Cricket Sports

ബംഗ്ലാദേശിനായി പൊരുതി ലിറ്റൻ ദാസും സാക്കിർ ഹുസൈനും; ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് 145 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 231 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. 73 റൺസ് നേടിയ ലിറ്റൺ ദാസാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. സാകിർ ഹസൻ (51), നൂറുൽ ഹസൻ (31), ടാക്സിൻ അഹ്‌മദ് (31 നോട്ടൗട്ട്) എന്നിവരും ബംഗ്ലാ സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. ഇന്ത്യക്കായി അക്സർ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി. 87 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശിന് നസ്‌മുൽ ഹുസൈൻ […]

Cricket Sports

മൂന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി, ഓസീസ് ജയം 21 റൺസിന്

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യിൽ ഇന്ത്യക്ക് തോൽവി. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ 21 റൺസിനായിരുന്നു പരാജയം. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്‌ട്രേലിയ 2-1ന് മുന്നിലെത്തി. ഓസ്‌ട്രേലിയയുടെ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ വനിതകൾക്ക് മികച്ച തുടക്കമായിരുന്നില്ല. മൂന്നാം ഓവറിൽ 10 പന്തിൽ ഒരു റൺ നേടിയ ശേഷം സ്മൃതി മന്ദാന പുറത്തായി. മന്ദാനയ്ക്ക് പിന്നാലെ അഞ്ചാം […]

Cricket

ടെസ്റ്റ് പരമ്പരയിൽ രാഹുൽ തന്നെ നായകൻ; 12 വർഷങ്ങൾക്കു ശേഷം ജയ്ദേവ് ഉനദ്കട്ട് ടീമിൽ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിനെ കെഎൽ രാഹുൽ നയിക്കും. നായകൻ രോഹിത് ശർമ പരുക്കേറ്റ് പുറത്തായതോടെയാണ് രാഹുലിന് നറുക്കുവീണത്. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ പരുക്കേറ്റ് പുറത്തായ രോഹിതിനു പകരം ഓപ്പണർ അഭിമന്യു ഈശ്വരൻ ടീമിലെത്തി. 12 വർഷങ്ങൾക്കു ശേഷം പേസർ ജയദേവ് ഉനദ്കട്ട് ടീമിൽ തിരികെയെത്തി. പരുക്കേറ്റ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് പകരം നവദീപ് സെയ്‌നി, സൗരഭ് കുമാർ എന്നിവരും ടീമിൽ ഇടം നേടി. കഴിഞ്ഞ ഏതാനും […]

Cricket

ടി20 ലോകകപ്പ് ഫൈനൽ: ചരിത്രം പാക്ക് പടയ്‌ക്കൊപ്പം, ഇംഗ്ലണ്ടിന് കൂട്ടായി ഫോം; ജയം ആർക്കൊപ്പം?

ടി20 ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരെ അറിയാൻ ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ പാകിസ്താനും ഇംഗ്ലണ്ടും ടൈറ്റിലിനായി ഏറ്റുമുട്ടും. സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിൽ പ്രവേശിച്ചപ്പോൾ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ കിരീടപ്പോരാട്ടത്തിൽ പ്രവേശിച്ചത്. ചരിത്രം പാക്ക് പടയ്ക്ക് മുൻതൂക്കം നൽകുമ്പോൾ, ഫോം ഇംഗ്ലണ്ട് നിരയ്‌ക്കൊപ്പമാണ്. നാളെ നടക്കുന്ന ഫൈനലിന് 1992ലെ ഏകദിന ലോകകപ്പുമായി ഏറെ സാമ്യമുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഫൈനല്‍ പോരാട്ടം ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണെന്നതും 1992ല്‍ ഇതേ വേദിയിലാണ് […]

Cricket

മൂന്ന് ഐസിസി കിരീടങ്ങൾ; ‘അതൊക്കെ ധോണിയെക്കൊണ്ട് മാത്രമെ സാധിക്കൂ’; ഗംഭീർ

ടി20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ മുൻ നായകൻ എം എസ് ധോണിയെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സെഞ്ചുറികളുടെ എണ്ണത്തിൽ വിരാട് കോലിയെയും രോഹിത് ശർമയെയും മറികടക്കുന്ന ഒരു കളിക്കാരൻ ഇനിയും വരുമായിരിക്കും, പക്ഷെ എനിക്ക് തോന്നുന്നില്ല, ധോണിയെപ്പോലെ ഇനിയൊരു ഇന്ത്യ ക്യാപ്റ്റന് മൂന്ന് ഐസിസി കിരീടങ്ങൾ നേടാനാവുമെന്ന്-ഗംഭീർ പറഞ്ഞു.(gambhir praises dhoni for his captaincy) 2013ൽ ധോണിയുടെ നേതൃത്വത്തിൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഇന്ത്യക്ക് മറ്റൊരു […]

