Cricket Sports

ആദ്യ അങ്കം ജയിച്ച് ഇംഗ്ലീഷ് പട

അങ്ങനെ ആദ്യ അങ്കം ജയിച്ച് ആതിഥേയർക്ക് ലോകകപ്പ് പരമ്പരയില്‍ഗംഭീര തുടക്കം. ആദ്യ ലോകകപ്പ് മത്സരത്തിൽ 104 റൺസിനാണ് ദക്ഷിണാഫ്രിക്കയെ ഇംഗ്ലീഷുകാർ പരാജയപ്പെട്ടുത്തിയത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും വിസമയം തീര്‍ത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 311 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 207 റൺസില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സും പ്ലങ്കറ്റും രണ്ട് […]

Cricket Sports

പുതിയ ഇന്നിങ്സ്; ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കാന്‍ സച്ചിന്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ന് പുതിയൊരു ഇന്നിങ്സിന് തുടക്കം കുറിക്കും. അതും ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ. കമന്റേറ്ററായാണ് സച്ചിന്റെ പുതിയ ഇന്നിങ്സ്. ഇന്ന് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ വിദഗ്ധര്‍ക്കൊപ്പം സച്ചിനും കമന്ററി ബോക്സിനുള്ളിലുണ്ടാകും. കളിക്ക് മുമ്പ് ഒന്നരയോടെ ആരംഭിക്കുന്ന ‘സച്ചിന്‍ ഓപ്പണ്‍സ് എഗൈന്‍’ എന്ന പ്രീഷോയിലും സച്ചിന്‍ പങ്കെടുക്കും. ആറു ലോകകപ്പുകളില്‍ ഇന്ത്യന്‍ ജേഴ്‍സിയണിഞ്ഞ സച്ചിന്‍, എടുത്തണിഞ്ഞ റെക്കോര്‍ഡുകള്‍ ഇന്നും ഇളകാതെ തന്നെ നില്‍ക്കുന്നുണ്ട്. ഒരു ലോകകപ്പില്‍ നിന്നും ഏറ്റവും കൂടുതല്‍ […]

Cricket Sports

ലോകകപ്പ് ഉദ്ഘാടനം; ലളിതം, വര്‍ണാഭം

ലളിതമായ ചടങ്ങുകളോടെയാണ് പന്ത്രണ്ടാമത് ലോകകപ്പിന്റെ ഉദ്ഘാടന പരിപാടികള്‍ ഇന്നലെ നടന്നത്. ബര്‍ക്കിങ്ഹാം കൊട്ടാരത്തിന് സമീപത്തെ ദ മാള്‍ റോഡിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യന്‍ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടി ഒരു മണിക്കൂറോളം നീണ്ടുനിന്നു. ലളിതമെങ്കിലും വര്‍ണാഭമായതും താരപ്രഭ നിറഞ്ഞതുമായിരുന്നു ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍. ഇംഗ്ലണ്ട് മുന്‍ താരം ആന്‍ഡ്രൂ ഫ്ലിന്റോഫായിരുന്നു പരിപാടിയുടെ മുഖ്യ അവതാരകന്‍. പത്ത് ടീമുകളുടെയും നായകന്‍മാര്‍ വേദിയിലേക്ക് എത്തിയപ്പോള്‍ ഹര്‍ഷാരവം. ചടങ്ങുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീതം. വിവിധ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേരാണ് ഉദ്ഘാടന […]

Cricket Sports

ക്രിക്കറ്റ് വേള്‍ഡ് കപ്പിന് നാളെ തുടക്കം

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3ന് ഓവലിലാണ് മത്സരം. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും 11 വേദികളിലായാണ് മത്സരങ്ങള്‍. അഞ്ചാം തവണയാണ് ക്രിക്കറ്റ് ലോകകപ്പിന് ഇംഗ്ലണ്ട് വേദിയാകുന്നത്. ഐ.സി.സി റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനക്കാര്‍ മാത്രം പങ്കെടുക്കുന്നു എന്നതും, പങ്കെടുക്കുന്ന എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന ‘റൗണ്ട് റോബിന്‍ ലീഗ്’ 1992ന് ശേഷം നടക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. മെയ് 30 ന് […]

Cricket Sports

സൂക്ഷിക്കുക… ഈ കാറ്റ് കരീബിയനില്‍ നിന്നാണ്…

കൂറ്റന്‍ അടികള്‍ പിറന്ന വെസ്റ്റ് ഇന്‍റീസ് – ന്യൂസിലാന്‍റ് സന്നാഹ മത്സരത്തില്‍ കരീബിയന്‍ പടക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍റീസ് 421 എന്ന കൂറ്റന്‍ സ്കോര്‍ കീവിപടക്ക് മുന്നില്‍ പടുത്തുയര്‍ത്തുകയായിരുന്നു. ക്രീസിലിറങ്ങിയ ഒട്ടുമിക്ക ബാറ്റ്സ്മാന്മാരും 20 റണ്‍സ് കടന്നതോടെ മികച്ച ഒരു ടീം വര്‍ക്ക് പുറത്ത് വരികയായിരുന്നു. ഷായ് ഹോപ്പ് സെഞ്ച്വറിയും റസല്‍, ഈവന്‍ ലൂയീസ് എന്നിവര്‍ അര്‍ദ്ദസെഞ്ച്വറിയും കുറിച്ചതോടെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. അവസാന ഓവറില്‍ റസലിന്‍റെ വെടിക്കെട്ടിന് ഐ.പി.എല്ലിന് ശേഷം ലോകകപ്പും സാക്ഷ്യം […]

