ഡ്യുറൻഡ് കപ്പിൽ യുവനിരയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഫസ്റ്റ് ടീം യുഎഇയിൽ പ്രീസീസൺ കളിക്കുന്നതിൻ്റെ സാഹചര്യത്തിൽ യുവനിരയെയാണ് ബ്ലാസ്റ്റേഴ്സ് അയച്ചിരിക്കുന്നത്. 21 പേരടങ്ങുന്ന സംഘത്തിൽ 18ഓളം പേർ മലയാളി താരങ്ങളാണ്. സുഭ ഘോഷ്, ഗൗരവ് കാൻകോൻകാർ, അരിത്ര ദാസ് എന്നിവരാണ് സംഘത്തിലുള്ള മലയാളികളല്ലാത്ത താരങ്ങൾ. ഡ്യുറൻഡ് കപ്പിൻ്റെ 131ആം പതിപ്പിന് ഇന്ന് തുടക്കമാവുകയാണ്. ഇന്ത്യൻ സമയം രാത്രി ഏഴിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ഗോവ റണ്ണേഴ്സ് അപ്പ് മൊഹമ്മദനെ […]
Football
ഇന്ത്യയ്ക്ക് ഫിഫയുടെ വിലക്ക്; അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം നഷ്ടമാകും
ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും. ഫിഫ കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം കൈക്കൊണ്ടത്. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. എഎഫ്‌സി വനിതാ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്, എഎഫ്‌സി കപ്പ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാനാകില്ല. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണസമിതി (എ.ഐ.എഫ്.എഫ്) പിരിച്ചുവിട്ട് […]
കളത്തിൽ കൊമ്പുകോർത്ത് ചെൽസി, ടോട്ടനം പരിശീലകർ: വിഡിയോ
കളത്തിൽ പരസ്പരം കൊമ്പുകോർത്ത് ചെൽസി, ടോട്ടനം പരിശീലകർ. ചെൽസിയുടെ പരിശീലകൻ തോമസ് ടുചെലും ടോട്ടനം ഹോട്സ്പർ പരിശീലകൻ അൻ്റോണിയോ കോണ്ടെയുമാണ് മത്സരത്തിനു ശേഷം ഏറ്റുമുട്ടിയത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കളി സമനില ആയിരുന്നു. കളിയിൽ ആദ്യം ലീഡെടുത്തത് കോലിബാലി ആയിരുന്നു. 19ആം മിനിട്ടിൽ നേടിയ ഗോളിൽ ചെൽസി ആദ്യ പകുതി സ്വന്തമാക്കി. രണ്ടാം പകുതിയിൽ ടോട്ടനം കളിയിലേക്ക് തിരികെവന്നു. 68ആം മിനിട്ടിൽ ഹോബ്ജെർഗിലൂടെ ടോട്ടനം സമനില നേടി. ചെൽസി ബെഞ്ചിനു നേരെ ഓടിയാണ് […]
ബാലന്‍ഡിയോര്‍ പുരസ്‌കാരം; അവസാന പട്ടികയില്‍ മെസിയുടെ പേരില്ല
ബാലന്‍ഡിയോര്‍ പുരസ്‌കാര പട്ടികയില്‍ നിന്ന് സൂപ്പര്‍ താരം ലയണല്‍ മെസി പുറത്ത്. അവസാന മുപ്പതില്‍ മെസിയുടെ പേരില്ല. 2005ന് ശേഷം ഇതാദ്യമായാണ് മെസി പട്ടികയില്‍ നിന്ന് പുറത്താകുന്നത്. ഈ വര്‍ഷത്തെ അവാര്‍ഡിനുള്ള 30 പേരുടെ ചുരുക്കപ്പട്ടിക സംഘാടകരായ ഫ്രാന്‍സ് ഫുട്‌ബോള്‍ വെള്ളിയാഴ്ച പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഏഴാം തവണ ബാലന്‍ഡിയോ സ്വന്തമാക്കിയ മെസി ചരിത്രം രചിക്കുകയായിരുന്നു. നേരത്തെ, 2009, 2010, 2011, 2012, 2015, 2019 എന്നീ വര്‍ഷങ്ങളില്‍ മെസി ബാലന്‍ഡിയോര്‍ നേട്ടം തന്റെ പേരിലെഴുതിയിരുന്നു. അതേസമയം […]
ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കും
ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ഖത്തർ ലോകകപ്പ് തീയതി മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. നവംബർ 21 തിങ്കളാഴ്ച ലോകകപ്പ് ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഒരു ദിവസം പിന്നിലേക്ക് നീക്കി നവംബർ 20, ഞായറാഴ്ച ലോകകപ്പ് ആരംഭിച്ചേക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ ലോകകപ്പിനുള്ള ജഴ്സി ബ്രസീൽ പുറത്തിറക്കി. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ […]
ഖത്തർ ലോകകപ്പിനൊരുങ്ങി ബ്രസീൽ; ജഴ്സി പുറത്തിറക്കി
