ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ പി.എസ്.ജിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. പാരീസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് വിജയിച്ചത്. മറ്റ് മത്സരങ്ങളില്‍ ബാഴ്സലോണയും യുവന്റസും വിജയം കണ്ടപ്പോള്‍, ചെല്‍സി – സെവിയ മത്സരം സമനിലയില്‍ കലാശിച്ചു. പിഎസ്ജിയെ അവരുടെ തട്ടകത്തില്‍ മുട്ടുകുത്തിച്ചു മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസും മാര്‍ക്കസ് റാഷ്ഫോര്‍ഡും യുണൈറ്റഡിന്റെ വിജയഗോള്‍ നേടി. 23ാം പെനല്‍റ്റിയിലൂടെയായിരുന്നു ഫെര്‍ണാണ്ടസ് ലക്ഷ്യം കണ്ടത്. എന്നാല്‍ സെല്‍ഫ്‌ഗോളിലൂടെ പിഎസ്ജി സമനില പിടിച്ചെങ്കിലും 87ാം മിനുറ്റില്‍ മാര്‍ക്കസ് […]
അഗ്നിപരീക്ഷ കടന്ന് അര്‍ജന്‍റീന; ഹാട്രിക്കടിച്ച നെയ്‍മര്‍ ബ്രസീലിന് വിജയം സമ്മാനിച്ചു
ഫിഫ ലോകകപ്പ് യോഗത്യാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ അര്‍ജന്‍റീനക്കും ബ്രസീലിനും തുടര്‍ച്ചയായ രണ്ടാം ജയം. ബ്രസീല്‍ പെറുവിനെയും അര്‍ജന്‍റീന ബൊളീവിയെയും തോല്‍പ്പിച്ചു. അതേസമയം ഇക്വഡര്‍ ശക്തരായ ഉറുഗ്വെയെ അട്ടിമറിച്ചു. ചിലി- കൊളംബിയ മത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ പരാഗ്വെ എവേ ഗ്രൗണ്ടില്‍ വെനെസ്വേലയെ മറികടന്നു. 2022 ലോകകപ്പിലേക്കുള്ള യോഗ്യത ലക്ഷ്യമിട്ടുള്ള മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബ്രസീലിന്‍റെ മിന്നും ജയം. ഇതോടെ പോയിന്‍റ് പട്ടികയില്‍ ബ്രസീല്‍ ഒന്നാമതെത്തി. സൂപ്പര്‍ താരം നെയ്‍മര്‍ നേടിയ ഹാട്രിക്കാണ് ബ്രസീലിന്‍റെ തലവര മാറ്റിമറിച്ചത്. […]
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു
പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. യുവന്‍റസിന്‍റെ മിന്നും താരമായ റൊണാള്‍ഡോ നിലവില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഫ്രാന്‍സിനെതിരായ യുവേഫ ലീഗില്‍ പോര്‍ച്ചുഗലിന് വേണ്ടി 90 മിനിറ്റും കളത്തിലിറങ്ങി കളിച്ചിരുന്നു. ബുധനാഴ്ച്ച സ്വീഡനെതിരായ പോര്‍ച്ചുഗലിന്‍റെ മല്‍സരത്തിനായി തയ്യാറെടുക്കവെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവില്‍ ക്വാറന്‍റൈനില്‍ പോയിരിക്കുകയാണ് താരം. ഒരു വിധ രോഗലക്ഷണങ്ങളും താരത്തിന് പ്രകടമായിട്ടില്ലെന്നും ടീമില്‍ കോവിഡ് പോസിറ്റീവ് ആയ ഏക താരമാണ് ക്രിസ്റ്റ്യാനോ […]
മുൻ ഇന്ത്യൻ ഫുട്ബാൾ ടീം നായകൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു
ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാൾ കൂടിയായിരുന്നു കാൾട്ടൻ ചാപ്മാൻ. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇന്ന് പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത്. 49 വയസായിരുന്നു ഇന്ത്യൻ ഫുട്ബാളിന്റെ ഇതിഹാസങ്ങളിൽ ഒരാളായി വിലയിരുത്തുന്ന ചാപ്മാനെ മിഡ്ഫീൽഡ് മാന്ത്രികൻ എന്നാണറിയപ്പെട്ടിരുന്നത്.1995 മുതൽ 2001 വരെ ഇന്ത്യൻ ചാപ്മാൻ ഇന്ത്യക്കായി ബൂട്ടുകെട്ടി. മധ്യനിരയിൽ കളിമെനയുന്നതിൽ മിടുക്കനായിരുന്ന അദ്ദേഹത്തിന്റെ ആ മികവ് കൂടിയാണ് […]
ബാഴ്‍സയുടെ സമീപനങ്ങള്‍ തന്നെ കരയിച്ചതായി സുവാരസ്
ബാഴ്‌സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. അത്തരം കാര്യങ്ങൾ എന്റെ കുടുംബത്തെ വളരെയധികം വേദനിപ്പിച്ചു ബാഴ്‍സലോണ ക്ലബ് അവസാന കാലങ്ങളില്‍ എടുത്ത സമീപനങ്ങള്‍ തന്നെ കരയിപ്പിച്ചതായി ലൂയി സുവാരസ്. ചിലിയുമായി നടന്ന മത്സരത്തിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിനു ശേഷം ഉറുഗ്വെ ടീമിന്റെ ഔദ്യോഗിക മാധ്യമത്തിന് നല്‍കി അഭിമുഖത്തിലായിരുന്നു സുവാരസിന്റെ വെളിപ്പെടുത്തല്‍. “കുടുംബത്തിന് എന്നെ സന്തോഷത്തോടെ കാണണമായിരുന്നു. ബാഴ്‌സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. […]
ലെവന്‍ഡോസ്‌കി യുവേഫയുടെ ഈ സീസണിലെ മികച്ച താരം
കഴിഞ്ഞ സീസണില്‍ ബുണ്ടസ്ലിഗയില്‍ 34 ഗോളുകളുമായി ലെവന്‍ഡോസ്‌കി തന്നെയായിരുന്നു ടോപ് സ്‌കോറര്‍. 2014 ല്‍ ബോറുസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ബയേണിലെത്തിയ ശേഷം ജര്‍മ്മന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള പുരസ്‌കാരം അഞ്ചാം തവണയാണ് അദ്ദേഹം നേടിയത്. നാല് പുരസ്കാരങ്ങളാണ് ബയേണ്‍ സ്വന്തമാക്കിയത്. ബയേണിന്റെ മാനുലവല്‍ ന്യൂയറാണ് മികച്ച ഗോള്‍ കീപ്പര്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയിന്‍ മികച്ച മധ്യനിര താരത്തിനും ബയേണിന്റെ ജോഷോ കിമ്മിച്ച് മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരത്തിനും അര്‍ഹനായി. മികച്ച പരിശീലകനായി ബയേണ്‍ […]
ബാഴ്‍സക്കെതിരെ വീണ്ടും മെസി; “സുവാരസിനെ വലിച്ചെറിഞ്ഞു”
സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത് ബാഴ്സലോണ മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു കൊണ്ട് വീണ്ടും ലയണല്‍ മെസി. സുവാരസിനു യാത്രയയപ്പ് നൽകൊണ്ട് ഇന്റഗ്രാം അക്കൌണ്ടിലെഴുതിയ കുറിപ്പിലാണ് മെസി തന്റെ പ്രതിഷേധം അറിയിച്ചത്. ““ഇന്ന് ലോക്കർ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ നിന്റെ അഭാവം അനുഭവപ്പെട്ടു. കളിക്കളത്തിന് അകത്തും പുറത്തും നിനക്കൊപ്പമാവില്ല ഇനിയുള്ള ദിവസങ്ങളെന്നത് അത്രക്കും പ്രയാസമേറിയ കാര്യമാണ്. ഞങ്ങൾ നിന്നെ ഒരുപാട് മിസ് ചെയ്യും. ഒരുപാട് വർഷം നാം ഒന്നിച്ചുണ്ടായിരുന്നു, നമ്മളൊരുമിച്ച് ഭക്ഷണം […]