6 വർഷങ്ങൾക്കു ശേഷം മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളായി ഐഎസ്എലിൽ കാണികളെ അനുവദിക്കുന്നില്ലെങ്കിലും ഇത്തവണ ഫൈനലിൽ ആരാധകർക്ക് പ്രവേശനമുണ്ട്. ഈ മാസം 20ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഒഴുകിയെത്തുമാണ് കരുതപ്പെടുന്നത്. ഞായറാഴ്ചത്തെ ഫറ്റോർഡ എങ്ങനാവുമെന്നെതിൻ്റെ സാമ്പിൾ ജംഷഡ്പൂരിനെതിരായ സെമിഫൈനലുകൾ പ്രദർശിപ്പിച്ച ഫാൻ പാർക്കുകളിൽ കണ്ടു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ പരിസരത്തും കോഴിക്കോട് ബീച്ചിലും സംഘടിപ്പിച്ച ഫാൻ […]
Football
ഐഎസ്എല്‍; ഹൈദരാബാദ്-എടികെ മോഹൻ ബഗാന്‍ സെമി ഇന്ന്, ഒഗ്ബചേ ശ്രദ്ധാകേന്ദ്രം
പനാജി: ഐഎസ്എൽ (ISL 2021-22) രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് മുൻ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനെ (HFC vs ATKMB) നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഹൈദരാബാദ് (Hyderabad FC) നിരയില്‍ പരിക്കുമാറി എത്തുന്ന ബർത്തലോമിയോ ഒഗ്ബചേയാണ് (Bartholomew Ogbeche) മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. അടിയും തടയും ഒരുപോലെ അറിയുന്ന രണ്ട് ടീമുകളാണ് ഇന്ന് നേര്‍ക്കുനേര്‍ വരുന്നത്. ലീഗ് റൗണ്ടിലെ രണ്ടാം സ്ഥാനക്കാരാണ് ഹൈദരാബാദ് എങ്കില്‍ മൂന്നാം സ്ഥാനത്തായിരുന്നു എടികെ മോഹൻ ബഗാന്‍. 20 […]
ജംഷഡ്‌പൂരിനെ മഞ്ഞക്കടലില്‍ താഴ്‌ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; ആദ്യപാദ സെമി ഇന്ന്
മഡ്‌ഗാവ്: ഐഎസ്എല്‍ (ISL 2021-22) ആദ്യപാദ സെമിയിൽ ലീഡ് നേടാൻ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഇന്നിറങ്ങും. ജംഷഡ്‌പൂര്‍ എഫ്‌സിയാണ് (Jamshedpur FC) മഞ്ഞപ്പടയുടെ എതിരാളികള്‍. മത്സരത്തിന് (JFC vs KBFC) വൈകീട്ട് ഏഴരയ്ക്ക് ഗോവയിൽ കിക്കോഫാകും. നിരാശാജനകമായ സീസണുകള്‍ക്ക് ശേഷം ഇത്തവണ ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്. ആശാനിലുള്ള വിശ്വാസം മഞ്ഞപ്പട ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാകുന്നു. കൊവിഡ് മൂലം മത്സരങ്ങളെല്ലാം ഗോവയിലായതിനാല്‍ ഇരുപാദങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിന് ഗോവ […]
ബെർണബ്യൂവില്‍ തീപാറും, റയല്‍-പിഎസ്‌ജി ഫുട്ബോള്‍ യുദ്ധം ഇന്ന്; സിറ്റിക്കും അങ്കം
സാന്‍റിയാഗോ ബെർണബ്യൂ: യുവേഫ ചാമ്പ്യൻസ് ലീഗില്‍ (UEFA Champions League) ഇന്ന് വമ്പൻ പോരാട്ടം. പിഎസ്‌ജി ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് റയൽ മാഡ്രിഡിനെ (Real Madrid vs PSG) നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക് സ്പോർട്ടിംഗാണ് (Man City vs Sporting) എതിരാളികൾ. രാത്രി ഒന്നരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക. കിലിയൻ എംബാപ്പേയുടെ ഒറ്റ ഗോളിന്‍റെ കടവുമായാണ് രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡ് സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കേയായിരുന്നു ആദ്യപാദത്തിൽ പിഎസ്‌ജിയുടെ ഗോൾ. സാന്‍റിയാഗോ ബെർണബ്യൂവിൽ […]
എടികെയെ വീഴ്ത്തി ജംഷഡ്പൂരിന് ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ്,സെമിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികളായി
ജയത്തോടെ ലീഗ് ഘട്ടത്തില്‍ 43 പോയന്റുമായണ് ജംഷഡ്പൂര്‍ ഒന്നാമതെത്തിയത്. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയതോടെ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ജംഷഡ്പൂരിനായി. ഇന്നത്തെ ജയത്തോടെ ഐഎസ്എല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ജംഷഡ്പൂരിന് സ്വന്തമായി. 15 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിച്ച എടികെയേുടെ ആദ്യ തോല്‍വിയാണിത്. ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-22) എടികെ മോഹന്‍ ബഗാനെ(ATK Mohun Bagan) എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ജംഷഡ്പൂര്‍ എഫ് സി(Jamshedpur FC) പോയന്റ് പട്ടികയില്‍ […]
