ഓവലിൽ തകർത്തടിച്ച നായകൻ അരോൺ ഫിഞ്ചിന്റെ കരുത്തിൽ ശ്രീലങ്കക്കെതിരെ ആസ്ത്രേലിയക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു. കുറഞ്ഞ സ്കോറിന് ആസ്ത്രേലിയയെ പിടിച്ച് കെട്ടി, കളി ജയിക്കാമെന്ന മോഹവുമായി ഫീൽഡിങ്ങിനിറങ്ങിയ ലങ്കയുടെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഓസീസ് ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. മുന്നിൽ നിന്ന് പട നയിച്ച് നായകന്റെ കളി പുറത്തെടുത്ത ഫിഞ്ച് (132 പന്തിൽ നിന്ന് 153) ലങ്കൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. […]
Cricket
ലോകകപ്പിലെ മഴപ്രശ്‌നത്തിന് ഗാംഗുലിയുടെ പരിഹാരം
നാല് മത്സരങ്ങളാണ് മഴ മൂലം ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ റദ്ദാക്കേണ്ടി വന്നത്. പോയിന്റ് നിലയില്‍ മുന്നിലുള്ള ന്യൂസിലന്റ് പോലും ജയിച്ചത് മൂന്ന് മത്സരങ്ങളിലെങ്കില്‍ മഴ ജയിച്ചത് നാലെണ്ണത്തില്‍. ഇത്തരത്തില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ തന്നെ രസംകൊല്ലിയായി മഴ മാറുന്നതിനിടെയാണ് പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ കമന്റേറ്ററായി ഇംഗ്ലണ്ടിലുള്ള ഗാംഗുലി മൈതാനം മൂടാന്‍ ഇംഗ്ലീഷുകാര്‍ ഉപയോഗിക്കുന്ന കവറിന്റെ പോരായ്മയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഇത് ഗ്രൗണ്ട് സ്റ്റാഫിന്റെ സമയം മെനക്കെടുത്തുന്നതാണെന്നും കൂടുതല്‍ ജീവനക്കാരുടെ […]
മഴപേടിയില്‍ ഇന്ത്യ ന്യൂസിലാന്‍റ് മത്സരം
ഇന്ത്യയുടെ മൂന്നാം മത്സരം മഴയുടെ ഭീഷണിയില്‍. മത്സരം നടക്കുന്ന ട്രെന്‍റ് ബ്രിഡ്ജില്‍ മഴ കനക്കുകയാണ്. മഴ മൂലം ലോകകപ്പിലെ നാലാം മത്സരവും ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയിലാണ് ക്രിക്കറ്റ് ആരാധകര്‍. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. എന്നാല്‍ ശിഖര്‍ ധവാന്റെ അഭാവം ടീമിന് തിരിച്ചടിയാകും. ധവാന് പകരം കെ.എല്‍ രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. […]
‘ജൂലൈ 14ന് എന്റെ കയ്യില്‍ ലോകകപ്പ് വേണം’
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വഡോദരയില്‍ തെരുവിലിറങ്ങിയവരുടെ കൂട്ടത്തില്‍ ഒരു പതിനേഴുകാരനുണ്ടായിരുന്നു. അയാളിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമാണ്. ഈ ലോകകപ്പ് എനിക്കും ഇന്ത്യക്കും വേണമെന്ന് പറയുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അന്നത്തെ പതിനേഴുകാരന്റെ അതേ ആവശമാണ്. ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ‘നോട്ടി ബോയ്’ ലോകകപ്പ് സ്വപ്‌നങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ‘രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് എല്ലാം. ഓരോ കളികളും വെല്ലുവിളികളും എനിക്ക് ആവേശമാണ്. കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലമായി ലോകകപ്പ് […]
ഇന്ത്യ ഇന്ന് കിവീസിനെതിരെ
ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് മൂന്നാം മത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂസിലാന്റാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതു വരെ പരാജയം അറിഞ്ഞിട്ടില്ലാത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്റും. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം.
