ബ്രസീൽ സൂപ്പർ താരം നെയ്മറും കാമുകിയും മോഡലുമായ ബ്രൂണ ബിയാൻകാർഡിക്കും വേർപിരിഞ്ഞു. ബ്രൂണ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബർ ആറിന് നെയ്മറിനും ബ്രൂണയ്ക്കും പെൺകുഞ്ഞ് പിറന്നിരുന്നു. ആറു വർഷത്തെ പ്രണയത്തിനൊടുവിൽ 2018-ൽ നെയ്മറും ബ്രൂണയും വേർപിരിഞ്ഞിരുന്നു. എന്നാൽ 2022-ൽ ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. ‘ഞാൻ ഇപ്പോൾ റിലേഷൻഷിപ്പിൽ അല്ല. ഞാനും നെയ്മറും തമ്മിൽ ഇപ്പോൾ മാവിയുടെ മാതാപിതാക്കൾ എന്ന ബന്ധം മാത്രമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ഇതോടുകൂടി അവസാനിക്കുന്നുവെന്ന് കരുതുന്നു’ എന്ന് ബ്രൂണ കുറിച്ചു. […]
Football
ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; ഓഫറുമായി കൊച്ചി മെട്രോ, ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ്
ഐഎസ്എലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സി പോരാട്ടം. മത്സരം രാത്രി 8ന് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലാണ്. സസ്പെൻഷനിലായിരുന്ന പ്രബീർ ദാസും മിലോസും തിരിച്ചെത്തും. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഐഎസ്‌എല്‍ മത്സരം നടക്കുന്നതിനാല്‍ ഇന്ന് അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ. രാത്രി 10 മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 50 ശതമാനം ഇളവാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും എസ്‌എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സര്‍വ്വീസ് രാത്രി 11.30ന് ആയിരിക്കും. മത്സരം […]
“തുടരാൻ പ്രയാസമാണ്”; അർജന്റീന പരിശീലകസ്ഥാനം ഒഴിയുമെന്ന് സൂചന നൽകി ലയണൽ സ്കലോണി
അർജന്റീനയുടെ പരിശീലകസ്ഥാനം ഒഴിയുന്നതായി സൂചന നൽകി ലയണൽ സ്കലോണി. കഴിഞ്ഞ രണ്ട് വർഷമായി ടീം പുലർത്തുന്ന നിലവാരം മുന്നോട്ടും നിലനിർത്താൻ പ്രയാസമാണ്. ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമായി. ടീമിന് ഊർജസ്വലനായ ഒരു പരിശീലകനെ ആവശ്യമുണ്ടെന്നും ഖത്തർ ലോകകപ്പ് കിരീടത്തിലേക്ക് ആൽബിസെലെസ്റ്റിനെ നയിച്ച സ്കലോണി പറഞ്ഞു. ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെതിരെ 1-0ന് വിജയിച്ചതിന് പിന്നാലെയാണ് സ്കലോണിയുടെ പ്രതികരണം. ‘പന്ത് നിർത്തി ചിന്തിക്കാൻ തുടങ്ങേണ്ട സമയമാണ് ഇപ്പോൾ. കളിക്കാർക്ക് സാധ്യമായതെല്ലാം എനിക്ക് തന്നു. ഭാവിയിൽ ഞാൻ എന്തുചെയ്യാൻ പോകുന്നു […]
കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന; മരക്കാനയിലും നാണംകെട്ട് ബ്രസീല്‍
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാനറികളുടെ ചിറകരിഞ്ഞ് അർജന്റീന. 63-ാം മിനിറ്റിൽ നിക്കോളാസ് ഓട്ടമൻഡി നേടിയ തകർപ്പൻ ഗോളിലാണ് അർജന്റീനയുടെ വിജയം. ബ്രസീലിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. കഴിഞ്ഞ മത്സരങ്ങളില്‍ യുറുഗ്വെയോടും കൊളംബിയയോടും ബ്രസീല്‍ തോറ്റിരുന്നു.നിലവിൽ ബ്രസീൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. അതേസമയം യുറുഗ്വെയോട് തോറ്റ അര്‍ജന്‍റീന ബ്രസീലിനെതിരായ മത്സരത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി. 81-ാം മിനിറ്റിൽ ജോലിൻടൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ബ്രസീൽ 10 പേരുമായാണ് കളിച്ചത്. അർജന്റീന മധ്യനിരക്കാരൻ ഡി പോളിനെ ഫൗൾ ചെയ്തതിനാണ് […]
അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ; മത്സരം വൈകി
ലോകകപ്പ് ഫുട്ബോൾ ക്വാളിഫയർ മത്സരത്തിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഇതോടെ മത്സരം അരമണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. മത്സരം തുടങ്ങാനായി ഇരുടീമുകളും ഗ്രൗണ്ടിൽ എത്തിയതിന് ശേഷമാണ് മാറക്കാന സ്റ്റേഡിയത്തിൽ ഇരുടീമിന്റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അർജന്റീന ആരാധകർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം നടത്തി. ഇതോടെ ലയണൽ മെസ്സിയും സംഘവും ഗ്രൗണ്ട് വിട്ടു. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ അർജന്റീനൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനൻസിന്റെ രോക്ഷവും ഉണ്ടായി. പൊലീസ് സംഘം സമാധാന അന്തരീക്ഷം പുഃനസ്ഥാപിച്ചതിന് ശേഷമാണ് മത്സരം തുടങ്ങിയത്.
