നെഞ്ച്‍ വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ത്യൻ ടീം മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് വീട്ടിലെ ജിമ്മിൽ പതിവ് വ്യായാമത്തിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഗാംഗുലിയുടെ ചികിത്സക്കായി ഡോക്ടർമാരുടെ വിദഗ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. ഹൃദയ ധമനികളിൽ രണ്ടിടത്ത് ബ്ലോക്കുണ്ടായിരുന്നെന്നും ഇവ നീക്കം ചെയ്യാനുള്ള സ്റ്റെന്റ് നിക്ഷേപിച്ചെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമാണ്.
Football
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ ഒന്നാം സ്ഥാനത്ത്. നോര്‍ത്ത്ഈസ്റ്റിനെതിരായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഒരു ഗോള്‍ സൂപ്പര്‍ താരം റോയ് കൃഷ്ണ നേടിയപ്പോള്‍ രണ്ടാമത്തേത് നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിന്റെ വക സെല്‍ഫ് ഗോളായിരുന്നു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് എ.ടി.കെ മോഹന്‍ ബഗാന് 20 പോയിന്റാണ്. ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 51ാം മിനുട്ടില്‍ ഗാര്‍സിയ നല്‍കിയ പന്ത് ബോക്‌സിലുണ്ടായിരുന്ന ടിരി കൃഷ്ണയ്ക്ക് […]
കരാര്‍ കാലാവധിയില്‍ ഇനി ആറു മാസം മാത്രം; ഫുട്‌ബോളിലെ വന്‍ തോക്കുകള്‍ കളം മാറുമോ?
മാഡ്രിഡ്: ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ട്രാന്‍സ്ഫറുകള്‍ക്ക് ഈ വര്‍ഷം സാക്ഷ്യം വഹിക്കുമെന്ന് സൂചന. ലോകഫുട്‌ബോളിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ കരാര്‍ കാലാവധി ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കുകയാണ്. ഇതില്‍ ഒന്നാമന്‍ ബാഴ്‌സലോണന്‍ ഇതിഹാസം ലയണല്‍ മെസ്സി തന്നെ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന്‍ താരം സെര്‍ജിയോ അഗ്യൂറോ, ആഴ്‌സണലിന്റെ ജര്‍മന്‍ താരം മെസ്യൂട്ട് ഓസില്‍ തുടങ്ങിയവരുടെയും കരാര്‍ ആറു മാസത്തിനകം അവസാനിക്കും. മെസ്സി എങ്ങോട്ടു പോകും? ട്രാന്‍സ്ഫര്‍ വിപണിയിലെ മില്യണ്‍ ഡോളര്‍ ചോദ്യം ഇതു തന്നെയാണ്. […]
കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം
തോല്‍വിയും സമനിലയുമായി ഈ സീസണ്‍ ഐ.എസ്.എലില്‍ മുടന്തി നീങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യജയം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി അബ്ദുല്‍ ഹക്കു, ജോര്‍ദാന്‍ മറെ എന്നിവര്‍ ഗോളുകള്‍ നേടി. 29,88 മിനുറ്റുകളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍. ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നായി ഒരു ജയവും മൂന്ന് വീതം തോല്‍വിയും സമനിലയുമടക്കം ആറു പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. 16 പോയിന്റുള്ള മുംബൈ സിറ്റി എഫ്‌സിയാണ് പോയിന്റ് പട്ടികയില്‍ […]
ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി
ഫുട്ബോൾ ഇതിഹാസം പെലെയുടെ റെക്കോർഡ് മറികടന്ന് ലയണൽ മെസ്സി. വെല്ലാഡോളിഡിനെതിരായ മത്സരത്തിൽ ബാഴ്സയ്ക്കായി തന്‍റെ 644ാമത് ഗോൾ നേടിയാണ് മെസ്സി ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിൽ 3-0ന് ബാഴ്സ ജയിച്ചു. 1956- 74 കാലയളവിൽ സാന്‍റോസിനായി കളിച്ച പെലെ നേടിയ 643 ഗോളുകളുടെ റെക്കോർഡാണ് വഴിമാറിയത്. വലന്‍സിയക്കെതിരായ കഴിഞ്ഞ ദിവസത്തെ മല്‍സരത്തില്‍ മെസി പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തിരുന്നു. ഇന്നലത്തെ മത്സരത്തിൽ 65ാമത് മിനുട്ടിലാണ് മെസ്സി ഗോൾ നേടിയത്. 21ാമത് മിനുട്ടിൽ ഒരു […]
മെസിക്കും ലെവന്‍ഡോവ്‌സ്‌കിക്കും വോട്ട് നല്‍കി റൊണാള്‍ഡോ, എന്നാല്‍ മെസി നല്‍കിയത്…???
