Cricket Latest news Sports

ലോകകപ്പിൽ ഇന്ത്യയിന്ന് രണ്ടാമങ്കത്തിന്; എതിരാളി അഫ്ഗാനിസ്താന്‍

ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിലും ആശങ്കകൾ ഇനിയും പരിഹരിക്കാനുണ്ട്. ഇന്ത്യയുടെ മുൻനിര ഫോമിലേക്ക് മടങ്ങിയെത്തേണ്ടത് മുന്നോട്ട് പോക്കിൽ നിർണായകമാണ്.(Worldcup Cricket 2023 India Afghanistan live) ബംഗ്ലാദേശിനോടേറ്റ തോൽവിയുമായി എത്തുന്ന അഫ്ഗാനിസ്താന് ഇന്നും കാര്യങ്ങൾ എളുപ്പമാകിനടയില്ല. സ്പിന്നർമാരാണ് അഫ്ഗാന്‍റെ ശക്തിയെങ്കിലും ഡൽഹിയിലെ പിച്ച് ബാറ്റിങ്ങിനെ അനുകൂലിക്കുന്നതാണ്. പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് […]

Cricket Latest news Sports

‘ലോകകപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാൻ ദുരന്തബാധിതര്‍ക്ക്’; സഹായ ഹസ്തവുമായി റാഷിദ് ഖാൻ

അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിലെ ദുരന്തബാധിതര്‍ക്ക് സഹായ ഹസ്തവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ.ഏകദിന ലോകകപ്പിലെ തന്റെ മുഴുവൻ ശമ്ബളവും ദുരന്തബാധിതര്‍ക്ക് നല്‍കുമെന്ന് താരം അറിയിച്ചു. ട്വിറ്ററിലൂടെയാണ് റാഷിദിന്റെ പ്രഖ്യാപനം.(Rashid Khan lends a helping hand to disaster victims) ശനിയാഴ്ച പകല്‍ 12.19നാണ് അഫ്ഗാനിസ്ഥാനില്‍ ആദ്യചലനം റിപ്പോര്‍ട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടര്‍ ചലനങ്ങളുമാണ് നാശം വിതച്ചത്. ‘അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ (ഹെറാത്ത്, ഫറ, ബാദ്ഗിസ്) ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങളെക്കുറിച്ച് ഞാൻ […]

Cricket Sports

ഇംഗ്ലണ്ടിൽ മാത്രമല്ല, ഇന്ത്യയിലും തലവേദന സൃഷ്ടിച്ച് ജാർവോ; മൈതാനത്തേക്ക് അതിക്രമിച്ചു കയറി വിവാദ യൂട്യൂബർ

ഇംഗ്ലണ്ടിൽ മാത്രമല്ല, ഇന്ത്യയിലും തലവേദന സൃഷ്ടിച്ച് ജാർവോ. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ മൈതാനത്തേക്ക് അതിക്രമിച്ചു കയറി വിവാദ യൂട്യൂബർ ജാർവോ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് 69ആം നമ്പർ ജഴ്സിയും അണിഞ്ഞാണ് ജാർവോ ചെന്നൈ എം.എ ചിദബരം സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ജാർവോയെ പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വിരാട് കോലിയും അടുത്തെത്തി. മൈതാനത്തിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ഡാനിയൽ ജാർവിസ് എന്ന ഇയാൾ പ്രങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനാണ്. 2021ൽ ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെയും സുരക്ഷാ […]

Cricket Sports

ഏഷ്യന്‍ ഗെയിംസ്; തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി, ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലില്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. സെമിയില്‍ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. ബംഗ്ലാദേശ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 26 പന്തില്‍ നിന്ന് ആറ് സിക്‌സും രണ്ട് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്ന തിലക് വര്‍മയാണ് വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ് 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 40 റണ്‍സോടെ […]

Cricket

ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ

ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് മത്സരം ആരംഭിക്കും. പരുക്കേറ്റ കെയിൻ വില്ല്യംസൺ കളിക്കില്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ടോം ലാതം ആവും ടീമിനെ നയിക്കുക. (world cup england newzealand) അവസാന നാലിലെത്താൻ ഇടയുള്ളവരെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും പ്രവചിച്ചിരിക്കുന്ന ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ആവേശകരമാവും. […]

Cricket Uncategorized

‘എൻ്റെ പൊന്നു കൂട്ടുകാരേ, ലോകകപ്പ് കാണാൻ ടിക്കറ്റ് ചോദിക്കരുതേ’; കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ

ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കൾ ബന്ധപ്പെടരുതെന്ന് ഇന്ത്യൻ താരം വിരാട് കോലി. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് കോലി ഇക്കാര്യം കുറിച്ചത്. കോലി സന്ദേശങ്ങൾ കണ്ടില്ലെങ്കിൽ അക്കാര്യം ആവശ്യപ്പെട്ട് തന്നെ സമീപിക്കരുതെന്ന് കോലിയുടെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും കുറിച്ചു. ‘നമ്മൾ ലോകകപ്പിലേക്ക് അടുക്കുന്ന ഈ വേളയിൽ ടിക്കറ്റ് ആവശ്യപ്പെട്ട് സമീപിക്കരുതെന്ന് സുഹൃത്തുക്കളോട് താഴ്മയായി ഞാൻ അഭ്യർത്ഥിക്കുന്നു. വീട്ടിലിരുന്ന് കളി ആസ്വദിച്ചോളൂ.’- കോലി കുറിച്ചു. ഈ സ്റ്റോറി പങ്കുവച്ച് അനുഷ്ക കുറിച്ചത് ഇങ്ങനെ, ‘നിങ്ങളുടെ […]

Cricket

കോലിയും ബുംറയുമില്ല, ഒരു ഇന്ത്യൻ താരം മാത്രം; ഏകദിന ‘ഡ്രീം’ ടീമിനെ തെരഞ്ഞെടുത്തത് ജോസ് ബട്ട്ലർ

ലോകകപ്പ് പോരാട്ടങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ തന്റെ സ്വപ്ന ഏകദിന ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുത്ത് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ. അഞ്ചംഗ ടീമിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവർക്ക് സ്ഥാനമില്ല. ഒരു ഇന്ത്യൻ താരത്തെ മാത്രമാണ് ബട്ട്ലർ തന്റെ ‘സ്വപ്ന’ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാളായ വിരാട് കോലിയെയും ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബൗളറായ ജസ്പ്രീത് ബുംറയെയും ജോസ് ബട്ട്‌ലർ തന്റെ സ്വപ്ന ഏകദിന ഇലവനിൽ ഉൾപ്പെടുത്തിയില്ല […]

Cricket

ലോകകപ്പിൽ ആദ്യ മത്സരം ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെ, ഇന്ത്യയുടെ മത്സരക്രമം അറിയാം

അടുത്ത മാസം മുതൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 8ന് ഓസ്ട്രേലിയക്കെതിരെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. പ്രാഥമിക റൗണ്ടിലെ അവസാന മത്സരം നവംബർ 12ന് നെതർലൻഡ്സിനെതിരെ നടക്കും. ബെംഗളൂരിവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളെല്ലാം ഡേ നൈറ്റ് മത്സരങ്ങളാണ്. (india matches world cup) ഒക്ടോബർ 11ന് അഫ്ഗാനിസ്താനെതിരെ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ത്യ രണ്ടാം […]

Cricket

ഏഷ്യൻ ഗെയിംസ്: 9 പന്ത്, 8 സിക്സ്; ക്രിക്കറ്റിലെ അതിവേഗ ഫിഫ്റ്റി നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയ്ക്ക്

ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റി എന്ന റെക്കോർഡ് ഇനി നേപ്പാൾ താരം ദീപേന്ദ്ര സിംഗ് അയ്രിയ്ക്ക് സ്വന്തം. വെറും 9 പന്തിലാണ് ദീപേന്ദ്ര സിംഗ് റെക്കോർഡ് കുറിച്ചത്. ഏഷ്യൻ ഗെയിംസ് ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ മംഗോളിയക്കെതിരെയാണ് താരത്തിൻ്റെ നേട്ടം. 2007 ടി-20 ലോകകപ്പിൽ യുവരാജ് സിംഗ് ഇംഗ്ലണ്ടിനെതിരെ 12 പന്തിൽ അർദ്ധസെഞ്ചുറി തികച്ചതാണ് പഴങ്കഥയായത്. മംഗോളിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 314 റൺസെന്ന പടുകൂറ്റൻ സ്കോർ […]

Cricket

ഏഷ്യൻ ഗെയിംസ്: വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കി ശ്രീലങ്ക; വിജയലക്ഷ്യം 117 റൺസ്

ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 117 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് നേടാനേ സാധിച്ചുള്ളൂ. ഹർമീൻപ്രീത് കൗർ അടക്കം തിരികെയെത്തി കരുത്തുറ്റ ബാറ്റിംഗ് നിരയുമായി എത്തിയ ഇന്ത്യയെ കൗശലത്തോടെയുള്ള ബൗളിംഗിലൂടെ ശ്രീലങ്ക പിടിച്ചുനിർത്തുകയായിരുന്നു. 46 റൺസ് നേടിയ സ്മൃതി മന്ദനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ജമീമ റോഡ്രിഗസ് 42 റൺസ് നേടി. ശ്രീലങ്കക്കായി ബൗളർമാരെല്ലാം തിളങ്ങി. ഷഫാലി വർമയെ (9) […]