Cricket

‘കളിക്കിടയിൽ ഹാർദിക് പ്രചോദിപ്പിച്ച് കൊണ്ടിരുന്നു, വിശ്വസിക്കാൻ കഴിയുന്നില്ല’; ത്രസിപ്പിക്കും വിജയത്തിൽ കോലി

ആധുനിക ക്രിക്കറ്റിലെ വിശ്വസ്തനായ മാച്ച് വിന്നറാണ് താനെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് വിരാട് കോലി. പാകിസ്താന് മുന്നിൽ മുങ്ങുമായിരുന്ന ടീമിനെ തനിച്ച് തുഴയെറിഞ്ഞ് അദ്ദേഹം വിജയ തീരത്തെത്തിച്ചു. ടി20 ലോകകപ്പിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ചിരവൈരികൾക്കെതിരെ 53 പന്തിൽ 82 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു. കോലി യുഗം അവസാനിച്ചെന്ന് വിമർശിച്ചവർക്കുള്ള മറുപടി. ‘കിംഗ് കോലി’ ഒരായിരം നന്ദി…ഓരോ ഭാരതീയനും പറയുന്നുള്ളത് ഇതാവും. വിമർശകർ പോലും നിങ്ങളെ രഹസ്യമായി ആരാധിക്കുമെന്ന് ഉറപ്പ്. ചരിത്ര വിജയത്തിന് പിന്നാലെ വിജയശിൽപ്പിയെ […]

Cricket

ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം തോൽവി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഒഡിഷയുടെ ജയം. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹർമൻജോത് ഖബ്ര ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി. എടികെ മോഹൻ ബഗാനെതിരെ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങിയത്‌. ബ്ലാസ്റ്റേഴ്‌സ് ആദ്യ മിനിറ്റുകളിൽ ഹർമൻജോത് ഖബ്രയിലൂടെ ആദ്യ ഗോൾ നേടി. ഖബ്രയുടെ ഒന്നാന്തരം ഹെഡർ അമരീന്ദറിനെ കാഴ്‌ചക്കാരനാക്കി. ഇടതുവശത്ത്‌ ലൂണയായിരുന്നു ഗോളിലേക്ക്‌ വഴിയൊരുക്കിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡീഷ കടുത്ത ആക്രമണം […]

Cricket

ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; സച്ചിനെ മറികടന്ന് കോലി

ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഇന്നലെ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82 റൺസ് നേടി പുറത്താവാതെ നിന്ന കോലി ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു. ഇന്നലെ പാകിസ്താനെതിരെ കോലി നേടിയത് ഐസിസി ടൂർണമെൻ്റുകളിലെ തൻ്റെ 24ആം ഫിഫ്റ്റി പ്ലസ് സ്കോർ ആയിരുന്നു. സച്ചിനാവട്ടെ 23 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് […]

Cricket

ടി-20 ലോകകപ്പ്: നെതർലൻഡിനെ വീഴ്ത്തി ശ്രീലങ്ക സൂപ്പർ 12ൽ

ടി-20 ലോകകപ്പിൽ ശ്രീലങ്ക സൂപ്പർ 12ൽ. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ നെതർലൻഡിനെ 16 റൺസിനു വീഴ്ത്തിയാണ് ശ്രീലങ്ക സൂപ്പർ 12 ഉറപ്പിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 163 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമേ നേടാനായുള്ളൂ. ശ്രീലങ്കക്കായി ബാറ്റിംഗിൽ കുശാൽ മെൻഡിസും (79 റൺസ്) ബൗളിംഗിൽ വനിന്ദു ഹസരങ്കയും (3 വിക്കറ്റ്) തിളങ്ങി. മോശം തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. നെതർലൻഡ്സ് കൃത്യമായി പന്തെറിഞ്ഞതോടെ റൺ വരണ്ടു. […]

Cricket

സച്ചിൻ ബേബിയ്ക്കും സഞ്ജുവിനും ഫിഫ്റ്റി; കേരളത്തിന് മികച്ച സ്കോർ

ജമ്മു കശ്‌മീരിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ കേരളത്തിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 184 റൺസ് നേടി. 32 പന്തുകളിൽ 62 റൺസെടുത്ത മുൻ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ. സഞ്ജു 56 പന്തിൽ 62 റൺസ് നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം പുതിയ ഓപ്പണിങ്ങ് ജോഡിയെയാണ് പരീക്ഷിച്ചത്. രോഹൻ കുന്നുമ്മലിനൊപ്പം മുഹമ്മദ് അസ്ഹറുദ്ദീൻ ബാറ്റിംഗിനിറങ്ങി. എന്നാൽ, […]