പാരീസ് വിമാനത്താവളത്തിലിറങ്ങിയ മെസിയെ വരവേല്‍ക്കാനായി വന്‍ ആരാധകസംഘമാണ് എത്തിയത്. മെസിയും പിഎസ്‌ജിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് സംബന്ധിച്ച് ധാരണയിലെത്തി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായശേഷം മെസിയുമായി കരാറിലെത്തിയ കാര്യം പി എസ് ജി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിനുശേഷം മെസ്സിയെ പിഎസ്ജിയുടെ ഔദ്യോഗിക ജേഴ്സിയില്‍ അവതരിപ്പിക്കും. മെസിയെ ഈഫല്‍ ഗോപുരത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് പി എസ് ജി പദ്ധതിയിടുന്നത് എന്നാണ് സൂചന.രണ്ടു വര്‍ഷത്തേക്കാകും മെസിയുമായി പി എസ് ജി കരാറിലെത്തുക. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസിയുടെ പ്രതിഫലം. […]
Football
ഔദ്യോഗിക സ്ഥിരീകരണമായി; മെസി ഇനി ബാഴ്സലോണക്കൊപ്പം ഇല്ല
ലയണൽ മെസി ബാഴ്സലോണ വിട്ടു എന്നതിൽ ഔദ്യോഗിക സ്ഥിരീകരണമായി. താരം ഇനി ക്ലബിനൊപ്പം തുടരില്ലെന്ന് ബാഴ്സലോണ തന്നെ ഔദ്യോഗിക വാർത്താകുറിപ്പിലൂടെ അറിയിച്ചു. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം ക്ലബ് വിടുകയാണെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. (lionel messi left barcelona) മെസിയുടെ കരാർ പുതുക്കാനുള്ള ബാഴ്സലോണയുടെ ശ്രമം പരാജയപ്പെട്ടു എന്നാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾഡോട്ട്‌കോം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മെസിയും പിതാവും ബാഴ്സലോന പ്രസിഡൻ്റ് യുവാൻ ലപോർട്ടയുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടെന്നും കരാർ നീട്ടാൻ മെസി […]
ടോക്യോ ഒളിമ്പിക്സ്: ഫുട്ബോൾ ഫൈനലിൽ ബ്രസീലിന് എതിരാളി സ്പെയിൻ
ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ ഫൈനൽ ബ്രസീലും സ്പെയിനും തമ്മിൽ. നേരത്തെ മെക്സിക്കോയ്ക്കെതിരായ പെനൽറ്റി ഷൂട്ടൗട്ടിൽ ബ്രസീൽ വിജയിച്ചപ്പോൾ ആതിഥേയരായ ജപ്പാനെ മടക്കമില്ലാത്ത ഒരു ഗോളുകൾക്ക് കീഴടക്കിയാണ് സ്പെയിൻ കലാശപ്പോരിൽ ഇടം നേടിയത്. നിശ്ചിത സമയത്തിൽ ഇരു ടീമുകളും ഗോളടിക്കാതിരുന്നതിനെ തുടർന്ന് അധികസമത്തിലേക്ക് നീണ്ട മത്സരത്തിൻ്റെ 116ആം മിനിട്ടിൽ മാർക്കോ അസൻസിയോ ആണ് സ്പെയിൻ്റെ വിജയഗോൾ നേടിയത്. (olympics football brazil spain) ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയതെങ്കിലും ഫിനിഷിംഗിലെ പാളിച്ചകളും സ്പെയിൻ്റെ പഴുതടച്ച പ്രതിരോധവും ജപ്പാനെ ഗോൾ […]
ടോക്യോ ഒളിമ്പിക്സ് ഫുട്ബോൾ; ഫ്രാൻസിനെ തകർത്ത് മെക്സിക്കോ; സ്പെയിനെ സമനിലയിൽ കുരുക്കി ഈജിപ്ത്
ടോക്യോ ഒളിമ്പിക്സിലെ ഫുട്ബോൾ ആദ്യ റൗണ്ട് മത്സരങ്ങളിൽ കാലിടറി വമ്പന്മാർ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് മെക്സിക്കോ തകർത്തെറിഞ്ഞപ്പോൾ ഗ്രൂപ്പ് സിയിൽ സ്പെയിനെ ഈജിപ്ത് ഗോൾരഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പ് ബിയിൽ ദക്ഷിണ കൊറിയക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂസീലൻഡ് വിജയിച്ചു. ഗ്രൂപ്പ് ഡിയിലിൽ ഐവറി കോസ്റ്റ് ഒനിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ കീഴ്പ്പെടുത്തി. ( olympics football france spain ) ഗ്രൂപ്പ് എയിൽ ജപ്പാൻ-ദക്ഷിണാഫ്രിക്ക മത്സരവും […]
പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്‌റ്റേഴ്‌സില്‍
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്. […]
ഇറ്റാലിയൻ ലീഗിൽ പച്ച നിറമുള്ള ജഴ്സി നിരോധിച്ചു