ഈ വര്‍ഷത്തെ മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള അവാര്‍ഡ് ലെവന്‍ഡോവ്‌സ്‌കി വാങ്ങിക്കുമ്പോള്‍ ആരാധകരുടെ ശ്രദ്ധ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കായിരുന്നു. അവാര്‍ഡ് പ്രഖ്യാപന സമയത്തെ റൊണാള്‍ഡോ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് മെസി ആര്‍ക്കാണ് വോട്ട് ചെയ്തതെന്നാണ്. മികച്ച താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ മെസിക്ക് ആദ്യമായി റൊണാള്‍ഡോ വോട്ട് ചെയ്തു. തന്റെ ആദ്യ വോട്ട് ലെവന്‍ഡോവ്‌സ്‌കിക്കും രണ്ടാമത്തെ വോട്ട് മെസിക്കുമാണ് റൊണാള്‍ഡോ നല്‍കിയത്. മൂന്നാമത്തെ വോട്ട് പി.എസ്.ജി താരമായ എംബാപ്പെയ്ക്കും. […]
‘മികച്ച ടീം ജയിച്ചു’: മൗറീഞ്ഞോയെ തിരിച്ചടിച്ച് ലിവര്‍പൂള്‍ താരം
റോബർട്ടോ ഫിർമിനോയുടെ 90ാം മിനിറ്റിലെ ഹെഡറിലൂടെ മിന്നും ഫോമില്‍ തുടരുന്ന ടോട്ടനത്തെ ലിവര്‍പൂള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തു. നിലവിലെ ചാമ്പ്യന്മാർ വിലപ്പെട്ട മൂന്ന് പോയിന്‍റുകളും സ്വന്തമാക്കി. ആദ്യ പകുതിയിൽ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിനായി സ്കോര്‍ ബോര്‍ഡ് തുറന്നത്. തുടര്‍ന്ന് സൺ ഹ്യൂങ്-മിൻ ടോട്ടനത്തെ സമനിലയിലെത്തിച്ചിരുന്നു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ലിവര്‍പൂള്‍ ജയിച്ച് കയറുകയായിരുന്നു. മെന്ന് അവകാശവുമായി രംഗത്ത് വന്നിരുന്നു. ലിവര്‍പൂള്‍ മാനേജര്‍ ജര്‍ഗന്‍ ക്ലോപ്പിനോട് താന്‍ ‘മികച്ച ടീം തോറ്റു’ എന്ന് പറഞ്ഞുവെന്ന് മൗറീഞ്ഞോ […]
മെസിക്കും റോണാള്‍ഡോക്കും ഗോള്‍; ബാഴ്‍സലോണക്കും യുവന്റസിനും ജയം
സിരീ എയില്‍ യുവന്റസിനും സ്പാനിഷ് ലീഗില്‍ ബാഴ്‍സലോണക്കും ജയം. ലവാന്തയോട് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു ബാഴ്സലോണയെങ്കില് ജിയോനയോട് ആധികാരികമായി യുവന്റസ് ജയിക്കുകയായിരുന്നു. സൂപ്പർ താരം ലയണൽ മെസിയുടെ ഏക ഗോളിലായിരുന്നു ബാഴ്സയുടെ ജയം. യുവന്റസിന് വേണ്ടി റൊണാള്‍ഡോ രണ്ട് ഗോളും ദിബാല ഒരു ഗോളും നേടി. ബാഴ്‍സ താരങ്ങളുടെ ഗോൾ ശ്രമങ്ങൾ പരാജയപ്പെടുത്തിയ ലവാന്ത ഗോൾ കീപ്പർ അയിതോർ ഫെർണാണ്ടസ് ആയിരുന്നു കളിയിലെ ഹീറോ. ബാഴ്സയുടെ നിരവധി ഗോൾ അവസരങ്ങളാണ് അയിതോർ തട്ടിത്തെറിപ്പിച്ചത്. ഒടുവിൽ 76 ാം മിനിറ്റിൽ […]
ഗോള്‍മഴ; തോറ്റ് തോറ്റ് ബ്ലാസ്റ്റേഴ്‍സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍മഴ പിറന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ബെംഗളൂരു എഫ്.സി. രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‍സിന്റെ തോല്‍വി. ബെംഗളൂരുവിനായി ക്ലെയ്റ്റൻ സില്‍വ (29), ക്രിസ്റ്റ്യൻ ഒപ്സെത് (51), ഡിമാസ് (53), സുനിൽ ഛേത്രി (65) എന്നിവരാണു ഗോള്‍ നേടിയത്. രാഹുല്‍ പ്രവീൺ (17), വിസെന്റെ ഗോമസ് (61) എന്നിവർ ബ്ലാസ്റ്റേഴ്സിനായും ലക്ഷ്യം കണ്ടു. സീസണില്‍ അഞ്ചുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു വിജയം പോലും ടീമിന് നേടാനായില്ല. മൂന്നു തോല്‍വികളും രണ്ടു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. മറുവശത്ത് ബെംഗളൂരു […]
വാവേയുമായി ഇനി കരാറില്ല; ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്ക് പിന്തുണയുമായി ഗ്രീസ്‍മാന്‍
ഉയിഗൂർ മുസ്‍ലിങ്ങള്‍ക്ക് പിന്തുണയുമായി ബാര്‍സലോണ ടീമംഗവും ഫ്രഞ്ച് ഫുട്‌ബോളറുമായ അന്‍റോണിയോ ഗ്രീസ്മാന്‍. ചൈനീസ് കമ്പനിയായ വാവേയുമായുള്ള ബന്ധം ഉപേക്ഷിച്ചുകൊണ്ടാണ് ഗ്രീസ്‍മാന്‍ ചൈനയിലെ ന്യൂനപക്ഷ മുസ്‍ലിം വിഭാഗമായ ഉയിഗൂര്‍ മുസ്‍ലിങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ ചൈന നടത്തുന്ന മുഴുവന്‍ സമയ നിരീക്ഷണത്തില്‍ വാവേ എന്ന ടെലികോം ഭീമന്‍റെ പങ്കാളിത്തം മനസിലാക്കിയാണ് കരാര്‍ ഉപേക്ഷിക്കുന്നതെന്ന് ഗ്രീസ്മാന്‍ വ്യക്തമാക്കി. ഉയിഗൂര്‍ മുസ്‍ലിങ്ങളെ തിരിച്ചറിയാനുള്ള നിരീക്ഷണ ക്യാമറകളും തിരിച്ചറിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി പൊലീസുകാര്‍ക്ക് അലേര്‍ട്ടുകള്‍ അയക്കാനും കഴിവുള്ള സോഫ്റ്റ്‍വേര്‍ വാവേയ് വികസിപ്പിച്ചുവെന്ന […]