ചരിത്രം കുറിച്ച് എഎഫ്‌സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സി
എഎഫ്‌സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള എഫ്‌സിക്ക് ചരിത്രവിജയം. ബാങ്കോക് എഫ് സിയെ 3 ന് എതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്തു. ഓരോ തവണയും പിന്നില്‍ നിന്നശേഷമാണ് തുടരെയുള്ള അക്രമണങ്ങളിലൂടെ ഗോകുലം ലീഡ് നേടിയെടുത്തത്. ആദ്യപകുതിയില്‍ സ്‌കോര്‍ 2 -1 എന്ന നിലയില്‍ ബാങ്കോക് ടീമിന് അനുകൂലമായിരുന്നു എന്നാല്‍ ഗോകുലം കേരള യുടെ വിദേശതാരമായ വെറോണിക്ക ആപ്പിയാഹ് നേടിയ ഹാട്രിക്ക് ടീമിന് മിന്നും വിജയം നല്‍കുകയായിരുന്നു. മുന്‍പും എ എഫ് സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ […]
രാജസ്ഥാൻ എഫ് സിയെ തകർത്ത് ഗോകുലം; വിജയം അഞ്ച് ഗോളിന്
സ്വന്തം കാണികൾക്ക് മുന്നിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ മികച്ച കളി പുറത്തെടുത്ത് ഗോകുലം. രാജസ്ഥാൻ എഫ് സി യെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഗോകുലം തോൽപ്പിച്ചത്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഗോളടിക്കുന്നതിൽ ആഹ്ളാദം കണ്ടെത്തി മുന്നറിയ ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ക്യാപ്റ്റൻ അലക്സ് സാഞ്ചസിന്റെ ഹാട്രിക്കാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്. മലയാളി താരം ശ്രീക്കുട്ടൻ, കോമ്രോൺ ടർസനോവ് എന്നിവർ ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ മുപ്പത്തിമൂന്നാം മിനിറ്റിലാണ് ടർസനോവ് ഗോകുലത്തിനായി ആദ്യ ഗോൾ നേടിയത്. […]
ലൂണാ മാജിക് ആവർത്തിക്കുമോ? നാലാം ജയത്തിനായി ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ ഈസ്റ്റ് ബംഗാൾ
ഐഎസ്എല്ലിൽ നാലാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഈസ്റ്റ് ബംഗാൾ ആണ് എതിരാളികൾ. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് ആണ് മത്സരം നടക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഒഡിഷ എഫ്‌സിയെ പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്സ് വിജയത്തുടർച്ചയാണ് ലക്ഷ്യം ഇടുന്നത്. എന്നാൽ സീസണിലെ ആദ്യ ക്ലീൻഷീറ്റിനായാണ് ഈസ്റ്റ് ബംഗാൾ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. പ്രബീർ ദാസ് ഒഴികെ എല്ലാവരും മത്സരത്തിന് സജ്ജമാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കി. എവേ ഗ്രൗണ്ടിൽ രണ്ടാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റേത്. കഴിഞ്ഞ സീസണിൽ […]
ഓസ്‌ട്രേലിയ പിന്മാറി; 2034 ലോകകപ്പ് ഫുട്ബോൾ വേദി സൗദിയിലേക്ക്?
2034ലെ ലോകകപ്പ് ഫുട്ബോൾ സൗദിയിലേക്കെന്ന് സൂചന. ഓസ്‌ട്രേലിയ പിന്മാറിയതാണ് സൗദിക്കുള്ള സാധ്യത വർധിപ്പിച്ചത്. ഏഷ്യ-ഓഷ്യാന രാജ്യങ്ങൾക്കായിരുന്നു ഫിഫ 2034 ലോകകപ്പ് വേദിയൊരുക്കാൻ അവസരം അനുവദിച്ചിരുന്നത്. ഓസ്‌ട്രേലിയ പിന്മാറിയതിനാൽ മത്സര രംഗത്തുള്ള ഏകരാജ്യമായ സൗദിയാകും ഇനി വേദിയാകുക. 2034 ലോകകപ്പ് ആസിയാൻ രാജ്യങ്ങളിൽ നടത്താൻ ശ്രമം നടത്തിയെങ്കിലും അവസാനം പിന്മാറുകയായിരുന്നു. ശേഷം ഓസ്‌ട്രേലിയ പല രാജ്യങ്ങളെയും ഒപ്പം കൂട്ടി ശ്രമങ്ങൾ നടത്തി. എന്നാൽ ചർച്ചകൾ പുരോഗതിയില്ലാതെ അവസാനിച്ചു. ഒടുവിൽ തങ്ങൾ പിന്മാറുന്നതായി ഓസ്‌ട്രേലിയ ഇന്ന് അറിയിക്കുകയായിരുന്നു. 2026 ലോകകപ്പ് […]
ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി
Lionel Messi wins Men’s Ballon d’Or 2023 for record-extending eighth time: എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഖത്തർ ലോകകപ്പിൽ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൺ ദ് […]