Cricket Sports

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഒളിമ്പ്യന്‍ മേഴ്സികുട്ടനെ തെരഞ്ഞെടുത്തു

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഒളിമ്പ്യന്‍ മേഴ്സികുട്ടനെ തെരഞ്ഞെടുത്തു. കായിക സംഘടനകളുടെ തലപ്പത്ത് കായിക താരം തന്നെ വരണമെന്ന നയത്തിന്റെ ഭാഗമായാണ് മേഴ്സികുട്ടനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡിന്റിനെയും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു. നിലവില്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്നു മേഴ്സികുട്ടന്‍. ടി.പി ദാസനായിരുന്നു അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ കായിക നിയമത്തില്‍ ഭേദഗതി വരുത്തിയതു പ്രകാരമണ് കായികതാരമായ മേഴ്സികുട്ടനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരുന്നത്. ഈ മാസം 14നാണ് കണ്ണൂരില്‍ നിന്നുള്ള ഒ.കെ […]

Cricket Sports Uncategorized

ടി20 ശൈലിയില്‍ ഏകദിനം കളിച്ച് ഇംഗ്ലണ്ട്; തകര്‍പ്പന്‍ ജയം

ലോകകപ്പ്‌ സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട്. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 161 എന്ന വിജയലക്ഷ്യം 17.3 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ടി20 ശൈലിയിലായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍‌സ്റ്റോയും ചേര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ജേസണ്‍ റോയ് 46 പന്തില്‍ നിന്ന് നാല് സിക്‌സറുകളുടെയും പതിനൊന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ അടിച്ചെടുത്തത് 89 റണ്‍സ്. ബെയര്‍‌സ്റ്റോ 22 പന്തില്‍ നിന്ന് നേടിയത് 39 […]

Cricket Sports

ലോകകപ്പ് സന്നാഹ മത്സരം: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ

ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍റിനോട് തോറ്റ കോഹ്‌ലിയും സംഘവും ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്. വൈകീട്ട് മൂന്ന് മണിക്ക് കാര്‍ഡിഫിലാണ് മത്സരം. 130 കോടി ജനതയുടെ പ്രതീക്ഷയാണ് ടീം ഇന്ത്യ. പക്ഷെ, ആദ്യ സന്നാഹ മത്സരം കളിക്കാര്‍ക്കും ആരാധകര്‍ക്കും അത്ര നല്ല സന്ദേശമല്ല നല്‍കുന്നത്. കോഹ്‌ലിയും രോഹിതും ധവാനുമൊക്കെ അടങ്ങുന്ന പേരുകേട്ട ബാറ്റിങ് നിര നേടിയത് 179 റണ്‍സ്. രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ച്വറിയാണ് […]

Cricket Sports

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചും നദാലും രണ്ടാം റൌണ്ടില്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നൊവാക് ജോക്കോവിച്ചും റാഫേല്‍ നദാലും രണ്ടാം റൌണ്ടില്‍. പോളണ്ടിന്‍റെ സ്വീഡില്ലാ താരം ഹര്‍ക്കാക്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തോല്‍പ്പിച്ചത്. ജര്‍മനിയുടെ യാനിക് ഹാന്‍മാനെ അനായാസം മറികടന്നാണ് നദാലിന്‍റെ മുന്നേറ്റം. വാവ്റിങ്ക, ജോ വില്‍ഫ്രഡ് സോംഗ എന്നിവരും രണ്ടാം റൌണ്ടില്‍ കടന്നു, വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് രണ്ടാം റൌണ്ടിലെത്തി. അതേ സമയം കരോലിന വോസ്നിയാകി ആദ്യ റൌണ്ടില്‍ വീണു.

Cricket Sports

ഫ്രഞ്ച് ഓപ്പണ്‍: ഫെഡറര്‍ക്ക് വിജയ തുടക്കം

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മൂന്നാം സീഡായ റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ഇറ്റലിയുടെ ലോറന്‍സോ സൊനേഗോയ്ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. ജപ്പാന്‍റെ കീ നിഷികോരി, മാരിന്‍ സിലിച്, സ്റ്റെഫാനോ സിസിപാസ് എന്നിവര്‍ക്കും ആദ്യ റൌണ്ടില്‍ ജയം. അതേ സമയം വനിതാ വിഭാഗത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ജര്‍മനിയുടെ ആംഗെലിക് കെര്‍ബര്‍, വീനസ് വില്യംസ്, സ്വെറ്റ്‌ലാന കുറ്റ്നെസോവ എന്നിവര്‍ ആദ്യ റൌണ്ടില്‍ വീണു. രണ്ടാം സീഡ് കരോലിന പ്ലിസ്കോവ രണ്ടാം റൌണ്ടില്‍ കടന്നു.