Cricket Sports

ബി.സി.സി.ഐ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ബി.സി.സി.ഐ തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന് നടക്കും. സി.ഇ.ഒ വിനോദ് റായിയുടെ നേതൃതത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്ത് വിട്ടത്. ചൊവാഴ്ച്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ മൂന്നംഗ സമിതിയാണ് തീരുമാനമെടുത്തത്. സെപ്തംബര്‍ 14നകം സംസ്ഥാന അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. അസോസിയേഷനുകളുടെ പേരുകള്‍ സെപ്തംബര്‍ 23നകം നല്‍കണം. ബി.സി.സി.ഐയുടെ തെരഞ്ഞൈടുപ്പ് ഓഫീസറെ നിയമിക്കുന്നതും തെരഞ്ഞെടുപ്പ് പ്രോട്ടോക്കോള്‍ തയ്യാറാക്കലും കോയിന്‍ ഏജന്റുമായി ചര്‍ച്ച ചെയ്ത് ജൂണ്‍ 30നകം അറിയിക്കണം. ഒക്ടോബര്‍ 22ന് തെരഞ്ഞെടുപ്പ് നടക്കുമ്പോഴും അസോസിയേഷനുകളുടെ എണ്ണം ഒന്‍പത് […]

Cricket Sports

കോഹ്‌ലിയും സംഘവും കപ്പുയര്‍ത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് ലാറ

ലോകകപ്പ് ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. ഇക്കഴിഞ്ഞ സീസണുകളില്‍ ഇന്ത്യയുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് ലാറയുടെ നിരീക്ഷണം. 2017ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ലാറയുടെ മറുപടി. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എല്ലാം ഒത്തൊരു ടീമാണ് ഇന്ത്യയുടെത്, അതിനാല്‍ തന്നെ അടുത്ത ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ലെന്നും ലാറ പറഞ്ഞു. അതേസമയം നാട്ടുകാരായ ഇംഗ്ലണ്ടിനെ കുറച്ചുകാണുന്നില്ല ലാറ. എല്ലാ കളികളിലും നാട്ടുകാര്‍ക്ക് മേല്‍ക്കോയ്മയുണ്ടാവും ആ സാധ്യത […]

Cricket Sports

പെയിന്റിങുമായി ധോണി; വീഡിയോ വൈറല്‍

ലോകകപ്പോട് കൂടി എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് ഇപ്പോഴത്തെ ‘ധോണി വിരമിക്കല്‍ മാര്‍ക്കറ്റിലെ’ പ്രധാന വാര്‍ത്ത. അവിടെയും ഇവിടെയുമായി ധോണി നല്‍കുന്ന ചില സൂചനകളില്‍ നിന്നാണ് ഇക്കണ്ട വാര്‍ത്തകളൊക്കെ വരുന്നത്. ഇപ്പോ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത് കുട്ടിക്കാലത്ത് ചിത്രകാരനാവാന്‍ ആഗ്രഹിച്ചിരുന്ന കാര്യം പറയുന്ന വീഡിയോ ആണ്. ധോണി തന്നെയാണ് ഇക്കാര്യം പറയുന്നത്. വളരെ രഹസ്യമായൊരു കാര്യം പങ്കിടാമെന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ക്കേ തന്റെ ആഗ്രഹമായിരുന്നു ഒരു ചിത്രകാരനാവുക എന്നത്. ക്രിക്കറ്റ് ധാരാളം കളിച്ചു. […]

Cricket Sports

രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി യുവരാജ് സിങ്; ഇനി…

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ യുവരാജ് സിങ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഐ.സി.സി അംഗീകൃത വിദേശ ടി20 ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുവരാജിന്റെ നീക്കം. ഇതിനായി താരം ബി.സി.സി.ഐയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് താരം അന്താരാഷ്ട്ര കരിയറിനോട് വിട പറയാനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയ താരത്തിന് ശ്രദ്ധേയ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിരുന്നില്ല. നാല് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളൂ. അതിലൊന്നില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയരുന്നെങ്കിലും പ്രതാഭ കാലത്തെ […]