റോയ് കൃഷ്‌ണ ഇഫക്‌ട്; ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്‍ പ്ലേ ഓഫില്‍
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ചെന്നൈയിന്‍ എഫ്‌സിയെ (Chennaiyin FC) തളച്ച് എടികെ മോഹന്‍ ബഗാന്‍ (ATK Mohun Bagan) പ്ലേ ഓഫില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് എടികെയുടെ ജയം. ഇതോടെ ഹൈദരാബാദ് എഫ്‌സി (Hyderabad FC), ജംഷഡ്‌പൂര്‍ എഫ്‌സി (Jamshedpur FC) ടീമുകള്‍ക്ക് പിന്നാലെ സെമിയിലെത്തുന്ന മൂന്നാം ടീമായി എടികെ. നാലാം സ്ഥാനത്തേക്ക് കേരള ബ്ലാസ്റ്റേഴ്സും (Kerala Blasters FC) മുംബൈ സിറ്റി എഫ്‌സിയും (Mumbai City FC) തമ്മിലാണ് മത്സരം. ഫത്തോഡയിലെ നിര്‍ണായക മത്സരത്തില്‍ റോയ് കൃഷ്‌ണയെയും […]
മുംബൈക്കും ബ്ലാസ്റ്റേഴ്സിനും ജയം അനിവാര്യം; ഐഎസ്എലിൽ ഇന്ന് ആവേശപ്പോര്
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലെ തിലക് മൈതാനിലാണ് മത്സരം. ഇരു ടീമുകളും ജയം മാത്രം ലക്ഷ്യമാക്കിയാണ് ഇന്ന് ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ പോരാട്ടം ആവേശമാവും. പോയിൻ്റ് പട്ടികയിൽ മുംബൈയും ബ്ലാസ്റ്റേഴ്സും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലാണ്. മുംബൈക്ക് 31ഉം ബ്ലാസ്റ്റേഴ്സിന് 30ഉം പോയിൻ്റുണ്ട്. 34 പോയിൻ്റെങ്കിലും നേടിയെങ്കിലേ നാലാം സ്ഥാനത്തെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാനാവൂ. ഇരു ടീമുകൾക്കും ഇനി അവശേഷിക്കുന്നത് ഇന്നത്തേതുൾപ്പെടെ […]
റഷ്യയെ വിലക്കി ഫിഫ, ലോലകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലും വനിതാ യൂറോ കപ്പിലും മത്സരിക്കാനാവില്ല
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് ഫിഫയുടെ നടപടി. റഷ്യക്കെതിരെ ഫിഫ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശക്തമായ നടപടിയുമായി ഫിഫ രംഗത്തെത്തിയത്. സൂറിച്ച്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന് കായികലോകത്തും കനത്ത തിരിച്ചടി. ഈ വര്‍ഷം ഒടുവില്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ(Qatar World Cup) യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും ജൂണില്‍ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പില്‍ നിന്നും റഷ്യയെ(Russia) വിലക്കാന്‍ ആഗോള ഫുട്ബോള്‍ ഭരണസമിതിയായ ഫിഫ(FIFA Ban Russia) തീരുമാനിച്ചു. […]
ബഫൺ കളി തുടരും; പാർമയുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കി
ഇറ്റാലിയൻ ഇതിഹാസ ഗോൾ കീപ്പർ ജിയാൻലുയിഗി ബഫൺ പാർമയുമായി രണ്ട് വർഷത്തേക്ക് കൂടി കരാർ പുതുക്കിയെന്ന് റിപ്പോർട്ട്. വിവിധ ഇറ്റാലിയൻ മാധ്യമങ്ങളാണ് 44 കാരനായ താരം കരാർ പുതുക്കിയെന്ന് റിപ്പോർട്ട് ചെയ്തത്. പാർമയിലാണ് ബഫൺ തൻ്റെ കരിയർ ആരംഭിച്ചത്. 1991 മുതൽ 95 വരെ പാർമയുടെ യൂത്ത് ടീമിൽ നിന്നാണ് ഇതിഹാസ താരത്തിൻ്റെ പിറവി. പിന്നീട് 1995 മുതൽ 2001 വരെയാണ് താരം പാർമയുടെ സീനിയർ ടീമിൽ കളിച്ചു. ആ സമയത്ത് ടീമിനൊപ്പം സീരി എ കിരീടവും […]
11 പേരും കിക്കെടുത്ത ഷൂട്ടൗട്ട്; അവസാന കിക്കിൽ ചെൽസിക്കെതിരെ ലിവർപൂളിന് നാടകീയ ജയം
ഇഎഫ്എൽ കപ്പ് കിരീടം ലിവർപൂളിന്. മുഴുവൻ സമയവും അധിക സമയവും കടന്ന് പെനൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ ചെൽസിയെ കീഴടക്കി കിരീടം നേടിയത്. ഇരു ടീമുകളും 11 കിക്കുകൾ വീതം എടുത്തപ്പോൾ ചെൽസിയുടെ 11 ആമത്തെ കിക്കിൽ ഗോൾ കീപ്പർ കെപ അരിസബലഗയ്ക്ക് പിഴച്ചു. ഇതോടെയാണ് ആവേശം നിറഞ്ഞ മത്സരത്തിൽ ലിവർപൂൾ നാടകീയ ജയം നേടിയത്. മത്സരം ഗോൾരഹിതമായി അവസാനിച്ചെങ്കിലും 120 നീണ്ട തീപാറുന്ന പോരാട്ടത്തിനു ശേഷമാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ലിവർപൂളിന് നേരിയ മുൻതൂക്കമുണ്ടായിരുന്ന മത്സരത്തിൽ ചെൽസിയും […]