അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തിൽ ലയണൽ മെസി പങ്കെടുക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ. അടുത്ത വർഷം മെസി കേരളത്തിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം മത്സരം നടത്താനാണ് ആലോചനയെന്നും മന്ത്രി പറഞ്ഞു.ഫുട്ബോൾ പരിശീലനത്തിന് അർജന്റീനയുമായി ദീർഘകാല കരാർ ഒപ്പിടും. 2025നാവും മത്സരം. മലപ്പുറത്തെ സ്റ്റേഡിയം പൂർണ്ണ സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു. 2025 ഒക്ടോബറിലാണ് ലയണൽ മെസി അടങ്ങുന്ന അർജന്റീനയുടെ താരനിര കേരളത്തിലെത്തുക. ഈ വർഷം ജൂണിൽ എത്താൻ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും […]
Football
ഏഷ്യൻ കപ്പ് ഫുട്ബോൾ; ഉസ്ബെകിസ്താനോട് മൂന്നു ഗോളിന് പരാജയപ്പെട്ട് ഇന്ത്യ, പ്രീ-ക്വാർട്ടർ പ്രതീക്ഷ അവസാനിച്ചു
ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ഇന്ത്യയ്ക്ക് വീണ്ടും തോൽവി. ഉസ്ബെകിസ്താനോട് ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ ഇന്ത്യയുടെ പ്രീ-ക്വാർട്ടർ പ്രതീക്ഷകളും ഇതോടെ അവസാനിച്ചു. ഇന്ത്യൻ പ്രതിരോധത്തിലെ കനത്ത പോരായ്മകളാണ് ഉസ്ബെകിസ്താന്റെ മൂന്നു ഗോളിനും വഴിയൊരുക്കിയത്. മൂന്നു ഗോളുകളും കളിയുടെ ആദ്യ പകുതിയിലാണ് പിറന്നത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ അബോസ്ബെക്ക് ഫൈസുല്ലയേവും 18ാം മിനിറ്റിൽ ഇഗോർ സെർജീവും ഇൻജുറി ടൈമിൽ (45+4) ഷെർസോഡ് നസ്രുല്ലോവും ഗോൾ നേടി. രണ്ടു […]
അർജന്റീന ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ കേരളത്തിലെത്തും; 2 സൗഹൃദ മത്സരങ്ങൾ കളിക്കും
ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുന്നു. കേരളത്തിൽ മെസ്സിയും സംഘവും ഫുട്ബോൾ കളിക്കുന്നത് 2025 ഒക്ടോബർ മാസത്തിലാവും. അർജന്റീന ദേശീയ ഫുട്ബോൾ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുക. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി. ഈ വർഷം ജൂണിൽ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മഴക്കാലമായതിനാൽ അർജന്റീന പ്രയാസം അറിയിച്ചിരുന്നു. തുടർന്നാണ് അടുത്ത വർഷത്തേക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിയത്. കേരളത്തിൽ […]
ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്
2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡിനെയും പിന്നിലാക്കിയാണ് അർജന്റീനിയൻ നായകന്റെ നേട്ടം. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. എഴുതിത്തീരാത്ത ചരിത്ര കഥയിലേക്ക് പുതിയൊരു ഏട് കൂടി. മനുഷ്യകുലം ഉള്ളടത്തോളം കാലം പറയാനുള്ള പുതു ചരിത്രം. ഇത് നാലാം തവണയാണ് മെസ്സി ഈ നേട്ടം കരസ്ഥമാക്കുന്നത്. നാല് തവണ ഫിഫ ബാലൺ […]
സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മുത്തം; എൽ ക്ലാസിക്കോയിൽ ബാഴ്സയ്ക്ക് വമ്പൻ തോൽവി
സ്പാനിഷ് സൂപ്പർ കപ്പിൽ റയൽ മാഡ്രിഡ് ചാംപ്യൻമാർ. ഫൈനലിൽ ചിരവൈരികളായ ബാഴ്സലോണയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് റയൽ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ ഹാട്രിക്കിലാണ് റയലിന്റെ കിരീട നേട്ടം. റിയാദിലാണ് മത്സരം നടന്നത്. മത്സരത്തിന് സാക്ഷിയായി മുൻ റയൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുണ്ടായിരുന്നു. റോബർട്ട് ലെവൻഡോവ്സ്കിയാണ് ബാഴ്സയുടെ ആശ്വാസഗോൾ നേടിയത്. ബ്രസീലിയൻ താരമായ റോഡ്രിഡോ റയലിനായി നാലാം ഗോൾ കണ്ടെത്തിയത്. 4-3-1-2 ഫോർമേഷനിലിറങ്ങിയ റയൽ മാഡ്രിഡിനെ 4-2-3-1 ഫോർമേഷനിലാണ് ബാഴ്സലോണ നേരിട്ടത്. എഴുപത്തിയൊന്നാം മിനിറ്റിൽ […]
ഏഷ്യൻ കപ്പിലെ ആദ്യ വനിതാ റഫറി; ചരിത്രമാകാൻ യോഷിമി യമഷിത, ഇന്ത്യ ഓസ്ട്രേലിയ മത്സരം നിയന്ത്രിക്കും