Cricket Sports

കാന്‍സര്‍ ബാധിച്ച് മകള്‍ മരിച്ചു; ഇംഗ്ലണ്ട് പരമ്പരക്കിടെ പാക് താരം മടങ്ങി

കാന്‍സര്‍ ബാധിച്ച് പാക് ക്രിക്കറ്റര്‍ ആസിഫ് അലിയുടെ രണ്ട് വയസ് പ്രായമുള്ള മകള്‍ നൂര്‍ ഫാത്തിമ മരിച്ചു. യു.എ.ഇയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മകളുടെ മരണ വാര്‍ത്ത കേട്ട താരം ഇംഗ്ലണ്ട് പരമ്പരക്കിടെ നാട്ടിലേക്ക് മടങ്ങി. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയില്‍ ആസിഫ് അലിയും പാകിസ്താന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇന്നലെ പരമ്പരയിലെ അഞ്ചാം ഏകദിനത്തില്‍ ആസിഫ് അലിയും കളിച്ചിരുന്നു. പിന്നാലെയാണ് മരണവാര്‍ത്ത എത്തുന്നത്. മകള്‍ കാന്‍സര്‍ ബാധിതയായി കഴിയുകയാണെന്നും ചികിത്സക്കായി അമേരിക്കയിലേക്ക് മാറ്റുകയാണെന്നും ആസിഫ് അലി കഴിഞ്ഞ […]

Cricket Sports

പകരം പേരുകള്‍ മടക്കിക്കോളൂ….. കേദാര്‍ ജാദവ് ഫിറ്റ്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കിന്റെ പിടിയിലായിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് കായിക ക്ഷമത വീണ്ടെടുത്തു. മെയ്22ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ജാദവുമുണ്ടാകും. ഐ.പി.എല്ലിനിടെയാണ് ജാദവിന്റെ തോളിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ പരിക്കില്‍ ആശങ്കയുണ്ടായിരുന്നു. പരിക്ക് സുഖപ്പെടാത്ത പക്ഷം ജാദവിന് പകരം ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇന്ത്യന്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ ജാദവ് കളിക്കാന്‍ ഫിറ്റാണെന്ന് വ്യക്തമായതോടെ പകരം പേരുകള്‍ ഇനി മടക്കിവെക്കാം. അതേസമയം താരത്തിന്റെ ഫോമിലും ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ട്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി […]

Cricket Sports Uncategorized

ലോകകപ്പ് ക്രിക്കറ്റ്; കിരീട ജേതാക്കളെ കാത്തിരിക്കുന്നത് കോടികള്‍, ചരിത്രത്തിലാദ്യം

ലോകകപ്പ് ക്രിക്കറ്റിലെ സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന സമ്മാനത്തുകയില്‍‌ വര്‍ധനയുണ്ട്. ജേതാക്കള്‍ക്ക് 28 കോടി രൂപയാണ് ലഭിക്കുക. ആസ്ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന കഴിഞ്ഞ ലോകകപ്പില്‍ 14 ടീമുകളാണ് പങ്കെടുത്തിരുന്നത്. ഇത്തവണ അത് 10 ആയി ചുരുക്കിയിട്ടുണ്ട്. അതേസമയം ആകെ സമ്മാനത്തുകയില്‍ മാറ്റമില്ലെങ്കിലും ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന തുകയില്‍ വര്‍ധനയുണ്ടാകും. കഴിഞ്ഞ തവണ ജേതാക്കളായ ആസ്ത്രേലിയക്ക് ഏതാണ്ട് 26 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഇത്തവണ ജേതാക്കള്‍ക്ക് 28 കോടി രൂപ ലഭിക്കും. […]