ഖത്തർ ലോകകപ്പിനുള്ള ജഴ്സി പുറത്തിറക്കി ബ്രസീൽ. പരമ്പരാഗത നിറങ്ങളായ മഞ്ഞ, നീല നിറങ്ങളിലാണ് ജഴ്സികൾ. ഹോം ജഴി മഞ്ഞയും എവേ ജഴ്സി നീലയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാന്റായ നൈകി ആണ് ജഴ്സിയുടെ നിർമാതാക്കൾ. സെപ്തംബർ 15 മുതൽ നൈകി സ്റ്റോറുകൾ വഴി ആരാധകർക്ക് ജഴ്സി വാങ്ങാം. (qatar world cup brazil jersey) കഴിഞ്ഞ മാസം ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ ഹോം കിറ്റും അവതരിപ്പിച്ചു. വെള്ളയും ആകാശ നീലയുമുള്ള ജഴ്‌സി ഡിസൈൻ ചെയ്തിരിക്കുന്നത് അഡിഡാസാണ്. ലോകകപ്പിൽ […]
കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കം
രാംകോ കേരള വിമൻസ് ലീഗ് നാലാം സീസണിന് നാളെ തുടക്കമാകും. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. ഒക്ടോബർ 15ന് ലീഗ് സമാപിക്കും. 10 ടീമുകൾക്കും 350ഓളം പെൺകുട്ടികൾക്കുമാണ് കേരള വിമൻസ് ലീഗിൽ അവസരം ലഭിക്കുക. ലീഗ്, നോക്കൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ വിമൻസ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും. കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം, […]
സബ് ചെയ്തതിൽ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ ഗ്രൗണ്ട് വിട്ട സംഭവം; അംഗീകരിക്കാനാവില്ലെന്ന് പരിശീലകൻ
46ആം മിനിട്ടിൽ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതിൽ ദേഷ്യപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ട് വിട്ട സംഭവത്തിൽ അതൃപ്തി പ്രകടിപ്പിച്ച് പരിശീകൻ എറിക് ടെൻ ഹാഗ്. ക്രിസ്റ്റ്യാനോയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞു. യുണൈറ്റഡിൽ തുടരാൻ താരത്തിനു താത്പര്യമില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് സംഭവം. റയല്‍ വല്ലേക്കാനോക്കെതിരായ പ്രീസീസൺ മത്സരത്തിലാണ് ക്രിസ്റ്റ്യാനോയെ 46ആം മിനിട്ടിൽ പിൻവലിച്ചത്. ഇതോടെ കുപിതനായ താരം ഡഗൗട്ടിലിരിക്കാൻ തയ്യാറാവാതെ മൈതാനം വിടുകയായിരുന്നു. പ്രീസീസണിൽ പങ്കെടുക്കാതെ വിട്ടുനിന്ന ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിച്ചത്. […]
ജിങ്കൻ വീണ്ടും യൂറോപ്പിലേക്ക്?; മൂന്ന് രാജ്യങ്ങളിൽ നിന്ന് ഓഫർ
എടികെ മോഹൻ ബഗാൻ താരം സന്ദേശ് ജിങ്കൻ വീണ്ടും യൂറോപ്പിലേക്ക് പോകുന്നു എന്ന് റിപ്പോർട്ട്. മൂന്ന് യൂറോപ്യൻ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്ന് ജിങ്കന് ഓഫറുകളെണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡെന്മാർക്ക്, സ്വീഡൻ, നോർവെ എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്നുള്ള ഓഫറുകളാണ് ജിങ്കൻ പരിഗണിക്കുന്നത്. ഇതോടൊപ്പം മൂന്ന് ഇന്ത്യൻ ക്ലബുകളും ഈ താരത്തിനായി രംഗത്തുണ്ട്. 2021 ഓഗസ്റ്റിൽ ക്രൊയേഷ്യൻ ഒന്നാം നിര ക്ലബായ എച്ച്എൻകെ സിബെനിക്കുമായി കരാറൊപ്പിട്ട ജിങ്കൻ ക്ലബിനായി അരങ്ങേറിയില്ല. പരുക്കും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം വലഞ്ഞ താരം പിന്നീട് […]
പ്രീസീസൺ; ഡെംബലെയുടെ ഡബിളിന് മോയ്സെ കീനിന്റെ മറുപടി; ബാഴ്സ-യുവന്റസ് മത്സരം സമനിലയിൽ
പ്രീസീസൺ പോരിൽ ബാഴ്സലോണ-യുവൻ്റസ് മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ബാഴ്സക്കായി ഉസ്മാൻ ഡെംബലെ ഇരട്ട ഗോളുകൾ നേടിയപ്പോൾ യുവൻ്റസിനു വേണ്ടി മോയ്സെ കീനും രണ്ട് ഗോളുകൾ സ്വന്തമാക്കി. കളിയിൽ ആകെ മികച്ചുനിന്നിട്ടും വിജയിക്കാൻ കഴിയാതിരുന്നത് ബാഴ്സയ്ക്ക് തിരിച്ചടിയാണ്. 34 ആം മിനിട്ടിൽ ബാഴ്സയാണ് സ്കോറിംഗ് ആരംഭിച്ചത്. സെർജീഞ്ഞോ ഡെസ്റ്റിൻ്റെ അസിസ്റ്റിൽ നിന്ന് ഡെംബലെ വല ചലിപ്പിച്ചു. 5 മിനിട്ടിനുള്ളിൽ യുവൻ്റസ് തിരിച്ചടിച്ചു. ക്വാഡാർഡോയുടെ പാസിൽ നിന്നാണ് കീൻ തൻ്റെ ആദ്യ ഗോൾ […]