ചരിത്രത്തിലേക്ക് വിസിൽ മുഴക്കാനൊരുങ്ങി ജാപ്പനീസ് റഫറി യോഷിമി യമഷിത. ഏഷ്യൻ കപ്പിൽ പുരുഷന്മാരുടെ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയായി യോഷിമി. നാളെ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം യോഷിമി നിയന്ത്രിക്കുമെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ സ്ഥിരീകരിച്ചു. ലോകകപ്പ്, യൂറോപ്യന്‍ പോരാട്ടങ്ങള്‍ക്ക് പിന്നാലെയാണ് ഏഷ്യന്‍ കപ്പിലും പുരുഷ മത്സരം നിയന്ത്രിക്കാന്‍ ഒരു വനിതാ റഫറി ഒരുങ്ങുന്നത്. ഖത്തറിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടമാണ് യമഷിത നിയന്ത്രിക്കുക. യോഷിമിക്കൊപ്പം ഗ്രൗണ്ടിലിറങ്ങുന്ന അസിസ്റ്റന്റുമാരും വനിതാ റഫറിമാര്‍ […]
ലൂണയ്ക്ക് പകരക്കാരനെത്തി; ലിത്വാനിയൻ ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിൽ
പരുക്കേറ്റ അഡ്രിയാൻ ലൂണയ്ക്ക് പകരക്കാരനായി ലിത്വാനിയൻ ക്യാപ്റ്റൻ ഫെഡോർ സെർനിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഈ സീസൺ അവസാനിക്കും വരെ താരവുമായി കരാറിലായെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു. മെഡിക്കൽ പൂർത്തിയാക്കി താരം ഉടൻ ടീമിനൊപ്പം ചേരും. ഇപ്പോൾ നടക്കുന്ന സൂപ്പർ കപ്പിൽ ഫെഡോർ കളിക്കുമോ എന്ന് വ്യക്തമല്ല.32കാരനായ മുന്നേറ്റ താരമാണ് ഫെഡോർ സെർനിച്ച്. മുന്നേറ്റ നിരയിലെ വിവിധ പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള ഫെഡോർ സൈപ്രസ് ക്ലബ് എഎഎൽ ലിമസോളിലാണ് അവസാനമായി കളിച്ചത്. 2012 മുതൽ ലിത്വാനിയൻ ടീമിൽ കളിക്കുന്ന […]
മനോഹര ഫുട്ബോളുമായി ബ്ലാസ്റ്റേഴ്സ്; സൂപ്പർ കപ്പിൽ വിജയത്തുടക്കം
കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിൽ ഐലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ മുഹമ്മദ് ഐമൻ ഒരു ഗോൾ നേടി. റെനാൻ പൗളീഞ്ഞോ ഷില്ലോങ് ലജോങിൻ്റെ ആശ്വാസ ഗോൾ നേടി. പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കളത്തിൽ ബ്ലാസ്റ്റേഴ്സിനു തന്നെയായിരുന്നു ആധിപത്യം. 15ആം മിനിട്ടിൽ ഡയമൻ്റക്കോസ് നൽകിയ ഒരു ത്രൂ ബോളിൽ നിന്ന് ക്വാമെ […]
ജർമൻ ഫുട്ബോൾ ഇതിഹാസം ബെക്കൻ ബോവർ അന്തരിച്ചു
ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവർ അന്തരിച്ചു. 78 വയസായിരുന്നു. ജർമനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായിരുന്നു ബോവർ. രണ്ട് തവണ ബാലൻഡിയോർ പുരസ്കാരവും നേടിയിട്ടുണ്ട്. 1974ലാണ് കളിക്കാരനായി ഫ്രാൻസ് ബെക്കൻ ബോവർ ലോകകപ്പ് നേടിയത്. ശേഷം 1990ൽ ബോവർ പരിശീലകനായിരിക്കുമ്പോഴും ലോകകപ്പ് സ്വന്തമാക്കാൻ ജർമൻ ഫുട്ബോൾ ടീമിന് കഴിഞ്ഞു. ജർമൻ ഫുട്ബോളിന്റെ ഐക്കണായ ബോവർ ഡെർ കൈസർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 2006 ൽ ജർമ്മനിയിൽ നടന്ന ലോകകപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2017 ൽ […]
താരങ്ങൾക്ക് ശമ്പളമില്ല, ജീവനക്കാർക്ക് ഭക്ഷണം നൽകിയത് താരങ്ങൾ; ഹൈദരാബാദ് എഫ്സി കടുത്ത പ്രതിസന്ധിയിൽ
സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഐഎസ്എൽ ക്ലബായ ഹൈദരാബാദ് എഫ്സി. ശമ്പളം നൽകാത്തതിനാൽ മുഖ്യ പരിശീലകൻ കോണർ നെസ്റ്ററും വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപെ അമോറിം, ഒസ്വാൾഡോ അലാനിസ് എന്നിവരും ക്ലബ് വിട്ടു. ഇന്ത്യൻ താരങ്ങളിൽ പലരും കരാർ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെൻ്റിനു കത്ത് നൽകിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരങ്ങൾക്ക് പുറമെ പല ജീവനക്കാർക്കും ക്ലബ് പണം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ജീവനക്കാരൻ്റെ ഭാര്യയുടെ ശസ്ത്രക്രിയക്ക് താരങ്ങളെല്ലാം ചേർന്ന് പിരിവിട്ടാണ് പണം കണ്ടെത്തിയത്. ചില […]