ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24 പേർക്കും അർജുന പുരസ്കാരമുണ്ട്. കബഡി പരിശീലകൻ ഇ ഭാസ്കരന് ദ്രോണാചാര്യ ലഭിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ബാഡ്മിന്റൺ താരങ്ങളായ ചിരാഗ് ഷെട്ടിയും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും പങ്കിട്ടു. അടുത്തമാസം 9ന് അവാർഡ് വിതരണം ചെയ്യും.
Cricket
‘ആരും എവിടെയും പോകുന്നില്ല’; താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്
രോഹിത് ശർമ്മയ്ക്ക് പകരം ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായതിനെ തുടർന്ന് താരങ്ങൾ ടീം വിടുമെന്ന വാർത്തകൾ നിഷേധിച്ച് മുംബൈ ഇന്ത്യൻസ്. ഒരു താരവും മറ്റ് ടീമുകളിലേക്ക് പോവില്ലെന്ന് മുംബൈ ഇന്ത്യൻസ് അധികൃതർ അറിയിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്തു. രോഹിതിനെയടക്കം എല്ലാ താരങ്ങളെയും അറിയിച്ചിട്ടാണ് ക്യാപ്റ്റൻസി മാറ്റമെന്ന് അധികൃതർ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. രോഹിത് ശർമ മാറിയതോടെ മുംബൈ ക്യാമ്പിൽ അതൃപ്തി പുകയുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ തുടങ്ങിയവർ ടീം വിടുകയാണെന്ന തരത്തിലാണ് […]
കളമറിഞ്ഞ് മുംബൈയും രാജസ്ഥാനും; എന്തിനോ വേണ്ടി തിളച്ച് പഞ്ചാബും ബാംഗ്ലൂരും: ഐപിഎൽ മിനി ലേലം അവലോകനം
ഐപിഎൽ മിനി ലേലം അവസാനിച്ചപ്പോൾ പതിവുപോലെ പല ഫ്രാഞ്ചൈസികളും പ്രത്യേകിച്ചൊരു ധാരണയില്ലാതെയാണ് പാഡിലുയർത്തിയത്. മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ സമർത്ഥമായി ഇടപെട്ടപ്പോൾ ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപിറ്റൽസും മികച്ചുനിന്നു. പഞ്ചാബ് കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് ലേലം ‘ഫൺ’ ആയി എടുത്തത്. മുംബൈ ഇന്ത്യൻസ് ലേലത്തിൽ ഏറെ സമർത്ഥമായി ഇടപെട്ട ഒരു ടീമാണ് മുംബൈ. കഴിഞ്ഞ മെഗാ ഓക്ഷനിലെ ക്ഷീണം ഇത്തവണ ഒരു പരിധിവരെ കുറയ്ക്കാൻ അവർക്ക് സാധിച്ചു. ലേലത്തിനു മുൻപ് തന്നെ […]
ഞങ്ങളുദ്ദേശിച്ചയാളല്ല ഇയാളെന്ന് പഞ്ചാബ്, തിരിച്ചെടുക്കാനാവില്ലെന്ന് ഓക്ഷനിയർ; അപരനിൽ അബദ്ധം പിണഞ്ഞ് പഞ്ചാബ് കിംഗ്സ്
അബദ്ധത്തിൽ ആളെമാറി ടീമിലെത്തിച്ച് പഞ്ചാബ് കിംഗ്സ്. ഇന്നലെ നടന്ന ഐപിഎൽ ലേലത്തിലാണ് പഞ്ചാബിന് അബദ്ധം പിണഞ്ഞത്. ശശാങ്ക് സിംഗ് എന്ന കളിക്കാരനെ ടീമിലെത്തിച്ചെങ്കിലും തങ്ങൾ ഉദ്ദേശിച്ചയാളല്ല ഇതെന്ന് തിരിച്ചറിഞ്ഞ് ലേലത്തിൽ നിന്ന് പിന്മാറാൻ പഞ്ചാബ് ശ്രമിച്ചെങ്കിലും ഹാമർ താഴ്ത്തിയതിനാൽ അത് നടക്കില്ലെന്ന് ഓക്ഷനിയർ പറഞ്ഞു. ഇതോടെ പഞ്ചാബ് ലഭിച്ച താരത്തിൽ തൃപ്തരാവുകയായിരുന്നു. ലേലത്തിൻ്റെ അവസാന റൗണ്ടുകളിലാണ് പഞ്ചാബിന് അബദ്ധം പറ്റിയത്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ശശാങ്ക് സിംഗിനായി പഞ്ചാബ് പാഡിൽ ഉയർത്തി. ഛത്തീസ്ഗഡ് ടീമിൽ […]
രണ്ടാം ഏകദിനത്തിൽ കളി കൈവിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് വിജയം
ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിൽ തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറിൽ 211 റൺസിന് ആൾ ഔട്ടായി. ഇന്ത്യൻ നിരയിൽ സായി സുദർശനും ക്യാപ്റ്റൻ കെഎൽ രാഹുലും ഹാഫ് സെഞ്ച്വറി നേടി. മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല.ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടിയെങ്കിലും 12 റൺസെടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 42.3 ഓവറിൽ ലക്ഷ്യം കണ്ടു. […]
ബൗളര്‍മാര്‍ക്ക് അനുകൂലമായി പുതിയ നിയമം; ഐ.പി.എല്ലിൽ നിർണായക മാറ്റത്തിനൊരുങ്ങി ബി.സി.സി.ഐ