ലോകകപ്പ്: ടോസ് നേടിയ പാകിസ്താന്‍ ആസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു
ലോകകപ്പില്‍ ആസ്ട്രേലിയക്കെതിരെ ടോസ് നേടിയ പാകിസ്താന്‍ ബൌളിങ്ങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങിളില്‍ നിന്നും രണ്ട് ജയവും ഒരു തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്‍റുമായി നാലാം സ്ഥാനത്ത് നില്‍ക്കുന്ന ഓസീസ് മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയും ഒരു നോ റിസല്‍ട്ടും ഉള്‍പ്പെടെ മൂന്ന് പോയിന്‍റോടെ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാകിസ്താനെയാണ് നേരിടുന്നതെങ്കിലും പാക് ടീം ശക്തമാണ്. ആവേശം നിറക്കുന്ന മത്സരത്തില്‍ വില്ലനായി മഴയെത്തുമോ എന്നത് മാത്രമാണ് ആശങ്കയായി നില്‍ക്കുന്നത്. ആസ്ട്രേലിയന്‍ നിരയില്‍ കെയിന്‍ റിച്ചാര്‍ഡ്സനും […]
ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്
ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. ആസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് താരത്തിന്‍റെ വിരലിനാണ് കൊണ്ടത്. സ്‌കാനിങ്ങില്‍ കൈവിരലിന് പൊട്ടലുണ്ടെന്ന് തെളിഞ്ഞു. ഇതോടെ ധവാന് മൂന്നാഴ്ച കളത്തിലിറങ്ങാന്‍ സാധിക്കില്ല. ഇതോടെ ജൂണിലെ ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളെല്ലാം താരത്തിന് നഷ്ടമാകും. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയുടെ മുന്നേറ്റത്തിന് തിരിച്ചടിയായേക്കും. ഓപ്പണിങില്‍ രോഹിത്-ധവാന്‍ സഖ്യം ഇന്ത്യക്കായി മികച്ച പ്രക്ടനമാണ് […]
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്; ശ്രീലങ്കയ്ക്ക് എതിരാളി ബംഗ്ലാദേശ്
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്. ബ്രിസ്റ്റോളില്‍ ശ്രീലങ്കയും അട്ടിമറി വീരന്മാരായ ബംഗ്ലാദേശും തമ്മിലാണ് മത്സരം. പരിക്കേറ്റ ബൗളര്‍ നുവാന്‍ പ്രദീപില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍, ന്യൂസിലാന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. അഫ്ഗാനിസ്താനെതിരെ ജയം. പാകിസ്താനുമായുള്ള മത്സരം ഉപേക്ഷിച്ചു, മൂന്ന് പോയിന്റ്, ഇതാണ് ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് തുടക്കം, ന്യൂസിലന്റിനെ വിറപ്പിച്ചു, ഇംഗ്ലണ്ടിനോട് ആയുധം വച്ച് കീഴടങ്ങി, 2 പോയിന്റ്, ഇത്രയുമാണ് ഈ ലോകകപ്പില്‍ ഇതുവരെയുള്ള ബംഗ്ലാദേശ്. ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്റെ മികവാണ് ബംഗ്ലാ കടുവകളുടെ കരുത്ത്. […]
ക്രിക്കറ്റിന്‍റെ യുവരാജാവ് വിരമിച്ചു
ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാനായ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍. 304 മത്സരങ്ങളില്‍ നിന്നും 8071 റണ്‍സാണ് യുവരാജിന്‍റെ സമ്പാദ്യം. ഇന്ത്യന്‍ ടീമിന്‍റെ പല ചരിത്ര നേട്ടങ്ങളിലും വലിയ പങ്ക് വഹിച്ച താരമാണ് യുവരാജ്. 2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആറ് പന്തുകളില്‍ ആറ് സിക്സറുകള്‍ പറത്തി അസാധ്യമായതെല്ലാം സാധ്യമാക്കിയ രാജകുമാരന്‍. 2011 ലോകകപ്പില്‍ ബാറ്റിങ്ങിലൂടെയും ബൌളിങ്ങിലൂടെയും തിളങ്ങി […]
ധോണിയുടെ സിക്സര്‍ കണ്ട് അന്തം വിട്ട് വിരാട് കോഹ്‍ലി; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
ഇന്ത്യ ആസ്ട്രേലിയ മത്സരത്തില്‍ ഓസീസ് നിരയിലെ പ്രധാന പേസ് ബൌളറായ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് ഒരു ക്ലാസിക് ഷോട്ടിലൂടെ അനായാസം അതിര്‍ത്തി കടത്തി ധോണി കാണികള്‍ക്ക് ആവേശമായി. കാണികള്‍ക്ക് മാത്രമല്ല, നോണ്‍സ്ട്രൈക്കര്‍ പൊസിഷനില്‍ നില്‍ക്കുന്ന വിരാട് കോഹ്‍ലിയും ഒരു നിമിഷം അത് കണ്ട് അമ്പരന്ന് പോയി. അത് അത്ഭുതം കലര്‍ന്ന ഒരു ചിരിയില്‍ നിന്നും പുഞ്ചിരിയിലേക്ക് കടന്നപ്പോള്‍ മികച്ച ഒരു നിമിഷമായി അത് മാറി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.