ഇറ്റാലിയൻ ഫുട്ബോൾ ലീഗ് ആയ സീരി എയിൽ പച്ച നിറമുള്ള ജഴ്സി നിരോധിച്ചു. 2022-23 സീസൺ മുതലാണ് നിരോധനം നടപ്പിൽ വരിക. പിച്ചിൻ്റെ നിറം പച്ച ആയതിനാൽ അതേ നിറത്തിലുള്ള ജഴ്സി, മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുമ്പോൾ കാഴ്ചക്ക് പ്രശ്നമുണ്ടാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനം. പച്ച പ്രധാന നിറമായി വരുന്ന ജഴ്സികൾക്കാണ് നിരോധനം. ഔട്ട്ഫീൽഡിൽ ഇറങ്ങുന്ന താരങ്ങളിൽ മാത്രമേ ഈ നിയമം ബാധകമാവൂ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്‍റസ് വിടുന്നു? റിപ്പോര്‍ട്ടുകള്‍ തള്ളി ക്ലബ്
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നതായി ഒരു സൂചനയും നൽകിയിട്ടില്ലെന്ന് ക്ലബ് ഡയറക്ടർ പവൽ നെദ്വേഡ്. റൊണാള്‍ഡോ ഈ മാസം അവസാനം തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ക്രിസ്റ്റ്യാനോ അവധി ആഘോഷിക്കുകയാണ്. ക്ലബ് വിടുന്നതായി യാതൊരു സൂചനയും നല്‍കിയിട്ടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ 25ന് അദ്ദേഹം ടീമിനൊപ്പം ചേരും’ – നെദ്വേഡ് പറഞ്ഞു.. കഴിഞ്ഞ സീസണില്‍ 29 ഗോളുകള്‍ നേടിയ റോണോ ഇറ്റാലിയന്‍ സീരി എയില്‍ ടോപ് സ്കോറര്‍ ആയിരുന്നു. അടുത്ത […]
യൂറോ ജേതാക്കളും കോപ്പ ജേതാക്കളും തമ്മിൽ ഏറ്റുമുട്ടുന്നു; ‘മറഡോണ സൂപ്പർ കപ്പ്’ ലോകകപ്പിനു മുൻപെന്ന് റിപ്പോർട്ട്
യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും തമ്മിൽ ഏറ്റുമുട്ടുന്നു എന്ന് റിപ്പോർട്ട്. 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിനു മുൻപ് ‘മറഡോണ സൂപ്പർ കപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ മത്സരം നടത്തിയേക്കും. ആശയം സൗത്ത് അമേരിക്ക ഫുട്ബോൾ ബോഡിയായ കോണ്മെബോൾ യൂറോപ്യൻ ഫുട്ബോൾ ബോഡിയായ യുവേഫയ്ക്ക് മുന്നിൽ വെച്ചിട്ടുണ്ട്. യുവേഫയും ഈ ആശയത്തോട് അനുകൂല നിലപാട് സ്വീകരിച്ചാൽ ഇറ്റലിയും അർജൻ്റീനയും തമ്മിൽ അടുത്ത വർഷം ഏറ്റുമുട്ടും. മുൻപ് ഇരു കോൺഫെഡറേഷൻസ് ടൂർണമെന്റിലേയും ജേതാക്കൾ ഫിഫ […]
വെംബ്ലിയിൽ അജയ്യരായി അസൂറികൾ; ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഇറ്റലിക്ക് രണ്ടാം യൂറോ കിരീടം
വെംബ്ലി സ്‌റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈമും കടന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട യൂറോ കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ കീഴടക്കി നാലു പതിറ്റാണ്ടിനുശേഷം അസൂറിപ്പട വീണ്ടും കിരീടത്തിൽ മുത്തമിട്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇറ്റാലിയൻ ജയം. ഇംഗ്ലീഷ് താരങ്ങളായ ജേഡൻ സാഞ്ചോയുടെയും സാക്കയുടെയും ഷോട്ടുകൾ തടുത്തിട്ട് ഗോൾകീപ്പർ ഡോണറുമ്മയാണ് ഇറ്റലിയുടെ വിജയനായകനായത്. ഇറ്റലിയുടെ ബെലോട്ടിയുടെയും ജോർജീന്യോയുടെയും കിക്ക് തടുത്തിട്ട ഗോൾകീപ്പർ ജോർദൻ പിക്ക്‌ഫോർഡിനും ഇംഗ്ലീഷ്പടയെ രക്ഷിക്കാനായില്ല. ഇംഗ്ലണ്ടിന്റെ റാഷ്‌ഫോർഡ് എടുത്ത കിക്ക് പാഴായത് നിർണായകമായി. രണ്ടാം മിനിറ്റിൽ ലുക് ഷാ നേടിയ […]
കോപ്പ അമേരിക്ക ഫൈനല്‍; കാണികളെ പ്രവേശിപ്പിക്കില്ല
കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. ഫൈനലിന് മുന്‍പുളള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ മത്സരം കാണാന്‍ 10 ശതമാനം കാണികളെ അനുവദിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ തളളിയത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ചരിത്രഫൈനല്‍ നേരില്‍കാണാമെന്നുളള ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. അര്‍ജന്റീന നിരയില്‍ പരുക്കിന്റെ പിടിയിലുളള ക്രിസ്റ്റ്യന്‍ റൊമേറോ ഫൈനല്‍ കളിക്കാന്‍ സാധ്യതയില്ല. ക്വാര്‍ട്ടറിലും, സെമിയിലും മികച്ച പ്രകടനം […]