ഇന്ത്യൻ പ്രീമിയർ ലീഗ് നിയമത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ. വരുന്ന സീസൺ മുതലാണ് മാറ്റം വരുക. ഒരോവറിൽ ബൗളർക്ക് രണ്ട് ബൗൺസർ അനുവദിക്കുന്നതാണ് പുതിയ നിയമം. ഈയിടെ അവസാനിച്ച സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. ഐ.പി.എല്ലിലും ഇത് നടപ്പാക്കാൻ തീരുമാനിച്ചതായും 2024 സീസണിൽ പുതിയ നിയമം നിലവിൽ വരുമെന്നുമാണ് റിപ്പോർട്ട്. പുതിയ നിയമം മത്സരം കൂടുതൽ ആവേശകരമാക്കുമെന്നും ഡെത്ത് ഓവറുകളിൽ ബാറ്റർമാരെ കുഴക്കാൻ ബൗളർമാർക്ക് ഇത് കൂടുതൽ ഗുണം ചെയ്യുമെന്നുമാണ് […]
ഐപിഎൽ താരലേലം; 6.80 കോടിക്ക് ട്രാവിസ് ഹെഡിനെ സ്വന്തമാക്കി ഹൈദരാബാദ്, റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കി രാജസ്ഥാന്‍
ഐപിഎല്‍ താരലേലത്തില്‍ ലോകകപ്പിലെ ഓസ്‌ട്രേലിയൻ സൂപ്പർ താരം ട്രാവിസ് ഹെഡിനെ സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്. 6.80 കോടി രൂപയ്ക്കാണ് ട്രാവിസ് ഹെഡിനെ ഹൈദരാബാദ് സ്വന്തമാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് താരം റൊവ്മാന്‍ പവലിനെ 7.40 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. (IPL Auction 2024 Live Updates) ന്യൂസീലൻഡ് സൂപ്പർ ഓൾ റൗണ്ടർ രച്ചിൻ രവീന്ദ്രയെ ചെന്നൈ സ്വന്തമാക്കി. 1.80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മീൻസ് ഹൈദരാബാദിൽ. സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണ്. 20 […]
333 താരങ്ങള്‍, എട്ട് മലയാളികള്‍; ഐപിഎല്‍ മിനി ലേലം ഇന്ന് ദുബായില്‍
2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള താരലേലം ഇന്ന് ദുബായില്‍ നടക്കും. ദുബായിലെ കൊക്കകോള അരീനയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരുമണിക്ക് ലേലം തുടങ്ങും. ആദ്യമായാണ് ഐ.പി.എല്‍. ലേലം ഇന്ത്യക്കുപുറത്ത് നടക്കുന്നത്. ഇക്കുറി മിനി ലേലമാണെങ്കിലും ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, ഏകദിന ലോകകപ്പ് ഫൈനലിലെ താരം ട്രാവിസ് ഹെഡ്, ന്യൂസീലന്‍ഡ് ഓപ്പണര്‍ രചിന്‍ രവീന്ദ്ര, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍, പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയ ശ്രദ്ധേയപേരുകള്‍ ലേലത്തിനുണ്ട്. […]
അർഷ്ദീപിന് അഞ്ച് വിക്കറ്റ്, അരങ്ങേറ്റത്തിൽ ഫിഫ്റ്റിയടിച്ച് സായ് സുദർശൻ; ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഇന്ത്യ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക ജയം. 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 116 റൺസിനൊതുക്കിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ബൗളിംഗിൽ അർഷ്ദീപ് സിംഗ് അഞ്ചും ആവേശ് ഖാൻ നാലും വിക്കറ്റ് വീഴ്ത്തിയപ്പോൾ ബാറ്റിംഗിൽ ശ്രേയാസ് അയ്യരും സായ് സുദർശനും ഫിഫ്റ്റി നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ തകർത്തെറിഞ്ഞു. മുകേഷ് കുമാർ തല്ലുവാങ്ങിയെങ്കിലും ആദ്യ നാല് വിക്കറ്റ് വീഴ്ത്തിയ […]
പേസ് കൊടുങ്കാറ്റിൽ തകർന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യക്ക് 117 റൺസ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.3 ഓവറിൽ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേട്ടവുമായി അര്‍ഷ്ദീപ് സിങും നാല് വിക്കറ്റുകൾ നേടി ആവേശ് ഖാനും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.ബാറ്റിംഗ് പിച്ചെന്ന് കരുതിയ വാണ്ടറേഴ്സില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണമാണ് തുടക്കത്തിലെ കണ്ടത്. രണ്ടാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ റീസാ ഹെന്‍ഡ്രിക്സിനെയും റാസി വാൻഡര്‍ ദസനെയും പൂജ്യരായി മടക്കിയ അര്‍ഷ്ദീപ് സിങാണ് ആദ്യ പ്രഹരമേൽപ്പിച്ചത്. 28 റണ്ണുമായി […]