Cricket Sports

കോഹ്ലി വന്നു സോഷ്യല്‍മീഡിയയില്‍ ധോണിയും സച്ചിനും വഴിമാറി

കളിയില്‍ മാത്രമല്ല ആരാധക പിന്തുണയിലും തിളങ്ങി നില്‍ക്കുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. പുതുതമലമുറ ആരാധകരില്‍ ധോണിയേക്കാളും ഇതിഹാസ താരം സച്ചിനേക്കാളും മുന്നിലാണ് കോഹ്‌ലി. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ 100 മില്യണ്‍(10 കോടി) ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന പെരുമയും ഇന്ത്യന്‍ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുന്നു. ഫേസ്ബുക്ക്(37.1 മില്യണ്‍), ട്വിറ്റര്‍ (29.4 മില്യണ്‍), ഇന്‍സ്റ്റഗ്രാം(33.5 മില്യണ്‍) എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണം കണക്കിലെടുത്താണ് 100 മില്യണ്‍ എന്ന മാന്ത്രിക സംഖ്യ കോഹ്‌ലി മറികടന്നിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഒരാള്‍ക്ക് […]

Cricket Sports

ലോകകപ്പില്‍ കമന്റേറ്ററായി ഗാംഗുലിയും

ഇംഗ്ലണ്ട് ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെ പട്ടിക ഐ.സി.സി പുറത്തുവിട്ടു. സൗരവ് ഗാംഗുലിക്ക് പുറമേ ഹര്‍ഷ ബോഗ്ലെയും സഞ്ജയ് മഞ്ജരേക്കറുമാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരായ കമന്റേറ്റര്‍മാര്‍. മെയ് 30ന് യു.കെയില്‍ ആരംഭിക്കുന്ന ലോകകപ്പിനായി 24 അംഗ കമന്റേറ്റര്‍മാരുടെ പട്ടികയാണ് ഐ.സി.സി പുറത്തിറക്കിയിരിക്കുന്നത്. 24 അംഗ ഐ.സി.സി കമന്റേറ്റര്‍മാര്‍ക്ക് പുറമേ പ്രാദേശിക ഭാഷകളില്‍ കമന്റേറ്റര്‍മാരെ ഉള്‍പ്പെടുത്താന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സിന് അനുമതിയുണ്ടാകും. കുമാര്‍ സംഗക്കാര മാത്രമാണ് ശ്രീലങ്കയില്‍ നിന്നുള്ള ഏക കമന്റേറ്റര്‍. പാകിസ്താനില്‍ നിന്നും വസിം അക്രവും റമീസ് രാജയും ബംഗ്ലാദേശില്‍ നിന്നും […]

Cricket Sports

ഇല്ലാ കഥ പറയല്ലെ…. ധോണിയെക്കുറിച്ച് അങ്ങനെയല്ല പറഞ്ഞത്, ഒടുവില്‍ കുല്‍ദീപിന്റെ ട്വിസ്റ്റ്

ധോണിയുടെ ടിപ്‌സുകളും തെറ്റാറുണ്ടെന്ന കുല്‍ദീപ് യാദവിന്റെ പ്രസ്താവന ചില കോണുകളില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി അഭിപ്രായങ്ങളും പരന്നതോടെ ധോണിയുടെ ആരാധകര്‍ താരത്തിന് എതിരായിരുന്നു. ഇപ്പോഴിതാ ഇല്ലാക്കഥകള്‍ പറയുന്നതിനെതിരെ കുല്‍ദീപ് തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ധോണിയുടെ ടിപ്‌സുകള്‍ തനിക്കെന്നല്ല ടീമിനൊന്നാകെ മൂല്യമേറിയതാണെന്ന് കുല്‍ദീപ് വിശദീകരിക്കുന്നു. ധോണി മുതിര്‍ന്ന താരമാണ്, അദ്ദേഹത്തിന്റെ ടിപ്‌സുകള്‍ വിലമതിക്കാനാവാത്തതാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, വിക്കറ്റിന് പിന്നിലെ അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഞങ്ങളെപ്പോലുള്ളവരുടെ ജോലിഭാരം കുറക്കുന്നതാണെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു. അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിലാണ് ചിലര്‍ക്ക് […]